Connect with us

LAW

അംബാനി കുടുംബത്തിന് സുരക്ഷയൊരുക്കുന്നത് 20 കോടിയുടെ ആഡംബര വാഹനങ്ങള്‍

Published

on

രാജ്യത്തെ ഏറ്റവും വലിയ കോടിശ്വരനായ അനില്‍ അംബാനിയുടെ സുരക്ഷയൊരുക്കുന്ന വാഹനങ്ങളുടെ വില ഇരുപത് കോടി. ബെന്റ്‌ലിയും ബെന്‍ൈഗയും ബെന്‍സ് എസ്‌ക്ലാസും ബിഎംഡബ്ല്യുവും റോള്‍സ് റോയ്‌സും തുടങ്ങിയ ആഡംബര സുരക്ഷാ വണ്ടികള്‍ക്കിയിലേക്ക് കഴിഞ്ഞ ജിവസം പുതിയ നാലുകോടിയുടെ വണ്ടികൂടിയെത്തി. കഴിഞ്ഞ ദിവസം അംബാനിയുടെ വാഹന വ്യൂഹത്തില്‍ പ്രത്യക്ഷപ്പെട്ട ലംബോര്‍ഗിനി ഉറുസാണിപ്പോള്‍ താരം.

ലാന്‍ഡ് റോവറിന്റേയും എന്‍ഡവറിന്റേയും അകമ്പടിയോടെ സഞ്ചരിക്കുന്ന ഉറുസ് അംബാനിയുടെ വാഹന ശേഖരത്തിലെ ഏറ്റവും പുതിയ വാഹനമാണെന്നാണ് കരുതുന്നത്. ലംബോര്‍ഗിനിയുടെ ആഡംബര എസ് യു വിയായ ഉറുസിന്റെ 25 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കായി കമ്പനി അനുവദിച്ചത്. രാജ്യാന്തര വിപണിയില്‍ സൂപ്പര്‍ ഹിറ്റായി മാറിയ മോഡലിന്റെ ഓണ്‍റോഡ് വില ഏകദേശം 4 കോടി രൂപയാണ്.

ദശാബ്ദങ്ങളായി ഉല്‍പന്ന ശ്രേണിയില്‍ എസ് യു വിയില്ലാതെയായിരുന്നു ലംബോര്‍ഗിനിയുടെ പടയോട്ടം. ഈ വിടവ് നികത്താന്‍ ലക്ഷ്യമിട്ട് കമ്പനി അണിയിച്ചൊരുക്കിയ വാഹനമാണ് ഉറുസ്. നാലു ലീറ്റര്‍, വി8്, ട്വിന്‍ ടര്‍ബോ എന്‍ജിനാണ് ഉറുസില്‍. പരമാവധി 650 ബി എച്ച് പി വരെ കരുത്തും 850 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. വെറും 3.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്തുന്ന ഉറുസിന്റെ പരമാവധി വേഗം മണിക്കൂറില്‍ 305 കിലോമീറ്ററാണ്.

ഏകദേശം 3.7 കോടി രൂപ വരുന്ന രണ്ട് ബെന്റ്ലി ബെന്റൈഗയിലാണ് അംബാനി പുത്രന്മാരുടെ യാത്ര. അതിന് അകമ്പടിയായി നാലു റേഞ്ച് റോവര്‍ ഡിസ്‌കവറിയും ഒരു റേഞ്ച് റോവറും ആറ് ഫോഡ് എന്‍ഡേവറും മൂന്ന് റേഞ്ച് റോവര്‍ സ്പോര്‍ട്ടും രണ്ട് ബിഎംഡബ്ല്യു എക്സ് 5 വുമുണ്ട്. എല്ലാവാഹനങ്ങളുടേയും വില കൂട്ടിയാല്‍ അംബാനിയുടെ മക്കള്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന്റെ എക്സ്ഷോറും വില മാത്രം 16.55 കോടി രൂപ വരും.

KUWAIT

കൊറോണ പ്രശ്‍നം മൂലം ഷോപ്പുകൾ അടച്ചിട്ടാലും തൊഴിലാളികൾക്ക് ശമ്പളം നൽകണം.

Published

on

കുവൈറ്റ് സിറ്റി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഷോപ്പുകൾ അടച്ചിടുന്നത് തൊഴിലാളികളെ എതിരായി ബാധിക്കുന്നു. പല ഷോപ്പുടമകളും അടഞ്ഞു കിടക്കുന്ന ദിവസങ്ങളിലെ വേതനം നൽകില്ല എന്ന നിലപാടിലാണ്. പലരും ഇക്കാര്യം തൊഴിലാളികളെയും അറിയിച്ചിട്ടുണ്ട്.

എന്നാൽ ഇക്കാര്യം നിയമ വിദ്‌ധമാണെന്ന് നിയമ വിദഗ്ദർ പറയുന്നു. ഷോപ്പുകൾ അടച്ചിടുന്നത് തൊഴിലാളികളുടെ വീഴ്ച കൊണ്ടല്ല. തൊഴിലാളികൾ ജോലി ചെയ്യാൻ തയ്യാറാണ്. ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ വേതനം നൽകാതിരിക്കുന്നത് നിയമ പരമായും ധാർമികമായും ശരിയല്ല എന്നാണ് തൊഴിലാളികളുടെ നിലപാട്.

എന്നാൽ തൊഴിലുടമകളും കാര്യങ്ങൾ അവരുടെ ഭാഗത്ത് നിന്ന് മാത്രമാണ് നോക്കിക്കാണുന്നത്. തങ്ങൾ ഷോപ്പുകൾ തുറക്കാൻ തയ്യാറാണെന്നും എന്നാൽ രോഗ വ്യാപനം തടയുന്നതിനായി ഷോപ്പുകൾ അടച്ചിടണമെന്ന അധികൃതരുടെ തീരുമാനം അനുസരിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും ഷോപ്പുടമകളും പറയുന്നു.

എന്നാൽ വിഷയത്തിൽ നിയമം തൊഴിലാളികളുടെ കൂടെയാണ്. തൊഴിലാളികൾക്ക് ഈ ദിവസങ്ങളിലെ വേതനം ലഭിക്കാൻ നിയമപരമായി തന്നെ അർഹതയുണ്ടെന്ന് നിയമ വിദഗ്ദർ വ്യക്തമാക്കുന്നു.

നിയമത്തിലെ ആർട്ടിക്കിൾ 61 പ്രകാരം ഈ സമയങ്ങളിൽ തൊഴിലാളികൾക്ക് വേതനം നൽകണം. കാരണം ഷോപ്പുകൾ അടച്ചിടേണ്ടി വരുന്നത് തൊഴിലാളികൾ തൊഴിലുടമയുടെ കിഴിൽ ഷോപ്പിൽ ജോലി ചെയ്യാൻ വിസമ്മതിച്ചത് പ്രകാരമല്ല. അവർ ജോലി ചെയ്യാൻ തയ്യാറാണ്.

തൊഴിലാളികളുടേതല്ലാത്ത കാരണം മൂലം ഷോപ്പുകൾ അടച്ചിടേണ്ടി വരുന്ന സാഹചര്യത്തിൽ തൊഴിലുടമ തൊഴിലാളിക്ക് നിർബന്ധമായും വേതനം നൽകണമെന്ന് വകുപ്പ് 61 നെ ഉദ്ധരിച്ചു കൊണ്ട് നിയമ വിദഗ്ദർ വ്യക്തമാക്കുന്നു.

Continue Reading

CINEMA

സൗദിയിൽ ഈ വർഷം 140 സിനിമ തിയറ്ററുകൾ തുറക്കും. 5300 തൊഴിലവസരങ്ങൾ

Published

on

രാജ്യത്ത് സിനിമ മേഖലയിൽ വൻതോതിൽ നിക്ഷേപത്തിന് പദ്ധതിയിടുന്നു. ഈ വർഷം പുതിയ സിനിമ തിയറ്ററുകളുടെ കെട്ടിടങ്ങൾക്കായി അഞ്ചു ബില്യൺ സൗദി റിയാൽ നിക്ഷേപം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റിയാദിലെ ഫെയർമൗണ്ട് ഹോട്ടലിൽ അടുത്ത മാസം 19, 20 തിയ്യതികളിൽ നടക്കുന്ന ‘സിനിമ ബിൽഡ് കെ എസ് എ 2020’ കോൺഫറൻസിന് മുന്നോടിയായി പുറത്തു വിട്ട വിവരങ്ങൾ പ്രകാരം രാജ്യത്തെ മുപ്പത് മാളുകളിലായി 140 പുതിയ സിനിമ തിയ്യറ്ററുകളാണ് തുടങ്ങാൻ പദ്ധതിയിടുന്നത്. ഇതിലൂടെ 5300 തൊഴിലവസരങ്ങളും പുതുതായി സൃഷ്ടിക്കാനാവും.

രാജ്യത്തെ സിനിമാ വ്യവസായ മേഖലയുടെ ത്വരിത ഗതിയിലുള്ള വളർച്ചയുടെ ഫലമായി കൂടുതൽ നിക്ഷേപങ്ങൾ ഈ രംഗത്തുണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ രാജ്യത്ത് പുതുതായി പദ്ധതിയിട്ട 1323 സ്‌ക്രീനുകൾ നിർമ്മിക്കുന്നതിനായി വൻതോതിൽ നിർമ്മാണ സാമഗ്രികൾ ആവശ്യമായി വന്നതും നിർമ്മാണ മേഖലയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്.

കിരീടാവകാശി സൽമാൻ രാജകുമാരന്റെ സ്വപ്ന പദ്ധതിയായ വിഷൻ 2030 പ്രകാരം ആഭ്യന്തര വിനോദങ്ങൾക്കായി ചിലവിടുന്ന തുക 2.9 ശതമാനത്തിൽ നിന്നും 6 ശതമാനമായി വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. സൗദി പൗരന്മാർ വർഷത്തിൽ മുപ്പത് ബില്യൺ ഡോളറാണ് രാജ്യത്തിന് പുറത്ത് വിനോദങ്ങൾക്കായി വർഷം തോറും ചെലവിടുന്നത്. ഇതിൽ നിന്നും ചെറിയൊരു വിഹിതം ആഭ്യന്തര വിനോദ മേഖലയിലേക്ക് തിരിച്ചു വിടാനാണ് പദ്ധതിയിടുന്നത്.

Continue Reading

KERALA

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ലഭിക്കാൻ….

Published

on

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ആലുവയിലെ മുസ്‌ലിം യുവാവിന് ജോലി ലഭിക്കുന്നതിന് ആവശ്യമായ ക്ലിയറന്‍സ് പൊലീസ് നിഷേധിച്ചതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി സി സി) വീണ്ടും ചർച്ചയാവുന്നത്.

സ്വന്തം രാജ്യത്ത് യാതൊരു ക്രിമിനൽ കേസിലും വിശ്വാസ വഞ്ചന പോലുള്ള കേസുകളിലും ഉൾപ്പെട്ടിട്ടില്ല എന്ന സർട്ടിഫിക്കറ്റ് പോലീസിൽ നിന്നും ലഭിക്കേണ്ടതുണ്ട്. അപേക്ഷിക്കുന്ന വ്യക്തിക്ക് മുൻ കാല ക്രിമിനൽ റെക്കോർഡ് ഇല്ല എന്നതിന്റെ തെളിവായുള്ള പ്രധാനപ്പെട്ട രേഖയാണ് പി സി സി. 

രാജ്യത്ത് സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിന് പി സി സി പലയിടത്തും നിർബദ്ധമാക്കിയിട്ടുണ്ട്. കൂടാതെ വിദേശങ്ങളിൽ ബിസിനസുകൾ ആരംഭിക്കാൻ, വിദേശ രാജ്യങ്ങളിലേക്കുള്ള വിസ ലഭിക്കുന്നതിന്, മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതിന്, വിദേശ യൂണിവേഴ്‌സിറ്റികളിൽ പഠനത്തിന്, ടൂറിസ്റ്റ് ഗൈഡുകൾ ആയി ജോലി ചെയ്യുന്നതിന്, അങ്ങിനെ പല ആവശ്യങ്ങൾക്കും പി സി സി ആവശ്യമായി വരും.

പി സി സി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പല സംസ്ഥാനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ ഈ നടപടി ക്രമങ്ങൾ താരതമ്യേന എളുപ്പമാണ്.

കേരളത്തിലെ പോലീസ് ഡിപ്പാർട്ട്മെന്റ് കേരളത്തിൽ നിന്നും നേരിട്ട് അപേക്ഷിക്കുന്നവർക്കും, കേരളത്തിന് പുറത്തുള്ള ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനങ്ങളിൽ നിന്നും അപേക്ഷിക്കുന്നവർക്കും വിദേശ രാജ്യങ്ങളിൽ നിന്നും അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും  പി സി സി നൽകാറുണ്ട്. മൂന്നിന്റേയും നടപടി ക്രമങ്ങളിൽ ചെറിയ വ്യത്യാസങ്ങളുണ്ട്.

നേരിട്ട് നൽകുന്ന അപേക്ഷക്കൊപ്പം അപേക്ഷകന്റെ മേൽവിലാസം തെളിയിക്കുന്നതിനാവശ്യമായ രേഖ കൂടെ നൽകേണ്ടതുണ്ട്. റേഷൻ കാർഡ്, വോട്ടർ ഐ ഡി, എസ്  എസ് എൽ സി ബുക്ക്, പാസ്പോർട്ട്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് എന്നിവയിൽ ഒന്നിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി നൽകണം. 

കൂടാതെ തിരിച്ചറിയൽ രേഖയും നൽകണം. അതിനായി സംസ്ഥാന-കേന്ദ്ര സർക്കാർ സ്ഥാലങ്ങൾ ഇഷ്യൂ ചെയ്ത തിരിച്ചറിയൽ കാർഡുകൾ, വോട്ടർ ഐ ഡി, പാസ്പോർട്ട്, ആധാർ കാർഡ് എന്നിവയിൽ ഒന്നിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി നൽകണം. 

ഇതിന്റെ കൂടെ മൂന്ന് സമീപകാല പാസ്പോർട്ട് സൈസിലുള്ള കളർ ഫോട്ടോകളും അപേക്ഷ ഫീസും നൽകണം. അപേക്ഷകന് നേരിട്ടോ, അധികാരപ്പെടുത്തിയ ആൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാം.അപേക്ഷാ ഫീസ് പോലീസ് സ്റ്റേഷനിൽ നേരിട്ടോ പോലീസ് വകുപ്പിലോ അടക്കാം. അല്ലെങ്കിൽ ട്രഷറിയിൽ നേരിട്ടോ ഓൺലൈനായോ അടക്കം. 

അപേക്ഷയിന്മേൽ പോലീസ് ആവശ്യമായ അന്വേഷണം നടത്തും. അപേക്ഷകൻ ട്രാഫിക് നിയമ ലംഘനം പോലുള്ള കേസുകൾ അല്ലാത്ത ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ  പി സി സി അനുവദിച്ചു നൽകുകയും ചെയ്യും. അപേക്ഷകന് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ പി സി സി നൽകില്ല. അത്തരം സാഹചര്യങ്ങളിൽ ക്രൈം നമ്പർ, കുറ്റം ചെയ്ത വകുപ്പുകൾ, കുറ്റകൃത്യം നടന്ന തിയ്യതി, കേസിൽ ശിക്ഷിക്കപ്പെട്ടോ അതോ വെറുതെ വിട്ടോ വിചാരണ നടക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷകന് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ മറുപടി നൽകണം. 

Continue Reading
INDIA1 week ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!