SPECIAL
മട്ടന്‍ ബിരിയാണി പ്രസാദമായി വിളബുന്ന ക്ഷേത്രം !

ചോക്ലേറ്റും മധുരപലഹാരങ്ങളുമൊക്കെ പ്രസാദമായി വിതരണം ചെയ്യുന്ന ഹിന്ദു ക്ഷേത്രങ്ങളെ കുറിച്ച് പലരും കേട്ടിട്ടുണ്ട്. എന്നാല്‍ ക്ഷേത്ര നഗരമായ മധുരെയില്‍ വടക്കാം പാട്ടി ക്ഷേത്രത്തിലെ പ്രസാദം വെറ്റൈറ്റി തന്നെയാണ്. ഇവിടെയെത്തുന്ന് ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കുന്നത് നല്ല അടിപൊളി മട്ടന്‍ ബിരിയാണിയാണ്. വാര്‍ത്താ എജന്‍സിയായ എന്‍ എന്‍ ഐയാണ് ഈ കൗതുകകരമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ക്ഷേത്രങ്ങള്‍ക്ക് പേരു കേട്ടതാണ് മധുരൈ നഗരം. മീനാക്ഷി സുന്ദരേശ്വരാര്‍ ക്ഷേത്രമുള്‍പ്പെടെയുള്ള പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.വടക്കാപാട്ടി ക്ഷേത്രത്തില്‍ വര്‍ഷം തോറും നടക്കുന്ന മുനിയാണ്ടി പൂജയോടനുബന്ധിച്ചാണ് ബിരിയാണി പ്രസാദം നല്‍കുന്നത്. എല്ലാ വര്‍ഷവും ജനുവരി മൂന്നാമത്തെ ആഴ്ച്ചയിലെ വെള്ളി, ശനി ദിവസങ്ങളിലാണ് ഈ പ്രത്യേക പൂജ നടക്കുന്നത്.
ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സംഭാവന ഉപയോഗിച്ച് നടക്കുന്ന ഈ പൂജയില്‍ ഏകദേശം 1000 കിലോയുടെ അരിയും, 250 ആട്, 300 കോഴികള്‍ എന്നിവ ഉപയോഗിച്ചാണ് ബിരിയാണി ഉണ്ടാക്കുന്നത്. കഴിഞ്ഞ 84 വര്‍ഷമായി നടക്കുന്ന ആഘോഷത്തില്‍ ജനങ്ങള്‍ക്കെല്ലാവര്‍ക്കും ബിരിയാണി വിളമ്പി നല്‍കുകയാണ് ചെയ്യുക. പ്രസാദ വിതരണത്തിന് മതിയാവോളം മട്ടന്‍ ബിരിയാണി കഴിക്കാന്‍ നിരവധി ഭക്തരാണ് എത്തുക.
Tamil Nadu: Biryani is served as ‘prasad’ at Muniyandi Swami temple in Vadakkampatti, Madurai. A devotee says,’I come here every yr,we’re celebrating this festival for last 84 yrs.Around 1000 kg rice,250 goats&300 chickens are used to make biryani, we use public donations for it’ pic.twitter.com/6ZYEIlKZkt
— ANI (@ANI) January 26, 2019
LATEST
ഏറ്റവും കുറഞ്ഞ ചിലവില്‍ ഒരു പൈസപോലും കടം ഇല്ലാതെ ഇന്ത്യ മുഴുവൻ കച്ചവടം ചെയ്യുന്ന ഒരു ബിസിനസ് മോഡല്‍

കഴിഞ്ഞ 13 മാസത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയത് 15 ലക്ഷം പ്രവാസികൾ. ഇതിൽ 10.45 ലക്ഷം പേർ തൊഴിൽ നഷ്ടമായാണ് തിരിച്ചെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. കോവിഡിന്റെ വ്യാപനത്തിന് മുന്‍പ് അവധിക്ക് നാട്ടില്‍ തിരിച്ചെത്തുകയും ഇതുവരെ മടങ്ങി പോകാന്‍ സാധിക്കാതെ ആശങ്കയിലാഴ്ന്നു കഴിയുന്ന മറ്റൊരു കൂട്ടം പ്രവാസികള്‍.
ഇവരില്‍ പലരും ഏതെങ്കിലും കൈത്തൊഴിലുകളില്‍ പ്രാവീണ്യമില്ലത്തവരാണ്. എന്നാല്‍ ഇവരുടെ കൈവശം പുതിയ ഏതെങ്കിലും സംരംഭം തുടങ്ങുന്നതിന് ആവശ്യമായ മൂലധനവും ഇല്ല. പ്രവാസിക്ക് ആരും വായ്പയോ കടമോ കൊടുക്കാത്ത കാലമാണ് കോവിഡ് സംജാതമാക്കിയത്. എങ്കിലും എന്തെങ്കിലും ചെയ്തല്ലേ പറ്റൂ എന്നുള്ളത് കൊണ്ട് കുറഞ്ഞ മുതല്‍ മുടക്കില്‍ പലതരം ബിസിനസുകളും തുടങ്ങാനുള്ള പദ്ധതികളും അന്വേഷണങ്ങളുമായി മുന്നോട്ടു നീങ്ങുകയാണ് പ്രവാസികള്‍.
ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും എക്സ്റ്റന്‍ഷന്‍ ഓഫീസറായി വിരമിച്ച ഇ.നാരായണന്‍ പരിചയപ്പെടുത്തുന്ന ഒരു സംരംഭം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു ഷോറൂമോ ഗോഡൗണോ ഒന്നുമില്ലാതെ ഏറ്റവും കുറഞ്ഞ ചിലവില്‍ ഒരു പൈസപോലും കടം ഇല്ലാതെ ഇന്ത്യ മുഴുവൻ കച്ചവടം ചെയ്യുന്ന ഒരു ബിസിനസ് തന്ത്രമാണ് നാരായണന്‍ പരിചയപ്പെടുത്തുന്നത്.
വിരളമായി പലരും ചെയ്യുന്നുണ്ടെങ്കിലും ഈ തന്ത്രം വ്യാപകമായി ഉപയോഗപ്പെടുത്തുന്നില്ല എന്ന് ഇപ്പോള്‍ ഫ്രീലാന്‍സ് ബിസിനസ് കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിക്കുന്ന നാരായണന്‍ പറയുന്നു. പോസ്റ്റില്‍ പറയുന്ന പോലെ വലിയ രീതിയില്‍ അല്ലെങ്കിലും പ്രവാസികള്‍ക്ക് തങ്ങള്‍ക്ക് താങ്ങാവുന്ന തരത്തില്‍ ഒറ്റക്കോ കൂട്ടായോ ഈ ബിസിനസ്സുമായി മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് നാരായണന്‍ പറയുന്നു.
നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കുക:
ഒരു ഗോഡൗണ്‍ ഇല്ല, ഒരു ഷോ റൂമും ഇല്ല, ഒരു കടകളിലും ഉൽപ്പന്നം സപ്ളെ ചെയ്യുന്നില്ല, ഇന്ത്യ മുഴുവൻ ഒരു പൈസ പോലും കടം കൊടുക്കാതെ ലക്ഷങ്ങളുടെ ബിസിനസ്സ് നടത്തുന്നത് കേട്ടിട്ടുണ്ടോ?
കേരളത്തിലെ ജനങ്ങളിൽ പലരും ഓണം-ബക്രീദ് കാലഘട്ടത്തിൽ ആണ് ആവശ്യമുള്ള സാധനങ്ങൾ മിക്കതും വാങ്ങിക്കുക.
മിക്ക സാധനങ്ങൾക്കും വിലക്കിഴിവ് കിട്ടുന്ന കാലം. പല സംസ്ഥാനങ്ങളിൽ നിന്നും പല വസ്തുക്കളും ആ സീസണിൽ കേരളത്തിൽ എത്തും. ചിലത് ഡ്യൂപ്ലിക്കേറ്റ് ആകുമെങ്കിലും.
ഞാനും ഓണകാലത്ത്. അങ്ങിനെ ചില സാധനങ്ങളും വാങ്ങിക്കാറുണ്ട്.
ഒരു ഓണക്കാലം. കോഴിക്കോട് അങ്ങാടിയിലൂടെ. ഞങ്ങൾ സുഹൃത്തുക്കൾ നടക്കുമ്പോഴാണ് ‘കുമാർ shirts @ 60രൂപക്ക്’ എന്ന ബോർഡ് വെച്ചു ഒരു സെയിൽസ് കണ്ടത്.
ആ കാലത്തു അധികവും പൊളിസ്റ്റർ, പൊളിസ്റ്റർ മിക്സ് തുണികൾ ആയിരുന്നു വിപണിയിൽ. എങ്ങിനെ വന്നാലും ഒരു ഷർട്ടിന് 90-110 രൂപയോളം ചെലവുവരും.
അപ്പോൾ60 രൂപയുടെ ഷര്‍ട്ട്? തല്ലിപ്പൊളി ആയിരിക്കും എന്ന നിഗമനത്തിൽ ഒന്ന് കയറി നോക്കി.
നോക്കിയപ്പോൾ മോശമല്ലാത്ത ഷർട്ടുകൾ. എന്തായാലും 2 എണ്ണം വാങ്ങി.
എങ്ങിനെ @60 രൂപക്ക് ഷര്‍ട്ട് കൊടുക്കാൻ സാധിക്കുന്നു എന്ന് അറിയാൻ ഒരു കൗതുകം.
അവിടെ ഉണ്ടായിരുന്ന കുമാര്‍ ഷര്‍ട്ടിന്റെ പ്രധാന വ്യക്തിയെ തെരഞ്ഞു പിടിച്ചു. മുറി ഇംഗ്ലീഷിലും ഹിന്ദിയിലുമായി സംസാരിച്ചു, പരിചയപ്പെട്ടു.
ഇവരുടെ കമ്പനി ബോംബേയിൽ Fully mechanised ആണ്. എല്ലാം പാര്‍ട്ട് വർക്കുകൾ. ഒരാൾ കോളർ തുന്നുന്നു, മറ്റൊരാൾ കയ്യ് മാത്രം. അങ്ങിനെ 13 ജോലിക്കാരുടെ കയ്യിലൂടെ പോയാലെ ഒരു ഷര്‍ട്ട് ആകുകയുള്ളൂ. എന്ന് വെച്ചാൽ 13 പേരും കൂടെ ദിവസം 500 to600 ഷർട്ടുകൾ, ഒരാൾ @50 മുതൽ 60 ഷർട്ടുകൾ. ഒരു സെന്റീമീറ്റർ തുണിപോലും വേസ്റ്റ് ആകാത്ത രീതിയിൽ തുന്നുന്നു.
അത്ഭുതപ്പെടുത്തിയത് അതല്ല.
ഇവർക്ക് ഒരു ഷോറൂമോ, ഗോഡൗണോ ഇല്ല.
ഇവരുടെ ഗോഡൗൻ പാർസൽ സർവിസ് വണ്ടികളാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ഉത്സവ സീസൺ ഏതൊക്കെ ആണന്നും, ഏതൊക്കെ മാസങ്ങളിലാണ് എന്നൊക്കെയുള്ള ഒരു കലണ്ടർ ഇവരുടെ കയ്യിൽ ഉണ്ട്.
ഒരു മാസം ഒരു സംസ്ഥാനം എന്ന നിലയിൽ ഒരു വർഷം 12 സംസ്ഥാനങ്ങളിലാണ് എക്സിബിഷൻ കം സെയിൽസ് നടത്തുക. ചില മാസങ്ങളിൽ രണ്ടും. ഒരു ഷര്‍ട്ട് പോലും കടകളിൽ സപ്ളെ ഇല്ല. എന്ന് വെച്ചാൽ ഹോള്‍ സെയില്‍ വില്‍പ്പന ഇല്ല. നേരിട്ടു റീട്ടെയില്‍ മാത്രം.
ഒരു സ്ഥലത്തെ സെയിൽസ് നടക്കുമ്പോൾ തന്നെ അടുത്ത സെയിൽസിനുള്ള സ്ഥലം കണ്ട് പിടിച്ച് താൽക്കാലിക ഷെഡ്ഡുകൾ കെട്ടി സജ്ജമാകുന്നു. ഒരു സ്ഥലത്തെ സെയിൽസ് കഴിഞ്ഞാൽ ബാക്കിയുള്ളത് അടുത്ത എക്സിബിഷൻ നടക്കുന്ന സ്ഥലത്തേക്ക് പാർസൽ ചെയ്യുന്നു. കൂടാതെ ബോംബെയിൽ നിന്നും ഷർട്ടുകളും അവിടെ പാർസെലിൽ നേരത്തെ എത്തിയിട്ടുണ്ടാകും.
അവിടുത്തെ സെയിൽസ് കഴിഞ്ഞാൽ അടുത്ത സംസ്ഥാനം. അങ്ങിനെ 12 മാസം പന്ത്രണ്ടോ അതിൽ അധികമോ സംസ്ഥാനങ്ങൾ.
അതായിരുന്നു അവരുടെ കച്ചവട തന്ത്രം. ഒരു പൈസ കടം ഇല്ല. ഗോഡൗൻ വടകയില്ല, സെയിൽസ് എക്സിക്യൂട്ടീവ്‌സ് ഇല്ല, പരസ്യം വേണ്ട, പാക്കിങ് ചിലവില്ല.
കമ്പനികളിൽ നിന്നും തുണി ഒന്നിച്ചു പരമാവധി വിലക്കുറവിൽ കിട്ടുന്നു. ഷര്‍ട്ട് ഉത്പാദിപ്പിക്കുന്നു. നേരിട്ടു ഉപഭോക്താക്കളിൽ എത്തിക്കുന്നു.. ഓരോ ഷര്‍ട്ടിലും പരമാവതി ചെലവ് കുറയുന്നു. അത് ഉപഭോക്താക്കൾക്ക് നൽകുന്നു.
ഒരു ഷര്‍ട്ട് വിറ്റാൽ ചെറിയ ലാഭം മതി. കൂടുതൽ പീസ്സ് വിറ്റുപോയാൽ മതി.
അങ്ങിനെ ഒരു ഷോ റൂമും, ഗോഡൗണ്‍ ഒന്നുമില്ലാതെ ഇന്ത്യ മുഴുവൻ കച്ചവടം ചെയ്യുന്നു. അതും ഒരു പൈസപോലും കടം ഇല്ലാതെ. ഈ തത്രം എങ്ങനെയുണ്ട്?
INTERNATIONAL
ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രവാസികളെ തനിച്ചാക്കരുത്. കൂടെ നിര്‍ത്തണം. ചേര്‍ത്തു നിര്‍ത്തണം.

ഒന്നര ലക്ഷം രൂപയെങ്കിലും തരപ്പെടുത്തുവാന്‍ സാധിച്ചിരുന്നെങ്കില്‍ താന്‍ സൗദിയിലേക്ക് തിരിച്ചു പോകുമായിരുന്നുവെന്നു ഒരു പ്രവാസി യുവാവ് പറഞ്ഞതായി കോഴിക്കോട് ജില്ലയിലെ ഒരു ക്ലിനിക്കല്‍ സൈക്കൊളജിസ്റ്റ് വെളിപ്പെടുത്തുന്നു. ഒന്നാം കോവിഡ് സമയത്ത് സൗദിയില്‍ നിന്നും തിരക്കിട്ട് നാട്ടിലെത്തിയതാണ് അയാള്‍. മൂന്ന് മാസത്തിനു ശേഷം ദുബായ് വഴി സൗദിയില്‍ തിരിച്ചെത്താം എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ദുബായ് വഴി യാത്ര വിലക്കിയപ്പോള്‍ തിരിച്ചെത്താനുള്ള സാധ്യത കുറഞ്ഞു. ഇനിയിപ്പോള്‍ നേപ്പാള്‍ വഴിയോ, മാലിദ്വീപ് വഴിയോ പോകണം.
9൦൦൦൦ രൂപയാണ് നേപ്പാള്‍ വഴി പോകാന്‍ ട്രാവല്‍ ഏജന്‍സികള്‍ ചോദിക്കുന്നത്. മാലിദ്വീപ് വഴി പോകാന്‍ ഒന്നര ലക്ഷത്തിനുള്ളില്‍ വേണം. സ്വന്തം ചിലവിനുള്ള പണം വേറെയും. കയ്യില്‍ കാല്‍ കാശില്ല. ആധാരം ഇപ്പോള്‍ തന്നെ പണയത്തിലാണ്. വിവാഹം കഴിഞ്ഞ സഹോദരിയുടെ സ്വര്‍ണ്ണവും എടുത്ത് പണയം വെച്ചിരിക്കുന്നു.
നാട്ടില്‍ ആരോട് കടം ചോദിച്ചാലും ലഭിക്കാത്ത അവസ്ഥ. എങ്ങിനെയെങ്കിലും സൗദിയില്‍ തിരിച്ചെത്തിയിരുന്നെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും കുറച്ചു തുക അഡ്വാന്‍സായി വാങ്ങി അത്യാവശ്യം തിരക്കുള്ള കടങ്ങള്‍ തീര്‍ക്കാം. പക്ഷെ പോകാനുള്ള പണം കടം ചോദിച്ചാല്‍ തന്നെ നാട്ടില്‍ പരിചയക്കാരുടെ കൈവശം ഇത്രയും തുക നല്‍കാനില്ല. ഉള്ളവര്‍ തന്നെ തിരിച്ചു തരുമോ എന്ന സംശയത്താല്‍ പണം ഇല്ലെന്ന് പറയുന്നു. സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് അയാള്‍ സൈക്കൊളജിസ്റ്റിനെ കാണാനായി എത്തിയത്.
റിയാദില്‍ ബൂഫിയ നടത്തുന്ന കണ്ണൂര്‍ സ്വദേശിയുടെ സമ്മര്‍ദ്ദം നാട്ടിലെ കാര്യങ്ങള്‍ ആലോചിച്ചാണ്. മകളുടെ വിവാഹത്തിന് വേണ്ടി വായ്പ എടുത്തതിന്റെ ഇ.എം.ഐ കഴിഞ്ഞ മൂന്ന് മാസമായി മുടക്കമാണ്. കല്യാണ ചിലവുകള്‍ക്കായി കൈവായ്പ വാങ്ങിയ സംഖ്യ ഇതുവരെ കൊടുത്ത് തീര്‍ത്തിട്ടില്ല. മകന്റെ ബൈക്കിന്‍റെയും വായ്പ തവണ അടച്ചില്ല. മകളുടെ കുട്ടികളുടെ ഫീസ് നല്‍കാന്‍ സമ്മര്‍ദ്ദം ഉണ്ടെങ്കിലും ഇതുവരെ കൊടുത്തിട്ടില്ല. വീട്ടിലെ ചിലവുകള്‍ വേറെയും.
ആദ്യത്തെ കോവിഡ് പ്രതിസന്ധി കഴിഞ്ഞതിന് ശേഷം കച്ചവടം ഒന്ന് ഉഷാറായി വരികയായിരുന്നു. റമദാന്‍ മാസത്തില്‍ കുറച്ചു പണം മിച്ചം വെച്ചു അത്യാവശ്യം കടങ്ങള്‍ വീട്ടാം എന്നോര്‍ത്തു ഇരിക്കുമ്പോഴാണ് കോവിഡിന്റെ രണ്ടാം വരവ്. ഈ പ്രതിസന്ധി ഇനിയും കുറെ മാസങ്ങള്‍ കൂടി നിലനില്‍ക്കും. ചിലപ്പോള്‍ അടച്ചിടെണ്ടി വരും. എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ലെന്ന് അയാള്‍ പറയുന്നു.
ഇതെല്ലാം സമ്മര്‍ദ്ദങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നവരുടെ വിവരങ്ങളാണ്. എന്നാല്‍ സമ്മര്‍ദ്ദവും സംഘര്‍ഷവും പിരിമുറുക്കവുമെല്ലാം ആരോടും പറയാതെ ഉള്ളിലൊതുക്കി കഴിയുന്നവരുണ്ട്. ഈ മാസം മൂന്നാം തിയ്യതിയാണ് ദമാം ലേഡീസ് മാര്‍ക്കറ്റിനു സമീപം സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്ന മണ്ണാര്‍ക്കാട് അട്ടപ്പാടി തോട്ടക്കര മുഹമ്മദ് മുസ്തഫ (31)യെ ദമാമില്‍ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഒമ്പതു വര്‍ഷമായി പ്രവാസിയാണ് മുസ്തഫ. ആളുകളുമായി അധികം ഇടപഴകുന്ന തരക്കാരനായിരുന്നില്ല. സമ്മര്‍ദ്ദം മൂലം ചില മാനസിക പ്രശ്നങ്ങളും ഉണ്ടായിരുന്നു. സൗഹൃദങ്ങള്‍ അധികം ഇല്ലാതിരുന്ന മുസ്തഫ ജോലി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ താമസിച്ചിരുന്ന മുറിയില്‍ ഉച്ച വിശ്രമത്തിനായി പോയതിന് ശേഷം തിരിച്ചു കാണാതിരുന്നപ്പോള്‍ അന്വേഷിച്ചപ്പോഴാണ് മുസ്തഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദമ്മാമില്‍ തന്നെ പ്രവാസ ജീവിതം നയിച്ചിരുന്ന കണ്ണൂര്‍ വരദൂര്‍ സ്വദേശി മുയ്യം ആബിദിനെ (25) ഫെബ്രുവരി പതിനൊന്നാം തിയ്യതിയാണ് ദമ്മാമിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണ വഴി തിരഞ്ഞെടുക്കുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ ആബിദ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. അതിനെ തുടര്‍ന്ന് ആബിദിനെ നാട്ടിലേക്ക് അയക്കാനുള്ള നടപടി ക്രമങ്ങള്‍ മറ്റു പ്രവാസികള്‍ ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ആബിദ് സ്വന്തം വഴി തിരഞ്ഞെടുത്തത്.
ഈ മാസം മൂന്നാം തിയ്യതിയാണ് അബഹയിലെ മെറ്റെണിറ്റി ഹോസ്പിറ്റലിലെ നഴ്സ് ആയി ജോലി ചെയ്തിരുന്ന കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനി ലിജി സീമോന്‍ (31) ആത്മഹത്യ ചെയ്തത്. രണ്ട് മാസം മുന്‍പ് നാട്ടില്‍ പോയി വന്നതിനു ശേഷം വിഷാദ രോഗം ലിജിയെ വളരെ കൂടുതലായി അലട്ടിയിരുന്നു. കൂടാതെ ശ്വാസകോശ രോഗവും കലശലായി ഉണ്ടായിരുന്ന ലിജി സ്വന്തം വഴി തിരഞ്ഞെടുക്കുകയായിരുന്നു.
യു.എ.ഇ.യിൽ ഈ മാസം ഒമ്പത് ആത്മഹത്യകളാണ് നടന്നത്. മരിച്ചവരെല്ലാം മലയാളികളാണ്. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലുള്ളവരാണ് മരിച്ചവരിൽ ഭൂരിഭാഗവും. കുടുംബപ്രശ്നങ്ങളും സാമ്പത്തിക ബാധ്യതയുമാണ് കൂടുതൽ പേരും ആത്മഹത്യക്ക് കാരണമാക്കിയത് എന്നാണ് നിഗമനം. അതില്‍ നാല് പേരുടെ മൃതദേഹം ഒരു ദിവസംതന്നെ നാട്ടിലേക്ക് അയക്കേണ്ടി വന്ന സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശേരിയുടെ കുറിപ്പ് പ്രവാസികളുടെ കണ്ണ് നനയിച്ചിരുന്നു.
പ്രവാസ ലോകത്ത് ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് സാന്ത്വനമേകാൻ ആരെങ്കിലും ഉണ്ടായിരുന്നങ്കില്‍ ചിലപ്പോള്‍ അവരില്‍ ഒരാളെങ്കിലും ജീവിതത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തുമായിരുന്നു. പ്രവാസ ലോകത്തെ ഒറ്റപ്പെട്ട ജീവിതം പലരെയും വിഷാദ രോഗത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നുണ്ട്. ഇപ്പോള്‍ പ്രവാസ ലോകത്ത് ഉള്ളവരായായാലും നാട്ടില്‍ വന്നു മടങ്ങി പോകാന്‍ സാധിക്കത്തവരായാലും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും മാനസിക സമ്മര്‍ദ്ദത്തിന്‍റെയും പിരിമുറുക്കത്തിന്റെയും കാര്യത്തില്‍ തുല്യരാണ്.
നാട്ടില്‍ അവധിയിലുള്ള പ്രവാസിയായാലും പ്രവാസ ലോകത്ത് ഇപ്പോഴുള്ളയാളായാലും കടുത്ത പ്രതിസന്ധിയിലൂടെയാണ് അവര്‍ കടന്നു പോകുന്നത്. അത് കൊണ്ട് തന്നെ ഇത്രയും നാള്‍ അവരെ ആശ്രയിച്ചു ജീവിച്ച അവരുടെ വീട്ടുകാര്‍ തന്നെയാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ക്ക് താങ്ങാകേണ്ടത്. ഇത്രയും നാള്‍ ഈ പ്രവാസികള്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിച്ചു. ഇപ്പോള്‍ അവരുടെ പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധിയില്‍ നിങ്ങള്‍ അവരുടെ കൂടെ താങ്ങും തണലുമായി നില്‍ക്കണം. അങ്ങിനെ നില്‍ക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. നിങ്ങളുടെ അവഗണന ചിലപ്പോള്‍ അവരെ കടുംകൈയ്യിലേക്ക് പോലും കൊണ്ട് ചെന്നെത്തിക്കും.
അത് കൊണ്ട് ഈ പ്രതിസന്ധി ഘട്ടത്തില്‍ അവരെ തനിച്ചാക്കരുത്. കൂടെ നിര്‍ത്തണം. ചേര്‍ത്തു നിര്‍ത്തണം.
LATEST
പ്രവാസികളുടെ തിരിച്ചു വരവ് താൽക്കാലികമായ തിരിച്ചടി മാത്രമാണെന്ന് ജോയ് മാത്യു

കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള പ്രവാസി മലയാളികളുടെ തിരിച്ചു വരവ് താൽക്കാലികമായ തിരിച്ചടി മാത്രമാണെന്ന് മുൻ പ്രവാസിയും പ്രവാസ ലോകത്ത് മാധ്യമ പ്രവർത്തകനും ഇപ്പോൾ ചലച്ചിത്ര താരവുമായ ജോയ് മാത്യു.
ഇത്രയും കുറഞ്ഞ വേതനത്തിന് ഇത്രയും നിപുണനായ തൊഴിലാളികളെ ഗൾഫിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും കിട്ടാത്ത കാലത്തോളം മലയാളിക്ക് എന്നും പ്രവാസ ജീവിതത്തിൽ ആവശ്യക്കാരുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
നിപുണനായ തൊഴിലാളികളില്ലാതെ ഗൾഫ് രാജ്യങ്ങൾ ആയാലും മുന്നോട്ട് പോകാൻ സാധിക്കില്ല. അവിടുത്തെ ഏതു മേഖല എടുത്താലും അതിൽ ഏറ്റവും പ്രധാനമായ ഘടകം ഈ തൊഴിലാളികൾ തന്നെയാണ്.
ഒരു പ്രവാസിയായി ശീലിച്ച ഒരാൾക്ക് ഒരിക്കലും ഇനി കേരളത്തിൽ സ്ഥിരമായി തുടരാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അയാൾ ഇപ്പോൾ തന്നെ വായ്പകൾ ഉൾപ്പെടെയുള്ള ഒരുപാട് ബാധ്യതകൾ ഉണ്ടാവും. ഇനിയും ബാധ്യതകൾ ഉണ്ടാവും. അപ്പോൾ സ്വാഭാവികമായി അയാൾ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോകുക തന്നെ ചെയ്യും.
പ്രവാസികൾക്ക് കേരളം ഒരു ഇടത്താവളം മാത്രമാണ്. അവർക്ക് സ്ഥിരമായി നിൽക്കാൻ സാധിക്കില്ല. രണ്ടു മൂന്ന് മാസത്തിനിടയിൽ പതിമൂന്ന് തവണയെങ്കിലും വിസിറ്റ് വിസയിൽ ഗൾഫിലേക്ക് പോയി വന്ന കാസർകോട് സ്വദേശികളൊക്കെ ഇവിടെയുണ്ട്.
തിരിച്ചു വരവിന്റെ ആശങ്ക വളരെ ശക്തമാണ്. തിരിച്ചു വരുന്ന പ്രവാസിക്ക് സ്റ്റാറ്റസ്കോ നിലനിർത്താൻ പ്രയാസമാണ്. ചുരുങ്ങിയത് ഒരു ഇരുചക്ര വാഹനം പോലുമില്ലാതെ യാത്രക്കായി ബസ് കാത്ത് നിൽക്കാൻ പ്രവാസിക്ക് ഇനി കഴിയുമെന്ന് തോന്നുന്നില്ല. ഇനി നാട്ടിൽ വന്ന് ഒരു പുതിയ സംരംഭം തുടങ്ങുന്നത് പ്രയാസമായിരിക്കും.
സർക്കാർ എന്തൊക്കെ പറഞ്ഞാലും സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ പരിഗണന അല്ല മറിച്ച് അവഗണന ആയിരിക്കും ഉണ്ടാവാൻ പോകുന്നത്. കാരണം പരിഹാസം മലയാളിയുടെ മുഖമുദ്രയാണ്. സംരംഭകരായത് മൂലം മുൻ പ്രവാസികളായ രണ്ടു പേർ ആത്മഹത്യ ചെയ്യേണ്ടി വന്ന സ്ഥലമാണിത്.
ഇനി ഒരു മാറ്റം ഉണ്ടാവാൻ നമ്മൾ ചെയ്യേണ്ടത് കേരളത്തിന്റെ ഉൽപ്പന്നങ്ങൾ വാങ്ങാൻ കേരളീയർ പഠിക്കണം എന്നതാണ്. കണ്ണൂർ ഖാദി, കേരള സോപ്സ് പോലുള്ള തദ്ദേശീയ സ്ഥാപനങ്ങൾ നിർമ്മിക്കുന്ന ഉപോയന്നാണ് വാങ്ങി ഉപയോഗിച്ച് ശീലിക്കുക. എങ്കിൽ പ്രവാസികൾ സംരംഭങ്ങൾ തുടങ്ങിയാൽ വിജയിക്കാൻ സാധിക്കും.
പ്രവാസികളോട് ഇഷ്ടവും സ്നേഹവുമുണ്ട്. എന്നാൽ ആലിംഗനം ചെയ്യാൻ വയ്യ എന്ന മാനസികാവസ്ഥയാണ് കേരളത്തിലെ ജനങ്ങൾക്കുള്ളത്. അവർ തരുന്ന പാരിതോഷികങ്ങൾ കൈനീട്ടി വാങ്ങിയ നമുക്ക് ഇപ്പോൾ അവർ തിരിച്ചു വരുമ്പോൾ അവരെ സ്വീകരിക്കാനുള്ള മനസ്സുണ്ടാവണം.
രാജ്യത്തിന് വേണ്ടി തന്നെയാണ് അവർ പ്രവാസികളായത്. ഇവിടെ പട്ടിണിയും പരിവട്ടവും ആയപ്പോൾ ജീവിക്കാൻ വേണ്ടി നാട് വിട്ടു പോയ ആളുകളാണവർ. അല്ലാതെ പ്രവാസം അവരുടെ ജനിതക ഘടനയിൽ ഉണ്ടായത് കൊണ്ടാണ് എന്നൊന്നും പറയാൻ സാധിക്കില്ല.
കേരളത്തെ നില നിർത്തുന്നത് മൂന്ന് ഘടകങ്ങളാണ്. മദ്യം, ലോട്ടറി, പ്രവാസികൾ. മദ്യവും ലോട്ടറിയും ഇപ്പോഴില്ല. മൂന്നാമത്തെ ഘടകമായ പ്രവാസികൾ ഇവിടെ എത്തുമ്പോഴും അവരെ സ്നേഹത്തോടെ സ്വീകരിക്കുകയും അവരെ രോഗം മാറി ആത്മ വിശ്വസത്തോടെ തിരിച്ചയക്കുകയും വേണമെന്ന് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.