Connect with us

LATEST

ഖത്തറില്‍ ജോലിക്കിടെ തൊഴിലാളി മരിച്ചാല്‍ ചെയ്യേണ്ടതെന്ത് ?

Published

on

 

 

ഖത്തറില്‍ തൊഴിലാളി ജോലിക്കിടെ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കേണ്ട ബാധ്യത ആര്ക്കാണ്? അതിന്റെ നടപടി ക്രമങ്ങള്‍ പറഞ്ഞു തരാമോ? നഷ്ടപരിഹാരം  എത്രവരെ ലഭിക്കും? ഇതിന്റെ നിയമ വ്യവസ്ഥകള്‍ എന്തൊക്കെയാണ്?     Mr. P.V.S, Doha.

ഖത്തര്‍ നിയമപ്രകാരം മരണപ്പെട്ട തൊഴിലാളിയുടെ മൃതദേഹം അയാളുടെ മാതൃരാജ്യത്തേക്ക് എത്തിക്കുക എന്നത് ഖത്തറിലെ അയാളുടെ തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്.    

തൊഴിലാളി മരിച്ചാല്‍ ആദ്യം അറിയിക്കേണ്ടത് പോലീസിനെയാണ്. ഉടനെ തന്നെ മരിച്ചയാളുടെ അനതരാവകാശികളെയും അറിയിക്കുന്നത് അഭികാമ്യമാണ്. പിന്നീട് പോലീസിന്റെ നിര്‍ദ്ദേശാനുസരണം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റണം. ഹോസ്പിറ്റലില്‍ വെച്ചാണ് മരണം സംഭവിക്കുന്നതെങ്കില്‍ ഹോസ്പിറ്റല്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു കൊള്ളും. പോലീസ്‌ പിന്നീട് മരിച്ചയാളെ ശുശ്രൂഷിച്ചിരുന്ന ഡോക്ടറുമായി ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്യും.

മരണകാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ മരിച്ച തൊഴിലാളിയുടെ ജോലി സ്ഥലവും താമസിച്ചിരുന്ന സ്ഥലവും പരിശോധിക്കും. പ്രസ്തുത മരണം സ്വാഭാവിക മരണമാണോ, എന്തെങ്കിലും അസ്വാഭാവികമായ കാരണങ്ങള്‍ കൊണ്ടാണോ മരിച്ചത് എന്ന് ഉറപ്പു വരുത്തുന്നതിനാണിത്.ആവശ്യമെന്കില്‍ മരണത്തിന് മുന്പ് പ്രസ്തുത തൊഴിലാളിയുമായി അടുത്തിട പഴകിയിരുന്ന ആളുകളുമായോ അല്ലെങ്കില്‍ ജോലി സ്ഥലത്തെ മാനേജരുമായോ അല്ലെങ്കില്‍ മറ്റേതെങ്കിലും ആളുകളുമായോ സംസാരിച്ചു മരണകാരണത്തില്‍ കൂടുതല്‍ ഉറപ്പു വരുത്തും. സംശയം അവശേഷിക്കുന്നെന്കില്‍ അവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യും.      

മരണകാരണത്തില്‍ പോലീസിനു എന്തെങ്കിലും തരത്തിലുള്ള സംശയം തോന്നുകയാനെകില്‍ അല്ലെങ്കില്‍ പ്രസ്തുതമരണം അസ്വാഭാവികമാണെന്നു തോന്നിയാല്‍ പോലീസ്‌ അവരുടെ റിപ്പോര്ട്ട് പബ്ലിക്‌ പ്രോസിക്യൂഷന്‍ സര്‍വീസിന് (PPS) കൈമാറും. PPS ആണ് പ്രസ്തുത മരണത്തില്‍ തൊഴിലുടമ ഉത്തരവാദിയാണോ എന്നും മരണപ്പെട്ട തൊഴിലാളിയുടെ അനന്തരാവകാശികള്‍ക്ക് ‘ശരീഅത്ത്‌’ നിയമ പ്രകാരമുള്ള ദിയാധനം (BLOOD MONEY)  നല്കണോ എന്നൊക്കെ തീരുമാനിക്കുന്നത്.    

ഖത്തര്‍ തൊഴില്‍ നിയമത്തിലെ Article 110 ആണ് മരിച്ചയാളുടെ നഷ്ടപരിഹാരത്തെപ്പറ്റി വിശദീകരിക്കുന്നത്.   Article 110 says: ‘’The heirs of the worker who dies because of the work and the worker who sustains a work injury resulting in a partial or total permanent disability shall be entitled to receive compensation. The amount of compensation in case of death of the worker because of the work shall be calculated in accordance with the provisions of Islamic Sharia.’’    

ഈ ദിയാധനം ഈടാക്കുന്നതിന് പുറമേ ഏതെന്കിലും തരത്തിലുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനുതരവാദികളായവരുടെ പേരില്‍ ക്രിമിനല്‍ കുറ്റത്തിന് നടപടി എടുക്കുകയും ചെയ്യും. (ഇത് കൂടാതെ മരണപ്പെട്ടയാളുടെ അവകാശികള്ക്ക്  കുറ്റക്കാരായവരുടെ പേരില്‍ സിവില്‍ നിയമപ്രകാരം കൂടുതല്‍ നഷ്ടപരിഹാരത്തിനായി നിയമനടപടികള്‍ തുടരാവുന്നതാണ്. ഖത്തറിനു പുറത്തു വെച്ചും കേസ് തീര്പ്പാക്കുകയും പ്രസ്തുത തീര്പ്പു  ഖത്തര്‍ കോടതികള്‍ വഴി നടപ്പിലാക്കുകയും ചെയ്യാവുന്നതാണ്) 

പോലീസിന്റെ അന്വേഷണത്തെ തുടര്ന്ന്  മരണകാരണം സ്വാഭാവികമാണെന്ന് കണ്ടെത്തിയാല്‍ പ്രസ്തുത ഫയല്‍ മൃതദേഹം മരിച്ചയാളുടെ സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനായി  PPSനു കൈമാറുന്നു.   

മൃതദേഹം കൊണ്ട് പോകേണ്ട പെട്ടി, വിമാന ടിക്കെറ്റ്‌ തുടങ്ങിയവയെല്ലാം തൊഴിലുടമ വഹിക്കണം. ഇനി ഏതെന്കിലും കാരണവശാല്‍ മൃതദേഹം എത്തിക്കാന്‍ ഖത്തറിലെ തൊഴിലുടമക്ക് കഴിഞ്ഞില്ലെങ്കില്‍ അത് തൊഴില്‍ വകുപ്പ് ഏറ്റെടുത്തു ചെയ്യുകയും അതിന്റെ മുഴുവന്‍ ചിലവും തൊഴിലുടമയില്‍ നിന്ന്  പിന്നീട് ഈടാക്കുകയും ചെയ്യും.

ഇനി ഏതെന്കിലും കാരണവശാല്‍  മൃതദേഹം അയാളുടെ സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കാതെ വരികയോ അനന്തരവകാശികള്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയോ ചെയ്‌താല്‍ തൊഴിലുടമ പ്രസ്തുത മൃതദേഹം ഖത്തറിനു പുറത്തേക്കു കൊണ്ട് പോകാതിരിക്കുന്നതിനുള്ള അപേക്ഷ (repatriate exemption)  നല്‍കുകയും അവിടെത്തന്നെ സംസ്കരിക്കുകയും വേണം.  

മരിച്ചയാളുടെ മൃതദേഹം വിട്ടുകിട്ടുന്നതിനായി തൊഴിലുടമ മരണസര്ട്ടിമഫിക്കേറ്റും, മെഡിക്കല്‍ റിപ്പോര്ട്ടും  ‘SCH’  സര്‍ട്ടിഫിക്കറ്റും ആഭ്യന്തരമന്ത്രാലയ ഓഫീസില്‍ നിന്ന് ‘ക്രിമിനല്‍ എവിഡന്‍സ്’ റിപ്പോര്‍ട്ടും ലഭ്യമാക്കണം. ഇതിന്റെ കോപ്പികള്‍ അനന്തരാവകാശികള്‍ക്കും, മരണപ്പെട്ട തൊഴിലാളിയുടെ എംബസിക്കും കാര്‍ഗോ എയര്‍ സര്‍വീസിനും, ആരോഗ്യമന്ത്രാലയത്തിനും നല്‍കണം. കൂടാതെ പ്രസ്തുത തൊഴിലാളിയുടെ താമസ പെര്‍മിറ്റ് റദ്ദാക്കികൊണ്ടുള്ള രേഖയും തൊഴില്‍ വകുപ്പില്‍ നിന്നും വാങ്ങിയെടുക്കണം.

തൊഴില്‍ സ്ഥലത്ത് വെച്ച് തൊഴിലാളി മരിച്ചാല്‍ ചെയ്യേണ്ട പൊതുവായ കാര്യങ്ങളാണിവ. മരണത്തിന്റെ സ്വഭാവമനുസരിച്ച് ചെയ്യേണ്ട നടപടികളില്‍ ചില ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടാവും.     

 

Click to comment

You must be logged in to post a comment Login

Leave a Reply

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST3 days ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST4 days ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST4 days ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST4 days ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST4 days ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST5 days ago

സൗദിയുടെ പുതിയ തീരുമാനം വെട്ടിലാക്കിയത് മേയ് 17 ന് കാത്തിരുന്ന പ്രവാസികളെ

LATEST5 days ago

തിരിച്ചു പോകുന്ന സൗദി പ്രവാസികള്‍ക്ക് സാമ്പത്തിക ആഘാതമായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍

LATEST6 days ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST6 days ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 week ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 week ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 week ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 week ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 week ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA4 weeks ago

ഇത് സൗദി പ്രവാസികള്‍ക്ക് വ്യക്തമായ ഒരു അപകട സൂചനയാണ്

INDIA4 weeks ago

മലയാളികള്‍ അടക്കം മുപ്പതോളം പേരെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും തിരിച്ചിറക്കി

INDIA4 weeks ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST2 weeks ago

സൗദി പ്രവാസികളുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍

INDIA2 weeks ago

അര്‍മേനിയ വഴിയും പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നു

INDIA4 weeks ago

ഇന്ത്യക്കാര്‍ക്ക് നിരാശ. സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസില്ല.

INDIA2 weeks ago

ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത.

LATEST4 weeks ago

ഈ പണം സൗദിയിലെ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

INDIA4 weeks ago

അനിശ്ചിതാവസ്ഥ സ്വയം വരുത്തി വെക്കുന്നവരാണ് ഈ സൗദി പ്രവാസികള്‍

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

BAHRAIN2 weeks ago

ബഹറിന്‍ വഴിയുള്ള സൗദി യാത്രക്ക് വിലക്ക് വന്നേക്കും

LATEST2 weeks ago

ഒരേ വിമാനത്തില്‍ ഒരുമിച്ചു വന്നു. തിരിച്ചു പോകുന്നത് ജീവനറ്റ് ഒരേ വിമാനത്തില്‍

INDIA1 week ago

സൗദിയില്‍ തിരിച്ചെത്താന്‍ പുതിയ വഴികള്‍ തേടി മലയാളികള്‍

LATEST4 weeks ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST4 weeks ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

Trending

error: Content is protected !!