Connect with us

UAE

പോപ്പിനെ സ്വീകരിക്കാന്‍ ദുബായ് ഒരുങ്ങി; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായ് പോപ്പ് ഫ്രാന്‍സിസ് ഇന്നെത്തും

Published

on

ചരിത്ര സന്ദര്‍ശനത്തിന് പോപ്പ് ഫ്രാന്‍സീസ് ഇന്ന് ദുബായിയില്‍ എത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വന്‍ സ്വീകരണമാണ് യു എ ഇ ഒരുക്കിയിരിക്കുന്നത്. മലയാളമുള്‍പ്പെടെയുള്ള നിരവധി പ്രാദേശിക ഭാഷകളിലും ദിവ്യബലി ഒരുക്കിയാണ് പാപ്പായുടെ സന്ദര്‍ശനത്തിനായി വിശ്വാസികളെ യുഎഇ സ്വീകരിക്കുന്നത്. പോപ്പിന് സ്വാഗതമരുളി യുഎഇയിലെ നിരത്തുകളില്‍ മുഴുവനും ദേശീയ പതാകയും പേപ്പല്‍ പതാകയും നിറഞ്ഞ് കഴിഞ്ഞു. അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ രാത്രി പത്തിന് വിമാനമിറങ്ങുന്ന മാര്‍പാപ്പയ്ക്ക് വലിയ വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്. അല്‍ മുഷ്റിഫ് കൊട്ടാരത്തിലാണ് മാര്‍പാപ്പയ്ക്ക് താമസമൊരുക്കിയിരിക്കുന്നത്.

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരം മാനവസാഹോദര്യസംഗമത്തില്‍ പങ്കെടുക്കുന്നതിനാണു ഫാര്ന്‍സിസ് മാര്‍പാപ്പ എത്തുന്നത്. ഇന്ന് രാവിലെ എമിറേറ്റ്സ് പാലസിലാണ് സംഗമം ആരംഭിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മത പ്രതിനിധികളും മേലധ്യക്ഷന്മാരുമടക്കം എഴുന്നൂറിലധികം ആളുകള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഫൗണ്ടഴ്സ് മെമോറിയയില്‍ നടക്കുന്ന സമാപനയോഗത്തില്‍ നാളെ വൈകിട്ട് പോപ്പ് സന്ദേശം നല്‍കും

നാളെ ഉച്ചയ്ക്കു 12നു യുഎഇ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കും. റോമിലെയും യുഎഇയിലെയും ഉന്നതതല ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും. മതസൗഹാര്‍ദസന്ദേശവുമായി മാര്‍പാപ്പ വൈകിട്ടു ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിലെത്തും.

അഞ്ചിനു രാവിലെ മാര്‍പാപ്പ അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രല്‍ സന്ദര്‍ശിക്കും. ഇവിടെ നൂറോളം രോഗികളെ കാണുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. 10.30നു സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ കുര്‍ബാന അര്‍പ്പിക്കും.1,35,000 വിശ്വാസികള്‍ പങ്കെടുക്കും.

കേരളത്തില്‍ നിന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍, കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅദിന്‍ അക്കാദമി ചെയര്‍മാനുമായ ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തുടങ്ങിയവര്‍ സംഗമ സമാപന യോഗത്തില്‍ പങ്കെടുക്കും.

കേരളത്തില്‍ നിന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ എന്നിവര്‍ മാര്‍പാപ്പയെ വരവേല്‍ക്കാനായി ദുബായിലെത്തും.

Advertisement

KERALA

ഡോ. ഷംസീർ വയലിലിന് യു എ ഇ യുടെ ആജീവനാന്ത ഗോൾഡ് കാർഡ് വിസ.

Published

on

അബുദാബി: യുഎഇയിൽ സ്ഥിരതാമസത്തിന് അനുമതി നൽകുന്ന ഗോൾഡ് കാർഡ്  വിസ മലയാളിയായ യുവ പ്രവാസി വ്യവസായി ഡോ. ഷംഷീർ വയലിലിനു ലഭിച്ചു.

യുഎഇയിൽ 100 ബില്യണിൽ അധികം നിക്ഷേപം ഉള്ളവർക്കാണ് ഗോൾഡ് കാർഡ് വിസ നൽകുന്നത്. പ്രഥമ ഗോള്‍ഡ് കാര്‍ഡ് ലഭിച്ചത് പ്രമുഖ പ്രവാസി വ്യവസായിയും ഡോ. ഷംസീറിന്റെ ഭാര്യാ പിതാവുമായ എം എ യൂസഫലിക്കാണ്.

ഗോൾഡ് കാർഡ് വിസ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യവസായിയാണ് ഡോ. ഷംഷീർ വയലിൽ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസൺഷിപ്പ് തിങ്കളാഴ്ച്ചയാണ് അദ്ദേഹത്തിനു ഗോൾഡ് കാർഡ് വീസ പതിച്ച പാസ്‍പോര്‍ട്ട് നൽകിയത്.

വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്‌ ഡോ. ഷംസീർ. യുഎഇ,  ഇന്ത്യ തുടങ്ങി ആറിൽ അധികം രാജ്യങ്ങളിലായി വി പി എസിന് 23 ആശുപത്രികളും, നൂറിലധികം മെഡിക്കൽ ക്ലിനിക്കുകളും ഉണ്ട്.

ഗോൾഡ് കാർഡ് വിസ ലഭിച്ചത് അംഗീകാരമായി കാണുന്നെവെന്ന് പറഞ്ഞ ഡോ. ഷംസീർ തനിക്ക് ഗോൾഡ് കാർഡ് വിസ അനുവദിച്ച യുഎഇ സർക്കാരിനോടും ഭരണാധികാരികളോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

Continue Reading

KERALA

ദുബൈ ദുരന്തം: പൂർണ്ണിമ ജന്മദിന സമ്മാനം അണിയിച്ചത് പ്രിയതമന്റെ മൃതശരീരത്തിൽ.

Published

on

ഒമാനിൽ നിന്നും ദുബൈയിലേക്ക് വന്നിരുന്ന ബസ് ഹൈറ്റ് ബാരിയറിൽ ഇടിച്ചതിനെ തുടർന്ന് മരണമടഞ്ഞ വിമൽ കാർത്തികേയന്റെ മൃതദേഹം ജന്മനാട്ടിൽ സംസ്കരിച്ചു. വൻ ജനാവലിയാണ് വിമലിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.

സംസ്കാര ചടങ്ങിൽ പങ്കെടുത്തവരെ കണ്ണീരണിയിക്കുന്ന ദൃശ്യങ്ങളായിരുന്നു മുഴുവൻ. വിമലിന്റെ മൂന്ന് വയസ്സുള്ള മകൻ ദേവാംഗ് അച്ഛന് അവസാന ചുംബനം നൽകിയത് കണ്ട് പലരും കരയുകയായിരുന്നു. വിമലിന്റെ ഭാര്യ പൂർണ്ണിമ മൃതദേഹം കൊണ്ട് വന്നത് മുതൽ നിരവധി തവണ ബോധരഹിതയായി.

ഒടുവിൽ വിമലിന്റെ മൃതദേഹത്തിന്റെ വിരലിൽ പൂർണ്ണിമ ഒരു മോതിരം അണിയിച്ചത് നൊമ്പരമായി. ഈ മാസം ഇരുപത്തി നാലാം തിയ്യതി വിമലിന്റെ ജന്മദിനത്തിൽ സർപ്രൈസ് ഗിഫ്റ്റ് ആയി നൽകാനായി സൂക്ഷിച്ച മോതിരമാണ് പൂർണ്ണിമക്ക് പ്രിയതമന്റെ മൃതദേഹത്തിൽ അണിയിക്കേണ്ടി വന്നത്.

ദുബൈയിൽ പെട്രോളിയം കമ്പനിയിൽ സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു വിമൽ. ചെറിയ പെരുന്നാൾ അവധിയിൽ മസ്കറ്റിലുള്ള സഹോദരൻ വിനോദിനൊപ്പം അവധിക്കാലം ചിലവിടാൻ പോയി തിരിച്ചു വരുമ്പോഴാണ് അപകടം സംഭവിച്ചത്.

വിമലിന് ഇറങ്ങേണ്ട സ്ഥലത്തിന് തൊട്ടു മുൻപാണ് അപകടം സംഭവിച്ചത്. അപകടം സംഭവിക്കുന്നതിനും നിമിഷങ്ങൾക്ക് മൂന്നോ വിമൽ തന്റെ സുഹൃത്തായ പുതുപ്പള്ളി നിവാസി പ്രവീണിനോട് തന്നെ കൊണ്ട് പോകാൻ വാഹനവുമായി വരണമെന്ന് ആവശ്യപ്പെട്ട് ഫോൺ ചെയ്തിരുന്നു.

റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥനായ പാമ്പാടി പുത്തൻപുറം വെണ്ടകം കാർത്തികയിൽ കാർത്തികേയന്റേയും ചന്ദ്രമതിയുടെയും മകനാണ് വിമൽ കാർത്തികേയൻ. ഭാര്യ പൂർണ്ണിമ തൃശൂരിലെ ഐ സി ഡി എസിൽ സൂപ്പർവൈസറാണ്.

Continue Reading

LAW

ദുബൈ അപകടം: മരിച്ചവരുടെ ബന്ധുക്കൾക്ക് 38 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും.

Published

on

ഒമാനിൽ നിന്നും ദുബായിലേക്ക് വന്ന ബസ് ഹൈറ്റ് ബാരിയാറിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്ക് മുപ്പത്തി എട്ട് ലക്ഷം രൂപ വരെ (രണ്ട് ലക്ഷം ദിർഹം) ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കുമെന്ന് നിയമ വിദഗ്ദർ

യു എ ഇ നിയമ പ്രകാരം എല്ലാ ബസുകൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായും ഉണ്ടായിരിക്കണം. വാഹന അപകടം സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനി നഷ്ടാരിഹാരം കൊടുക്കാൻ ബാധ്യസ്ഥരുമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ദിയ അഥവാ ബ്ലഡ് മണിയായി പരമാവധി രണ്ട് ലക്ഷം ദിർഹം വരെ നഷ്ടപരിഹാര തുക ലഭിക്കും. എന്നാൽ ഈ തുക കോടതി വിധി അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് കൊടുക്കേണ്ടി വരുന്ന തുക ബ്ലേഡ് മണി ആയിട്ടാണെങ്കിലും നഷ്ടപരിഹാരം ആയിട്ടാണെങ്കിലും ഇൻഷുറൻസ് കമ്പനി അത് നൽകേണ്ടി വരും. ഏതെങ്കിലും കാരണവശാൽ അപകടത്തിൽ പെട്ട ബസ്സിന് തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രമാണ് ഉള്ളതെങ്കിൽ പോലും കൊല്ലപ്പെട്ട യാത്രക്കാർക്ക് ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കും.

ദുബൈ ട്രാഫിക് കോടതിയുടെ ഉത്തരവിന് വിധേയമായിട്ട് ആയിരിക്കും നഷ്ടപരിഹാരത്തിന്റെ തോത് നിർണ്ണയിക്കുക. പ്രോസിക്യൂഷൻ ശേഖരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും കോടതി വിധി ഉണ്ടാവുക.

ട്രാഫിക് കോടതിയുടെ നടപടിക്രമങ്ങൾ പൂർത്തിയായാൽ കോടതി വിധിയുടെ പകർപ്പും മരിച്ച വ്യക്തിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും നഷ്ടപരിഹാരം ലഭിക്കാനായി ഇൻഷുറൻസ് കമ്പനിയിൽ സമർപ്പിക്കണം.

പ്രോസിക്യൂഷൻ അപകടത്തെ സംബന്ധിച്ച് വാഹനത്തിന്റെ ഡ്രൈവറെ ട്രാഫിക് കോടതിയിലേക്ക് റെഫർ ചെയ്യുന്നതിന് മുൻപ് തന്നെ ട്രാഫിക് എൻജിനീയറിങ് റിപ്പോർട്ട് തയ്യാറാക്കും. ഈ റിപ്പോർട്ടാണ് അതിപ്രധാനമായ രേഖ. യാത്രക്കാരുടെ മരണത്തിന് ഉത്തരവാദി ആരാണ് എന്നത് അതിൽ നിന്നും വ്യക്തമാകും.

അത് പ്രകാരമാണ് അപകടത്തിന്റെ ഉത്തരവാദിത്വം ആർക്കാണ് എന്ന് കോടതി നിശ്ചയിക്കുക. മുഴുവൻ ഉത്തരവാദിത്വവും ഡ്രൈവർക്കാണെങ്കിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സിവിൽ കോടതിയിൽ നഷ്ടപരിഹാരത്തിനായി കേസ് കൊടുക്കേണ്ടി വരും.

Continue Reading
KERALA1 month ago

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

KERALA2 months ago

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

KERALA2 months ago

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

LATEST3 months ago

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

LATEST3 months ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LATEST3 months ago

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

KERALA3 months ago

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

KERALA3 months ago

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

HEALTH3 months ago

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

KERALA3 months ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

CRIME3 months ago

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

CRIME3 months ago

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

KERALA3 months ago

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

HEALTH3 months ago

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

KERALA3 months ago

അന്ന് ഗദ്ദാമ. ഇന്ന് പ്രശസ്തയായ എഴുത്തുകാരി. ഇത് ആട് ജീവിതമല്ല, അത്ഭുത ജീവിതം.

Trending

error: Content is protected !!