Connect with us

CINEMA

ഇനി താന്‍ മദ്യപിക്കില്ലെന്ന് നടി ദേവി അജിത്ത്

Published

on

മക്കള്‍ക്കുവേണ്ടി മദ്യപാനമെന്ന ദുശ്ലീലം നിര്‍ത്തിയതായി നടി ദേവി അജിത്. നേരത്തെ താന്‍ സ്ഥിരമായി മദ്യപിക്കുമെന്ന് പരസ്യമായി തുറന്ന് പറഞ്ഞ നടിയായിരുന്നു അവര്‍. മദ്യപാനം ഉപേക്ഷിച്ച് ഇപ്പോള്‍ ജീവിതത്തെ പ്രണയിക്കുകയാണ്. താന്‍ ഒറ്റയ്ക്കിരുന്നായിരുന്നു മദ്യപിച്ചിരുന്നതെന്നും സോഷ്യല്‍ ഡ്രിങ്കിങ് ചെയ്യാറുള്ള ആളല്ല താനെന്നുമാണ് ദേവി അജിത്ത് പറയുന്നത്. ഇപ്പോള്‍ അതും നിര്‍ത്തി. മകള്‍ക്ക് വേണ്ടിയാണ് മദ്യപാനം നിര്‍ത്തിയത്. ഇതോടെ സിനിമയില്‍ കൂടുതല്‍ സജീവമാവുകയാണ്.

ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ടിപി-51ല്‍ ടിപിയുടെ ഭാര്യ കെകെ രമയുടെ വേഷം ചെയ്തത് ദേവിയായിരുന്നു. ട്രിവാന്‍ഡ്രംലോഡ്ജ്, എന്നുനിന്റെ മൊയ്തീന്‍, ടെയ്ക്ക് ഓഫ്, ആക്ഷന്‍ ഹീറോ ബിജു, സക്കറിയയുടെ ഗര്‍ഭിണികള്‍ ഇമ്മാനുവല്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷം ചെയ്ത താരമാണ് ദേവി അജിത്ത്.

മദ്യപിച്ചിരുന്ന സമയത്ത് ഒറ്റയ്ക്കിരുന്നേ മദ്യപിക്കുമായിരുന്നുള്ളൂ. സോഷ്യല്‍ ഡ്രിങ്കിങ് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഒറ്റയ്ക്കിരുന്നു കഴിക്കാനേ തോന്നുമായിരുന്നുള്ളൂ. മദ്യപാനം കൊണ്ട് ഒന്നും നേടിയില്ല. ഇന്ന് ഞാന്‍ ഏറ്റവും വെറുക്കുന്ന ഒന്നാണു മദ്യപാനം. മകള്‍ക്കുവേണ്ടിയാണ് ആ ശീലം ഉപേക്ഷിച്ചത്. – ദേവി പറയുന്നു.

22 വയസ്സുള്ളപ്പോള്‍ ദ കാര്‍ എന്നചിത്രം നിര്‍മ്മിച്ച ആളാണു ഞാന്‍. അനുഭവങ്ങളില്‍ നിന്നു ഏറെ പഠിച്ചു. ഇപ്പോള്‍ പ്രചോദനം നിര്‍മ്മാതാവായ സാന്ദ്രാ തോമസ് ആണ്. ഇത്ര ചെറുപ്പത്തില്‍ തന്നെ അവര്‍ വലിയ അനുഭവസമ്പത്തുള്ള നിര്‍മ്മാതാവായി മാറി. മലയാള സിനിമയില്‍ നല്ല അഭിനേത്രിയും നല്ല നിര്‍മ്മാതാവുമായി മാറാനാണ് ആഗ്രഹമെന്നും ഒരു അഭിമുഖത്തില്‍ ദേവി അജിത്ത് പറയുന്നു.

22-ാം വയസ്സില്‍ വിധവയായ ആളാണ് ഞാന്‍. ഗോസിപ്പുകള്‍ ധാരാളമുണ്ടായിട്ടുണ്ട്. അതെല്ലാം പോസിറ്റീവ് ആയിട്ടേ എടുത്തുള്ളൂ. ഇപ്പോള്‍ മകള്‍ക്കു വേണ്ടി ജീവിക്കുന്ന അമ്മയാണ്. ഭാരിച്ച കടം കാരണം വിദേശത്തു ഏറെ കാലം ജോലി ചെയ്തിരുന്നുവെന്നും ദേവി അജിത് പറഞ്ഞു.

ദ കാര്‍ സിനിമയുടെ നിര്‍മ്മാതാവായിരുന്ന അജിത്താണ് ദേവിയുടെ ഭര്‍ത്താവ്. ജയറാം നായകനായി ഇറങ്ങിയ ചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതിന് പിന്നാലെ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക തിരിച്ചുവരുമ്പോള്‍ കാറപകടത്തിലാണ് അജിത്ത് മരണപ്പെടുന്നത്. ഇവര്‍ക്ക് ഒരു മകളാണുള്ളത്. നന്ദന. അജിത്തിന്റെ മരണശേഷം പിന്നീട് കേണല്‍ എ.കെ വാസുദേവന്‍ നായരുമായി രണ്ടാമതും വിവാഹിതയായി ദേവി അജിത്.

CINEMA

ജിദ്ദയിൽ ആവേശമായി ലൂസിഫർ.

Published

on

ജിദ്ദ: ജിദ്ദയിൽ ആദ്യമായി തിയ്യറ്ററിൽ പോയി സിനിമ കണ്ട ആവേശത്തിൽ മലയാളികളായ സിനിമാ പ്രേമികൾ. സൗദിയില്‍ സിനിമാ തിയേറ്ററുകള്‍ക്ക് അനുമതി നല്‍കിയ ശേഷം ആദ്യമായി മോഹന്‍ലാല്‍ നായകനായ ലൂസിഫറാണ് ജിദ്ദയിലെ തിയേറ്ററിലെത്തിയത്.

ജിദ്ദ റെഡ് സീ മാളിലെ വോക്‌സ് സിനിമയില്‍ ആറാം നമ്പര്‍ ഐ മാക്‌സ് തിയ്യറ്ററിലാണ് ഇപ്പോള്‍ ലൂസിഫര്‍ പ്രദര്‍ശിപ്പിക്കുന്നത്. 129 സീറ്റുകളാണ് ഇവിടെ ഉള്ളത്.

ഓരോ ദിവസത്തെയും ടിക്കറ്റുകൾ ഓൺലൈനായി തന്നെ വിറ്റ് പോകുകയാണ്. തിയ്യറ്റർ കൗണ്ടറിൽ നിന്ന് ടിക്കറ്റെടുക്കുവാൻ കരുതി വരുന്നവർക്ക് നിരാശയാണ് ഫലം. പ്രദർശനം തുടങ്ങിയ അന്ന് മുതൽ തന്നെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

സൗദിയിലെ വോക്‌സ് സിനിമയാണ് ലൂസിഫര്‍ സൗദി തിയ്യറ്ററുകളില്‍ എത്തിച്ചത്. വാറ്റ് അടക്കം 53 റിയാലാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഒരാൾക്ക് പരമാവധി പത്ത് ടിക്കറ്റുകൾ വരെ ലഭിക്കും. കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്‌സിനും വിത്യസ്ത ഷോകളാണ് ഒരുക്കിയിട്ടുള്ളത്.

പലരും നേരത്തെ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്താണ് ചിത്രം കാണാന്‍ എത്തിയത്. എന്നാൽ ഓൺലൈനിൽ ടിക്കറ്റെടുത്ത് കുടുംബ സമേതം സിനിമ കാണാൻ അവന്നു പലർക്കും നിരാശരായി മടങ്ങേണ്ടി വന്നു. ചെറിയ കുട്ടികൾക്ക് തിയ്യറ്ററിനകത്തേക്ക് പ്രവേശനം അനുവദിക്കാത്തതായിരുന്നു കാരണം. ഓൺലൈനിൽ ടിക്കറ്റെടുത്ത പലരും ഇക്കാര്യം അറിയാതെയായിരുന്നു ടിക്കറ്റ് എടുത്തത്.

Continue Reading

CINEMA

സൗദിയിലിരുന്ന് ലൂസിഫറിന്റെ വ്യജ പതിപ്പ് കണ്ടയാൾ കുടുങ്ങും.

Published

on

സൗദിയിൽനിന്ന് ലൂസിഫർ സിനിമയുടെ വ്യാജ പതിപ്പ് കണ്ടു ഓൺലൈനിൽ അഭിപ്രായ പ്രകടനം നടത്തുകയും പ്രവാസി കുടുങ്ങും. ഇയാൾക്കെതിരെ സിനിമയുടെ നിർമ്മാതാക്കളായ ആശീർവാദ് സിനിമാസ് പോലീസിൽ പരാതി നൽകി.

സൗദിയിൽ ജോലി ചെയ്യുന്ന അസ്‌കർ പൊന്നാനി എന്ന വ്യക്തിക്കെതിരെയാണ് പരാതി നൽകിയത്. ലാപ്ടോപ്പിൽ ലൂസിഫർ സിനിമ കാണുന്ന വീഡിയോ കണ്ടു കൊണ്ട് സിനിമക്കെതിരെ മോശം അഭിപ്രായം പറയുന്ന വ്യക്തിയാണ് വിഡിയോയിൽ കാണുന്നത്. നാട്ടിലെത്തിയാലുടൻ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും ആശിർവാദ് സിനിമാസ് വ്യക്തമാക്കി.

ആശീർവാദ് സിനിമാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

“ലൂസിഫർ”നെ വമ്പൻ വിജയമാക്കിയ നിങ്ങളേവരോടുമുള്ള നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് തുടങ്ങട്ടെ.

വളരെ വേദനയോടെ ആണ് ഞങ്ങൾ ഈ കുറിപ്പ് നിങ്ങളിലേക്ക് എത്തിക്കുന്നത്. “ലൂസിഫർ” എന്ന ഞങ്ങളുടെ ചലച്ചിത്രം വലിയ റെക്കോർഡ് വിജയം കൈവരിച്ച്, മലയാള സിനിമയ്ക്ക് തന്നെ പുതിയ മാനങ്ങൾ സമ്മാനിക്കുന്ന ഈ വേളയിൽ, ഇതിനെ തകർക്കാനും ഇതിന്റെ വ്യാജ പ്രിന്ററുകൾ ഇറക്കാനും കച്ചകെട്ടി ഇറങ്ങുന്നവർ ചിലരുണ്ട്. നിയമം ഇവരുടെ പിന്നാലെയും ഉണ്ട്.

ഇത്തരം വ്യാജ പ്രിന്റുകൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും നിയമവിരുദ്ധം ആണെന്നിരിക്കെ, ഇത് ഡൗൺലോഡ് ചെയ്യാനും കാണാനും എന്നു മാത്രമല്ല, കണ്ടുകഴിഞ്ഞു “കണ്ടു” എന്ന് ഉറക്കെ പറഞ്ഞു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടാനും യാതൊരു മടിയും നിയമഭയവും ഇല്ലാത്ത ഒരാൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.

അസ്‌കർ പൊന്നാനി എന്ന് പേരുള്ള ഇയാൾ സൗദി അറേബ്യയിൽ നിന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഞങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. ഒരു സിനിമയെപ്പറ്റി, അതോടുന്ന തീയേറ്ററിൽ പോയിക്കണ്ട ശേഷം, എന്തും പറയാനുള്ള അധികാരവും അവകാശവും എല്ലാവർക്കുമുണ്ട്. പക്ഷെ അസ്‌കർ പൊന്നാനിയെപ്പോലെയുള്ളവർ ചെയ്യുന്നത് അതല്ല, മറിച്ച് സിനിമ എന്ന കലയോടും വ്യവസായത്തോടും ഇതിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് വരുന്ന പ്രവർത്തകരോടും ചെയ്യുന്ന വലിയ ചതിയാണ്.

ഇതിനെ കണ്ടില്ലെന്ന് നടിക്കാൻ സാധ്യമല്ല എന്ന് മാത്രമല്ല, വരും കാലങ്ങളിൽ ഇത്തരം തെമ്മാടിത്തരങ്ങൾ തടയേണ്ടത് വലിയ ഒരു ആവശ്യവും കൂടി ആണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങൾ നിയമപരമായി നീങ്ങിയതിന്റെ ഫലമായി കേരളാ പോലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മാത്രവുമല്ല, സൗദി ഗവൺമെന്റുമായി ബന്ധപ്പെട്ട് ഇയാൾ ജോലിചെയ്യുന്നിടവും കണ്ടെത്തിയിട്ടുണ്ട്. തക്കതായ നിയമനടപടികൾ രണ്ടു രാജ്യങ്ങളിലെ നിയമപരിപാലന സംവിധാനങ്ങളും ഇയാൾക്കെതിരെ കൈക്കൊള്ളുന്നതാണ്. നാട്ടിലെത്തിയാലുടൻ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമാണുള്ളത്. സൗദിയിൽ ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ബന്ധപ്പെട്ടവരേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇത്തരം തെമ്മാടിത്തരങ്ങൾ ചെയ്യുന്നവരെ നേരിടാൻ മറ്റു പല മാർഗ്ഗങ്ങളും നോക്കി പരാജയപ്പെട്ടത് കൊണ്ടാണ് ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത്, എന്നുകൂടി അറിയിച്ചുകൊള്ളട്ടെ.

ജനങ്ങൾക്ക് ഇഷ്ടമുള്ള സിനിമകൾ വിജയിക്കട്ടെ. തിയേറ്ററിൽ വന്നു സിനിമ കണ്ട ശേഷം എന്ത് വേണമെങ്കിലും പറയട്ടെ, എഴുതട്ടെ. പക്ഷെ ഇത്, വലിയ തെറ്റാണ്. ഇതിനെ നേരിടുക തന്നെ വേണം. ഞങ്ങൾ നേരിടുക തന്നെ ചെയ്യും.

സ്നേഹാദരങ്ങളോടെ,
നിങ്ങളുടെ സ്വന്തം
ആശീർവാദ് സിനിമാസ്.

Continue Reading

CINEMA

ഇതാണ് ജൂനിയർ കുഞ്ചാക്കോ ബോബൻ. ചാക്കോച്ചന് 14 വർഷത്തിന് ശേഷം കിട്ടിയ മുത്ത്.

Published

on

കഴിഞ്ഞ ദിവസം നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായത് ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വെച്ചപ്പോൾ ഏറെ ആഹ്ലാദത്തോടെയും സന്തോഷത്തോടെയും ആണ് ആരാധകർ ആ വാർത്ത ശ്രവിച്ചത്. കുഞ്ചാക്കോ ബോബൻ തന്നെയായിരുന്നു കുഞ്ഞു പിറന്ന വിവരം ഇൻസ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടത്.

“ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും അവന്റെ സ്‌നേഹം നൽകുന്നു”, എന്നാണ് ഈ വാർത്ത പങ്കുവച്ച് കുഞ്ചാക്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

വാർത്തക്കൊപ്പം മകന്റെ ചിത്രം ചാക്കോച്ചൻ നൽകിയിരുന്നില്ല. പകരം സുന്ദരമായ രണ്ട് കുഞ്ഞിക്കാലുകൾ മാത്രം.

ഇന്നിപ്പോൾ പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ കുഞ്ഞിന്റെ ചിത്രവും സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. കുഞ്ചാക്കോ ബോബന്റെ അമ്മ മോളിയോടൊപ്പമുള്ള കുഞ്ഞിന്റെ ചിത്രമാണ് വൈറലാവുന്നത്.

Continue Reading
CRIME12 hours ago

സുരേഷ് കല്ലടയുടെ വൈറ്റില ഓഫീസും പോലീസ് അടപ്പിച്ചു.

KERALA15 hours ago

ജേക്കബ് ഫിലിപ്പ്- കല്ലട സംഭവത്തെ പുറം ലോകത്തെത്തിച്ച ഹീറോ.

CRIME16 hours ago

സുരേഷ് കല്ലട ബസിന്റെ ബുക്കിങ് ഓഫീസ് ഇടത് മുന്നണി പ്രവർത്തകർ അടപ്പിച്ചു.

CRIME17 hours ago

കല്ലട കുരുക്കിലേക്ക്. ഉടമയെ വിളിച്ചു വരുത്താൻ ഡി.ജി.പി. പെർമിറ്റ് റദ്ദാക്കും.

KERALA19 hours ago

പ്രവാസി മലയാളി വിമാനത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.

CRIME20 hours ago

ചീഫ് ജസ്റ്റിസിനെതിരെ വ്യാജ ലൈംഗിക ആരോപണം ഉന്നയിക്കാൻ ഒന്നര കോടി കൈക്കൂലി.

KERALA1 day ago

കൊട്ടിക്കലാശത്തിൽ കേരളം നെഞ്ചേറ്റിയ ഈ ചിത്രത്തിന് പിന്നിൽ…..

INTERNATIONAL1 day ago

റസീനയുടെ വിയോഗത്തിൽ നടുങ്ങി പ്രവാസി സമൂഹം

CRIME1 day ago

സൗദിയിൽ ഭീകരാക്രമണ ശ്രമം. നാല് ഭീകരരെ വധിച്ചു – വീഡിയോ

MIDDLE EAST2 days ago

സൗദിയിൽ വീണ്ടും ഭീകരാക്രമണ ശ്രമം – വീഡിയോ

INTERNATIONAL2 days ago

കൊളമ്പോ സ്‌ഫോടനത്തിൽ മരിച്ചവരിൽ കാസർകോട് സ്വദേശിനിയും.

KERALA2 days ago

വോട്ട് ചെയ്യാൻ വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലെങ്കിലും ഈ രേഖകളിൽ ഒന്ന് മതി.

KERALA2 days ago

സംസ്ഥാനത്ത് നാളെ മുതൽ ട്രെയിനുകൾ വൈകും. ട്രെയിൻ ഗതാഗത നിയന്ത്രണമെന്ന് റെയിൽവേ.

KERALA2 days ago

രോഗികൾക്ക് ട്രെയിനിൽ ബർത്ത് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

CRIME3 days ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA4 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH1 week ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA1 day ago

കൊട്ടിക്കലാശത്തിൽ കേരളം നെഞ്ചേറ്റിയ ഈ ചിത്രത്തിന് പിന്നിൽ…..

KERALA15 hours ago

ജേക്കബ് ഫിലിപ്പ്- കല്ലട സംഭവത്തെ പുറം ലോകത്തെത്തിച്ച ഹീറോ.

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

HEALTH2 weeks ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME3 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME2 weeks ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE3 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

LAW3 days ago

തൊഴിൽ നിയമ ലംഘനം. ഖത്തറിൽ പരിശോധന ഊർജിതം.

SAUDI ARABIA3 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

CRIME3 days ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

Trending

Copyright © 2019 Pravasi Corner.

error: Content is protected !!