Connect with us

LATEST

കൊച്ചി മെട്രോ: ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്ത നടപടിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Published

on

h

 

വിവാദമായ ശീമാട്ടി ഭൂമി ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കൊച്ചി മെട്രോക്ക് വേണ്ടി ഭൂമി ഏറ്റെടുത്ത ഇടപാടില്‍ എറണാകുളം ജില്ലാ കലക്ടര്‍ എം.ജി.രാജമാണിക്യവും ശീമാട്ടി ടെക്സ്റ്റയില്‍സ് ഉടമകളും തമ്മില്‍ നടത്തിയ കരാറില്‍ അഴിമതി നടന്നെന്ന ആരോപണത്തെ തുടര്‍ന്നാണ്‌ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. 
എറണാകുളം എം.ജി റോഡിലെ 32  സെന്റ്‌ സ്ഥലം ഏറ്റെടുത്ത ഇടപാടില്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ്‌ ബാബു എന്ന വ്യക്തിയാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ശീമാട്ടിക്കു വേണ്ടി അധികൃതര്‍ വഴി വിട്ടു പ്രവര്‍ത്തിച്ചു എന്നാണു ആരോപണം.
ഏറ്റെടുക്കുന്ന ഓരോ സെന്റ്‌ ഭൂമിക്കും 80 ലക്ഷം രൂപ വീതം നഷ്ട പരിഹാരമായി ആവശ്യപ്പെടാന്‍ ശീമാട്ടിക്കു നിയമപരമായ അവകാശം ഉണ്ടെന്നായിരുന്നു കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സംസ്ഥാന തല പര്ചെസിംഗ് കമ്മിറ്റി സെന്റിന് 52 ലക്ഷം രൂപയായി നിശ്ചയിച്ച സ്ഥാനത്തായിരുന്നു ശീമാട്ടിക്കു 80  ലക്ഷം രൂപ നല്‍കാന്‍ ധാരണയായത്. പ്രസ്തുത ധാരണാപത്രത്തിന് എതിരായി കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് മാനേജിംഗ് (കെ.എം.ആര്‍.എല്‍) രംഗത്തെത്തുകയും ധാരണാപത്രം മാറ്റിയെഴുതാന്‍ കലക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സംഭവത്തില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി മാര്‍ച്ച് 22 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് പീ.വി.ചാക്കോയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം സംഭവം നടക്കുമ്പോള്‍ ക.എം.ആര്‍.എല്‍ മാനേജിംഗ് (കെ.എം.ആര്‍.എല്‍) ഡയരക്ടറും ഇപ്പോഴത്തെ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടറുമായ ഏലിയാസ് ജോര്‍ജ്ജ്, കെ.എം.ആര്‍.എല്‍ ചീഫ് വിജിലന്‍സ് ഓഫീസര്‍ അരുണ്‍ കുമാര്‍, കെ.എം.ആര്‍.എല്‍ ചീഫ് റവന്യൂ ഓഫീസര്‍ മോഹന്‍ദാസ്‌ പിള്ള എന്നിവരുടെ മൊഴി രേഖപ്പെടുത്തി. കലക്ടര്‍ എം.ജി.രാജമാണിക്യത്തിന്‍റെ മൊഴി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തുമെന്ന് വിജിലന്‍സ് അന്വേഷണ സംഘം വ്യക്തമാക്കി. 

 

KERALA

അഭിഭാഷക ബിരുദമുള്ള ഡീനിന്റെയും ബിന്ദു കൃഷ്ണയുടെയും അറിവില്ലായ്മക്ക് കേരളം നൽകേണ്ടി വന്ന വില

Published

on

പോക്‌സോ കേസിലോ ലൈംഗിക ചൂഷണ കേസിലോ അകപ്പെട്ടവരെ തിരിച്ചറിയുന്ന വിധത്തിൽ ചിത്രമോ പേരോ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന നിയമം അറിയാത്ത കോൺഗ്രസ്സ് നേതാവും കൊല്ലം ഡി.സി.സി പ്രസിഡന്റുമായ ബിന്ദു കൃഷണ.

ഏഴു ദിവസം മുൻപേ നോട്ടീസ് നൽകാതെ ഹർത്താൽ പ്രഖ്യാപിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചു മിന്നൽ ഹർത്താൽ നടത്തി കോടതിയോട് ഉത്തരം പറയേണ്ടി വന്ന സാഹചര്യത്തിൽ കോടതി ഹർത്താൽ നിരോധിച്ചത് അറിയിലായിരുന്നു എന്ന് ഏറ്റു പറഞ്ഞ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ഡീൻ കുര്യാക്കോസ്.

ഇവരുടെ രണ്ടു പേരുടെയും സമാനത ഇവർ രണ്ടു പേരും അഭിഭാഷക ബിരുദമുള്ള നേതാക്കളാണ് എന്നതാണ്. താൻ പത്രം വായിക്കാറില്ലാത്തതിനാൽ നിരോധന ഉത്തരവ് അറിഞ്ഞില്ലെന്നാണ് ഡീനിന്റെ ന്യായീകരണം എങ്കിൽ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് ഓച്ചിറ പോലീസ് എടുത്ത കേസിൽ ബിന്ദു കൃഷ്‌ണയുടെ ന്യായീകരണം ഇതുവരെ വെളിവായിട്ടില്ല.

നിയമം ലംഘിച്ചതിന് ശേഷം നിയമം അറിയില്ലായിരുന്നു എന്ന് നേതാക്കൾ ദയവായി പറയരുത്. നിയമം അറിയില്ല എന്നത് ഒരു കോടതിയുടേയും മുന്നിൽ സമർപ്പിക്കാവുന്ന ന്യായീകരണമല്ല എന്ന് രണ്ടാൾക്കും അറിയാമായിരിക്കും. പൗരന്മാർ രാജ്യത്തെ നിയമങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം എന്ന് തന്നെയാണ് ക്രിമിനൽ നിയമങ്ങളുടെ പ്രാഥമിക തത്വം തന്നെ. അതുകൊണ്ട് അക്കാര്യം ഒരു ഒഴിവുകഴിവായി ഉന്നയിക്കാൻ സാധിക്കില്ല.

അത് പോലെ തന്നെ മറ്റൊരു കാര്യം പത്രങ്ങളിലൂടെ കോടതി വിധികൾ അറിഞ്ഞില്ലെന്നും പറയരുത്. നേതാക്കന്മാർക്ക് കോടതി വിധികൾ പ്രസിദ്ധപ്പെടുത്തിയ പത്രങ്ങൾ എത്തിച്ചു കൊടുക്കണം എന്ന് ഈ രാജ്യത്ത് നിയമമില്ല. നേതാക്കൾ വായിച്ചില്ലെങ്കിൽ അവരെ കൊണ്ട് നിർബന്ധിച്ചു വായിപ്പിക്കാനും കോടതിക്ക് സാധിക്കില്ല. അതിനാൽ പത്രം വായിക്കാത്തതിനാൽ നിയമങ്ങൾ അറിഞ്ഞിരുന്നില്ല എന്നും ദയവായി പറയരുത്.

ഡീൻ കുര്യാക്കോസ് പത്രം വായിക്കാത്തതിനാൽ ദുരിതം അനുഭവിച്ചത് കേരളത്തിലെ മൂന്നു കോടി ജനങ്ങളാണ്. ബിന്ദു കൃഷ്ണക്ക് പോക്സോ നിയമം അറിയാത്തതിനാൽ പുറം ലോകം അറിയുന്നത് തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ സകല വിവരങ്ങളുമാണ്.

അത് കൊണ്ട് കേരളത്തിലെ സാധാരണ ജനങ്ങൾക്ക് നേതാക്കളോട് ഒരു അഭ്യർത്ഥനയുണ്ട്. നിങ്ങൾ ദിനവും പത്രങ്ങൾ വായിക്കണം. കാര്യങ്ങൾ അറിയണം. നിയമങ്ങൾ മനസ്സിലാക്കണം. നിങ്ങളുടെ വിവരക്കേടിന് സാധാരണക്കാരായ കേരള ജനത വൻവില കൊടുക്കേണ്ടി വരുന്ന സന്ദർഭങ്ങൾ ദയവ് ചെയ്ത് ഉണ്ടാക്കരുത്.

Continue Reading

LATEST

മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് 21 ലക്ഷം രൂപ നൽകി മാതൃകയായി മലയാളി മാനേജ്‌മെന്റ്

Published

on

സൗദിയിൽ മലയാളി നഴ്‌സിന് പ്രസവാവധി നൽകാതെ മലയാളി ബിനാമികളുടെ ക്രൂരത ലോകമെങ്ങുമുള്ള മലയാളികളെ രോഷം കൊള്ളിച്ച സംഭവത്തിന് ശേഷം മാതൃകയായി പ്രവാസ ലോകത്തു നിന്നും മലയാളി മനസ്സിന് കുളിരായി അത്യന്തം ജീവകാരുണ്യപരവും സന്തോഷകരവുമായ വാർത്ത.

ഖത്തറിലെ ദോഹയിൽ ടെക്‌നോസോഫ്റ്റ് എന്ന ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലിക്കിടെ മരണപ്പെട്ട തൊഴിലാളിക്ക് മലയാളികളുടെ നേതൃത്വത്തിലുള്ള e‌മെന്റ് നൽകിയത് വൻതുക. ഏതാണ്ട് ഇരുപത്തി ഒന്ന് ലക്ഷത്തോളം രൂപയാണ് മാനേജ്‌മെന്റും സഹപ്രവർത്തകരും സ്വരൂപിച്ചു തൊഴിലാളിയുടെ കുടുംബത്തിന് കൈമാറിയത്.

ഉത്തർപ്രദേശിലെ സിയോറിയ സ്വദേശിയായ ദുര്യോധൻ നിഷാദ് (40 ) എന്ന ജോലിക്കാരന്റെ കുടുംബത്തിനാണ് കമ്പനിയുടെ റീജിയണൽ മാനേജർ കെ.വി ജയരാജിന്റെ നേതൃത്വത്തിൽ പണം സമാഹരിച്ചു കൈമാറിയത്.

കമ്പനിയിലെ വെൽഡിങ് ജോലിക്കാരനായിരുന്നു ജയരാജ് ജോലിക്കിടെ ഹൃദയ സ്തംഭനം മൂലമാണ് മരണമടഞ്ഞത്. നിർദ്ധന കുടുംബത്തിന്റെ ഏകാശ്രയമായിരുന്ന ദുര്യോധന നിഷാദിന്റെ കുടുംബത്തെ സഹായിക്കാനായി സ്ഥാപനത്തിന്റെ മാനേജ്‌മെന്റും തൊഴിലാളികളും ഒരൊറ്റ മനസ്സായി കൈക്കോർക്കുകയായിരുന്നു.

മരണപ്പെട്ട തങ്ങളുടെ സഹപ്രവർത്തകന്റെ കുടുംബത്തിന് വേണ്ടി കമ്പനി തൊഴിലാളികൾ തങ്ങളുടെ ഇടയിൽ പിരിച്ചെടുത്ത തുക മാനേജ്‌മെന്റിന് കൈമാറി. അതിനോട് കൂടെ കമ്പനി മാനേജ്‌മെന്റ് തങ്ങളുടേതായ ഒരു വിഹിതമായി അത്ര തന്നെ സംഖ്യയും ഈ തുകയോട് ചേർത്തു.

കൂടാതെ ലീവ് സാലറി, സേവനാനന്തര ആനുകൂല്യം എന്നിവയും അതിനൊപ്പം തൊഴിലാളികൾക്കായി കമ്പനി ഏർപ്പെടുത്തിയ ഇൻഷുറൻസ് തുക കൂടി ലഭിച്ചതോടെ ഇരുപത്തി ഒന്ന് ലക്ഷം രൂപ സമാഹരിക്കാൻ സാധിച്ചു.

ഈ തുക പണമായി നൽകാതെ കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങൾക്കും കുർട്ടികളുടെ പഠന ആവശ്യങ്ങൾക്കും ഉപകരിക്കുന്ന തരത്തിൽ ബാങ്കിൽ നിക്ഷേപിക്കുകയാണ് കമ്പനി ചെയ്‍തത്. അതിന്റെ രേഖകൾ കമ്പനിയുടെ മലയാളിയായ റീജിയണൽ മാനേജർ ജയരാജ് ദുര്യോധൻ നൗഷാദിന്റെ വീട്ടിലെത്തി ഭാര്യ രമാദേവിക്ക്‌ കൈമാറുകയായിരുന്നു.

Continue Reading

KERALA

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

Published

on

വിശക്കുന്നവന് ആഹാരം കൊടുക്കുന്നവനും വെള്ളം കൊടുക്കുന്നവനും ദൈവതുല്യരാണ്‌. മരണ സമയത്ത് ലഭിക്കുന്ന ഒരു തുള്ളി വെള്ളം അതാണ് ഒരുവന്റെ ഏറ്റവും വലിയ സൗഭാഗ്യം.

പാലക്കാട് ജില്ലയിലെ പട്ടാമ്പി കൂറ്റനാട് ആണ് സ്ഥലം. അവിടെ ഗുരുവായൂർ റോഡിൽ നിന്നും അര കിലോമീറ്റർ. ആമക്കാവ് റോഡ്. അവിടെയൊരു കൊച്ചു കട. അതിന്റെ മുന്നിലാണ് ഇങ്ങിനെയൊരു ബോർഡ് കാണാം.

‘കുടിക്കാനുള്ള വെള്ളം. കുടിക്കാം. മുഖം കഴുകാം. പാത്രത്തിൽ നിറച്ചു കൊണ്ടു പോകാം. കട അടഞ്ഞു കിടക്കുമ്പോൾ വെള്ളം തീർന്നാൽ ഈ നമ്പറിൽ വിളിക്കുക’

പള്ളിമഞ്ഞാലിൽ അബ്ദുൾ റസാഖ് നടത്തുന്ന കടയാണിത്. നിഹാ സൂപ്പർ മാർക്കറ്റ്.

‘കട ചെറുതാണ്. പേര് വലുതാക്കി ഇട്ടൂന്ന് മാത്രം’. അബ്ദുൾ റസാഖിന്റെ മുഖത്ത് നാണം കലർന്ന ചെറിയൊരു പുഞ്ചിരി.

കടയുടെ മുകളിൽ ടാങ്ക് വെച്ച് ശേഖരിച്ചു മുന്നിൽ പൈപ്പിട്ട് കൊടുത്തിരിക്കുന്നു.

അബ്ദുൾ റസാഖ്

മൂന്നു വർഷമായി ദാഹിക്കുന്നവർക്ക് ദാഹജലം ഇങ്ങിനെ നൽകുന്നു. ഞങ്ങളും അതിൽ നിന്നുള്ള വെള്ളം തന്നെയാണ് കുടിക്കുന്നത്, അബ്ദുൾ റസാഖ് പറയുന്നു.

‘ഇങ്ങിനെ ചെയ്യാൻ പ്രത്യേകിച്ച് കാരണമൊന്നുമില്ല. കൃഷിയോടൊക്കെ താൽപ്പര്യമുണ്ട്. അതിനായി ഒരു കുഴൽ കിണർ കുത്തി. അതിലേക്ക് ദൈവം നല്ലതു പോലെ വെള്ളം തന്നു. അപ്പോഴാണ് കിണറ്റിലെ വെള്ളം പാഴാക്കാതെ ദാഹിക്കുന്നവർക്ക് കൊടുക്കാൻ തീരുമാനിച്ചത്’.

‘നല്ല വേനലിൽ ദാഹിച്ചു തളർന്നു വരുന്ന എല്ലാവരുടെയും കയ്യിൽ സോഡയോ സർബത്തോ വാങ്ങാനുള്ള പത്ത് രൂപ ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ. സർബത്ത് വിൽക്കുന്ന കടയിൽ വന്ന് വെള്ളം ചോദിക്കാൻ ആളുകൾക്ക് മടിയും ഉണ്ടാകും. അത് കൊണ്ടാണ് ഇങ്ങിനെ ചെയ്തത്’.

ഈ മൂന്നു വർഷത്തിനകം ഈ മനുഷ്യൻ ചെയ്ത ഈ മഹത്തായ കാര്യത്തിന് എത്ര പേരുടെ നന്ദി അദ്ദേഹത്തിന് മനസ്സ് കൊണ്ടെങ്കിലും ലഭിച്ചിട്ടുണ്ടാകണം.

ഞങ്ങളും രേഖപ്പെടുത്തുന്നു ഈ മനുഷ്യന്റെ മഹാമനസ്കതക്ക് നന്ദി.

Continue Reading
KERALA3 hours ago

ശ്രീലങ്കൻ യുവതിയുടെ മൃതദേഹത്തോട് അനാദരവ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

MIDDLE EAST6 hours ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME7 hours ago

സൗദിയിൽ നിയമ ലംഘകർക്കെതിരായ പരിശോധന ഊർജ്ജിതം. പിടിയിലായത് ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ

BAHRAIN8 hours ago

നാട്ടിൽ വിവാഹ നിശ്ചയം നടക്കാനിരിക്കെ ബഹ്റൈനിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ

MIDDLE EAST11 hours ago

ഒമാനിൽ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാത്ത പ്രവണതക്കെതിരെ അധികൃതർ

CINEMA12 hours ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA13 hours ago

അഭിഭാഷക ബിരുദമുള്ള ഡീനിന്റെയും ബിന്ദു കൃഷ്ണയുടെയും അറിവില്ലായ്മക്ക് കേരളം നൽകേണ്ടി വന്ന വില

KERALA14 hours ago

പറവൂരിൽ കോടതി മുറിയിൽ മൂത്രമൊഴിക്കേണ്ടി വന്ന് വനിതാ പ്രതി. പോലീസിന്റെ മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

LATEST15 hours ago

മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് 21 ലക്ഷം രൂപ നൽകി മാതൃകയായി മലയാളി മാനേജ്‌മെന്റ്

MIDDLE EAST16 hours ago

ഖത്തറിൽ ഇനി ടെക്‌നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും.

KERALA2 days ago

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

CRIME2 days ago

പച്ച മാംസത്തെ പെട്രോളൊഴിച്ചു കത്തിക്കുന്ന നരാധമന്മാരോട് പറയാനുള്ളത്……

KERALA2 days ago

സൗദിയിൽ നിന്നയച്ച മൃതദേഹം മാറിപ്പോയ സംഭവം: മാപ്പപേക്ഷയുമായി സൗദിയ കാർഗോ അധികൃതർ റഫീഖിന്റെ വീട്ടിൽ

MIDDLE EAST2 days ago

ഖത്തറിലേക്ക് പോകുന്നവർക്ക് ഇനി മെഡിക്കൽ കൊച്ചിയിൽ നടത്താം.

INDIA2 days ago

എയർ ഇന്ത്യയുടെ ജിദ്ദ-കരിപ്പൂർ വിമാന സർവീസ് മെയ് മൂന്നു മുതൽ ആരംഭിക്കും.

LATEST3 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST3 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ല. ബാധകമാകുന്നത് ആര്‍ക്കൊക്കെ?

LATEST4 weeks ago

അഴിക്കുള്ളില്‍ ആവാതിരിക്കാനും നാട് കടത്തപ്പെടാതിരിക്കാനും സൗദിയിലെ പ്രവാസികള്‍ ഇത് നിര്‍ബന്ധമായി വായിക്കുക

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

LATEST4 weeks ago

സൗദിയില്‍ മദ്യകടത്തിന് മലയാളി കുടുംബം പിടിയിലായി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് ആറു മലയാളികള്‍

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW3 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

SAUDI ARABIA4 weeks ago

അശ്ലീല ചിത്രം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും മുപ്പത്തു ലക്ഷം റിയാല്‍ പിഴയും

LATEST3 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരികളും അടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാണോ ?

Trending

Copyright © 2019 Pravasi Corner.

error: Content is protected !!