Connect with us

LATEST

ഭാര്യ വ്യഭിചരിച്ചാല്‍ ഭര്ത്താാവിന് പരാതി നല്കാം . ഭര്ത്താഭവ് വ്യഭിചരിച്ചാല്‍ ഭാര്യക്ക് നിയമ നടപടിക്ക് അവസരമില്ല. ഭര്ത്താാവിന്റെ സമ്മത പ്രകാരം ലൈംഗിക ബന്ധം നടത്തിയാല്‍ വ്യഭിചാരമാകില്ല. വ്യഭിചാരമെന്ന ഒരേ കുറ്റം ചെയ്യുന്ന പുരുഷന്‍ മാത്രം കുറ്റവാളി, സ്ത്രീ പ്രേരിപ്പിക്കുന്നവള്‍ പോലുമല്ല. ഇന്ത്യയിലെ വ്യഭിചാര നിയമത്തിലെ ഇരട്ടത്താപ്പുകള്‍ തുറന്നു കാട്ടുന്നു……

Published

on

 

 

വ്യഭിചാരം എന്നാല്‍, മറ്റൊരാളുടെ ഭാര്യയുമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നതാണ് സാമാന്യമായി മനസ്സിലാക്കേണ്ടത്. എന്നാല്‍ എന്ന കുറ്റത്തെ ഇന്ത്യന്‍ പീനല്‍ കോഡില്‍ നിര്‍വചിച്ചിരിക്കുന്നത് അങ്ങേയറ്റം വിവേചനപരമായാണ് എന്നത് പുതിയ വസ്തുതയല്ല. മറ്റൊരു പുരുഷന്റെ ഭാര്യയെ, മറ്റൊരു പുരുഷന്റെ ഭാര്യ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ, ആ പുരുഷന്റെ സമ്മതമോ മൗന അനുവാദമോ കൂടാതെ ലൈംഗിക ബന്ധം നടത്തുന്ന ഏതൊരാളും വ്യഭിചാര കുറ്റം ചെയ്യുന്നു എന്ന് ഇന്ത്യന്‍ പീനല്‍ കോഡ് വകുപ്പ് 497 വ്യഭിചാരത്തെ നിര്‍വചിക്കുന്നു. ലളിതമായി പറഞ്ഞാല്‍ മറ്റൊരാളുടെ ഭാര്യയുമായി അവളുടെ ഭര്‍ത്താവിന്‍റെ  മുന്‍‌കൂര്‍ സമ്മതമില്ലാതെ ലൈംഗികമായി ബന്ധപ്പെടുക. അഞ്ചു വര്‍ഷം വരെ തടവോ പിഴയോ ശിക്ഷയായി  ലഭിക്കാം. രണ്ടും കൂടിയും ലഭിക്കാം.
നിയമ പ്രകാരം വ്യഭിചാര കുറ്റത്തില്‍ ഒരു പ്രേരക എന്ന നിലയില്‍ ഭാര്യ ശിക്ഷിക്കപ്പെടുവാന്‍ പാടില്ല എന്ന് നിയമം ആ വകുപ്പില്‍ തന്നെ എടുത്തു പറയുന്നു.
നിലവിലുള്ള നിയമ പ്രകാരം വ്യഭിചാര കുറ്റത്തില്‍ പുരുഷന്‍ മാത്രമാണ് കുറ്റവാളി. സ്ത്രീയെ പ്രേരക എന്ന നിലയില്‍ പോലും കണക്കാക്കുന്നത് ഈ വകുപ്പ് പ്രകാരം ഒഴിവാക്കപ്പെട്ടിരിക്കുന്നു. എങ്ങിനെയാണ് പരസ്പര സമ്മത പ്രകാരം ഒരു കൃത്യത്തില്‍ ഏര്‍പ്പെട്ട രണ്ടു വ്യക്തികളില്‍ ഒരാള്‍ മാത്രം കുറ്റക്കാരനാകുന്നത്? പുരുഷനെ മാത്രം കുറ്റക്കാരനായി കണ്ടു ശിക്ഷിക്കുന്നത് ഭരണ ഘടന ഉറപ്പ് നല്‍കുന്ന സമത്വത്തിനുള്ള അവകാശത്തിന്റെ നഗ്നമായ ലംഘനമല്ലേ? ഒരേ കുറ്റം ചെയ്യുന്ന പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയായും കാണുന്നത് വിവേചനമാണ്. പരസ്പര സമ്മത പ്രകാരം ചെയ്യുന്ന ഒരു കുറ്റത്തില്‍ ഒരു വ്യക്തി കുറ്റക്കാരന്‍ ആണെങ്കില്‍ മറ്റേ വ്യക്തിയും ആ കുറ്റത്തിലെ തുല്യ പങ്കാളിയല്ലേ ?
രണ്ടു കാര്യങ്ങളാണ് ഇവിടെ പരിഗണനാ വിഷയമാകേണ്ടത്‌. വ്യഭിചാര കുറ്റത്തില്‍ പുരുഷന്‍ കുറ്റവാളി ആകുന്നു അതേ സമയം ആ കുറ്റത്തില്‍ തുല്യ പങ്കാളിത്തമുള്ള സ്ത്രീ കുറ്റവാളിയല്ല. രണ്ടാമതായി ഭര്‍ത്താവിന്റെ സമ്മതമില്ലാതെ അയാളുടെ ഭാര്യയുമായി ഒരു പുരുഷന്‍ ലൈംഗികമായി ബന്ധപ്പെട്ടാല്‍ അത് വ്യഭിചാരം. എന്നാല്‍ ഭാര്യയുടെ സമ്മതമില്ലാതെ ആവളുടെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ലൈംഗികമായി ബന്ധപ്പെടാല്‍ അത് ഈ വകുപ്പ് പ്രകാരം വ്യഭിചാരം ആകുന്നുമില്ല.
വ്യഭിചാരം എന്ന കുറ്റത്തെ നിര്‍വചിക്കുന്ന ഇപ്പോഴത്തെ നിയമം സ്ത്രീയെ ഒരു സ്വകാര്യ വസ്തുവായാണ് പരിഗണിക്കുന്നത്. അതായത് ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ഭാര്യയെ പ്രാപിച്ചാല്‍ ഭര്‍ത്താവിന് ജാരന് എതിരായി കേസ് നല്‍കാം. എന്നാല്‍ ഭാര്യയുടെ അനുവാദമില്ലാതെ അവളുടെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഭര്‍ത്താവിനെതിരെ ഭാര്യക്ക് നിയമ നടപടികള്‍ എടുക്കാന്‍ സാധിക്കില്ല.
ഇവിടെ കാണപ്പെടുന്ന രസകരമായ ഒരു വസ്തുത തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് മറ്റൊരു പുരുഷന് അനുവാദം നല്‍കിയാല്‍ വ്യഭിചാരം അവിടെ ക്രിമിനല്‍ കുറ്റമല്ലാതായി മാറുന്നു എന്നതാണ്. ഭാര്യയുടെ സമ്മതത്തിനു ഈ വകുപ്പ് പ്രകാരം പ്രസക്തിയില്ല. (വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്ന ഭാരയുടെ സമ്മതമല്ല ഇവിടെ പരാമര്‍ശിക്കുന്നത്. ഭര്‍ത്താവിന്റെ സമ്മതം ഉണ്ടെങ്കില്‍ തന്നെയും സ്ത്രീയുടെ സമ്മതമില്ലെങ്കില്‍ അത് ബലാല്‍സംഗ കുറ്റമായി മാറും). മറ്റൊരാളുടെ ഭാര്യയുമായി ലൈംഗികമായി ബന്ധപ്പെടാന്‍ അയാള്‍ക്ക്‌ അയാളുടെ ഭാര്യ സമ്മതം നല്‍കിയോ എന്നതിന് ഇവിടെ നിയമ പ്രകാരം പ്രസക്തിയില്ല. ഇവിടെയാണ്‌ ഈ നിയമം സ്ത്രീ വിരുദ്ധവും വിവേചനപരവും ആയി മാറുന്നത്.
ഈ വിഷയത്തില്‍ പുരുഷനെ മാത്രമേ സമ്മതം നല്‍കാന്‍ സാധിക്കുന്ന വ്യക്തിയായി നിയമം കാണുന്നുള്ളൂ. തന്റെ ഭര്‍ത്താവ് തന്റെ സമ്മതമില്ലാതെ മറ്റൊരു സ്ത്രീയുമായി ബന്ധപ്പെട്ടാല്‍ സ്ത്രീക്ക് വ്യഭിചാരം എന്ന വകുപ്പ് പ്രകാരം ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ സാധിക്കുമോ എന്ന ചോദ്യം ഇക്കാലമത്രയും നൂറു കോടിയിലധികം ജനങ്ങളുള്ള രാജ്യത്തെ ഒരാള്‍ക്ക്‌ പോലും ഉന്നയിക്കാന്‍ കഴിയാഞ്ഞതെന്തേ? വിവാഹത്തോടെ സ്ത്രീയുടെ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടമായി എന്നാണോ നിയമത്തിന്‍റെ വിവക്ഷ ? എന്നാല്‍ സ്ത്രീയെ പരാതി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയ നിയമം ഇവിടെ സ്ത്രീക്ക് പരമ പ്രധാനമായ ഒരു പരിഗണന നല്‍കി സമദൂരം പാലിക്കുന്നുമുണ്ട്. ‘’വ്യഭിചാര കുട്ടത്തില്‍ ഒരു പ്രേരക അഥവാ വ്യഭിചാര കുറ്റത്തിന് പ്രേരിപ്പിക്കുന്ന വ്യക്തി എന്ന നിലയില്‍ ഭാര്യ ശിക്ഷിക്കപ്പെടുവാന്‍ പാടുള്ളതല്ല’’ എന്ന്. അത് തന്നെ ഇരട്ടത്താപ്പല്ലേ ?
ഇന്ത്യന്‍ പീനല്‍ കോഡില്‍ വകുപ്പ് 497 പ്രകാരം നിര്‍വചിക്കപ്പെട്ട വ്യഭിചാര കുറ്റത്തിലെ നിര്‍വചനത്തില്‍ സ്ത്രീയുടെ പങ്കിനെ വിവേചനപൂര്‍വ്വം കാണുന്നതിനെതിരായി കോഴിക്കോട് സ്വദേശി ഷൈന്‍ പോള്‍ കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതി മുന്‍പാകെ പൊതു താല്പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ക്രിമിനല്‍ നടപടി നിയമത്തിലെ വകുപ്പ് 198 ന്‍റെ സാധുതയും ഷൈന്‍ പോള്‍ ചോദ്യം ചെയ്തിരുന്നു. അതിന്റെ വാദം ഇപ്പോള്‍ നടന്നു വരുന്നു.
കാലഹരണപ്പെട്ടതും തിരുത്തപ്പേടെണ്ടതും ആണെന്ന് മനസ്സിലാക്കി കൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വം നല്‍കുന്ന മൂന്നംഗ ബഞ്ച് ഈ വിഷയം പരിഗണനക്കായി അഞ്ച് ജഡ്ജിമാര്‍ അടങ്ങുന്ന ഭരണ ഘടന ബെഞ്ചിലേക്ക് വിട്ടു.
കേസില്‍ കക്ഷിയായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത് തികച്ചും ഉത്തരവാദിത്വപരമായ നിലപാട് തന്നെയാണ്. വ്യഭിചാരം ഒരു കുറ്റകൃത്യമായി ഇനിയും നിയമം കാണണമെന്നും വ്യഭിചാരത്തെ സംബന്ധിച്ച നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് വിവാഹത്തിന്റെ പരിപാവനതയെ ദോഷകരമായി ബാധിക്കുമെന്നും വ്യഭിചാരം നിയമ വിധേയമാക്കി മാറ്റിയാല്‍ വിവാഹ ബന്ധങ്ങള്‍ തകര്‍ക്കപ്പെടും. അതെ സമയം വ്യഭിചാരത്തില്‍ സ്ത്രീയുടെ പങ്കാളിത്തവും കുറ്റകരമാക്കണം എന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
ഭാര്യയെ തന്റെ സ്വകാര്യ സ്വത്തായി കാണാന്‍ അനുവാദം നല്‍കുന്ന നിയമം ഭാര്യക്ക് തന്റെ ഭര്‍ത്താവിനെ അതേ തരത്തില്‍ കാണാന്‍ കൂട്ടാക്കാത്തതെന്തേ ? വിവാഹത്തോടെ സ്ത്രീയുടെ അഭിപ്രായ സ്വാതന്ത്ര്യവും ലൈംഗിക സ്വാതന്ത്ര്യവും നഷ്ടമാകുമോ? ഈ ചോദ്യങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ആര്‍ എഫ് നരിമാന്‍, ഇ എം ഖന്‍ വാല്‍ക്കാര്‍, ഡി വൈ ചന്ദ്രചൂഡ, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ഭരണ ഘടനാ ബെഞ്ചില്‍ നിന്ന് വ്യക്തമായ ഉത്തരം തന്നെ ലഭിക്കും. അത്തരത്തിലുള്ള സൂചനകളാണ് കേസ് വാദത്തിനിടയില്‍ നിന്നും ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
അഡ്വ. ഷിയാസ് കുഞ്ഞിബാവ (സുപ്രീം കോടതി അഭിഭാഷകന്‍)
അഡ്വ. ഷിയാസ് കുഞ്ഞിബാവ (സുപ്രീം കോടതി അഭിഭാഷകന്‍)

 

CRIME

കല്യാൺ സിൽക്സിൽ 60 ലക്ഷത്തിന്റെ കവർച്ച. ജനറൽ മാനേജർ പിടിയിൽ.

Published

on

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കല്യാൺ സിൽക്‌സിന്റെ കണ്ണൂർ ശാഖയിൽ നിന്ന് 60 ലക്ഷം രൂപ കവർന്ന ജനറൽ മാനേജർ പിടിയിലായി. തൃശൂർ പേരാമംഗലം സ്വദേശി ടി.എസ്.മഹേഷാണ് (38) പിടിയിലായത്.

വിഷു ദിവസം അടച്ചിട്ട ഷോറൂം തുറന്നാണ് പണം അപഹരിച്ചത്. വിഷു അവധിയായതിനാൽ മുൻ ദിവസത്തെ കളക്ഷൻ എടുത്തിരുന്നില്ല. ഇതറിയാമായിരുന്ന പ്രതി പണം അപഹരിക്കുകയായിരുന്നു.
മോഷണം നടന്നതിന്റെ ലക്ഷണം കാണാത്തതിനാൽ സെക്യൂരിറ്റിയോട് അന്വേഷിച്ചപ്പോഴാണ് ജനറൽ മാനേജർ രണ്ടു പേരുമായി വന്നിരുന്ന കാര്യം അറിഞ്ഞത്.

മൂന്നു പേർ ഇല്ലാതെ ഷോറൂം തുറക്കരുതെന്ന് കല്യാൺ ഗ്രൂപ്പിലെ എല്ലാ സെക്യൂരിറ്റികൾക്കും നിർദ്ദേശം ഉള്ളതിനാൽ മഹേഷ് അടുത്തുള്ള രണ്ട് ജീവനക്കാരെയും കൂട്ടിയാണ് വന്നത്. കസ്റ്റമറായ ഒരു സ്ഥാപനത്തിന് ഗിഫ്റ്റുകൾ നല്കാനുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ ഒപ്പം കൂട്ടിയത്. ഷോറൂം തുറന്ന് ഇവർക്ക് ഗിഫ്റ്റ് ബോക്സുകൾ നൽകി പുറത്തേക്ക് പറഞ്ഞയച്ച ശേഷം ലോക്കർ തുറന്ന് പണം എടുക്കുകയായിരുന്നു.

കഴിഞ്ഞ 20 വർഷമായി കല്യാൺ സിൽക്‌സിൽ ജോലി ചെയ്തു വരുന്ന മഹേഷ് സ്ഥാപന ഉടമയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പണം കവർച്ച നടത്തിയതെന്നാണ് പ്രതി നൽകിയ വിവരം.

Continue Reading

LATEST

സൗദിയിൽ രണ്ട് ഇന്ത്യക്കാരുടെ തല വെട്ടി. ഇന്ത്യൻ എംബസ്സി അറിയുന്നത് ഒന്നര മാസത്തിന് ശേഷം.

Published

on

സൗ​ദി അ​റേബ്യയിൽ ര​ണ്ട് ഇ​ന്ത്യ​ക്കാരെ വധശിക്ഷക്ക് വിധേയരാക്കി. പഞ്ചാബിലെ ഹോ​ഷി​യാ​ർ​പു​ർ സ്വ​ദേ​ശി സ​ത്വീ​ന്ദ​ർ കു​മാ​ർ, ലു​ധി​യാ​ന സ്വ​ദേ​ശി ഹ​ർ​ജി​ത് സിം​ഗ് എ​ന്നി​വ​രെ​യാ​ണ് തല വെട്ടി വധശിക്ഷക്ക് വിധേയനാക്കിയത്.

2015 ഡി​സം​ബ​റിലാണ് ഇ​ന്ത്യ​ക്കാ​ര​നാ​യ സഹപ്രവർത്തകൻ ആ​രി​ഫ് ഇ​മാ​മു​ദീ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് സ​ത്വീ​ന്ദ​റും ഹ​ർ​ജീ​തും അ​റ​സ്റ്റി​ലാ​കു​ന്ന​ത്. മദ്യപിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് രണ്ടു പേരെയും നാട് കടത്താനുള്ള നടപടികൾ പൂർത്തീകരിക്കുമ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തു വരുന്നത്. വിചാരണക്കിടയിൽ ഇരുവരും കുറ്റം സമ്മതിച്ചു. തുടർന്ന് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

വധശിക്ഷ നടപ്പിലാക്കിയ രീതിയെ കുറിച്ച് പഞ്ചാബിൽ പ്രതിഷേധം ഉയരുകയാണ്. വശശിക്ഷ നടപ്പിലാക്കുന്ന വിവരം സൗദിയിലെ ഇന്ത്യൻ എംബസ്സിയെയോ വിധിക്കപ്പെട്ടവരുടെ വീട്ടുകാരെയോ അറിയിച്ചിരുന്നില്ല എന്നാണ് ആരോപണം.

കഴിഞ്ഞ ഫെ​ബ്രു​വ​രി 28 നാണ് ഇരുവരെയും വധശിക്ഷക്ക് വിധേയരാകുന്നത്. എന്നാൽ ഈ ​മാ​സ​മാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇക്കാര്യം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇരുവരെയും സന്ദർശിക്കുന്നതിന് വേണ്ടി എംബസ്സി ഉദ്യോഗസ്ഥർ ജയിലിൽ എത്തിയപ്പോഴാണ് ഇരുവരെയും വധശിക്ഷക്ക് വിധേയരാക്കിയതായി അറിയുന്നത്. ഇ​വ​രു​ടെ വ​ധ​ശി​ക്ഷ എ​ന്നാ​ണ് ന​ട​പ്പാ​ക്കി​യ​ത് എ​ന്ന​തു സം​ബ​ന്ധി​ച്ചു മ​ന്ത്രാ​ല​യ​ത്തി​ന് വിവരം ലഭിച്ചിട്ടില്ല.

വധിക്കപ്പെട്ടവരുടെ വീട്ടുകാർക്കും ഇത് മൂലം വിവരം ലഭിച്ചില്ല. വധശിക്ഷ നടപ്പിലാക്കിയെന്നറിയിച്ച് മാ​ർ​ച്ച് ര​ണ്ടി​ന് ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ഔദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ലെന്നും സത്‌വീന്ദറിന്റെ വീട്ടുകാർ പറയുന്നത്.

സത്‌വീന്ദറിന്റെ വധശിക്ഷ നടപ്പിലാക്കിയെന്ന വിവരം അറിഞ്ഞപ്പോൾ ശേഷക്രിയകൾ നടത്തുന്നതിനായി സത്‌വീന്ദറിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനെ പറ്റി അന്വേഷിച്ചപ്പോൾ സൗ​ദി നി​യ​മ​പ്ര​കാ​രം വ​ധി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു​ന​ൽ​കി​ല്ലെ​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റ് മാ​ത്ര​മേ ന​ൽ​കു​ക​യു​ള്ളു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അറിയിച്ചതായും വീട്ടുകാർ പറയുന്നു.

Continue Reading

KERALA

പ്രളയ ബാധിതർക്കുള്ള ഗൃഹോപകരണങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നതായി ആരോപണം.

Published

on

(more…)

Continue Reading
CRIME15 mins ago

കല്യാൺ സിൽക്സിൽ 60 ലക്ഷത്തിന്റെ കവർച്ച. ജനറൽ മാനേജർ പിടിയിൽ.

CRIME1 hour ago

മർദ്ദനമേറ്റ കുട്ടിയുടെ ചികിത്സാ ചെലവും സുരക്ഷിതത്വവും ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി.

KERALA2 hours ago

രാഹുൽ പറഞ്ഞത് കേൾക്കാൻ കഴിയാത്തത് കൊണ്ടാണ് പരിഭാഷ പാളിയതെന്ന് പി.ജെ കുര്യൻ.

HEALTH2 hours ago

മംഗളൂരുവിൽ നിന്നും കൊണ്ട് വന്ന പിഞ്ചു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയം.

INDIA3 hours ago

സരിത നായർ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

INDIA5 hours ago

എരുമയെ പോലെയാണെന്ന് ബി.ജെ.പി നേതാവിന്റെ വംശീയ പരാമർശത്തിന് കുമാരസ്വാമിയുടെ മറുപടി.

CRIME6 hours ago

ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

LATEST8 hours ago

സൗദിയിൽ രണ്ട് ഇന്ത്യക്കാരുടെ തല വെട്ടി. ഇന്ത്യൻ എംബസ്സി അറിയുന്നത് ഒന്നര മാസത്തിന് ശേഷം.

MIDDLE EAST8 hours ago

വൻതുകയുമായി കിട്ടിയ പേഴ്‌സ് തിരിച്ചേൽപ്പിച്ചു. മലയാളിയെ യു.എ.ഇ പോലീസ് ആദരിച്ചു.

CRIME9 hours ago

മൂന്ന് വയസ്സുകാരന്റെ നില അതീവ ഗുരുതരം. അച്ഛന്റെയും അമ്മയുടേയും പേരിൽ വധശ്രമത്തിന് കേസെടുത്തു.

KERALA10 hours ago

പ്രളയ ബാധിതർക്കുള്ള ഗൃഹോപകരണങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നതായി ആരോപണം.

CRIME11 hours ago

കണ്ഠര് മോഹനർക്കെതിരെ ഹർജിയുമായി അമ്മ ഹൈക്കോടതിയിൽ.

INDIA11 hours ago

ടിക് ടോക്: നിരോധനമില്ല. നിലവിലുള്ളവർക്ക് തുടരാം.

CRIME22 hours ago

റിയാദിൽ വാഹനത്തിന്റെ നമ്പറിൽ പ്ളേറ്റ് മോഷ്‌ടിക്കപ്പെട്ട് നിയമ കുരുക്കിൽ അകപ്പെട്ട് മലയാളി.

CINEMA23 hours ago

സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങിയെന്ന് വാർത്ത. ശരിയല്ലെന്ന് നേതാക്കൾ.

MIDDLE EAST4 weeks ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA3 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH5 days ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME2 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME1 week ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE2 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

SAUDI ARABIA2 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

HEALTH1 week ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

CRIME1 week ago

സഹ തടവുകാരുടെ മർദ്ദനം പേടി ജയിൽ മാറ്റി തരണമെന്ന് അരുൺ.

CRIME3 weeks ago

പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്ത കേസിൽ സർക്കാരിന് നോട്ടീസ്.

MIDDLE EAST4 weeks ago

സൗദിയിൽ വിസിറ്റ് വിസ പുതുക്കുന്നതിന് ഇൻഷുറൻസ് നിർബന്ധം. പ്രവാസികളിൽ പലരും പ്രതിസന്ധിയിൽ.

Trending

Copyright © 2019 Pravasi Corner.

error: Content is protected !!