Connect with us

INTERNATIONAL

ഡച്ച്‌ തീവ്ര വലതുപക്ഷ നേതാവും മുന്‍ എം.പിയുമായ ജോറം വാന്‍ ക്ലവ്‌റെണ്‍ ഇസ്ലാം മതം സ്വീകരിച്ചു

Published

on

ആംസ്റ്റര്‍ഡാം: ഡച്ച്‌ തീവ്ര വലതുപക്ഷ നേതാവും മുന്‍ എം.പിയുമായ ജോറം വാന്‍ ക്ലവ്‌റെണ്‍ ഇസ്ലാം മതം സ്വീകരിച്ചു.

അടുത്ത കാലത്തായി ഒരു ഇസ്ലാം മതത്തെ നിശിതമായി വിമര്‍ശിക്കുന്ന ഒരു പുസ്തകത്തിന്‍റെ പണിപ്പുരയിലായിരുന്ന ജോറാം, ഈ പുസ്തകത്തിന് വേണ്ടി ഇസ്ലാമിനെ കൂടുതല്‍ പഠിച്ചതാണ് മതം മാറ്റത്തിലേക്ക് നയിച്ചത് എന്നാണ് വ്യക്തമാക്കിയത്.

2010-2014 കാലത്ത് ഡച്ച്‌ പാര്‍ലമെന്‍റില്‍ അംഗമായിരുന്നു. എന്നാല്‍ പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. പിന്നീട് സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയത്തില്‍ നിലനില്‍ക്കാന്‍ ശ്രമിച്ചിരുന്നു.

പുതിയ പാര്‍ട്ടി ടിക്കറ്റില്‍ ജോറം 2017ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഉണ്ടായതോടെ രാഷ്ട്രീയം ഉപേക്ഷിച്ചു.

ആദ്യ കാലത്ത് തീവ്രമായ കുടിയേറ്റ വിരുദ്ധതയും ഇസ്ലാം വിരുദ്ധതയും പുലര്‍ത്തുന്ന ഫ്രീഡം പാര്‍ട്ടി നേതാവായിരുന്നു ഇദ്ദേഹം. ഇസ്‌ലാം കളവാണെന്നും ഖുര്‍ആന്‍ വിഷമാണെന്നും പ്രസംഗിച്ചത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

INTERNATIONAL

റസീനയുടെ വിയോഗത്തിൽ നടുങ്ങി പ്രവാസി സമൂഹം

Published

on

കൊളംബോ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട റസീനയുടെ വിയോഗത്തിൽ നടുങ്ങി പ്രവാസി സമൂഹം.

കൊളംബോ സ്‌ഫോടന പരമ്പരയിൽ കൊല്ലപ്പെട്ട റസീന (58) വിയോഗത്തിൽ നടുങ്ങി പ്രവാസി സമൂഹം. ഇന്ന് രാവിലെയാണ് കൊളംബോയിലെ ഷാംഗ്രില ഹോട്ടലിൽ നടന്ന സ്‌ഫോടനത്തിൽ കാസർകോട് സ്വദേശിനിയായ റസീന കൊല്ലപ്പെട്ടത്.

ബന്ധുക്കളെ കാണുന്നതിനായി കൊളംബോയിലെത്തിയ റസീന ഇന്ന് രാവിലെ തന്നെ മടങ്ങാനിരിക്കുമ്പോഴാണ് ആകസ്മികമായി മരണം തേടിയതിയത്. റസീനയുടെ പിതാവും സഹോദരങ്ങളും ശ്രീലങ്കയിൽ ബിസിനസ്സുകാരാണ്.

ദുബൈയിലെ ലേക്ക് ജുമൈറ പാലസ് ടവറിലാണ് റസീനയും ഭർത്താവ് അബ്ദുൽ കാദറും താമസിച്ചിരുന്നത്. വെള്ളിയാഴ്ച്ച വൈകീട്ടായിരുന്നു റസീനയും ഭർത്താവും ഷാംഗ്രിലയിൽ മുറിയെടുത്തത്. അടുത്ത ദിവസം രാവിലെ തന്നെ ബിസിനസുകാരനായ ഭർത്താവ് ദുബൈയിലേക്ക് തിരികെ പോയിരുന്നു.

ഇന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം കൊളംബോയിൽ നിന്നും മംഗളൂരുവിലേക്ക് തിരിക്കാനായിരുന്നു റസീന തീരുമാനിച്ചിരുന്നത്. പ്രഭാത ഭക്ഷണ സമയത്താണ് ഹോട്ടലിൽ സ്ഫോടനം ഉണ്ടായത്.

ദശാബ്ദങ്ങൾക്ക് മുൻപ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയതാണ് റസീനയുടെ കുടുംബം. ശ്രീലങ്കൻ പൗരത്വമുള്ള റസീന അബ്ദുൽ കാദറെ വിവാഹം ചെയ്തതിന് ശേഷമാണ് ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നത്.

Continue Reading

INTERNATIONAL

കൊളമ്പോ സ്‌ഫോടനത്തിൽ മരിച്ചവരിൽ കാസർകോട് സ്വദേശിനിയും.

Published

on

 

ശ്രീലങ്കയിലെ കൊളോമ്പോയിൽ ഈസ്റ്റർ ദിവസത്തിൽ നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ കാസർകോട് സ്വദേശിനിയും.

കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി പി.എസ് റസീനയാണ് മരിച്ചത്. ഇത് സംബന്ധിച്ച് ബന്ധുക്കൾക്ക് വിവരം ലഭിച്ചതായി അറിയുന്നു.

ദുബൈയിൽ പ്രവാസിയായ ഇവർ കൊളോമ്പോയിൽ താമസിക്കുന്ന ബന്ധുക്കളെ കാണാനാണ് എത്തിയത്. കൊളോമ്പോയിലെ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. റഫീനയുടെ പിതാവും ബന്ധുക്കളും കൊളോമ്പോയിൽ ബിസിനസ്സുകാരാണ്. ഭർത്താവിനൊപ്പമായിരുന്നു ഇവർ കൊളോമ്പോയിൽ എത്തിയത്.

നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു റസീന. ഷാംഗ്രില ഹോട്ടലിലെ സ്‌ഫോടനത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ഹോട്ടലില്‍ നിന്ന് ചെക്ക്ഔട്ട് ചെയ്ത് പുറത്തിറങ്ങിയ സമയത്താണ് സ്‌ഫോടനമുണ്ടായത്.

കൊളംബെയില്‍ തെഹിവാല മൃഗശാലക്കു സമീപത്തെ ഹോട്ടലിലാണ് ഏഴാമത്തെ സ്‌ഫോടനമുണ്ടായതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

പ്രാദേശിക സമയം 8.45 ഓടെ ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളില്‍ സ്‌ഫോടനമുണ്ടായത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് ഫോടനങ്ങളുണ്ടായത്.

Continue Reading

INDIA

ഐ.ഇ.എൽ.റ്റി.എസിന് ഒരുങ്ങുന്നവർക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ ഓൺലൈൻ പരിശീലന സഹായി

Published

on

ഉദ്യോഗാർഥിയുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം പരിശോധിക്കുവാനുള്ള പരീക്ഷയായ ഐ.ഇ.എൽ.റ്റി.എസ് (ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം) പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ ഓൺലൈൻ പരിശീലന സഹായി.

ഐ.ഇ.എൽ.റ്റി.എസ് കോച്ച് എന്ന ഈ ഓൺലൈൻ പരിശീലന ക്ലാസ്സിൽ പരീക്ഷക്ക് വേണ്ട മുഴുവൻ ക്ലാസ്സുകളും ലഭ്യമാകും. കൂടാതെ പഠന സഹായി, ആവശ്യമായ ടിപ്സ് എന്നിവയും നൽകും.

ക്ലാസ്സിന് പുറമെയാണ് ഭാഷാ സ്വാധീനത്തിന് വേണ്ടി ലേണിങ് ആപ്പ്ളിക്കേഷനും ഉണ്ടായിരിക്കും. നാല് ആഴ്ചയിലായി നാൽപ്പത്തി രണ്ട് മണിക്കൂറാണ് കോഴ്സ്. ഇരുപത് വിദ്യാർത്ഥികൾക്ക് ഒരു ഓൺലൈൻ ടീച്ചറും സഹായത്തിനായി ഉണ്ടാകും.

കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാകും.

https://www.britishcouncil.in/english/ielts-preparation/ielts-coach

Continue Reading
CRIME13 hours ago

സുരേഷ് കല്ലടയുടെ വൈറ്റില ഓഫീസും പോലീസ് അടപ്പിച്ചു.

KERALA15 hours ago

ജേക്കബ് ഫിലിപ്പ്- കല്ലട സംഭവത്തെ പുറം ലോകത്തെത്തിച്ച ഹീറോ.

CRIME17 hours ago

സുരേഷ് കല്ലട ബസിന്റെ ബുക്കിങ് ഓഫീസ് ഇടത് മുന്നണി പ്രവർത്തകർ അടപ്പിച്ചു.

CRIME17 hours ago

കല്ലട കുരുക്കിലേക്ക്. ഉടമയെ വിളിച്ചു വരുത്താൻ ഡി.ജി.പി. പെർമിറ്റ് റദ്ദാക്കും.

KERALA20 hours ago

പ്രവാസി മലയാളി വിമാനത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.

CRIME20 hours ago

ചീഫ് ജസ്റ്റിസിനെതിരെ വ്യാജ ലൈംഗിക ആരോപണം ഉന്നയിക്കാൻ ഒന്നര കോടി കൈക്കൂലി.

KERALA1 day ago

കൊട്ടിക്കലാശത്തിൽ കേരളം നെഞ്ചേറ്റിയ ഈ ചിത്രത്തിന് പിന്നിൽ…..

INTERNATIONAL1 day ago

റസീനയുടെ വിയോഗത്തിൽ നടുങ്ങി പ്രവാസി സമൂഹം

CRIME1 day ago

സൗദിയിൽ ഭീകരാക്രമണ ശ്രമം. നാല് ഭീകരരെ വധിച്ചു – വീഡിയോ

MIDDLE EAST2 days ago

സൗദിയിൽ വീണ്ടും ഭീകരാക്രമണ ശ്രമം – വീഡിയോ

INTERNATIONAL2 days ago

കൊളമ്പോ സ്‌ഫോടനത്തിൽ മരിച്ചവരിൽ കാസർകോട് സ്വദേശിനിയും.

KERALA2 days ago

വോട്ട് ചെയ്യാൻ വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലെങ്കിലും ഈ രേഖകളിൽ ഒന്ന് മതി.

KERALA2 days ago

സംസ്ഥാനത്ത് നാളെ മുതൽ ട്രെയിനുകൾ വൈകും. ട്രെയിൻ ഗതാഗത നിയന്ത്രണമെന്ന് റെയിൽവേ.

KERALA2 days ago

രോഗികൾക്ക് ട്രെയിനിൽ ബർത്ത് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

CRIME3 days ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA4 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH1 week ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA1 day ago

കൊട്ടിക്കലാശത്തിൽ കേരളം നെഞ്ചേറ്റിയ ഈ ചിത്രത്തിന് പിന്നിൽ…..

KERALA15 hours ago

ജേക്കബ് ഫിലിപ്പ്- കല്ലട സംഭവത്തെ പുറം ലോകത്തെത്തിച്ച ഹീറോ.

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

HEALTH2 weeks ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME3 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME2 weeks ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE3 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

LAW3 days ago

തൊഴിൽ നിയമ ലംഘനം. ഖത്തറിൽ പരിശോധന ഊർജിതം.

SAUDI ARABIA3 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

CRIME3 days ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

Trending

Copyright © 2019 Pravasi Corner.

error: Content is protected !!