Connect with us

CRIME

നാലുവയസുകാരിയെ പീഡിപ്പിച്ച അധ്യാപകന് തൂക്ക് കയര്‍; പീഡനകന്‍മാര്‍ക്ക് മരണം വിധിക്കുന്ന നിയമം നടപ്പാകുന്നു

Published

on

നാലു വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകനൈ തൂക്കിലേറ്റാന്‍ വിധിച്ച് കോടതി. കീഴ്‌ക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതിയും മരണശിക്ഷ അംഗീകരിക്കുകയായിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഇതോടെ ശിക്ഷ നടപ്പാക്കാന്‍  കോടതി വാറണ്ട് പുറപ്പെടുവിച്ചു.
മധ്യപ്രദേശിലെ സാത്ന ജില്ലാ കോടതിയാണ് ശിക്ഷ നടപ്പാക്കാന്‍ വാറണ്ട് പുറപ്പെടുവിച്ചത്. 2018 ജൂണ്‍ 30 നടന്ന കേസില്‍ മാസങ്ങള്‍ക്കുള്ളില്‍ സെഷന്‍സ് കോടതി വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ വിധിച്ചിരുന്നു. വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ എത്തിയ ഹര്‍ജി തള്ളിക്കളഞ്ഞ ബെഞ്ച് ജനുവരി 29ന് കീഴ്കോടതിയുടെ ശിക്ഷ ശരിവയ്ക്കുകയായിരുന്നു.
മഹേന്ദ്ര സിംഗ് ഗോണ്ട് എന്ന അധ്യാപകനെയാണ് കോടതി ശിക്ഷിച്ചത്. മാര്‍ച്ച് രണ്ടിന് ജബല്‍പുര്‍ ജയിലില്‍ ശിക്ഷ നടപ്പാക്കണമെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. വിധി സുപ്രീം കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ അന്നു തന്നെ നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുറ്റകൃത്യം നടന്ന് ഏഴു മാസത്തിനുള്ളില്‍ ശിക്ഷാ പ്രഖ്യാപനവും വന്നുവെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. വിധി നടപ്പായാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ കൊണ്ടുവന്ന പുതിയ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെയാളാകും മഹേന്ദ്ര സിംഗ് ഗോണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 30നാണ് ഗോണ്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കാട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം കുട്ടിയെ അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടി മരിച്ചുവെന്ന് കരുതിയാണ് അയാള്‍ അങ്ങനെ ചെയ്തത്. കുട്ടിയെ കാണാതെ വന്നതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് പാതി പ്രാണനുമായി കാട്ടില്‍ നിന്നും കണ്ടെടുത്തത്. ഉടന്‍തന്നെ ഇവര്‍ ആശുപത്രിയില്‍ എത്തിക്കുകയും സര്‍ക്കാര്‍ ഇടപെട്ട് കുട്ടിയെ ഡല്‍ഹിയിലേക്ക് അയക്കുകയുമായിരുന്നു.
പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി മാസങ്ങളോളും ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുടല്‍മാലയ്ക്ക് അടക്കം കേടുപാടുകള്‍ സംഭവിച്ചതിനാല്‍ നിരവധി ശസ്ത്രക്രിയകള്‍ക്കു വിധേയമായിരുന്നു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ മഹേന്ദ്ര സിംഗിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. പ്രതിക്ക് മരണശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്ന കുറ്റപത്രം സെപ്തംബര്‍ 29ന് പോലീസ് നഗോദ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതി നടത്തിയ കുറ്റസമ്മതവും വീഡിയോ കോണ്‍ഫറന്‍സ് വഴി ഇരയായ പെണ്‍കുട്ടി നല്‍കി മൊഴിയും കേസില്‍ നിര്‍ണായകമായി.

CRIME

സുരേഷ് കല്ലടയുടെ വൈറ്റില ഓഫീസും പോലീസ് അടപ്പിച്ചു.

Published

on

 

നിയമ ലംഘനത്തിന്റെ പേരിൽ സുരേഷ് കല്ലടയുടെ കൊച്ചിയിലെ വൈറ്റിലയിലുള്ള ഓഫീസ് പോലീസ് അടച്ചു പൂട്ടി. അനധികൃതമായി പാർസൽ നീക്കം നടത്തുന്നത് കണ്ടു പിടിക്കപ്പെട്ടതിനെ തുടർന്നാണ് നടപടി.

യാത്രക്കാരെ മർദ്ദിച്ചതിലുള്ള പ്രതിഷേധത്തിൻറെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് സുരേഷ് കല്ലടയുടെ വൈറ്റില ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് നടക്കുന്നതുനിടയിൽ ഓഫീസിലേക്ക് വിവിധ പാർസലുകൾ ജീവനക്കാർ കൊണ്ട് വന്നു. എന്നാൽ പ്രതിഷേധക്കാരെ കണ്ടപ്പോൾ ജീവനക്കാർ പാർസലുകൾ തിരിച്ചു കൊണ്ട് പോയി.

ഇതിൽ സംശയം തോന്നിയ യൂത്ത് കോൺഗ്രസ്സുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ സുരേഷ് കല്ലട ഗ്രൂപ്പിന് പാർസൽ സർവീസ് നടത്താൻ അനുമതി ഇല്ലെന്ന് കണ്ടെത്തി.

അനധികൃതമായി ആയിരുന്നു ഇത് വരെ പാർസൽ സർവീസ് നടത്തിയിരുന്നത് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഓഫീസ് അടച്ചു പൂട്ടാൻ മരട് പോലീസ് നിർദ്ദേശം നൽകുകയായിരുന്നു.

Continue Reading

CRIME

സുരേഷ് കല്ലട ബസിന്റെ ബുക്കിങ് ഓഫീസ് ഇടത് മുന്നണി പ്രവർത്തകർ അടപ്പിച്ചു.

Published

on

യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ സുരേഷ് കല്ലട ബസ് സർവീസിനെതിരെയുള്ള പ്രതിഷേധം രൂക്ഷമാകുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് സുരേഷ് കല്ലട ബസിന്‍റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് ഇടതുമുന്നണി പ്രവർത്തകർ ബലമായി അടപ്പിച്ചു.

എതിർക്കാൻ ശ്രമിച്ച ജീവനക്കാരെ ബുക്കിംഗ് ഓഫീസിൽ നിന്ന് പ്രവർത്തകർ ബലം പ്രയോഗിച്ച് ഇറക്കിവിട്ടു.

യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെയും ഗുണ്ടായിസം അവസാനിപ്പിക്കാതെയും ഇവിടെ നിന്ന് സർവീസ് നടത്താൻ അനുവദിക്കില്ലെന്നും ഇടതുമുന്നണി പ്രവർത്തകർ പറഞ്ഞു.

സുരേഷ് കല്ലടയുടെ മറ്റു ബുക്കിംഗ് ഓഫീസുകളിലും പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത പോലീസ് പരിഗണിക്കുന്നുണ്ട്. അക്രമ സാധ്യതയുള്ള സ്ഥലങ്ങളിൽ കല്ലട ഓഫീസുകൾക്ക് സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു

Continue Reading

CRIME

കല്ലട കുരുക്കിലേക്ക്. ഉടമയെ വിളിച്ചു വരുത്താൻ ഡി.ജി.പി. പെർമിറ്റ് റദ്ദാക്കും.

Published

on

ബസ് കേടായി വഴിയിൽ അകപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ യാത്രക്കാരെ മർദ്ദിച്ച സുരേഷ് കല്ലട ബസ് സർവീസിനെതിരെ കടുത്ത നടപടികളിലേക്ക് അധികൃതർ നീങ്ങുന്നു. ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ പറഞ്ഞു.

സംഭവത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണറോട് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ റിപ്പോർട്ട് തേടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ കൂടുതൽ നടപടികൾ സ്വീകരിക്കും. ബസിന്റെ പെർമിറ്റ് റദ്ദാക്കും. റിപ്പോർട്ട് എതിരാണെങ്കിൽ സ്ഥിരമായി റദ്ദാക്കും.

ബസ് കമ്പനിയുടെ ഉടമയെ നോട്ടീസ് നൽകി വിളിച്ചു വരുത്താൻ ദക്ഷിണ മേഖലാ എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിർദ്ദേശം നൽകിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു. കമ്പനിയുടെ പ്രതിനിധികളെ തിരുവനന്തപുരത്തെ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് ഇന്ന് തന്നെ വിളിച്ചു വരുത്തും.

ബസ് സ്റ്റേഷനിൽ എത്തിക്കാൻ മരട് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ബസ് ബംഗളൂരുവിൽ നിന്നും എത്തിക്കുന്ന മുറക്ക് കസ്റ്റഡിയിൽ എടുക്കും.

ബസ്സിന്റെ മാനേജരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. ബസിലെ ജീവനക്കാരായ ജിതിൻ, ജയേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റൊരു ജീവനക്കാരനായ ഹരിലാലിനെയും കസ്റ്റഡിയിൽ എടുക്കും.

പ്രതികൾക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ 323, 324, 294(b), 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കാലതാമസം വരാതിരിക്കാൻ ടെലിഫോണിലൂടെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. മർദ്ദനമേറ്റവരുടെ മൊഴി നേരിൽ എടുത്ത ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.

പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ, തിരുവനന്തപുരം സ്വദേശി അജയഘോഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്.

അതെ സമയം മർദ്ദനമേറ്റവർ കല്ലട ബസ് സർവീസിനെതിരെ കടുത്ത നിലപാടിൽ തന്നെയാണ്. പതിനഞ്ച് പേരടങ്ങുന്ന സംഘമാണ് തങ്ങളെ മർദ്ദിച്ചതെന്നും ഇപ്പോൾ ജീവന് ഭീഷണി ഉണ്ടെന്നും മർദ്ദനമേറ്റ അജയഘോഷ് പ്രമുഖ പത്രത്തോട് പറഞ്ഞിട്ടുണ്ട്.

ബസിനുള്ളിൽ നിന്ന് പുറത്താക്കിയ ശേഷവും ബസ് ജീവനക്കാർ തങ്ങളെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് മർദ്ദനമേറ്റവർ പറയുന്നത്. കുതറിയോടാൻ ശ്രമിച്ചവരെ തലയിൽ കരിങ്കല്ല് കൊണ്ട് എറിഞ്ഞു വീഴ്ത്തിയെന്നും തലയിൽ പരിക്കുണ്ടെന്നും പറയുന്നു.

കൂടാതെ തന്റെ ബാഗും മൊബൈലും അവർ പിടിച്ചുവച്ചിരിക്കുകയാണെന്ന് അജയഘോഷ് പറയുന്നു. ബാഗിൽ ഒരുലക്ഷം രൂപയിൽ കൂടുതൽ പണമുണ്ട് എന്നാണ് പത്രത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. പണം തിരിച്ചു ലഭിക്കാനുള്ള നടപടികൾ പോലീസ് സ്വീകരിക്കണമെന്നും അജയഘോഷ് പറയുന്നു.

Continue Reading
CRIME12 hours ago

സുരേഷ് കല്ലടയുടെ വൈറ്റില ഓഫീസും പോലീസ് അടപ്പിച്ചു.

KERALA15 hours ago

ജേക്കബ് ഫിലിപ്പ്- കല്ലട സംഭവത്തെ പുറം ലോകത്തെത്തിച്ച ഹീറോ.

CRIME16 hours ago

സുരേഷ് കല്ലട ബസിന്റെ ബുക്കിങ് ഓഫീസ് ഇടത് മുന്നണി പ്രവർത്തകർ അടപ്പിച്ചു.

CRIME16 hours ago

കല്ലട കുരുക്കിലേക്ക്. ഉടമയെ വിളിച്ചു വരുത്താൻ ഡി.ജി.പി. പെർമിറ്റ് റദ്ദാക്കും.

KERALA19 hours ago

പ്രവാസി മലയാളി വിമാനത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.

CRIME19 hours ago

ചീഫ് ജസ്റ്റിസിനെതിരെ വ്യാജ ലൈംഗിക ആരോപണം ഉന്നയിക്കാൻ ഒന്നര കോടി കൈക്കൂലി.

KERALA1 day ago

കൊട്ടിക്കലാശത്തിൽ കേരളം നെഞ്ചേറ്റിയ ഈ ചിത്രത്തിന് പിന്നിൽ…..

INTERNATIONAL1 day ago

റസീനയുടെ വിയോഗത്തിൽ നടുങ്ങി പ്രവാസി സമൂഹം

CRIME1 day ago

സൗദിയിൽ ഭീകരാക്രമണ ശ്രമം. നാല് ഭീകരരെ വധിച്ചു – വീഡിയോ

MIDDLE EAST2 days ago

സൗദിയിൽ വീണ്ടും ഭീകരാക്രമണ ശ്രമം – വീഡിയോ

INTERNATIONAL2 days ago

കൊളമ്പോ സ്‌ഫോടനത്തിൽ മരിച്ചവരിൽ കാസർകോട് സ്വദേശിനിയും.

KERALA2 days ago

വോട്ട് ചെയ്യാൻ വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലെങ്കിലും ഈ രേഖകളിൽ ഒന്ന് മതി.

KERALA2 days ago

സംസ്ഥാനത്ത് നാളെ മുതൽ ട്രെയിനുകൾ വൈകും. ട്രെയിൻ ഗതാഗത നിയന്ത്രണമെന്ന് റെയിൽവേ.

KERALA2 days ago

രോഗികൾക്ക് ട്രെയിനിൽ ബർത്ത് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

CRIME3 days ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA4 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH1 week ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA1 day ago

കൊട്ടിക്കലാശത്തിൽ കേരളം നെഞ്ചേറ്റിയ ഈ ചിത്രത്തിന് പിന്നിൽ…..

KERALA15 hours ago

ജേക്കബ് ഫിലിപ്പ്- കല്ലട സംഭവത്തെ പുറം ലോകത്തെത്തിച്ച ഹീറോ.

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

HEALTH2 weeks ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME3 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME2 weeks ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE3 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

LAW3 days ago

തൊഴിൽ നിയമ ലംഘനം. ഖത്തറിൽ പരിശോധന ഊർജിതം.

SAUDI ARABIA3 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

CRIME3 days ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

Trending

Copyright © 2019 Pravasi Corner.

error: Content is protected !!