Connect with us

UAE

അബുദാബിയില്‍ മലയാളിയ്ക്ക് പത്തൊമ്പത് കോടിയുടെ ലോട്ടറി

Published

on

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് പത്തൊമ്പതര കോടിയുടെ ഭാഗ്യം. ദുബായില്‍ താമസിക്കുന്ന പ്രശാന്ത് ആണ് ഇത്തവണത്തെ ഭാഗ്യവാന്‍. 10 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 19 കോടി 45 ലക്ഷം രൂപ) ആണ് പ്രശാന്ത് സ്വന്തമാക്കിയത്. 041945 എന്ന നമ്പറിലാണ് പ്രശാന്തിന് ഭാഗ്യം വന്നത്. ജനുവരി നാലിന് ഓണ്‍ലൈന്‍ വഴിയാണ് പ്രശാന്ത് ടിക്കറ്റ് എടുത്തത്.

രണ്ടാം സമ്മാനമായ 100,000 ദിര്‍ഹം നേടിയതും ഇന്ത്യക്കാരന്‍ ആണ്. കുല്‍ദീപ് കുമാര്‍ ആണ് ആ ഭാഗ്യവാന്‍. 040691 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. പതിവുപോലെ വിജയികളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. പത്തു വിജയികളില്‍ ആറു പേരും. രണ്ടു പേര്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരും ഒരു ഫിലിപ്പീന്‍ സ്വദേശിയും ഒരു ദക്ഷിണ കൊറിയന്‍ സ്വദേശിയും വിജയികളില്‍ ഉള്‍പ്പെടും.

MIDDLE EAST

വൻതുകയുമായി കിട്ടിയ പേഴ്‌സ് തിരിച്ചേൽപ്പിച്ചു. മലയാളിയെ യു.എ.ഇ പോലീസ് ആദരിച്ചു.

Published

on

യു.എ.ഇ യിലെ അജ്മാനിൽ രാവിലത്തെ നടത്തിനിടക്ക് കളഞ്ഞു കിട്ടിയ വിലപ്പെട്ട രേഖകളും വലിയ സംഖ്യയുമടങ്ങുന്ന പേഴ്സ് തിരിച്ചു കൊടുത്ത് മലയാളി മാതൃകയായി.

യുഎഇ പൗരന്റെയായിരുന്നു കളഞ്ഞു കിട്ടിയ പഴ്സ്.

അജ്മാനിലെ മൊയ്ഹാദ് ഒന്നിലെ കൂക്ക് അല്‍ ശായ് റെസ്റ്റോറന്റിലെ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ പുറമേരി സ്വദേശി റഫീഖിനാണ് പഴ്സ് ലഭിച്ചത്.

വഴിയിൽ നിന്നും ലഭിക്കുകയായിരുന്നു. പഴ്‌സിനകത്ത് വൻ സംഖ്യയും രേഖകളും ഉണ്ടായിരുന്നു.

പഴ്സ് ലഭിച്ച ഉടനെ ഹമീദിയ പോലീസ് സ്റ്റേഷനിലെത്തി റഫീഖ് പഴ്സ് കൈമാറുകയായിരുന്നു. പോലീസ് പഴ്‌സിന്റെ ഉടമസ്ഥനായ യുഎഇ സ്വദേശിയെ വിളിച്ചു വരുത്തി പഴ്സ് കൈമാറി.

ഹമീദിയ പോലീസി റഫീഖിന്റെ സത്യസന്ധതയെ അഭിനന്ദിക്കുകയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പ്രശംസാ പത്രം കൈമാറുകയും ചെയ്തു.

Continue Reading

MIDDLE EAST

ദുബായിലെ എല്ലാ ടാക്സികളിലും ഇനി നോൾ കാർഡ് വഴി പണം നൽകാം.

Published

on

ദുബായിൽ എല്ലാ ടാക്സികളിലും യാത്രാ നിരക്ക് ഇനി നോൾ കാർഡ് ഉപയോഗിച്ച് അടയ്ക്കാം. ഇതിനുള്ള പ്രത്യേക സംവിധാനം ടാക്സികളിലൊരുക്കിയാതായി ആർടിഎ അറിയിച്ചു.

ഇതിനു മുന്നേ എല്ലാ ടാക്സികളിലും ഈ സൗകര്യം ഉണ്ടായിരുന്നില്ല. യാത്രക്കാർക്ക് വാടക പണമായും നൽകാം.

10,800 ടാക്സികളിൽ നോൾ കാർഡ് ഉപയോഗിക്കാനാകുമെന്ന് ആർ.ടി.എയുടെ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി ഡയറക്ടർ ഖാലിദ് അൽ അവാദി പറഞ്ഞു. ഇത്രയും ടാക്സികളിൽ പോയിന്റ് ഓഫ് സെയിൽസ് (PoS ) ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു.

കൂടാതെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ആപ്പിൾ പേ അല്ലെങ്കിൽ സാംസാങ് പേ മുഖേന NFC സംവിധാനം വഴിയും യാത്ര നിരക്ക് അടയ്ക്കാവുന്നതാണ്.

Continue Reading

HEALTH

വൃത്തിയില്ല, അബുദബിയിലെ ഇന്ത്യൻ റെസ്റ്റോറന്റ് പൂട്ടിച്ചു.

Published

on

 

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ പൂട്ടിച്ചു. മുസഫയിൽ പ്രവർത്തിച്ചു വന്നിരുന്ന മിദിൻ എന്ന റസ്റ്റോറന്റാണ് അബുദാബി ഫുഡ് ആൻഡ് സേഫ്റ്റി അതോറിറ്റി അധികൃതർ പൂട്ടിച്ചത്.

നിരന്തരമായി മുന്നറിയിപ്പുകൾ നല്കിയൊട്ടും രണ്ടു തവണ പിഴ ശിക്ഷ നൽകിയിട്ടും നിയമ ലംഘനം തുടർന്ന സാഹചര്യത്തിലാണ് റെസ്റ്റോറന്റ് താൽക്കാലികമായി അടച്ചു പൂട്ടാൻ ഉത്തരവ് നൽകിയത്. ന്യൂനതകൾ പരിഹരിച്ച ശേഷം പരിശോധന നടത്തി തൃപ്തികരമാണെങ്കിൽ മാത്രമേ ഇനി തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകൂ.

റെസ്റ്റോറന്റിൽ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തും സാധനങ്ങൾ സൂക്ഷിക്കുന്ന സ്റ്റോറിലും ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താതിരുന്നതിനാൽ വൃത്തിഹീനമായ അവസ്ഥയിൽ ആയിരുന്നു. പാചകത്തിന് ആവശ്യമായ പച്ചക്കറികളും തയാറാക്കിയ ഭക്ഷണവും തറയിലാണ് വെച്ചിരുന്നത് എന്ന് അധികൃതർ കണ്ടെത്തി. പാറ്റകൾ, ഈച്ചകൾ, പ്രാണികൾ തുടങ്ങിയ കീടങ്ങളെ ഇല്ലാതാക്കാനുള്ള യാതൊരു നടപടികളും റസ്റ്റോറന്റ് സ്വീകരിച്ചിരുന്നില്ല.

അബുദാബി ഫുഡ് ആൻഡ് സേഫ്റ്റി അതോറിറ്റി അധികൃതർ നാല് തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി കമ്മ്യൂണിറ്റി സർവീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ തമീറ അൽ ഖാസിമി വ്യക്തമാക്കി. രണ്ടു തവണ നിയമ ലംഘനത്തിന് പിഴയടപ്പിക്കുകയും ചെയ്തിരുന്നു. പിന്നെയും നിയമ ലംഘനം തുടർന്നപ്പോഴാണ് അടച്ചു പൂട്ടാൻ നോട്ടീസ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading
CRIME18 mins ago

കല്യാൺ സിൽക്സിൽ 60 ലക്ഷത്തിന്റെ കവർച്ച. ജനറൽ മാനേജർ പിടിയിൽ.

CRIME1 hour ago

മർദ്ദനമേറ്റ കുട്ടിയുടെ ചികിത്സാ ചെലവും സുരക്ഷിതത്വവും ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി.

KERALA2 hours ago

രാഹുൽ പറഞ്ഞത് കേൾക്കാൻ കഴിയാത്തത് കൊണ്ടാണ് പരിഭാഷ പാളിയതെന്ന് പി.ജെ കുര്യൻ.

HEALTH2 hours ago

മംഗളൂരുവിൽ നിന്നും കൊണ്ട് വന്ന പിഞ്ചു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയം.

INDIA3 hours ago

സരിത നായർ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

INDIA5 hours ago

എരുമയെ പോലെയാണെന്ന് ബി.ജെ.പി നേതാവിന്റെ വംശീയ പരാമർശത്തിന് കുമാരസ്വാമിയുടെ മറുപടി.

CRIME6 hours ago

ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

LATEST8 hours ago

സൗദിയിൽ രണ്ട് ഇന്ത്യക്കാരുടെ തല വെട്ടി. ഇന്ത്യൻ എംബസ്സി അറിയുന്നത് ഒന്നര മാസത്തിന് ശേഷം.

MIDDLE EAST8 hours ago

വൻതുകയുമായി കിട്ടിയ പേഴ്‌സ് തിരിച്ചേൽപ്പിച്ചു. മലയാളിയെ യു.എ.ഇ പോലീസ് ആദരിച്ചു.

CRIME9 hours ago

മൂന്ന് വയസ്സുകാരന്റെ നില അതീവ ഗുരുതരം. അച്ഛന്റെയും അമ്മയുടേയും പേരിൽ വധശ്രമത്തിന് കേസെടുത്തു.

KERALA10 hours ago

പ്രളയ ബാധിതർക്കുള്ള ഗൃഹോപകരണങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നതായി ആരോപണം.

CRIME11 hours ago

കണ്ഠര് മോഹനർക്കെതിരെ ഹർജിയുമായി അമ്മ ഹൈക്കോടതിയിൽ.

INDIA11 hours ago

ടിക് ടോക്: നിരോധനമില്ല. നിലവിലുള്ളവർക്ക് തുടരാം.

CRIME22 hours ago

റിയാദിൽ വാഹനത്തിന്റെ നമ്പറിൽ പ്ളേറ്റ് മോഷ്‌ടിക്കപ്പെട്ട് നിയമ കുരുക്കിൽ അകപ്പെട്ട് മലയാളി.

CINEMA23 hours ago

സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങിയെന്ന് വാർത്ത. ശരിയല്ലെന്ന് നേതാക്കൾ.

MIDDLE EAST4 weeks ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA3 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH5 days ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME2 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME1 week ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE2 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

SAUDI ARABIA2 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

HEALTH1 week ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

CRIME1 week ago

സഹ തടവുകാരുടെ മർദ്ദനം പേടി ജയിൽ മാറ്റി തരണമെന്ന് അരുൺ.

CRIME3 weeks ago

പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്ത കേസിൽ സർക്കാരിന് നോട്ടീസ്.

MIDDLE EAST4 weeks ago

സൗദിയിൽ വിസിറ്റ് വിസ പുതുക്കുന്നതിന് ഇൻഷുറൻസ് നിർബന്ധം. പ്രവാസികളിൽ പലരും പ്രതിസന്ധിയിൽ.

Trending

Copyright © 2019 Pravasi Corner.

error: Content is protected !!