Connect with us

LAW

റഫാല്‍ ഇടപാടില്‍ മോഡി അഴിമതി നടയതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്; മറുപടിയില്ലാതെ കേന്ദ്രസര്‍ക്കാര്‍

Published

on

റഫാല്‍ പ്രതിരോധ ഇടപാടില്‍ മോഡി കോടികളുടെ അഴിമതി നടത്തിയെന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. കോണ്‍ഗ്രസ് ഭരണത്തിന്റെ അഴിമതികള്‍ ചൂണ്ടികാട്ടിയുള്ള പ്രചരണത്തിലൂടെയാണ് രാജ്യത്ത് ബിജെപി അധികാരം പിടിച്ചത് എന്നാല്‍ കോണ്‍ഗ്രസിനെ വെല്ലുന്ന അഴിമതിയാണ് ഇപ്പോള്‍ മോദി നേരിട്ട് നടത്തിയെന്നാണ് പുറത്ത് വന്ന രേഖകള്‍ തെളിയിക്കുന്നത്.

കരാറില്‍നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ തെളിവുകളാണ് ദി ഹിന്ദു ദിനപ്പത്രം പുറത്തുവിട്ടിരിക്കുന്നത്. അഴിമതി നടത്താന്‍ വേ്ണ്ടി മാത്രമാണ് ഈ ചട്ടങ്ങള്‍ ഒഴിവാക്കിയതെന്ന് പകല്‍പോലെ വ്യക്തം.

റഫാല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായക തെളിവുകള്‍ പുറത്തുവന്നത്. കരാറില്‍ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടല്‍ ഉണ്ടാവുകയോ വീഴ്ചകള്‍ സംഭവിക്കുകയോ ചെയ്താല്‍ കമ്പനിയില്‍നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ് കേന്ദ്രം ഒഴിവാക്കി നല്‍കിയത്. ഇതുപ്രകാരം കരാറില്‍ എന്തെങ്കിലുംതരത്തിലുള്ള അനധികൃത ഇടപെടല്‍ നടന്നാല്‍ ഏവിയേഷനില്‍നിന്നോ എം.ബി.ഡി.എയില്‍നിന്നോ പിഴ ഈടാക്കാനാകില്ല. അഴിമതി തുടച്ചുനീക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലെ മോദി സര്‍ക്കാര്‍ ഇത്തരത്തില്‍ അഴിമതിവിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കാന്‍ ഒത്താശ ചെയ്‌തെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

നിയമ വിരുദ്ധമായി ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഇളവുകള്‍ അനുവദിച്ചതായി എന്‍ റാമിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്റര്‍ ഗവണ്‍മെന്റ് കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുമ്പായി എസ്‌ക്രോ അക്കൗണ്ട് വഴി പണം അയച്ചു. ഡിഫന്‍സ് പ്രൊക്യൂര്‍മെന്റ് പ്രൊസീജിയറിലെ (ഡിപിപി) ഏജന്റ്‌സ് കമ്മീഷന്‍, ബാഹ്യ സ്വാധീനങ്ങള്‍, റാഫേല്‍ നിര്‍മ്മാതാക്കളായ ദസോള്‍ട്ട് ഏവിയേഷന്റേയും എംബിഡിഎ ഫ്രാന്‍സിന്റേയും കമ്പനി അക്കൗണ്ട് ആക്‌സസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ സപ്ലൈ പ്രോട്ടോക്കോളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കി. ഇന്ത്യന്‍ വ്യോമസേനയ്ക്കുള്ള ആയുധങ്ങള്‍ സപ്ലൈ ചെയ്യുന്നത് കരാര്‍ പ്രകാരം എംബിഡിഎ ഫ്രാന്‍സ് ആണ്.

മനോഹര്‍ പരീഖര്‍ പ്രതിരോധ മന്ത്രിയായിരിക്കെ 2016 സെപ്റ്റംബറില്‍ പരീഖറിന്റെ അധ്യക്ഷതയില്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം ചേരുകയും എജിഎയില്‍ (ഇന്റര്‍ ഗവണ്‍മെന്റ് എഗ്രിമെന്റ്) എട്ട് മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. സപ്ലൈ പ്രോട്ടോക്കോളിലും ഓഫ് സെറ്റ് ഷെഡ്യൂളുകളിലും മാറ്റം വരുത്തി. ഐജിഎയ്ക്കും അനുബന്ധ രേഖകള്‍ക്കും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയതിന് ശേഷമായിരുന്നു ഇത്. 2016 ഓഗസ്റ്റ് 24നാണ് കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചത്. കോണ്‍ഗ്രസ് കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി അഴിമതി തടയുന്നതിനായി തങ്ങള്‍ ഇടനിലക്കാരെ കരാറിന്റെ ഭാഗമാക്കാറില്ല എന്ന മോദി സര്‍ക്കാരിന്റെ വാദത്തിന്റെ മുനയൊടിക്കുന്ന വിവരമാണ് തങ്ങള്‍ പുറത്തുവിടുന്നത് എന്ന് ദ ഹിന്ദു അവകാശപ്പെടുന്നു.

എട്ട് മാറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഡിഎസി മെംബര്‍ സെക്രട്ടറി വൈസ് അഡ്മിറല്‍ അജിത് കുമാറിന്റെ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, ഫ്രാന്‍സ് ഗവണ്‍മെന്റുകള്‍ തമ്മിലുള്ളതാണ് ഐജിഎ. അതേസമയം സപ്ലൈ പ്രോട്ടോക്കോള്‍ സ്വകാര്യ കമ്പനികളായ ദസോള്‍ട്ടിനും എംബിഡിഎയ്ക്കും ബാധ്യതയുള്ളതാണ്. പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ കരാര്‍ വിലപേശലിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപെടലുകള്‍ക്കെതിരെ അറിയിച്ച വിയോജിപ്പില്‍ നെഗോഷിയേറ്റിങ് ടീം അംഗങ്ങളായിരുന്ന മൂന്ന് പേര്‍ കോസ്റ്റ് അഡൈ്വസര്‍ എംപി സിങ്, ഫിനാന്‍സ് മാനേജര്‍ എആര്‍ സുലെ, ജോയിന്റ് സെക്രട്ടറി രാജീവ് വര്‍മ എന്നിവര്‍ ശക്തമായ എതിര്‍പ്പാണ് ഐജിഎയ്ക്ക് കീഴില്‍ സപ്ലൈയര്‍സുമായുള്ള നേരിട്ടുള്ള ഇടപാടിനെതിരെ രേഖപ്പെടുത്തിയത്.

റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടല്‍ നടത്തിയതായി കഴിഞ്ഞദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തിയത് രാജ്യതാത്പര്യങ്ങള്‍ വിരുദ്ധമാകുമെന്ന പ്രതിരോധവകുപ്പ് സെക്രട്ടറിയുടെ കത്ത് സഹിതമാണ് ഈ വെളിപ്പെടുത്തലുണ്ടായത്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ തെറ്റാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. മുഴുവന്‍ വസ്തുതയും ഉള്‍പ്പെടുത്താതെ ഒരുഭാഗം മാത്രമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കരാറില്‍ ഇടപെട്ടിട്ടില്ലെന്നും പ്രതിരോധമന്ത്രി വിശദീകരിച്ചിരുന്നു.

 

CRIME

ചീഫ് ജസ്റ്റിസിനെതിരെ വ്യാജ ലൈംഗിക ആരോപണം ഉന്നയിക്കാൻ ഒന്നര കോടി കൈക്കൂലി.

Published

on

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്‌ക്കെതിരായ ലൈംഗിക പീഡന ആരോപണം ഉന്നയിക്കാന്‍ തനിക്ക് ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തതായി സുപ്രീം കോടതി അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സ്.

തന്റെ ഫേസ്ബുക്കിലൂടെയാണ് ഉത്സവ ഇക്കാര്യം വെളിപ്പെടുത്തിയത്. പീഡന പരാതി നല്‍കിയ യുവതിയുടെ ബന്ധുവാണ് എന്നാണ് പണം വാഗ്ദാനം ചെയ്ത വ്യക്തി സ്വയം പരിചയപ്പെടുത്തിയത്

ആശാറാം ബാപ്പു കേസിൽ താൻ ചെയ്ത സൗജന്യ സേവനങ്ങളെ പ്രശംസിച്ചു കൊണ്ടാണ് കൈക്കൂലി വാഗ്ദാനം ചെയ്ത ആൾ വിഷയം സംസാരിച്ചു തുടങ്ങിയത്. ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ പീഡന കേസില്‍ ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഉത്സവ് ബെയ്ൻസ്.

പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിക്കണം എന്നതായിരുന്നു തനിക്ക് പണം വാഗ്ദാനം ചെയ്തവരുടെ ആവശ്യം. കൂടാതെ ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പരാതി നല്‍കിയ സുപ്രീം കോടതി മുന്‍ ജൂനിയര്‍ ജീവനക്കാരിക്ക് വേണ്ടി കോടതിയില്‍ ഹാജരായി വിഷയം ഉന്നയിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

തുടക്കത്തിൽ തനിക്കുള്ള ഫീസായി 50 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. കൂടുതൽ വിവരങ്ങൾ അറിയാതെ ഹാജരാകില്ലെന്ന് വെളിപ്പെടുത്തിയപ്പോൾ തുക ഒന്നരക്കോടിയായി തുക ഉയര്‍ത്തി.

പരാതിയെ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അയാളുമായി ചർച്ച ചെയ്തപ്പോൾ ഇത് ചീഫ് ജസ്റ്റിസിനെതിരെ വ്യാജ പരാതി ഉന്നയിച്ച് അദ്ദേഹത്തെ പുറത്താക്കാനുള്ള ഗൂഢാലോചന എന്ന് മനസിലായി.

ചീഫ് ജസ്റ്റിസിനെതിരായി ഗൂഡാലോചന നടക്കുന്നുണ്ടെന്നും തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നുമുള്ള വിവരം അറിയിക്കാനായി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തി താൻ കാണാൻ ശ്രമിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് ഈ സമയം അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഓഫീസ് മുതിർന്ന സ്റ്റാഫിനോട് വിവരങ്ങൾ വെളിപ്പെടുതിയിരുന്നു. ചീഫ് ജസ്റ്റിസിനെതിരായ ആസൂത്രിത ലൈംഗിക ഗൂഢാലോചന സംബന്ധിച്ച് താൻ സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്.

Continue Reading

KERALA

രോഗികൾക്ക് ട്രെയിനിൽ ബർത്ത് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

Published

on

ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കും രോഗികകളായ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന അമ്മമാർക്കും അടിയന്തിരമായി ബർത്ത് അനുവദിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

ഇതിനായി എല്ലാ ട്രെയിനുകളിലും എമർജൻസി ക്വാട്ട സംവിധാനം ഒരുക്കണമെന്നാണ് നിർദ്ദേശം. റെയിൽവേ ബോർഡ് സെക്രട്ടറിക്കും ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്കുമാണ് ഉത്തരവ് നൽകിയത്.

ഹൃദയശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ അമ്മയ്ക്ക് സീറ്റ് നിഷേധിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.

2018 ഡിസംബര്‍ 27 നായിരുന്നു സംഭവം. തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ അടിയന്തരമായി ഹൃദയശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി കണ്ണൂരില്‍നിന്ന് മാവേലി എക്‌സ്പ്രസില്‍ കയറിയ അമ്മയ്ക്ക് സീറ്റ് ലഭിച്ചിരുന്നില്ല. കുഞ്ഞിന്റെ അച്ഛന്റെയും അമ്മയുടെയും ടിക്കറ്റുകള്‍ വെയ്റ്റിങ് ലിസ്റ്റിലായിരുന്നു.

തീവണ്ടി മലപ്പുറത്തെത്തിയപ്പോള്‍ കുഞ്ഞിന്റെ ആരോഗ്യാവസ്ഥ അതീവ ഗുരുതരമായി. കൂടെയുണ്ടായിരുന്ന യാത്രക്കാര്‍ സാഹചര്യം മനസ്സിലാക്കി ട്രെയിനിന്റെ ചെയിന്‍ വലിച്ച് നിര്‍ത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു.

Continue Reading

INDIA

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം.

Published

on

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തന്നെ പീഡിപ്പിച്ചു എന്നാരോപിച്ച് സുപ്രീം കോടതി മുൻ ജീവനക്കാരി രംഗത്ത്.

മുൻ കോർട്ട് മാസ്റ്റർ ആയിരുന്ന മുപ്പത്തി അഞ്ചുകാരി ഇക്കാര്യം കാണിച്ച് ഇരുപത്തി രണ്ട് സുപ്രീം കോടതി ജഡ്ജിമാർക്കും കത്ത് നൽകി.

2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം.

മുൻ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യപ്രകാരം സുപ്രീം കോടതി മൂന്നംഗ ബെഞ്ച് അടിയന്തര സിറ്റിംഗ് ചേർന്നു.

കോടതിയുടെ പ്രവർത്തന സ്വാതന്ത്ര്യം സംബന്ധിച്ച പ്രധാന വിഷയം പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് 10.30ന് സിറ്റിംഗ് നടത്തും എന്നായിരുന്നു നോട്ടീസ് നൽകിയിരുന്നത്.

അതേ സമയം തനിക്കെതിരായ ലൈംഗിക ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി രംഗത്തെത്തി. തന്നെ പണം കൊണ്ട് സ്വാധീനിക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് വ്യാജ ലൈംഗിക ആരോപണം കൊണ്ട് വന്നതെന്നും ഇതിൽ ഗൂഡാലോചന ഉണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

യുവതി നൽകിയ പരാതി വ്യാജമാണെന്നും ഇന്ത്യൻ ജുഡീഷ്യറിക്ക് മേലുള്ള കടന്ന് കയറ്റമാണെന്നും പറഞ്ഞ അദ്ദേഹം ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കരുതലോടെ ആയിരിക്കണമെന്ന് നിർദ്ദേശിച്ചു

പരാതി ഉയർന്നതിനെ തുടർന്ന് രാജിവയ്ക്കാനില്ലെന്നും നീതി പീഠത്തിന്റെ വിശുദ്ധി കാത്ത് സൂക്ഷിച്ച് തുടരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതം സുതാര്യമാണ്. ഇതുവരെ തനിക്കെതിരെ യാതൊരു ആരോപണവും ഉണ്ടായിട്ടില്ല. തന്റെ ബാങ്ക് അക്കൗണ്ടിൽ ഉള്ളത് വെറും ആറ് ലക്ഷം രൂപ മാത്രമാണ്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഈ യുവതി നിലവിലു എങ്ങനെയാണ് സുപ്രീം കോടതിയിൽ ജീവനക്കാരിയായതെന്ന് എന്ന കാര്യത്തിൽ ദുരൂഹത ഉണ്ടെന്നും ഇക്കാര്യം അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
CRIME12 hours ago

സുരേഷ് കല്ലടയുടെ വൈറ്റില ഓഫീസും പോലീസ് അടപ്പിച്ചു.

KERALA14 hours ago

ജേക്കബ് ഫിലിപ്പ്- കല്ലട സംഭവത്തെ പുറം ലോകത്തെത്തിച്ച ഹീറോ.

CRIME16 hours ago

സുരേഷ് കല്ലട ബസിന്റെ ബുക്കിങ് ഓഫീസ് ഇടത് മുന്നണി പ്രവർത്തകർ അടപ്പിച്ചു.

CRIME16 hours ago

കല്ലട കുരുക്കിലേക്ക്. ഉടമയെ വിളിച്ചു വരുത്താൻ ഡി.ജി.പി. പെർമിറ്റ് റദ്ദാക്കും.

KERALA19 hours ago

പ്രവാസി മലയാളി വിമാനത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.

CRIME19 hours ago

ചീഫ് ജസ്റ്റിസിനെതിരെ വ്യാജ ലൈംഗിക ആരോപണം ഉന്നയിക്കാൻ ഒന്നര കോടി കൈക്കൂലി.

KERALA1 day ago

കൊട്ടിക്കലാശത്തിൽ കേരളം നെഞ്ചേറ്റിയ ഈ ചിത്രത്തിന് പിന്നിൽ…..

INTERNATIONAL1 day ago

റസീനയുടെ വിയോഗത്തിൽ നടുങ്ങി പ്രവാസി സമൂഹം

CRIME1 day ago

സൗദിയിൽ ഭീകരാക്രമണ ശ്രമം. നാല് ഭീകരരെ വധിച്ചു – വീഡിയോ

MIDDLE EAST2 days ago

സൗദിയിൽ വീണ്ടും ഭീകരാക്രമണ ശ്രമം – വീഡിയോ

INTERNATIONAL2 days ago

കൊളമ്പോ സ്‌ഫോടനത്തിൽ മരിച്ചവരിൽ കാസർകോട് സ്വദേശിനിയും.

KERALA2 days ago

വോട്ട് ചെയ്യാൻ വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലെങ്കിലും ഈ രേഖകളിൽ ഒന്ന് മതി.

KERALA2 days ago

സംസ്ഥാനത്ത് നാളെ മുതൽ ട്രെയിനുകൾ വൈകും. ട്രെയിൻ ഗതാഗത നിയന്ത്രണമെന്ന് റെയിൽവേ.

KERALA2 days ago

രോഗികൾക്ക് ട്രെയിനിൽ ബർത്ത് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

CRIME3 days ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA4 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH1 week ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA1 day ago

കൊട്ടിക്കലാശത്തിൽ കേരളം നെഞ്ചേറ്റിയ ഈ ചിത്രത്തിന് പിന്നിൽ…..

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

KERALA14 hours ago

ജേക്കബ് ഫിലിപ്പ്- കല്ലട സംഭവത്തെ പുറം ലോകത്തെത്തിച്ച ഹീറോ.

HEALTH2 weeks ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME3 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME2 weeks ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE3 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

LAW3 days ago

തൊഴിൽ നിയമ ലംഘനം. ഖത്തറിൽ പരിശോധന ഊർജിതം.

SAUDI ARABIA3 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

CRIME3 days ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

Trending

Copyright © 2019 Pravasi Corner.

error: Content is protected !!