Connect with us

TECHNOLOGY

കുറഞ്ഞ വിലയില്‍ ടാബ്‌ലറ്റുകള്‍ വിപണി കീഴടക്കുന്നു

Published

on

15000 രൂപയില്‍ കുറവ് വിലയുള്ള ടാബ് ലറ്റുകള്‍ വിപണി കീഴടക്കുന്നു. വലിയ സ്‌ക്രീനുള്ളതും ഫോണുകളേക്കാള്‍ കൂടുതല്‍ ആശ്രയിക്കാവുന്നതുമായ ടാബുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കൊണ്ടു നടക്കാന്‍ ലാപ്ടോപ്പുകളേക്കാള്‍ കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ടാബ്ലെറ്റുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇവിടെ ചില ടാബ് ല ുകള്‍ പരിചയപ്പെടുത്തുന്നു. മൊബൈലുകളുടെ അതേ വിലയുള്ളതും എന്നാല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ടാബ്ലെറ്റുകള്‍ നിങ്ങള്‍ക്കു കയ്യിലെത്തും.

സാംസങ് ഗാലക്സി ടാബ് എ 7.0

9489 രൂപ വില സാംസങ് ഗാലക്സി ടാബ് എയില്‍ ക്വാഡ് കോര്‍ സ്പെക്ട്രം പ്രൊസസര്‍ ആണ് ഉപയോഗിക്കുന്നത്. 1.5 ജിബി റാമില്‍ എട്ടു ജിബി ഇന്റേണല്‍ സ്റ്റോറേജ്, 200 ജിബി വരെ മെമ്മറികാര്‍ഡ് ഉപയോഗിക്കാം. ഏഴ് ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേക്ക് 1280*800 വലുപ്പമുള്ള പിക്സല്‍ റെസലൂഷന്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഓഎസ് ,4000എംഎഎച്ച് ബാറ്ററി കപ്പാസിറ്റി ടാബില്‍ ഉണ്ട്.

ഐബാള്‍ സ്ലൈഡ് എലന്‍ 4ജി2,

11,999 രൂപ വിലക്ക് എബാള്‍ സ്ലഡ് എലന്‍ 4ജി2 ലഭിക്കും. 1280*800 റെസലൂഷന്‍ ക്യാമറ, 10.1 ഇഞ്ച് സ്‌ക്രീന്‍, 7000 എംഎഎച്ചിന്റെ ബാറ്ററി 1.3 GHz ക്വാഡ് കോര്‍ പ്രോസസര്‍, 2 ജിബി റാം 16 ജിബി ഇന്റേണല്‍ മെമ്മറി എന്നിവ ടാബില്‍ ഉണ്ട്.

സാംസങ്ങ് ജെ മാക്സ്

11,999 രൂപക്ക് സാംസങ് ജെമാക്സ് ടാബ്. ഏഴ് ഇഞ്ചു ഡിസ്പ്ലേ, 4ജി വോളമണ്ടറി കണക്ടിവിറ്റി, 1.5 ജിബി റാം 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 200 ജിബി മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം ഡ്യുവല്‍ സിം സൗകര്യം ഉണ്ട്. ആന്‍ഡ്രോയിഡ് ഓഎസിലാണ് പ്രവര്‍ത്തനം. 4000 എംഎഎച്ച് ബാറ്ററിയും ഉണ്ട്.

ലെനേവോ ടാബ് 4 8

മികച്ച വിലയില്‍ ലെനേവോ 4 ഡാബ് ലഭിക്കുന്നു. വില വെറും 11,990 4850 എംഎംഎച്ച് ബാറ്ററി പവര്‍, 1.4 GHz ക്വാല്‍കോം എംഎസ്എം 8917 ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി എന്നിവ ഇതിനുണ്ട്. 4 ജി കണക്ടിവിറ്റിയില്‍ ഡ്യുവല്‍ നാനോ സിമ്മുകള്‍ ഉപയോഗിക്കാം.

INDIA

ടിക് ടോക് ആപ്പ് ഇന്ത്യയിൽ പിൻവലിച്ചു.

Published

on

ടിക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധിക്ക് ശേഷം ടിക് ടോക് ആപ്പ് പ്ളേസ്റ്റോറിൽ നിന്നും ഗൂഗിൾ പൂര്‍ണ്ണമായും പിൻവലിച്ചു.

ഇന്നലെ മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമല്ല. ആപ്പിളും ടിക് ടോക് പിൻവലിച്ചതിനായി ഔദോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇന്ന് മുതൽ ആപ്പ് സ്റ്റോറിൽ ലഭിക്കുന്നില്ല.

കോടതി വിധിയെ തുടർന്ന് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഗൂഗിളിനും ആപ്പിളിനും കത്തയച്ചിരുന്നു.

ചൈനീസ് കമ്പനി ബൈറ്റ്ഡാൻസ്‌ ടെക്‌നോളജി ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ടിക് ടോക് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് വരുന്ന 24ന് വീണ്ടും പരിഗണിക്കും.

സീനിയർ അഭിഭാഷകനായ അഭിഷേക് മനു സിങ്‌വിയാണ് ടിക് ടോകിന് വേണ്ടി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ വിഷയം അടിയന്തിരമായി മെൻഷൻ ചെയ്തത്. അഭിപ്രായ സ്വാതന്ത്യത്തിന്റെ ലംഘനമാണ് മദ്രാസ് ഹൈക്കോടതിയുടെ വിധിയെന്ന് സിംഗ്‌വി ബോധിപ്പിച്ചു.

എന്നാൽ അടിയന്തിരമായി കേസ് ലിസ്റ്റ് ചെയ്ത് വാദം കേൾക്കണമെന്നുമുള്ള സിങ്‌വിയുടെ ആവശ്യം കോടതി നിരാകരിച്ചിരുന്നു. മറ്റു കേസുകളെ പോലെ തന്നെ സമയ ക്രമം അനുസരിച്ചു മാത്രമേ ഈ കേസും പരിഗണിക്കാൻ സാധിക്കൂ എന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യക്തമാക്കി. തുടർന്നാണ് 24ന് വാദം കേൾക്കുന്നതിനായി മാറ്റി വെച്ചത്.

കുട്ടികളിൽ അശ്ളീല വാസന വളർത്തുന്നതിൽ പങ്കുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ നിയമ നിർമ്മാണത്തിന് നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ എന്‍.കൃപാകരന്‍, എസ്.എ സുന്ദര്‍ എന്നിവരുടെ ബഞ്ചായിരുന്നു ഉത്തരവിട്ടത്.

ഈ ആപ്പ് ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾ സംപ്രേക്ഷണം ചെയ്യരുതെന്നും കോടതി മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ടിക്ടോക്ക് അശ്ലീലമായി മാറുന്നുണ്ടെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ മുത്തുകുമാറിന്റെ ഹരജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.

ടിക് ടോക്ക് നിരോധിക്കണമെന്ന ആവശ്യം തമിഴ്‌നാട് നിയമസഭയിലും നേരത്തെ ഉന്നയിക്കപ്പെട്ടിരുന്നു. തമീമുള്‍ അന്‍സാരി എം.എല്‍.എയായിരുന്നു സഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

Continue Reading

CINEMA

മധുരരാജ തിയ്യറ്ററിൽ നിന്നും മൊബൈലിൽ പകർത്താൻ ശ്രമിച്ചയാൾ പിടിയിൽ.

Published

on

മമ്മൂട്ടിയുടെ പുതിയ ചിത്രമായ മധുര രാജ തിയേറ്ററിനുള്ളില്‍ നിന്ന് മൊബൈലിൽ പകര്‍ത്താന്‍ ശ്രമിച്ച പതിനാലുകാരന്‍ പിടിയിലായി.

ചിത്രം തുടർച്ചയായി മൊബൈലിൽ റെക്കോർഡ് ചെയ്യുന്നത് കണ്ട് സംശയം തോന്നിയപ്പോഴാണ് അടുത്തിരിക്കുന്നവർ ഇയാളെ പിടികൂടിയത്.

പാട്ടുകൾ മാത്രമാണ് പകർത്തുന്നത് എന്ന് പറഞ്ഞെങ്കിലും സംശയം തോന്നിയതിനാൽ മൊബൈൽ വാങ്ങി പരിശോധിക്കുകയായിരുന്നു.

തിയ്യറ്ററിൽ ഉണ്ടായിരുന്ന മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ മൊബൈൽ വാങ്ങി പരിശോധിച്ചപ്പോൾ ഏകദേശം ഒരു മണിക്കൂറോളം ചിത്രത്തിന്റെ ഭാഗങ്ങൾ പകർത്തിയതാണ് കണ്ടെത്തി.

പിടിക്കപ്പെടുമെന്നായപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ തടഞ്ഞു വെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Continue Reading

LATEST

5ജി നെ​​റ്റ്​വ​​ർ​​ക്കി​​ലൂ​​ടെ ഫോ​​ൺ ചെ​​യ്ത ലോ​​ക​​ത്തെ ആ​​ദ്യ​​ രാഷ്ട്രം ഖത്തർ.

Published

on

5G നെ​​റ്റ്​വ​​ർ​​ക്കി​​ലൂ​​ടെ ഫോ​​ൺ ചെ​​യ്ത ലോ​​ക​​ത്തെ ആ​​ദ്യ​​രാ​​ഷ്ട്ര​​മെ​​ന്ന ഖ്യാ​​തി ഖ​​ത്ത​​റി​​ന്​​.

ഖത്തർ ഗതാ​​ഗ​​ത, വാ​​ർ​​ത്താ​​വി​​നി​​മ​​യ​​മ​​ന്ത്രി ജാ​​സിം സെയ്​​​ഫ് അ​​ൽ സു​​ലൈ​​തി​​യാ​​ണ് ആ​​ദ്യ​​മാ​​യി 5G നെ​​റ്റ്​വർ​​ക്കി​ലൂ​​ടെ ഫോ​​ൺ ചെ​​യ്ത​​ത്. ഇ​​ൻ​​റ​​ർ​​നാ​​ഷ​​ണ​​ൽ ടെ​​ലി​​ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ യൂ​​ണി​​യ​​ൻ (ഐ ​​ടി യു) ​​സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ  ഹു​​ലി​​ൻ ഴാ​​വോ​​യാ​​ടാണ് സുലൈതി 5G ​​കോളിലൂടെ സംസാരിച്ചത്.

വോ​​ഡ​​ഫോ​​ൺ 5G ​​നെ​​റ്റ്​വർ​​ക്കിലൂടെയാണ് ഇരുവരും സംസാരിച്ചത്. ഖത്തർ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അലി അൽ മന്നായിയുടെയും ഖത്തറിലെ വൊഡാഫോൺ ഉന്നത ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തിലായിരുന്നു ആദ്യ സംഭാഷണം.

ഖത്തർ ദേശായ് ദിനത്തിൽ മന്ത്രി അൽ സുലൈതി 5G ഉപയോഗിച്ച്‌ ഖത്തറിൽ ആദ്യ ആഭ്യന്തര കോൾ വിളിച്ചിരുന്നു. ഖത്തർ മ്യൂസിയത്തിൽ നിന്ന് കത്താറയിലെ വൊഡാഫോൺ ഓഫീസിലേക്കായിരുന്നു വിളിച്ചത്.

ഡി​​ജി​​റ്റ​​ൽ ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ മേ​​ഖ​​ല​​യി​​ലെ  ഏ​​റ്റ​​വും പു​​തി​​യ സാ​​ങ്കേ​​തി​​ക​​ സംവിധാനമാണ് 5G യിലൂടെ ഖത്തർ നടപ്പിലാക്കിയിക്കുന്നത്. ​

വൊഡാഫോണിനും ഖത്തറിനും ഇത് മറക്കാൻ പറ്റാത്ത നിമിഷമാണെന്നും സാങ്കേതിക വിദ്യയുടെ പുതു ചരിത്രം ഖത്തറിൽ തങ്ങളിലൂടെ രചിക്കാനായതിൽ സന്തോഷവും അഭിമാനവുമെണ്ടെന്നും ഖത്തർ വൊഡാഫോൺ സി.ഇ.ഓ ഷെയ്ക്ക് ഹമദ് ബിൻ അബ്ദുല്ല അൽ താനി പറഞ്ഞു.

അബു ഹമൂർ, അൽ വാബ്‌, അൽ അസീസിയ, മാമൂറ, റയ്യാൻ, ഉം സലാൽ മുഹമ്മദ് സൂഖ് വാഫിഖ് എന്നിവിടങ്ങളിൽ താമസിയാതെ തന്നെ 5G സേവനം ആരംഭിക്കും.

വോ​​ഡ​​ഫോ​​ണി​​ന് പു​​റ​​മേ, ഉ​​രീ​​ദു​​വും നേ​​ര​​ത്തെ 5G നെ​​റ്റ്​വർ​​ക്ക് ലോ​​ഞ്ച് ചെ​​യ്തി​​രു​​ന്നു. നിമിഷ വേഗത്തിനുള്ളിൽ ദൈർഘ്യമുള്ള മൂവീ ഫയലുകളും വീഡിയോകളും ഡൗൺലോഡ് ചെയ്യാൻ സാധ്യമാകും. ബിസിനസ് രംഗത്തും വൻ മാറ്റങ്ങൾക്ക് 5G നെറ്റ് വർക്ക് കാരണമാകും.

Continue Reading
LATEST3 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST2 weeks ago

രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ അംബാസഡര്‍

LATEST2 weeks ago

പ്രവാസ ജീവിതത്തില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന് പ്രവാസിക്ക് അവകാശമില്ലേ?

LATEST2 weeks ago

ഈ വഴിയിലൂടെ എത്രയും പെട്ടെന്ന് സൗദിയിലേക്ക് തിരിച്ചെത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍. നേരിട്ടുള്ള പ്രവേശനം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST3 weeks ago

സൗദിയില്‍ വിദേശികള്‍ക്ക് നേരിടേണ്ടി വരിക ദ്വിമുഖ പരിശോധനകള്‍

LATEST3 weeks ago

സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക. ഈ കാര്യങ്ങള്‍ ചെയ്‌താല്‍ ഉടനെ ജോലിയില്‍ നിന്നും പിരിച്ചു വിടാം

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST4 weeks ago

പ്രവാസ ജീവിത അവസാനിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എല്ലാ മാസവും സ്പോണ്‍സറില്‍ നിന്നും മുടങ്ങാതെ ശമ്പളം ലഭിക്കുന്ന മലയാളി

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST3 weeks ago

സൗദിയിലേക്ക് മടങ്ങുന്നവരുടെ യാത്ര മുടങ്ങാതിരിക്കാന്‍ ഇത് നിര്‍ബന്ധമായും വായിക്കുക.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST3 weeks ago

സൗദിയിലേക്ക് വരുന്നതിന് മുന്‍പുള്ള ഖുദും, മുഖീം, അറൈവല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ അറിയുക.

LATEST3 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST4 weeks ago

തവക്കല്‍ന മൂലം സൗദിയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധക്ക്  

LATEST3 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

Trending

error: Content is protected !!