Connect with us

LATEST

രാത്രിയില്‍ പച്ചലൈറ്റ് തെളിഞ്ഞാല്‍ ഞെരബ് രോഗികളുടെ വിളയാട്ടം; മറുപടിയുമായി യുവതി

Published

on

കുഞ്ഞുടുപ്പിട്ടു നടക്കുന്നതുകൊണ്ട്, രാത്രിയില്‍ പച്ചലൈറ്റ് തെളിഞ്ഞ് ചാറ്റില്‍ കാണുന്ന ഞെരബ് രോഗികള്‍ക്ക് മുഴുവന്‍ അടിപൊളി മറുപിടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കൊച്ചിയലെ ജോളി ജോസഫെന്ന യുവതി. കുഞ്ഞുടുപ്പിട്ട് നടക്കുന്നത് കൊണ്ട് എന്നെ ഇപ്പ കിട്ടും ഇപ്പ കിട്ടും എന്ന് കരുതിയാണ് പലരുടേയും തള്ളിക്കയറിയുള്ള ഈ വരവ് എങ്കില്‍, അങ്ങനെ കിട്ടുന്ന ഒരു സാധനമല്ല ഞാന്‍ എന്ന് പറയാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്നും യുവതി കുറിപ്പിലൂടെ പറയുന്നു. ഞാനെന്ത് വസ്ത്രം ധരിക്കണം,

എന്റെ ഏത് ചിത്രം ഫേസ്ബുക്കിലിടണം എന്നത് എന്റെ സ്വാതന്ത്ര്യമാണ്, ആ സ്വാതന്ത്ര്യം എങ്ങനെയുപയോഗിക്കണം എന്നെനിക്ക് നന്നായി അറിയാം. എനിക്ക് അറിവില്ലാത്തത് എന്റെ ഭര്‍ത്താവിനോടോ കൂട്ടുകാരോടോ ചോദിച്ച് മനസ്സിലാക്കാനും മടിയില്ല. അതുകൊണ്ട് തന്നെ തല്‍ക്കാലം ഉപദേശകലെ വേണ്ടെന്നും യുവതി വ്യക്തമാക്കുന്നു. രാത്രിയായാല്‍ ശല്ല്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് വിശദമായ മറുപടിയുമായി യുവതി ഫേയ്‌സ് ബുക്കില്‍ എത്തിയത്.

ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ്യപ്പെട്ട ഫേസ്ബുക്ക് കൂട്ടുകാരേ..

ഞാന്‍ കൊച്ചിയിലാണ് താമസം, രാവിലെ ഒരു ഏഴ് മണി ഏഴര ആകുമ്പോ എണീക്കും. ഒരു കട്ടന്‍ കാപ്പി കുടിക്കും. രണ്ടരവയസ്സുള്ള മോന് ഭക്ഷണം വെച്ച് എട്ടരയാകുമ്പോള്‍ കൊടുക്കും. അതിനിടയില്‍ കെട്ട്യോനും കട്ടന്‍ കാപ്പി കൊടുക്കും (ഞങ്ങള്‍ കട്ടന്‍ കാപ്പി മാത്രമേ കുടിക്കാറുള്ളൂ, ചിലപ്പോ കട്ടന്‍ ചായേം)

അടുക്കളയില്‍ കയറി ഭക്ഷണം വെക്കലും മോനെ നോക്കലും തന്നെ നല്ലൊരു ജോലിയാണ്. എന്തേലും ചെയ്ത് വരുമ്പോള്‍ അവന്‍ കേറി കുളമാക്കുവേ.. ഒരു പത്തുമണിയാകുമ്പോ ഭക്ഷണം കഴിക്കും. പുട്ട്, ദോശ, ഇഡ്ഡലി, കപ്പ, ഇടിയപ്പം ഇതൊക്കെയാണ് പ്രധാനമായും രാവിലത്തെ ഭക്ഷണം.

ഒരു പതിനൊന്നര പന്ത്രണ്ട് മണിക്ക് മോന്‍ ആദിയെ ഭക്ഷണം കൊടുത്ത് കുളിപ്പിച്ച് ഉറക്കും. പിന്നെ തുണിയലക്കലും വീട് വൃത്തിയാക്കലും ഉച്ചക്കത്തെ ഭക്ഷണം കഴിക്കലും ഒക്കെയായി നല്ല തിരക്കാണ്. വീട്ടില്‍ രണ്ട് പഗ്ഗുകളും ഉണ്ട്. ഹാരിയും കുഞ്ഞുവും. അവരുടെ കാര്യവും ഇതിനെടേല് നോക്കണം.

ഒരു മൂന്നര നാലു മണിയാകുമ്പോഴേക്കും ആദി എണീക്കും. പിന്നെ അവന്റെ ഉറക്കപ്പിച്ചൊക്കെ മാറ്റിയെടുത്ത് വല്ലതും കഴിപ്പിക്കാനുള്ള തിരക്കായിരിക്കും. ഭക്ഷണം കഴിച്ചാല്‍ പിന്നെ ആദീടെ പ്രധാന ശ്രദ്ധ അടുക്കിപ്പെറുക്കി വെച്ച വീട് എങ്ങനെ വലിച്ചു വാരിയിടാം എന്നതാണ്. അതിനൊപ്പം തന്നെയാണ് അവന്റെ അതേ പ്രായമുള്ള കുഞ്ഞുവിനേം കൂട്ടിയുള്ള യുദ്ധം. പിന്നെ അവന്‍ ഉറങ്ങുന്നതുവരെ വീടൊരു യുദ്ധഭൂമിയായിരിക്കും.

ഇപ്പോഴും ആദിക്ക് മുലകൊടുക്കുന്നുണ്ട്. എപ്പോ വേണേലും, എന്ത് തിരക്കില്‍ നിക്കുമ്പോ വേണേലും അവന്‍ പാലുകുടിക്കാനായി വരും. ഉറക്കത്തിലും പാലു കുടിക്കാനായി അവന്‍ വിളിക്കും. ശ്രദ്ധിച്ചിരുന്നില്ലേല്‍, വിളിച്ചിട്ട് കേള്‍ക്കാതിരുന്നാല്‍ പിന്നെ ആദി കരച്ചിലും ബഹളവും ആയിരിക്കും.

എട്ടര ഒമ്പത് മണിയാകും ആദി കുളി കഴിഞ്ഞ് ഉറങ്ങാനായിട്ട്. ഉറക്കണേല്‍ ആദീടെ കൂടെ അരമണിക്കൂര്‍ കിടക്കം. അതു കഴിഞ്ഞാല്‍ പിന്നെ അവന്‍ വലിച്ചുവാരിയിട്ടത് മുഴുവനും പഴയതുപോലെ അടുക്കി പെറുക്കി വെക്കണം. കുഞ്ഞൂനും ഹാരിക്കും ഭക്ഷണം കൊടുക്കണം. കുളിക്കണം. ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കണം. പിന്നെയാണ് ഞാനും ഭര്‍ത്താവുമായുള്ള ലോകം. ഒരുമിച്ചിരുന്ന് കഥ പറച്ചിലും ഫേസ്ബുക്ക് നോട്ടവും വാട്സാപ്പ് നോട്ടവും ഒക്കെയായി ജോളിയായി അങ്ങ് കൂടും. അതിനിടയില്‍ ഞങ്ങളുടെ റൊമാന്റിക് നിമിഷങ്ങളും വികാരപരമായ നിമിഷങ്ങളും ലൈംഗികബന്ധവും ഒക്കെയുണ്ട് കേട്ടോ. ഒന്നര രണ്ടുമണിയാകുമ്പോഴേക്കും ഞങ്ങള്‍ കെട്ടിപ്പിടിച്ച് കിടന്നുറങ്ങും.

ഭര്‍ത്താവ് വീട്ടിലുള്ള ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ കറങ്ങാനായി പോകുന്ന ശീലമുണ്ട്. ചിലപ്പോ ആദിയുമായി പാര്‍ക്കിലേക്ക് പോകും, ചിലപ്പോ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകും, ചിലപ്പോ ബിയറു വാങ്ങാന്‍ പോകും, (ഇടക്ക് ഞങ്ങള്‍ രണ്ടുപേരും കൂടെ ബിയറടിക്കുന്ന സ്വഭാവവും ഉണ്ട് കേട്ടോ, എനിക്ക് ചിക്കന്‍ വവറുത്തത് ഇല്ലാതെ ബിയര്‍ അടിക്കാനാകില്ല. ഒരോ ബിയറാണ് ഞങ്ങള്‍ക്ക് ശീലം, ഇടക്ക് മൂന്ന് ബിയര്‍ വരെ ഞങ്ങള്‍ രണ്ടുപേരും കൂടി തീര്‍ക്കും), അങ്ങനെ എവിടെ പോകുവാണേലും ഒരുമിച്ച് പോകുന്ന, ഒരുമിച്ച് നടക്കാനാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍ മൂന്നുപേരും.

ഞാന്‍ സ്ഥിരമായി ധരിക്കുന്നത് മോഡേണ്‍ ഡ്രസ്സാണ്. ത്രീഫോര്‍ത്ത് ജീന്‍സോ, ജീന്‍സോ, മിഡിയോ, ഫ്രോക്കോ ഒക്കെയാണ് സ്ഥിരം വേഷം. കൂടെയിടുന്നത് സ്ലീവ് ലെസ്സ് ടോപ്പാണ്. ആകെ മൂന്ന് കുര്‍ത്തിയാണ് ഉള്ളത്, ബാക്കിയൊക്കെ നേരത്തെ പറഞ്ഞ ഡ്രസ്സുകളാണ്. സാരി ഒരെണ്ണം പോലും എനിക്കില്ല. വീട്ടില്‍ മിനി സ്‌കേര്‍ട്ടും സ്സീവ് ലെസ്സ് സ്ലിറ്റ്സോ ടോപ്പോ ഒക്കെയാണ് രാത്രിയും പകലും വേഷം. ഒരു നൈറ്റിപോലും ഈ വീട്ടിലില്ല.

ഫേസ്ബുക്കില്‍ എന്റെ വാളിലും, ഡോഗ് ലവേഴ്സ് ഗ്രൂപ്പിലും, മറ്റുചില ഗ്രൂപ്പുകളിലും സജീവമാണ്. ചില വാട്സാപ്പ് ഗ്രൂപ്പുകളിലും, സുഹൃത്തുക്കളുമായും ചാറ്റ് ചെയ്യുകയും, ഫോണ്‍ ചെയ്യുകയും ഒക്കെ ചെയ്യുന്ന ഒരാളാണ് ഞാന്‍. എന്റെ ഭര്‍ത്താവല്ലാതെ മനസ്സിന് ഇണങ്ങിയ വേറൊരാളെയും ഇതുവരെ പ്രേമിക്കാനായി കിട്ടിയിട്ടില്ല. എന്നാല്‍ ആണ്‍ പെണ്‍ വേര്‍തിരിവില്ലാതെ നിരവധി നല്ല സുഹൃത്തുക്കളെ എനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് കിട്ടിയിട്ടുമുണ്ട്. അവരോടൊക്കെ ഫോണിലോ ചാറ്റിലോ സംവദിക്കാനായി സമയം കിട്ടുമ്പോള്‍ യാതൊരു മടിയുമില്ലാത്ത വ്യക്തിയുമാണ് ഞാന്‍. എന്ന് കരുതി ഭര്‍ത്താവിനെ മറച്ചുവെച്ച് യാതൊരു ഇടപാടുകളും എനിക്കില്ല കേട്ടോ.

ഇത്രയും പറഞ്ഞത് എന്തിനാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ? എനിക്ക് എന്നെ കുറിച്ച് ചോദിച്ച് ദിവസവും വരുന്ന, നൂറ്റമ്പതോളം മെസഞ്ചര്‍ മെസേജുകള്‍ക്ക് മറുപടി കൊടുക്കുക എന്നത് കഴിയുന്ന കാര്യമല്ല. കൂടാതെ യാതൊരു പരിചയവുമല്ലാത്തവരുടെ പത്തമ്പത് മെസഞ്ചര്‍ കോളുകളും സ്വീകരിക്കുക എന്നത് വലിയ സമയമെടുക്കുന്ന പരിപാടിയാണ്. ഒരാള്‍ തന്നെ ദിവസം നാലും അഞ്ചും തവണയൊക്കെയാണ് വിളിക്കുന്നത്. അതുകൊണ്ട് മെസഞ്ചര്‍ നോക്കാറേയില്ല, നോട്ടിഫിക്കേഷന്‍ പോലും ഓഫാകകിയിട്ടേക്കുകയാണ്. കഴിഞ്ഞ ദിവസം അതായത് ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ മാത്രം എനിക്ക് വന്നത് അഞ്ഞൂറോളം മെസഞ്ചര്‍ മെസേജുകളും, നൂറോളം മെസഞ്ചര്‍ കോളുകളും, പത്തുമുപ്പത് മെസഞ്ചര്‍ വീഡിയോ കോളുകളുമാണ്. ഇതിനൊക്കെ മറുപടി തരാനായി എനിക്ക് സമയമില്ലാത്തതുകൊണ്ടാണ് ഞാാന്‍ മറുപടി തരാത്തത്. അതുമാത്രമല്ല ഇതൊക്കെ വല്ലാത്ത ശല്യമായി മാറുകയും ചെയ്യുന്നു പലപ്പോഴും. ആദിയെ ഉറക്കാന്‍ കിടത്തി, അവന്‍ ഉറങ്ങി വരുമ്പോഴാണ് ഏതെങകിലും സഹോദരന്റെ മെസഞ്ചര്‍ കോള്‍, ആദി പിന്നെ ഉറങ്ങില്ല. ഉറങ്ങാതെ നടക്കുന്ന ആദി പിന്നെ താലിബാന്‍ ഭീകരന്റെ മാനറിസങ്ങളായിരിക്കും കാണിക്കുക. അതോടെ എന്റെ അന്നത്തെ ജീവിതത്തിന്റെ ഓര്‍ഡര്‍ തെറ്റുകയും ചെയ്യും.

ഇനി രാത്രി പത്തുമണി കഴിഞ്ഞാല്‍ പച്ച ലൈറ്റ് കത്തി മെസഞ്ചര്‍ കിടക്കുന്നത് കാണുമ്പോള്‍, കുറെപ്പേരൊന്നിച്ചൊരു വരവാണ്, എന്നെ ഉറക്കാതെ എന്റെ മെസഞ്ചറിന്റെ പച്ച ലൈറ്റ് അണയാതെ അവര്‍ക്കൊന്നും ഉറക്കം വരാത്ത അവസ്ഥ അതി ഭീകരമാണ്. അപ്പോള്‍ അത്യാവശ്യത്തിന് മാത്രം മെസഞ്ചറില വരാനായി ശ്രദ്ധിക്കുക, വെറുപ്പിക്കരുത്.

ആദിയുമായി യാത്ര പോകുമ്പോള്‍ അവന്‍ മുലപ്പാല്‍ ചോദിച്ചാല്‍, യാതൊരു മടിയും കൂടാതെ ടാക്സിയിലോ, ബസിലോ, ട്രെയിനിലിലോ,ഫ്ളൈറ്റിലോ, ഷോപ്പിങ് മാളിലോ, പാര്‍ക്കിലോ, ഹോട്ടലിലോ എന്ന യാതൊരുചിന്തയും കൂടാതെ ആദിയെ മുലയൂട്ടുന്ന അമ്മയാണ് ഞാന്‍. എന്റെ മുലകളില്‍ സൂര്യപ്രകാശം തട്ടിയാലോ, കാറ്റടിച്ചാലോ, ആകാശം ഇടിഞ്ഞുവീഴും എന്ന ചിന്ത എനിക്കില്ല. ഈ ലോകത്തുള്ള എല്ലാ സ്ത്രീകളേയും പോലെ രണ്ട് മുലകള്‍ മാത്രമേ എനിക്കുമുള്ളൂ. വലുപ്പത്തില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാം എന്നുമാത്രം.

എന്റെ ഭര്‍ത്താവും ഞാനുമായി നല്ല പ്രേമം ഇന്നും നിലനില്‍ക്കുന്നുണ്ട്, പരിചയപ്പെട്ട് ഇത്ര കാലമായിട്ടും ഇന്നും ഞങ്ങളുടെ പ്രണയത്തിന്റെ ആഴവും തീവ്രതയും കൂടി വരുന്നതേയുള്ളൂ. കൂടാതെ നല്ല രീതിയില്‍ സെക്സ് ആസ്വദിക്കുന്നവരാണ് ഞങ്ങള്‍ രണ്ടുപേരും, എന്റെ ഭര്‍ത്താവില്‍ നിന്നും സെക്സില്‍ പരിപൂര്‍ണ്ണ തൃപ്തയുമാണ് ഞാന്‍. ഗര്‍ഭിണിയായി പ്രസവം കഴിഞ്ഞ് മൂന്ന് മാസക്കാലം ലൈംഗിക ബന്ധത്തില്‍ നിന്നും അകന്നു നിന്നിടാടും ഞങ്ങള്‍ക്കിടയിലെ സ്നേഹത്തിന് ഒരു കുറവും സംഭവിച്ചിരുന്നില്ല. അതായത് സെക്സ് മാത്രമല്ല കുടുംബജീവിതത്തിന്റെയോ പ്രണയത്തിന്റെയോ അടിസ്ഥാനം എന്നതും ഞങ്ങളുടെ ജീവിതത്തില്‍ നിന്നും ഇവിടെ പങ്കുവെക്കാനായി ആഗ്രഹിക്കുകയാണ്. കുഞ്ഞുടുപ്പിട്ടു നടക്കുന്നതുകൊണ്ട്, എന്നെ ഇപ്പ കിട്ടും ഇപ്പ കിട്ടും എന്ന് കരുതിയാണ് പലരുടേയും തള്ളിക്കയറിയുള്ള ഈ വരവ് എങ്കില്‍, അങ്ങനെ കിട്ടുന്ന ഒരു സാധനമല്ല ഞാന്‍ എന്ന് പറയാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്.

ഞാനെന്ത് വസ്ത്രം ധരിക്കണം, എന്റെ ഏത് ചിത്രം ഫേസ്ബുക്കിലിടണം എന്നത് എന്റെ സ്വാതന്ത്ര്യമാണ്, ആ സ്വാതന്ത്ര്യം എങ്ങനെയുപയോഗിക്കണം എന്നെനിക്ക് നന്നായി അറിയാം. എനിക്ക് അറിവില്ലാത്തത് എന്റെ ഭര്‍ത്താവിനോടോ കൂട്ടുകാരോടോ ചോദിച്ച് മനസ്സിലാക്കാനും മടിയില്ല. അതുകൊണ്ട് തന്നെ തല്‍ക്കാലം ഉപദേശകരുടെ ആവശ്യം ഇല്ല എന്ന് സ്നേഹപൂര്‍വ്വം അറിയിക്കട്ടേ.

പതിനെട്ട് വയസ്സുവരെ അപ്പന്റേയും അമ്മയുടേയും തണലില്‍ ജീവിച്ച ഞാന്‍, പതിനെട്ട വയസ്സിന് ശേഷം ഇന്നുവരെ സ്വന്തം കാലിലാണ് ജീവിക്കുന്നത്. പതിനെട്ട് വയസ്സിന് ശേഷം ഇന്നുവരെ വീട്ടുകാരെ ഒരു കാര്യത്തിനും ആശ്രയിച്ചിട്ടില്ല. ഇപോള്‍ ഏഴ് വര്‍ഷമായി എന്റെ ഭര്‍ത്താവും ഞാനുമടങ്ങുന്നതാണ് ഞങ്ങളുടെ ലോകം. രണ്ടര വര്‍ഷമായി ഞങ്ങളുടെ ലോകത്തില്‍ ആദി കൂടിയുണ്ട്. ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും സ്വീകാര്യമായ ജീവിതമാണ് ഞങ്ങളുടേത്. അതില്‍ കൂടുതല്‍ ആരേയും ബോധിപ്പിച്ച് ജീവിക്കേണ്ട സാഹചര്യം ഞങ്ങള്‍ക്കില്ല എന്നും സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഇനിമുതല്‍ മോഡലിങ് കൂടെ ചെയ്യണം എന്നതാണ് ആഗ്രഹം. അതിനായുള്ള ശ്രമം തുടങ്ങിയ വിവരവും സന്തോഷത്തോടെ അറിയിക്കുകയാണ്.

CRIME

കല്യാൺ സിൽക്സിൽ 60 ലക്ഷത്തിന്റെ കവർച്ച. ജനറൽ മാനേജർ പിടിയിൽ.

Published

on

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കല്യാൺ സിൽക്‌സിന്റെ കണ്ണൂർ ശാഖയിൽ നിന്ന് 60 ലക്ഷം രൂപ കവർന്ന ജനറൽ മാനേജർ പിടിയിലായി. തൃശൂർ പേരാമംഗലം സ്വദേശി ടി.എസ്.മഹേഷാണ് (38) പിടിയിലായത്.

വിഷു ദിവസം അടച്ചിട്ട ഷോറൂം തുറന്നാണ് പണം അപഹരിച്ചത്. വിഷു അവധിയായതിനാൽ മുൻ ദിവസത്തെ കളക്ഷൻ എടുത്തിരുന്നില്ല. ഇതറിയാമായിരുന്ന പ്രതി പണം അപഹരിക്കുകയായിരുന്നു.
മോഷണം നടന്നതിന്റെ ലക്ഷണം കാണാത്തതിനാൽ സെക്യൂരിറ്റിയോട് അന്വേഷിച്ചപ്പോഴാണ് ജനറൽ മാനേജർ രണ്ടു പേരുമായി വന്നിരുന്ന കാര്യം അറിഞ്ഞത്.

മൂന്നു പേർ ഇല്ലാതെ ഷോറൂം തുറക്കരുതെന്ന് കല്യാൺ ഗ്രൂപ്പിലെ എല്ലാ സെക്യൂരിറ്റികൾക്കും നിർദ്ദേശം ഉള്ളതിനാൽ മഹേഷ് അടുത്തുള്ള രണ്ട് ജീവനക്കാരെയും കൂട്ടിയാണ് വന്നത്. കസ്റ്റമറായ ഒരു സ്ഥാപനത്തിന് ഗിഫ്റ്റുകൾ നല്കാനുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ ഒപ്പം കൂട്ടിയത്. ഷോറൂം തുറന്ന് ഇവർക്ക് ഗിഫ്റ്റ് ബോക്സുകൾ നൽകി പുറത്തേക്ക് പറഞ്ഞയച്ച ശേഷം ലോക്കർ തുറന്ന് പണം എടുക്കുകയായിരുന്നു.

കഴിഞ്ഞ 20 വർഷമായി കല്യാൺ സിൽക്‌സിൽ ജോലി ചെയ്തു വരുന്ന മഹേഷ് സ്ഥാപന ഉടമയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പണം കവർച്ച നടത്തിയതെന്നാണ് പ്രതി നൽകിയ വിവരം.

Continue Reading

LATEST

സൗദിയിൽ രണ്ട് ഇന്ത്യക്കാരുടെ തല വെട്ടി. ഇന്ത്യൻ എംബസ്സി അറിയുന്നത് ഒന്നര മാസത്തിന് ശേഷം.

Published

on

സൗ​ദി അ​റേബ്യയിൽ ര​ണ്ട് ഇ​ന്ത്യ​ക്കാരെ വധശിക്ഷക്ക് വിധേയരാക്കി. പഞ്ചാബിലെ ഹോ​ഷി​യാ​ർ​പു​ർ സ്വ​ദേ​ശി സ​ത്വീ​ന്ദ​ർ കു​മാ​ർ, ലു​ധി​യാ​ന സ്വ​ദേ​ശി ഹ​ർ​ജി​ത് സിം​ഗ് എ​ന്നി​വ​രെ​യാ​ണ് തല വെട്ടി വധശിക്ഷക്ക് വിധേയനാക്കിയത്.

2015 ഡി​സം​ബ​റിലാണ് ഇ​ന്ത്യ​ക്കാ​ര​നാ​യ സഹപ്രവർത്തകൻ ആ​രി​ഫ് ഇ​മാ​മു​ദീ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് സ​ത്വീ​ന്ദ​റും ഹ​ർ​ജീ​തും അ​റ​സ്റ്റി​ലാ​കു​ന്ന​ത്. മദ്യപിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് രണ്ടു പേരെയും നാട് കടത്താനുള്ള നടപടികൾ പൂർത്തീകരിക്കുമ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തു വരുന്നത്. വിചാരണക്കിടയിൽ ഇരുവരും കുറ്റം സമ്മതിച്ചു. തുടർന്ന് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

വധശിക്ഷ നടപ്പിലാക്കിയ രീതിയെ കുറിച്ച് പഞ്ചാബിൽ പ്രതിഷേധം ഉയരുകയാണ്. വശശിക്ഷ നടപ്പിലാക്കുന്ന വിവരം സൗദിയിലെ ഇന്ത്യൻ എംബസ്സിയെയോ വിധിക്കപ്പെട്ടവരുടെ വീട്ടുകാരെയോ അറിയിച്ചിരുന്നില്ല എന്നാണ് ആരോപണം.

കഴിഞ്ഞ ഫെ​ബ്രു​വ​രി 28 നാണ് ഇരുവരെയും വധശിക്ഷക്ക് വിധേയരാകുന്നത്. എന്നാൽ ഈ ​മാ​സ​മാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇക്കാര്യം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇരുവരെയും സന്ദർശിക്കുന്നതിന് വേണ്ടി എംബസ്സി ഉദ്യോഗസ്ഥർ ജയിലിൽ എത്തിയപ്പോഴാണ് ഇരുവരെയും വധശിക്ഷക്ക് വിധേയരാക്കിയതായി അറിയുന്നത്. ഇ​വ​രു​ടെ വ​ധ​ശി​ക്ഷ എ​ന്നാ​ണ് ന​ട​പ്പാ​ക്കി​യ​ത് എ​ന്ന​തു സം​ബ​ന്ധി​ച്ചു മ​ന്ത്രാ​ല​യ​ത്തി​ന് വിവരം ലഭിച്ചിട്ടില്ല.

വധിക്കപ്പെട്ടവരുടെ വീട്ടുകാർക്കും ഇത് മൂലം വിവരം ലഭിച്ചില്ല. വധശിക്ഷ നടപ്പിലാക്കിയെന്നറിയിച്ച് മാ​ർ​ച്ച് ര​ണ്ടി​ന് ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ഔദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ലെന്നും സത്‌വീന്ദറിന്റെ വീട്ടുകാർ പറയുന്നത്.

സത്‌വീന്ദറിന്റെ വധശിക്ഷ നടപ്പിലാക്കിയെന്ന വിവരം അറിഞ്ഞപ്പോൾ ശേഷക്രിയകൾ നടത്തുന്നതിനായി സത്‌വീന്ദറിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനെ പറ്റി അന്വേഷിച്ചപ്പോൾ സൗ​ദി നി​യ​മ​പ്ര​കാ​രം വ​ധി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു​ന​ൽ​കി​ല്ലെ​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റ് മാ​ത്ര​മേ ന​ൽ​കു​ക​യു​ള്ളു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അറിയിച്ചതായും വീട്ടുകാർ പറയുന്നു.

Continue Reading

KERALA

പ്രളയ ബാധിതർക്കുള്ള ഗൃഹോപകരണങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നതായി ആരോപണം.

Published

on

(more…)

Continue Reading
CRIME40 mins ago

കല്യാൺ സിൽക്സിൽ 60 ലക്ഷത്തിന്റെ കവർച്ച. ജനറൽ മാനേജർ പിടിയിൽ.

CRIME2 hours ago

മർദ്ദനമേറ്റ കുട്ടിയുടെ ചികിത്സാ ചെലവും സുരക്ഷിതത്വവും ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി.

KERALA2 hours ago

രാഹുൽ പറഞ്ഞത് കേൾക്കാൻ കഴിയാത്തത് കൊണ്ടാണ് പരിഭാഷ പാളിയതെന്ന് പി.ജെ കുര്യൻ.

HEALTH3 hours ago

മംഗളൂരുവിൽ നിന്നും കൊണ്ട് വന്ന പിഞ്ചു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയം.

INDIA3 hours ago

സരിത നായർ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

INDIA6 hours ago

എരുമയെ പോലെയാണെന്ന് ബി.ജെ.പി നേതാവിന്റെ വംശീയ പരാമർശത്തിന് കുമാരസ്വാമിയുടെ മറുപടി.

CRIME7 hours ago

ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

LATEST8 hours ago

സൗദിയിൽ രണ്ട് ഇന്ത്യക്കാരുടെ തല വെട്ടി. ഇന്ത്യൻ എംബസ്സി അറിയുന്നത് ഒന്നര മാസത്തിന് ശേഷം.

MIDDLE EAST9 hours ago

വൻതുകയുമായി കിട്ടിയ പേഴ്‌സ് തിരിച്ചേൽപ്പിച്ചു. മലയാളിയെ യു.എ.ഇ പോലീസ് ആദരിച്ചു.

CRIME10 hours ago

മൂന്ന് വയസ്സുകാരന്റെ നില അതീവ ഗുരുതരം. അച്ഛന്റെയും അമ്മയുടേയും പേരിൽ വധശ്രമത്തിന് കേസെടുത്തു.

KERALA10 hours ago

പ്രളയ ബാധിതർക്കുള്ള ഗൃഹോപകരണങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നതായി ആരോപണം.

CRIME11 hours ago

കണ്ഠര് മോഹനർക്കെതിരെ ഹർജിയുമായി അമ്മ ഹൈക്കോടതിയിൽ.

INDIA12 hours ago

ടിക് ടോക്: നിരോധനമില്ല. നിലവിലുള്ളവർക്ക് തുടരാം.

CRIME23 hours ago

റിയാദിൽ വാഹനത്തിന്റെ നമ്പറിൽ പ്ളേറ്റ് മോഷ്‌ടിക്കപ്പെട്ട് നിയമ കുരുക്കിൽ അകപ്പെട്ട് മലയാളി.

CINEMA23 hours ago

സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങിയെന്ന് വാർത്ത. ശരിയല്ലെന്ന് നേതാക്കൾ.

MIDDLE EAST4 weeks ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA3 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH5 days ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME2 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME1 week ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE2 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

SAUDI ARABIA2 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

HEALTH1 week ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

CRIME1 week ago

സഹ തടവുകാരുടെ മർദ്ദനം പേടി ജയിൽ മാറ്റി തരണമെന്ന് അരുൺ.

CRIME3 weeks ago

പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്ത കേസിൽ സർക്കാരിന് നോട്ടീസ്.

MIDDLE EAST4 weeks ago

സൗദിയിൽ വിസിറ്റ് വിസ പുതുക്കുന്നതിന് ഇൻഷുറൻസ് നിർബന്ധം. പ്രവാസികളിൽ പലരും പ്രതിസന്ധിയിൽ.

Trending

Copyright © 2019 Pravasi Corner.

error: Content is protected !!