Connect with us

LAW

അനുവാദമില്ലാതെ തന്നെ ജനിപ്പിച്ചു; മാതാപിതാക്കള്‍ക്കെതിരെ മകന്‍ നിയമ നടപടിക്ക്; |ഞെട്ടലോടെ ലോകം

Published

on

അനുവാദമില്ലാതെ തന്നെ പിറന്നതിന് മാതാപിതാക്കള്‍ക്കെതിരെ നിയമ യുദ്ധം തുടങ്ങിയിരിക്കുകയാണ് മുംബൈയിലെ ഒരു യുവാാവ്. കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വയ്ക്കുമെങ്കിലും സംഭവം സത്യമാണ്. ന്റെ അനുവാദം കൂടാതെ തന്നെ ജനിപ്പിച്ചതിന് അച്ഛനെയും അമ്മയെയും കോടതി കയറ്റാന്‍ ഒരുങ്ങുകയാണ് റാഫേല്‍ സാമുവല്‍ എന്ന യുവാവ്. തന്റെ സമ്മതമില്ലാതെയാണ് മാതാപിതാക്കള്‍ തനിക്ക് ജന്മം നല്‍കിയത് എന്നതാണ് ഈ 27 കാരന്റെ പ്രശ്നം. എന്നാല്‍ മാതാപിതാക്കളുമായി എന്തെങ്കിലും വ്യക്തിപരമായ പ്രശ്നം ഉള്ളതുകൊണ്ടാണ് ഇയാള്‍ ഇങ്ങനെ ഒരു നിയമ നടപടിയ്ക്ക് ഒരുങ്ങുന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി. അച്ഛനമ്മമാരോട് വളരെ ആത്മബന്ധം പുലര്‍ത്തുന്ന മകനാണ് റാഫേല്‍.

പിന്നെ എന്താണ് ഇത്തരമൊരു വിചിത്രമായ ആവശ്യത്തിന് പിന്നിലെന്ന് ചിന്തിക്കുകയാണോ? ശിശു രഹിത ലോകത്തിനായി വാദിക്കുന്നവരിലൊരാളാണ് റാഫേല്‍ സാമുവല്‍. ഈ ലോകത്തിലേക്ക് പുതിയതായി കുഞ്ഞുങ്ങളെ ജനിപ്പിക്കരുതെന്ന് വിശ്വസിക്കുന്ന ആന്റി നാറ്റലിസത്തില്‍ വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു ആവശ്യവുമായി യുവാവ് രംഗത്ത് വന്നത്. മനുഷ്യരാണ് ലോകത്തിലെ ഏറ്റവും വലിയ ദുരന്തം എന്ന വിശ്വാസക്കാരാണ് ഇവര്‍. അതുകൊണ്ടുതന്നെ കൂടുതല്‍ മനുഷ്യക്കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനെ ഇവര്‍ അംഗീകരിക്കുന്നില്ല. കുട്ടികളില്ലാത്ത ലോകത്തെ കുറിച്ചാണ് റാഫേല്‍ ഉള്‍പ്പെടെ ഉള്ള ഇവര്‍ സ്വപ്നം കാണുന്നത്

നിഹിലാനന്ദ് എന്ന ഫേസ്ബുക്ക് പേജില്‍ റാഫേല്‍ ഇതിനെ കുറിച്ചെല്ലാം വിശദീകരിക്കുന്നുണ്ട്. ഏറ്റവും പുതുതായി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മാതാപിതാക്കളെ കോടതി കയറ്റാന്‍ ഒരുങ്ങുന്നതായി റാഫേല്‍ വ്യക്തമാക്കിയത്. ‘ഈ ലോകത്തുള്ളവരാരും അവരവരുടെ സമ്മതപ്രകാരം ജനിച്ചവരല്ല. അതുകൊണ്ടുതന്നെ അവരാര്‍ക്കും മാതാപിതാക്കളോട് കടപ്പാട് വേണ്ട എന്ന് ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. രക്ഷിതാക്കളുടെ ആഗ്രഹപ്രകാരമാണ് നമ്മളെല്ലാവരും വന്നത്. പക്ഷേ, അവരുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടിയാണ് നമ്മള്‍ ഉണ്ടാക്കപ്പെട്ടത്’ റാഫേല്‍ പറയുന്നു. അവര്‍ ആഗ്രഹിക്കാത്ത പക്ഷം മാതാപിതാക്കള്‍ക്കായി ഒന്നും ചെയ്യരുതെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ട്.

CRIME

ചീഫ് ജസ്റ്റിസിനെതിരെ വ്യാജ ലൈംഗിക ആരോപണം ഉന്നയിക്കാൻ ഒന്നര കോടി കൈക്കൂലി.

Published

on

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്‌ക്കെതിരായ ലൈംഗിക പീഡന ആരോപണം ഉന്നയിക്കാന്‍ തനിക്ക് ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തതായി സുപ്രീം കോടതി അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സ്.

തന്റെ ഫേസ്ബുക്കിലൂടെയാണ് ഉത്സവ ഇക്കാര്യം വെളിപ്പെടുത്തിയത്. പീഡന പരാതി നല്‍കിയ യുവതിയുടെ ബന്ധുവാണ് എന്നാണ് പണം വാഗ്ദാനം ചെയ്ത വ്യക്തി സ്വയം പരിചയപ്പെടുത്തിയത്

ആശാറാം ബാപ്പു കേസിൽ താൻ ചെയ്ത സൗജന്യ സേവനങ്ങളെ പ്രശംസിച്ചു കൊണ്ടാണ് കൈക്കൂലി വാഗ്ദാനം ചെയ്ത ആൾ വിഷയം സംസാരിച്ചു തുടങ്ങിയത്. ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ പീഡന കേസില്‍ ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഉത്സവ് ബെയ്ൻസ്.

പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിക്കണം എന്നതായിരുന്നു തനിക്ക് പണം വാഗ്ദാനം ചെയ്തവരുടെ ആവശ്യം. കൂടാതെ ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പരാതി നല്‍കിയ സുപ്രീം കോടതി മുന്‍ ജൂനിയര്‍ ജീവനക്കാരിക്ക് വേണ്ടി കോടതിയില്‍ ഹാജരായി വിഷയം ഉന്നയിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

തുടക്കത്തിൽ തനിക്കുള്ള ഫീസായി 50 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. കൂടുതൽ വിവരങ്ങൾ അറിയാതെ ഹാജരാകില്ലെന്ന് വെളിപ്പെടുത്തിയപ്പോൾ തുക ഒന്നരക്കോടിയായി തുക ഉയര്‍ത്തി.

പരാതിയെ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അയാളുമായി ചർച്ച ചെയ്തപ്പോൾ ഇത് ചീഫ് ജസ്റ്റിസിനെതിരെ വ്യാജ പരാതി ഉന്നയിച്ച് അദ്ദേഹത്തെ പുറത്താക്കാനുള്ള ഗൂഢാലോചന എന്ന് മനസിലായി.

ചീഫ് ജസ്റ്റിസിനെതിരായി ഗൂഡാലോചന നടക്കുന്നുണ്ടെന്നും തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നുമുള്ള വിവരം അറിയിക്കാനായി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തി താൻ കാണാൻ ശ്രമിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് ഈ സമയം അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഓഫീസ് മുതിർന്ന സ്റ്റാഫിനോട് വിവരങ്ങൾ വെളിപ്പെടുതിയിരുന്നു. ചീഫ് ജസ്റ്റിസിനെതിരായ ആസൂത്രിത ലൈംഗിക ഗൂഢാലോചന സംബന്ധിച്ച് താൻ സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്.

Continue Reading

KERALA

രോഗികൾക്ക് ട്രെയിനിൽ ബർത്ത് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

Published

on

ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കും രോഗികകളായ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന അമ്മമാർക്കും അടിയന്തിരമായി ബർത്ത് അനുവദിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

ഇതിനായി എല്ലാ ട്രെയിനുകളിലും എമർജൻസി ക്വാട്ട സംവിധാനം ഒരുക്കണമെന്നാണ് നിർദ്ദേശം. റെയിൽവേ ബോർഡ് സെക്രട്ടറിക്കും ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്കുമാണ് ഉത്തരവ് നൽകിയത്.

ഹൃദയശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ അമ്മയ്ക്ക് സീറ്റ് നിഷേധിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.

2018 ഡിസംബര്‍ 27 നായിരുന്നു സംഭവം. തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ അടിയന്തരമായി ഹൃദയശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി കണ്ണൂരില്‍നിന്ന് മാവേലി എക്‌സ്പ്രസില്‍ കയറിയ അമ്മയ്ക്ക് സീറ്റ് ലഭിച്ചിരുന്നില്ല. കുഞ്ഞിന്റെ അച്ഛന്റെയും അമ്മയുടെയും ടിക്കറ്റുകള്‍ വെയ്റ്റിങ് ലിസ്റ്റിലായിരുന്നു.

തീവണ്ടി മലപ്പുറത്തെത്തിയപ്പോള്‍ കുഞ്ഞിന്റെ ആരോഗ്യാവസ്ഥ അതീവ ഗുരുതരമായി. കൂടെയുണ്ടായിരുന്ന യാത്രക്കാര്‍ സാഹചര്യം മനസ്സിലാക്കി ട്രെയിനിന്റെ ചെയിന്‍ വലിച്ച് നിര്‍ത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു.

Continue Reading

INDIA

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം.

Published

on

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തന്നെ പീഡിപ്പിച്ചു എന്നാരോപിച്ച് സുപ്രീം കോടതി മുൻ ജീവനക്കാരി രംഗത്ത്.

മുൻ കോർട്ട് മാസ്റ്റർ ആയിരുന്ന മുപ്പത്തി അഞ്ചുകാരി ഇക്കാര്യം കാണിച്ച് ഇരുപത്തി രണ്ട് സുപ്രീം കോടതി ജഡ്ജിമാർക്കും കത്ത് നൽകി.

2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം.

മുൻ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യപ്രകാരം സുപ്രീം കോടതി മൂന്നംഗ ബെഞ്ച് അടിയന്തര സിറ്റിംഗ് ചേർന്നു.

കോടതിയുടെ പ്രവർത്തന സ്വാതന്ത്ര്യം സംബന്ധിച്ച പ്രധാന വിഷയം പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് 10.30ന് സിറ്റിംഗ് നടത്തും എന്നായിരുന്നു നോട്ടീസ് നൽകിയിരുന്നത്.

അതേ സമയം തനിക്കെതിരായ ലൈംഗിക ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി രംഗത്തെത്തി. തന്നെ പണം കൊണ്ട് സ്വാധീനിക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് വ്യാജ ലൈംഗിക ആരോപണം കൊണ്ട് വന്നതെന്നും ഇതിൽ ഗൂഡാലോചന ഉണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

യുവതി നൽകിയ പരാതി വ്യാജമാണെന്നും ഇന്ത്യൻ ജുഡീഷ്യറിക്ക് മേലുള്ള കടന്ന് കയറ്റമാണെന്നും പറഞ്ഞ അദ്ദേഹം ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കരുതലോടെ ആയിരിക്കണമെന്ന് നിർദ്ദേശിച്ചു

പരാതി ഉയർന്നതിനെ തുടർന്ന് രാജിവയ്ക്കാനില്ലെന്നും നീതി പീഠത്തിന്റെ വിശുദ്ധി കാത്ത് സൂക്ഷിച്ച് തുടരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതം സുതാര്യമാണ്. ഇതുവരെ തനിക്കെതിരെ യാതൊരു ആരോപണവും ഉണ്ടായിട്ടില്ല. തന്റെ ബാങ്ക് അക്കൗണ്ടിൽ ഉള്ളത് വെറും ആറ് ലക്ഷം രൂപ മാത്രമാണ്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഈ യുവതി നിലവിലു എങ്ങനെയാണ് സുപ്രീം കോടതിയിൽ ജീവനക്കാരിയായതെന്ന് എന്ന കാര്യത്തിൽ ദുരൂഹത ഉണ്ടെന്നും ഇക്കാര്യം അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
CRIME12 hours ago

സുരേഷ് കല്ലടയുടെ വൈറ്റില ഓഫീസും പോലീസ് അടപ്പിച്ചു.

KERALA15 hours ago

ജേക്കബ് ഫിലിപ്പ്- കല്ലട സംഭവത്തെ പുറം ലോകത്തെത്തിച്ച ഹീറോ.

CRIME16 hours ago

സുരേഷ് കല്ലട ബസിന്റെ ബുക്കിങ് ഓഫീസ് ഇടത് മുന്നണി പ്രവർത്തകർ അടപ്പിച്ചു.

CRIME17 hours ago

കല്ലട കുരുക്കിലേക്ക്. ഉടമയെ വിളിച്ചു വരുത്താൻ ഡി.ജി.പി. പെർമിറ്റ് റദ്ദാക്കും.

KERALA19 hours ago

പ്രവാസി മലയാളി വിമാനത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.

CRIME20 hours ago

ചീഫ് ജസ്റ്റിസിനെതിരെ വ്യാജ ലൈംഗിക ആരോപണം ഉന്നയിക്കാൻ ഒന്നര കോടി കൈക്കൂലി.

KERALA1 day ago

കൊട്ടിക്കലാശത്തിൽ കേരളം നെഞ്ചേറ്റിയ ഈ ചിത്രത്തിന് പിന്നിൽ…..

INTERNATIONAL1 day ago

റസീനയുടെ വിയോഗത്തിൽ നടുങ്ങി പ്രവാസി സമൂഹം

CRIME1 day ago

സൗദിയിൽ ഭീകരാക്രമണ ശ്രമം. നാല് ഭീകരരെ വധിച്ചു – വീഡിയോ

MIDDLE EAST2 days ago

സൗദിയിൽ വീണ്ടും ഭീകരാക്രമണ ശ്രമം – വീഡിയോ

INTERNATIONAL2 days ago

കൊളമ്പോ സ്‌ഫോടനത്തിൽ മരിച്ചവരിൽ കാസർകോട് സ്വദേശിനിയും.

KERALA2 days ago

വോട്ട് ചെയ്യാൻ വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലെങ്കിലും ഈ രേഖകളിൽ ഒന്ന് മതി.

KERALA2 days ago

സംസ്ഥാനത്ത് നാളെ മുതൽ ട്രെയിനുകൾ വൈകും. ട്രെയിൻ ഗതാഗത നിയന്ത്രണമെന്ന് റെയിൽവേ.

KERALA2 days ago

രോഗികൾക്ക് ട്രെയിനിൽ ബർത്ത് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

CRIME3 days ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA4 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH1 week ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA1 day ago

കൊട്ടിക്കലാശത്തിൽ കേരളം നെഞ്ചേറ്റിയ ഈ ചിത്രത്തിന് പിന്നിൽ…..

KERALA15 hours ago

ജേക്കബ് ഫിലിപ്പ്- കല്ലട സംഭവത്തെ പുറം ലോകത്തെത്തിച്ച ഹീറോ.

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

HEALTH2 weeks ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME3 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME2 weeks ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE3 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

LAW3 days ago

തൊഴിൽ നിയമ ലംഘനം. ഖത്തറിൽ പരിശോധന ഊർജിതം.

SAUDI ARABIA3 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

CRIME3 days ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

Trending

Copyright © 2019 Pravasi Corner.

error: Content is protected !!