Connect with us

POLITICS

മൂന്നാം സീറ്റ് വേണ്ടെന്ന് ലീഗ് ; യൂത്ത് ലീഗില്‍ ആശയകുഴപ്പം

Published

on

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ നിന്ന് ലീഗ് പിന്നോട്ട്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാം സീറ്റിനുവേണ്ടിയുള്ള പിടിവാശി യുഡിഎഫിനുള്ളിലെ ഐക്ക്യത്തെബാധിക്കുമെന്നതിനാലാണ് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് ലീഗ് തയ്യാറാകുന്നത്. മൂന്നാം സീറ്റിന്റെ കാര്യത്തില്‍ സമസ്തയും യൂത്ത് ലീഗും സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് ഉറച്ച നിലപാടിലേയ്ക്ക് മുതിര്‍ന്ന നേതാക്കള്‍ നീങ്ങുന്നത്.

സീറ്റിന് വേണ്ടി വാശി പിടിക്കേണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു പരസ്യ തര്‍ക്കം ആവശ്യമില്ല എന്നുള്ള നിലപാട് ഉന്നതാധികാരസമിതിയിലെ ചിലര്‍തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, വയനാട് സീറ്റ് മാത്രമാണ് സംഘടനയ്ക്ക് അടിത്തറയുള്ളതും വിജയസാധ്യതയുള്ളതുമായ സീറ്റ്. എന്നാല്‍ വയനാട് ചോദിച്ച് വാങ്ങി വര്‍ഗ്ഗീയ ദ്രുവികരണമുണ്ടാക്കേണ്ട എന്നുതന്നെയാണ് ലീഗ് നേതാക്കളുടെ കണക്കുകൂട്ടല്‍.
പിന്നീടുള്ളത്, കാസര്‍ഗോഡും വടകരയുമാണ്. ഇരു സീറ്റുകളിലും ജയം അത്ര എളുപ്പമല്ല എന്നുതന്നെയാണ് കണ്ടെത്തല്‍. പാലക്കാടടക്കം മറ്റു സീറ്റുകളിലൊന്നും പാര്‍ട്ടിക്ക് കാര്യമായ സംഘടനാ സംവിധാനമില്ലാത്തതിനാല്‍ തര്‍ക്കമുണ്ടാക്കി സീറ്റ് വാങ്ങി തോല്‍ക്കേണ്ടെന്നുമാണ് ലീഗിന്റെ തീരുമാനമെന്നാണ് സൂചന.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക പാര്‍ലമെന്ററി യോഗം ഇന്ന് പാണക്കാട്ട് ചേരും. ലീഗിലെ എല്ലാ എംഎല്‍എമാരും എംപിമാരും യോഗത്തില്‍ പങ്കെടുക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള യുഡിഎഫ് യോഗത്തിന് മുന്‍പ് തന്നെ ലീഗ് മൂന്നാം സീറ്റിനെക്കുറിച്ചുള്ള തീരുമാനം കൈക്കൊള്ളുമെന്ന് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും തന്നെ ലീഗിന്റെ ലോക്സഭാ സീറ്റുകളില്‍ മല്‍സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പൊന്നാനിയില്‍ നിന്ന് ഇടി മുഹമ്മദ് ബഷീറിനെ മാറ്റി സമദാനിക്കോ ഷംസുദ്ദിനോ ഫിറോസിനോ അവസരം നല്‍കാനായിരുന്നു ആലോചന. കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നില്ലെങ്കില്‍ മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറിനെ മല്‍സരിപ്പിക്കാമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ അത്തരം ആലോചനകളൊക്കെ അവസാനിപ്പിച്ചാണിപ്പോള്‍ കുഞ്ഞാലിക്കുട്ടിയെയും ഇടി മുഹമ്മദ് ബഷീറിനെയും തന്നെ സ്ഥാനാര്‍ത്ഥികളാക്കാന്‍ തീരുമാനിച്ചത്.

KERALA

രാഹുൽ പറഞ്ഞത് കേൾക്കാൻ കഴിയാത്തത് കൊണ്ടാണ് പരിഭാഷ പാളിയതെന്ന് പി.ജെ കുര്യൻ.

Published

on

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവൻഷനിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ മുതിർന്ന കോൺഗ്രസ്സ് നേതാവ് പി.ജെ കുര്യന്റെ മലയാള പരിഭാഷ ദുരന്തമായി മാറിയിരുന്നു. പലപ്പോഴും രാഹുൽ പറയുന്നത് കുര്യന് ശരിയായി പരിഭാഷപ്പെടുത്താൻ സാധിച്ചില്ല. പലപ്പോഴും എന്താണ് പറഞ്ഞതെന്ന് കുര്യന് രാഹുൽ ഗാന്ധിയോട് വീണ്ടും വീണ്ടും ചോദിക്കേണ്ടി വന്നു.

പലപ്പോഴും കുര്യന് മനസ്സിലാകാതിരുന്ന വാചകങ്ങൾ രാഹുൽ ഗാന്ധി ആവർത്തിക്കേണ്ടി വന്നു. എന്നിട്ടും കുഴപ്പം ആവർത്തിച്ചപ്പോൾ കുറച്ചകലത്തിൽ മറ്റൊരു മൈക്കിന് മുന്നിൽ നിന്നിരുന്ന കുര്യൻ രാഹുൽ ഗാന്ധിക്ക് അടുത്തെത്തി പരിഭാഷപ്പെടുത്താൻ തുടങ്ങി. എന്നിട്ടും കുഴപ്പങ്ങൾ ആവർത്തിച്ചപ്പോൾ സദസ്സിൽ നിന്നും പ്രതികരണങ്ങൾ ഉയർന്നു. തെററുകൾ സംഭവിക്കുമ്പോൾ സദസ്സിൽ നിന്നും കൂക്കു വിളികൾ ഉയർന്നു തുടങ്ങി. സദസ്സിൽ നിന്നും കുര്യനെ ഇറക്കി വിടണമെന്ന് പോലും ചിലർ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

രാജുൽജിയുടെ പ്രസംഗം കേൾക്കാൻ കഴിയാത്തത് കൊണ്ടാണ് അങ്ങിനെ സംഭവിച്ചത് എന്നാണ് കുര്യന്റെ വിശദീകരണം. ആദ്യമായല്ല താൻ പരിഭാഷ നിർവഹിക്കുന്നതെന്നും രാഹുലിന്റെയും, സോണിയയുടെയും, മൻമോഹൻ സിംഗിന്റെയും പ്രസംഗങ്ങൾ ഇതിന് മുൻപ് താൻ പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് കുര്യൻ പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് കുര്യന്റെ വിശദീകരണം.

പ്രൊഫ്.പി.ജെ കുര്യന്റെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം:

പരിഭാഷയിലെ പാകപ്പിഴ
__________________________

രാഹുൽജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലെ ചില പാകപ്പിഴമൂലം സോഷ്യൽ മീഡിയയിൽ പലരും എന്നെ അധിക്ഷേപിക്കുണ്ട്. അവരോടൊന്നും പരാതിയില്ല.

പ്രസംഗകൻ പറയുന്നത് പരിഭാഷകന് കേൾക്കാൻ കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യും ? ഞാൻ ആദ്യമായിട്ടല്ല പരിഭാഷപ്പെടുത്തുന്നത്. പത്തനംതിട്ടയിൽ തന്നെ രാഹുൽജിയുടെയും സോണിയാജിയുടെയും പ്രസംഗങ്ങളും കോട്ടയത്ത് ശ്രീ.മൻമോഹൻസിങ്ങിന്റെ പ്രസംഗവും ഞാൻ മുൻപ് അപാകതകൾ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

“സാർ ഈ പണിയ്ക്ക് പോയത് എന്തിനാണ് എന്ന് ” ചില സുഹൃത്തുക്കൾ ചോദിക്കുന്നു. സ്‌ഥാനാർത്ഥി ശ്രീ .ആന്റോ ആന്റണി നിബന്ധിച്ചതുകൊണ്ടാണ് ഞാൻ പരിഭാഷയ്ക്ക് സമ്മതിച്ചത്. എ ഐ സി സി ഒബ്സർവേർറും ഡി സി സി പ്രസിഡന്റും ഇതേ നിലപാട് എടുത്തു.

ഞാൻ തന്നെ പരിഭാഷപ്പെടുത്തണമെന്ന് സ്ഥാനാർഥി നിർബന്ധിച്ചപ്പോൾ അത് അംഗീകരിച്ചു.

Continue Reading

INDIA

സരിത നായർ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

Published

on

എറണാകുളത്തും വയനാട്ടിലും നാമ നിർദ്ദേശ പത്രികകൾ തള്ളിയ സാഹചര്യത്തിൽ സോളാർ നായിക സരിത നായർ അമേഠിയിൽ മത്സരിക്കുന്നതിന് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.

വരണാധികാരി സരിതയുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലമാണ് അമേഠി.

ഉന്നതരായ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ അത്യന്തം ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിട്ടും കോൺഗ്രസ്സ് നേതൃത്വം നടപടി എടുത്തിട്ടില്ല. നിരവധി തവണ രാഹുൽ ഗാന്ധിക്ക് ഇമെയിൽ മുഖേന പരാതി അയച്ചിരുന്നു.

പക്ഷെ ഇത് വരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. അതിനെതിരെയുള്ള പ്രതിഷേധമെന്ന നിലക്കാണ് അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്നതെന്ന് സരിത പറഞ്ഞു.

Continue Reading

INDIA

എരുമയെ പോലെയാണെന്ന് ബി.ജെ.പി നേതാവിന്റെ വംശീയ പരാമർശത്തിന് കുമാരസ്വാമിയുടെ മറുപടി.

Published

on

മുന്‍ ബിജെപി എംഎല്‍എ രാജു കഗെയുടെ വംശീയപ്രയോഗത്തിന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മറുപടി. ചിക്കോടിയിലെ പൊതു പരിപാടിയിൽ വെച്ച് കറുത്ത എരുമ എന്ന് രാജു കഗേ കുമാരസ്വാമിയെ വിശേഷിപ്പിച്ചിരുന്നു.

മോദി വെളുപ്പാണ്, എച്ച് ഡി കുമാരസ്വാമി കറുത്തവനും, പത്തു തവണ കുളിച്ചാലും അയാള്‍ എരുമയെപ്പോലിരിക്കും’ എന്നായിരുന്നു രാജു കഗേയുടെ പരാമർശം.

ഇതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബുധനാഴ്ച വൈകീട്ട് ശിവമോഗയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ ആണ് അദ്ദേഹം മറുപടി നൽകിയത്. താൻ എപ്പോഴും പാവപ്പെട്ടവരുടെ കൂടെയാണ് ജീവിക്കുന്നതെന്നും മോദിയെ പോലെ അമിതമായി ശരീര സൗന്ദര്യം ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം മറുപടിയായി പറഞ്ഞു.

‘ഞാന്‍ ദിവസം എത്ര തവണ കുളിച്ചാലും കറുത്ത എരുമയുടെ പോലുള്ള എന്റെ നിറം മാറുകയില്ലെന്നാണ് ബിജെപിക്കാര്‍ പറയുന്നത്. അവർ പറയുന്നത് അക്ഷരം പ്രതി ശരിയാണ് ഞാന്‍ മോദിയെപ്പോലെ ദിവസവും മുഖം വാക്‌സ് ചെയ്ല്ല വരുന്നത്. ഞാന്‍ എപ്പോഴും പാവപ്പെട്ടവരോടൊപ്പമാണ് ജീവിക്കുന്നത്. അവരെ തൊട്ട ശേഷം ഞാന്‍ കൈകഴുകാറുമില്ല’- കുമാരസ്വാമി പറഞ്ഞു.

ചിക്കോടിയില്‍ നടന്ന പൊതുപരിപാടിയില്‍ വെച്ച് രാജു കഗെ നടത്തിയ വംശീയ പരാമര്‍ശത്തിനെതിരെ പരാതി നൽകിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെതിരേ ഇത് വരെ നടപടി എടുത്തിട്ടില്ല.

Continue Reading
CRIME4 mins ago

കല്യാൺ സിൽക്സിൽ 60 ലക്ഷത്തിന്റെ കവർച്ച. ജനറൽ മാനേജർ പിടിയിൽ.

CRIME1 hour ago

മർദ്ദനമേറ്റ കുട്ടിയുടെ ചികിത്സാ ചെലവും സുരക്ഷിതത്വവും ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി.

KERALA2 hours ago

രാഹുൽ പറഞ്ഞത് കേൾക്കാൻ കഴിയാത്തത് കൊണ്ടാണ് പരിഭാഷ പാളിയതെന്ന് പി.ജെ കുര്യൻ.

HEALTH2 hours ago

മംഗളൂരുവിൽ നിന്നും കൊണ്ട് വന്ന പിഞ്ചു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയം.

INDIA3 hours ago

സരിത നായർ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

INDIA5 hours ago

എരുമയെ പോലെയാണെന്ന് ബി.ജെ.പി നേതാവിന്റെ വംശീയ പരാമർശത്തിന് കുമാരസ്വാമിയുടെ മറുപടി.

CRIME6 hours ago

ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

LATEST8 hours ago

സൗദിയിൽ രണ്ട് ഇന്ത്യക്കാരുടെ തല വെട്ടി. ഇന്ത്യൻ എംബസ്സി അറിയുന്നത് ഒന്നര മാസത്തിന് ശേഷം.

MIDDLE EAST8 hours ago

വൻതുകയുമായി കിട്ടിയ പേഴ്‌സ് തിരിച്ചേൽപ്പിച്ചു. മലയാളിയെ യു.എ.ഇ പോലീസ് ആദരിച്ചു.

CRIME9 hours ago

മൂന്ന് വയസ്സുകാരന്റെ നില അതീവ ഗുരുതരം. അച്ഛന്റെയും അമ്മയുടേയും പേരിൽ വധശ്രമത്തിന് കേസെടുത്തു.

KERALA10 hours ago

പ്രളയ ബാധിതർക്കുള്ള ഗൃഹോപകരണങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നതായി ആരോപണം.

CRIME10 hours ago

കണ്ഠര് മോഹനർക്കെതിരെ ഹർജിയുമായി അമ്മ ഹൈക്കോടതിയിൽ.

INDIA11 hours ago

ടിക് ടോക്: നിരോധനമില്ല. നിലവിലുള്ളവർക്ക് തുടരാം.

CRIME22 hours ago

റിയാദിൽ വാഹനത്തിന്റെ നമ്പറിൽ പ്ളേറ്റ് മോഷ്‌ടിക്കപ്പെട്ട് നിയമ കുരുക്കിൽ അകപ്പെട്ട് മലയാളി.

CINEMA23 hours ago

സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങിയെന്ന് വാർത്ത. ശരിയല്ലെന്ന് നേതാക്കൾ.

MIDDLE EAST4 weeks ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA3 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH5 days ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME2 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME1 week ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE2 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

SAUDI ARABIA2 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

HEALTH1 week ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

CRIME1 week ago

സഹ തടവുകാരുടെ മർദ്ദനം പേടി ജയിൽ മാറ്റി തരണമെന്ന് അരുൺ.

CRIME3 weeks ago

പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്ത കേസിൽ സർക്കാരിന് നോട്ടീസ്.

MIDDLE EAST4 weeks ago

സൗദിയിൽ വിസിറ്റ് വിസ പുതുക്കുന്നതിന് ഇൻഷുറൻസ് നിർബന്ധം. പ്രവാസികളിൽ പലരും പ്രതിസന്ധിയിൽ.

Trending

Copyright © 2019 Pravasi Corner.

error: Content is protected !!