Connect with us

SPORTS

പ്രതീക്ഷകള്‍ക്ക് വിരാമം; ഫുട്‌ബോര്‍ താരം സാലയുടെ മൃതദദേഹം കണ്ടെത്തി; കണ്ണീരോടെ ആരാധകര്‍

Published

on

പ്രാര്‍ത്ഥനകള്‍ വിഫലമായി ഫുട്ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തി കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനന്‍ താരം എമിലിയാനോ സാലയുടെ മൃതദേഹം കണ്ടെത്തി. രക്ഷാപ്രവര്‍ത്തകരുടെ നീണ്ട മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് സാല സഞ്ചരിച്ചിരുന്ന വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്. ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്.

സലയെ കൂടാതെ ഒപ്പമുണ്ടായിരുന്ന ബ്രിട്ടീഷ് പൈലറ്റ് ഡേവും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയര്‍ ആക്സിഡന്റ്സ് ഇന്‍വസ്റ്റിഗേഷന്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് ഇംഗ്ലീഷ് ചാനല്‍ കടലിന്റെ അടിത്തട്ടില്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ തിരച്ചില്‍ സംഘം കണ്ടെത്തിയത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു.

ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പിഎ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്.

INDIA

ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.

Published

on

ഏറെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ രോഹിത് ശർമ്മയാണ് വൈസ് ക്യാപ്റ്റൻ. മെയ് മുപ്പത് മുതൽ ജൂലൈ പതിനാല് വരെയാണ് ലോകകപ്പ്.

ദിനേഷ് കാർത്തിക്ക് ടീമിലേക്ക് മടങ്ങിയെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം.

യുവതാരം റിഷഭ് പന്തിന് സെലക്ടർമാർ അവസരം നൽകിയില്ല. അമ്പാട്ടി റായിഡുവിനും ടീമിലിടം കണ്ടെത്താൻ സാധിച്ചില്ല. അതെ സമയം തമിഴ്നാട് താരം വിജയ് ശങ്കറും ടീമിൽ ഇടം നേടിയിട്ടുണ്ട്.

ടീം- വിരാട് കോഹ്ലി(ക്യാപ്റ്റൻ), രോഹിത് ശർമ(വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ രാഹുൽ, വിജയ് ശങ്കർ, കേദാർ ജാദവ്, എം.എസ് ധോണി(വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക്ക്(വിക്കറ്റ് കീപ്പർ), മൊഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ജസ്പ്രിത് ബുംറ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, രവീന്ദ്ര ജഡേജ, ഹർദ്ദിക് പാണ്ഡ്യ.

എം.എസ്.കെ പ്രസാദ് അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.

Continue Reading

SPORTS

അഭിനന്ദിനെ പിന്തുണച്ച സാനിയ മിര്‍സക്കെതിരെ പൊങ്കാല

Published

on

ലാഹോര്‍: ഇന്ത്യയുടെ മകളും പാകിസ്താന്റെ മരുമകളുമാണ് ടെനീസ് താരം സാനിയ മിര്‍സ. എന്നാല്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയതിനെ കുറിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സാനിയ പുലിവാല് പിടിച്ചിരിക്കുകയാണ്. അഭിനന്ദനെ രാജ്യത്തിന്റെ അഭിമാനം എന്ന് പറഞ്ഞു സ്വാഗതം ചെയ്യുകയും ജയ്ഹിന്ദ് വിളിക്കുകയും ചെയ്തതാണ് ഭര്‍ത്താവും മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് നായകനുമായ ഷൊയ്ബ് മാലിക്കിന്റെ നാട്ടുകാരെ ചൊടിപ്പിച്ചിരിക്കുന്നത്.

സാനിയ പാക്കിസ്ഥാന്റെ മരുമകളാണെന്നും ഭര്‍ത്താവിന്റെ രാജ്യമായ പാക്കിസ്ഥാനോടാണ് കൂറ് പുലര്‍ത്തേണ്ടത് എന്നുമാണ് പാക്കിസ്ഥാന സ്വദേശികളുടെ ആവശ്യം. എന്നാല്‍ വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ രാജ്യങ്ങളോടുള്ള കൂറ് ഒരിക്കലും ദാമ്പത്തിക ജീവിതത്തില്‍ ഒരു പ്രശ്നമായി മാറില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്നങ്ങള്‍ രൂക്ഷമായതോടെയാണ് അതിര്‍ത്തി കടന്നുള്ള താര വിവാഹം പൊതു ചര്‍ച്ചാ വിഷയമായി മാറുന്നത്. തെറിവിളിയും പൊങ്കാലയുമായി നിരവധിപേര്‍ എത്തിയതോടെ ഇന്തോ പാക്ക് വിവാഹത്തിന്റെ മറ്റൊരു വശം അനുഭവിക്കുകയാണ് ഇപ്പോള്‍ ഇരുവരും.

നേരത്തെ സാനിയ മിര്‍സയ്ക്ക് എതിരെ ഇന്ത്യയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പാക്കിസ്ഥാന്റെ മരുമകളായ സാനിയയെ തെലങ്കാന അംബാസഡര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് ബിജെപി എംഎല്‍എ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒരിക്കലും പാക്കിസ്ഥാനില്‍ ജീവിച്ച് ഇന്ത്യയോട് കൂറ് പുലര്‍ത്താന്‍ അവര്‍ക്ക് കഴിയില്ലെന്നാണ് അന്ന് ഉയര്‍ന്ന അഭിപ്രായം. പുല്‍വാമ അക്രമണത്തിന് പിന്നാലെയായിരുന്നു ടെന്നീസ് താരത്തിന് എതിരെ സ്വന്തം രാജ്യത്ത് നിന്ന് തന്നെ ഒരു വിഭാഗം രംഗത്ത് എത്തിയത്.

ഷൊയ്ബ് മാലിക്കിനേയും സൈബര്‍ ഇടത്തില്‍ വിടാതെ പിന്തുടരുകയാണ് പോരാളികള്‍. ഹമാരാ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് ട്വീറ്റ് ചെയ്ത മാലിക്കിന്റെ നടപടിക്ക് എതിരെ കടുത്ത വിമര്‍ശനമാണ് ഇന്ത്യയിലെ ഒരു വിഭാഗം ഉയര്‍ത്തിയത്.ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ച് സംസാരിച്ചതിനെതിരെയാണ് മാലികിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം ഉയര്‍ന്നത്.ഷൊയ്ബ് മാലിക്കിന്റെ ട്വീറ്റില്‍ സാനിയ മിര്‍സ മറുപടി പറയണമെന്ന് ആവശ്യവുമായി ചിലര്‍ രംഗത്ത് വന്നു. ബിജെപി എംഎല്‍എയും ട്വീറ്റിനെ വിമര്‍ശിച്ചു. തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് സാനിയ മിര്‍സയെ മാറ്റണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

പാക്കിസ്ഥാനെതിരെയും ഭീകരവാദത്തിനെതിരെയും ഇന്ത്യ നിലകൊള്ളുമ്പോള്‍ ഇത്തരത്തിലുള്ള അഭിപ്രായത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല.മാലികിനൊപ്പം കഴിയുന്ന സാനിയ മിര്‍സയെ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.സാനിയയ്ക്ക് പകരം തല്‍സ്ഥാനത്തേക്ക് സൈന നെഹ്വാളിനെയോ പി.വി സിന്ധുവിനെയോ വി.വി എസ് ലക്ഷ്മണിനെയോ നിയമിക്കണമെന്ന് എംഎല്‍എ പറഞ്ഞു. മാത്രമല്ല മാലികിനെ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നും. അഥവാ എത്തിയാല്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചുപോകുന്നത് ഒന്ന് കാണണമെന്നും ചിലര്‍ പ്രതികരിച്ചിരുന്നു.എന്തായാലും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ താരദമ്പതികളെ ബാധിച്ചിട്ടില്ല. ഇരുവരും സന്തോഷത്തോടെ തന്നെ മുന്നോട്ട് പോകുന്നു എന്നതാണ് സന്തോഷം നല്‍കുന്ന കാര്യം.

Continue Reading

SPORTS

ബെംഗളൂരുവിനോട് സമനില; കേരള ബ്ലാസ്റ്റേഴ്‌സ് പഴയ ഫോമില്‍

Published

on

നീണ്ട ഇടവേളയ്ക്ക് ശേഷം മികച്ച കളി കാഴ്ച്ചവച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഐ.എസ്.എല്ലില്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം ബെംഗളൂരു എഫ്.സിയോട് സമനിലയില്‍ കേരള ബ്ലാസ്റ്റേഴ്സ്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരുവിനെതിരേ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

16-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. വലതു വിങ്ങില്‍ നിന്ന് മുഹമ്മദ് റാക്കിപ് നല്‍കിയ ക്രോസ് ഒഴിവാക്കാനുള്ള കീന്‍ ലൂയിസിന്റെ ശ്രമമാണ് പെനാല്‍റ്റിയില്‍ കലാശിച്ചത്. ബോക്സിനുള്ളില്‍ പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തില്‍ ഹാന്‍ഡ് ബോള്‍ ആയതോടെ റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത സ്റ്റോയനോവിച്ചിന് ലക്ഷ്യം തെറ്റിയില്ല. ബ്ലാസ്റ്റേഴ്സ് മുന്നില്‍.

40-ാം മിനിറ്റില്‍ കറേജ് പെക്കൂസണിലൂടെ സന്ദര്‍ശകര്‍ രണ്ടാം ഗോളും നേടി. പന്തുമായി വലതു വിങ്ങിലൂടെ കുതിച്ചുകയറിയ ഡുംഗല്‍ നല്‍കിയ പാസ് പിടിച്ചെടുത്ത് പെക്കൂസന്‍ തൊടുത്ത ഷോട്ട് ബെംഗളൂരു ഗോളിക്ക് അവസരം നല്‍കാതെ വലയിലെത്തി. ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് മുന്നില്‍.

എന്നാല്‍ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മാറിമറഞ്ഞു. 69-ാം മിനിറ്റില്‍ ഉദാന്ത സിങ്ങിലൂടെ ബെംഗളൂരു ഒരു ഗോള്‍ തിരിച്ചടിച്ചു. അടുത്ത ഊഴം സൂപ്പര്‍ താരം സുനില്‍ ഛേത്രിയുടേതായിരുന്നു. നിശ്ചിത സമയത്തിന് അഞ്ച് മിനിറ്റ് ശേഷിക്കെ ഛേത്രി ബെംഗളൂരിനെ ഒപ്പമെത്തിച്ചു.

14 മത്സരങ്ങളില്‍ 31 പോയിന്റുമായി ബെംഗളൂരു ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 15 മത്സരങ്ങളില്‍ 11 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സിന് പിന്നില്‍ ആകെയുള്ളത് ചെന്നൈയിന്‍ എഫ്.സി മാത്രമാണ്. ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

Continue Reading
CRIME12 hours ago

സുരേഷ് കല്ലടയുടെ വൈറ്റില ഓഫീസും പോലീസ് അടപ്പിച്ചു.

KERALA14 hours ago

ജേക്കബ് ഫിലിപ്പ്- കല്ലട സംഭവത്തെ പുറം ലോകത്തെത്തിച്ച ഹീറോ.

CRIME16 hours ago

സുരേഷ് കല്ലട ബസിന്റെ ബുക്കിങ് ഓഫീസ് ഇടത് മുന്നണി പ്രവർത്തകർ അടപ്പിച്ചു.

CRIME16 hours ago

കല്ലട കുരുക്കിലേക്ക്. ഉടമയെ വിളിച്ചു വരുത്താൻ ഡി.ജി.പി. പെർമിറ്റ് റദ്ദാക്കും.

KERALA19 hours ago

പ്രവാസി മലയാളി വിമാനത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.

CRIME19 hours ago

ചീഫ് ജസ്റ്റിസിനെതിരെ വ്യാജ ലൈംഗിക ആരോപണം ഉന്നയിക്കാൻ ഒന്നര കോടി കൈക്കൂലി.

KERALA1 day ago

കൊട്ടിക്കലാശത്തിൽ കേരളം നെഞ്ചേറ്റിയ ഈ ചിത്രത്തിന് പിന്നിൽ…..

INTERNATIONAL1 day ago

റസീനയുടെ വിയോഗത്തിൽ നടുങ്ങി പ്രവാസി സമൂഹം

CRIME1 day ago

സൗദിയിൽ ഭീകരാക്രമണ ശ്രമം. നാല് ഭീകരരെ വധിച്ചു – വീഡിയോ

MIDDLE EAST2 days ago

സൗദിയിൽ വീണ്ടും ഭീകരാക്രമണ ശ്രമം – വീഡിയോ

INTERNATIONAL2 days ago

കൊളമ്പോ സ്‌ഫോടനത്തിൽ മരിച്ചവരിൽ കാസർകോട് സ്വദേശിനിയും.

KERALA2 days ago

വോട്ട് ചെയ്യാൻ വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലെങ്കിലും ഈ രേഖകളിൽ ഒന്ന് മതി.

KERALA2 days ago

സംസ്ഥാനത്ത് നാളെ മുതൽ ട്രെയിനുകൾ വൈകും. ട്രെയിൻ ഗതാഗത നിയന്ത്രണമെന്ന് റെയിൽവേ.

KERALA2 days ago

രോഗികൾക്ക് ട്രെയിനിൽ ബർത്ത് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

CRIME3 days ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA4 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH1 week ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA1 day ago

കൊട്ടിക്കലാശത്തിൽ കേരളം നെഞ്ചേറ്റിയ ഈ ചിത്രത്തിന് പിന്നിൽ…..

KERALA14 hours ago

ജേക്കബ് ഫിലിപ്പ്- കല്ലട സംഭവത്തെ പുറം ലോകത്തെത്തിച്ച ഹീറോ.

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

HEALTH2 weeks ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME3 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME2 weeks ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE3 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

LAW3 days ago

തൊഴിൽ നിയമ ലംഘനം. ഖത്തറിൽ പരിശോധന ഊർജിതം.

SAUDI ARABIA3 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

CRIME3 days ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

Trending

Copyright © 2019 Pravasi Corner.

error: Content is protected !!