Connect with us

SAUDI ARABIA

അമ്മയ്‌ക്കൊപ്പം പോവുകയായിരുന്ന ആറുവയസുകാരനെ കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തിയിറക്കി കൊന്നു; സൗദിയിലെ വംശവെറി കൊലപാതകം

Published

on

ആറുവയസുകാരനെ വംശവെറിയുടെ പേരില്‍ അമ്മയ്ക്ക് മുന്നില്‍ വച്ച് ക്രൂരമായി കൊലചെയ്തു. സൗദി അറ്യേബിയിലാണ് ലോകത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ആറുവയസുകാരനെ കാര്‍ തടഞ്ഞു നിര്‍ത്തി കുട്ടി പൊട്ടിച്ച് കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നു.
സക്കറിയ അല്‍-ജാബെറിനെയാണ് ക്രൂരമായി കൊന്നത്.

സൗദിയിലെ അല്‍-ടിലാല്‍ മേഖലയിലാണാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയിരിക്കുന്നത്. വീട്ടമ്മ ഷിയാ വിശ്വാസിയായതിലുള്ള എതിര്‍പ്പാണ് ഈ ക്രൂരകൃത്യത്തിന് ആക്രമിയെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഏകദൈവത്തില്‍ വിശ്വസിക്കുമ്പോഴും ഇസ്ലാമിക സമൂഹത്തില്‍ ഇപ്പോഴും വംശീയവെറിയുള്ളവര്‍ നിലനില്‍ക്കുന്നുവെന്നാണ് പുതിയ ആക്രമസംഭവം അടിവരയിടുന്നതെന്ന ആരോപണവും ശക്തമാണ്.

കാര്‍ തടഞ്ഞ് നിര്‍ത്തി കാറില്‍ നിന്നും ആറ് വയസുകാരനെ പിടിച്ച് വലിച്ച് ഒരു കോഫി ഷോപ്പിനടുത്തേക്ക് കൊണ്ട് പോയി കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തിക്കയറ്റുകയായിരുന്നുവെന്നാണ് ടാക്‌സി ഡ്രൈവര്‍ സാക്ഷ്യപ്പെടുത്തുന്നത്. വാവിട്ട് കരയുന്ന അമ്മയുടെ മുന്നില്‍ വച്ചായിരുന്നു കുഞ്ഞിനെ ക്രൂരമായി വക വരുത്തിയത്. കുട്ടിയെ കൊല്ലുന്നത് തടയാന്‍ ശ്രമിച്ച കുട്ടിയുടെ അമ്മയെയും സമീപത്ത് നിന്നിരുന്നു പൊലീസ് ഓഫീസറെയും ഇയാള്‍ കുപ്പി കൊണ്ട് ആക്രമിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമത്തില്‍ മരിച്ച കുട്ടിയുടെ ദയനീയമായ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്ക് വയ്ക്കപ്പെട്ടിട്ടുണ്ട്.

കാര്‍ തടഞ്ഞ് നിര്‍ത്തിയ ആക്രമി കുട്ടിയുടെ അമമയോട് ഷിയാ വിശ്വാസിയാണോ എന്ന് ചോദിക്കുകയും അവര്‍ അതെ എന്ന് ഉത്തരമേകുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അയാള്‍ അക്രമം തുടങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കൊലപാതകിക്ക് മാനസിക രോഗ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അതിനാലാണ് ഇത്തരത്തില്‍ ഒരു ക്രൂരകൃത്യം അയാള്‍ ചെയ്തതെന്നുമാണ് സൗദി അധികൃതര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

കടുത്ത വംശീയവെറിയാല്‍ പ്രചോദിതമായിട്ടാണ് വ്യാഴാഴ്ച ഇത്തരത്തില്‍ കുട്ടിയെ കൊന്ന് തള്ളിയിരിക്കുന്നതെന്നാണ് ഷിയാ റൈറ്റ്‌സ് വാച്ച് ആരോപിച്ചിരിക്കുന്നത്. കുത്തേറ്റ് മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എല്ലാ തരത്തിലുള്ള പിന്തുണയുമേകുന്നതിനായി സൗദിയിലെ ഷിയാ സമൂഹം ഒന്നിച്ചിട്ടുണ്ടെന്നാണ് ഷിയാ റൈറ്റ്‌സ് വാച്ച് പറയുന്നത്. ഇവിടുത്തെ ഷിയാ ജനതയ്ക്ക് സൗദി ഭരണാധികാരികള്‍ വേണ്ടത്ര സംരക്ഷണം നല്‍കാത്തതാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ പെരുകുന്നതെന്നും ഈ സംഘടനം ആരോപിക്കുന്നു.

CRIME

റിയാദിൽ വാഹനത്തിന്റെ നമ്പറിൽ പ്ളേറ്റ് മോഷ്‌ടിക്കപ്പെട്ട് നിയമ കുരുക്കിൽ അകപ്പെട്ട് മലയാളി.

Published

on

നൗഫൽ പാലക്കാടൻ, റിയാദ്.

 

റിയാദ് : വാഹനത്തിന്റെ നമ്പറിൽ പ്ളേറ്റ് മോഷ്‌ടിക്കപ്പെട്ടതിന്റെ പേരിൽ സൗദി അറേബ്യയിൽ നിയമ കുരുക്കിൽ പെട്ട് എറണാകുളം കോതമംഗലം സ്വദേശി ജൂബി ലൂക്കോസ്.

റിയാദിലെ ശുമൈസിസിയിൽ താമസിക്കുന്ന ജൂബി തന്റെ വീടിനു സമീപത്താണ് കേടു വന്നതിനെ തുടർന്ന് ഉപയോഗിക്കാതിരുന്ന വാഹനം ജൂബി പാർക് ചെയ്തിരുന്നത് . കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാനൊരുങ്ങുമ്പോഴാണ് കാറിന്റെ നമ്പർ പ്ളേറ്റ് നഷ്‌ടമായത്‌ ജൂബിയുടെ ശ്രദ്ധയിൽ പെട്ടത്.

കമ്പനിയിൽ ഒരു സുപ്രധാന മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതുണ്ടായതിനാൽ വൈകീട്ട് പോലീസിൽ പരാതിപ്പെടാം എന്ന് കരുതി ജോലി സ്ഥലത്തേക്ക് പോയി. അതെ സമയം സ്പോൺസറെയും ട്രാഫിക് വിഭാഗത്തിൽ ജോലി ചെയ്യുന്ന പരിചയക്കാരനായ പോലീസ് ഉദ്യോഗസ്ഥനെയും ജോബി ഫോണിൽ ഇക്കാര്യം അറിയിച്ചു. മീറ്റിംഗ് കഴിഞ്ഞു വന്നാലുടൻ ദീര പോലീസിൽ രേഖാമൂലം പരാതി നൽകണമെന്ന് ഇരുവരും ജൂബിക്ക് നിർദേശം നൽകി.

വൈകീട്ട് നാലുമണിയോടെ ജോലി കഴിഞ്ഞു വീട്ടിലേക്ക് തിരിക്കുന്നതിനിടെ സ്പോൺസർ വിളിച്ചു. ജൂബിയെ പോലീസ് അന്വേഷിക്കുന്നുണ്ടെന്നും ഉടൻ ദീര പോലീസ് സ്റ്റേഷനിൽ ചെല്ലണമെന്നും ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനിലേക്കുള്ള യാത്ര മദ്ധ്യേ ജൂബിയെ പോലീസ് നേരിട്ട് വിളിച്ചു. എവിടെയുണ്ടെന്ന് അന്വേഷിച്ചു. സുമൈഷി ഹോസ്പിറ്റലിന് പിറക് വശത്തെത്താൻ ആവശ്യപ്പെട്ടു.

അവിടെ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗവും ജൂബിയെ കാത്തു നിൽപുണ്ടായിരുന്നു. കാര്യം മനസ്സിലാകാതെ അമ്പരന്നു നിന്ന ജൂബിയെ പോലീസ് വണ്ടിയിൽ കയറ്റി വീടിനരികിലേക്ക് പോയി. വിശദമായി ചോദ്യം ചെയ്തു. ഒരു സംഘം ശുമൈസിക്കടുത്ത് എ.ടി.എം മെഷീനിലേക്ക് പണം നിക്ഷേപിക്കാൻ പോയ വാഹനം ആക്രമിച്ചു പണം തട്ടിയെന്നും ഒരാൾ കൊല്ലപ്പെട്ടെന്നും ഇതിനായി അക്രമികൾ ഉപയോഗിച്ച വാഹനത്തിന്റെ നമ്പർ പ്ളേറ്റ്‌ നിങ്ങളുടേതാണെന്നും പോലീസ് പറഞ്ഞതോടെ ജൂബി ഭയന്നു വിറച്ചു. പോലീസ് ജോബിയെ ആവർത്തിച്ചു ചോദ്യം ചെയ്തു കൊണ്ടിരുന്നു.

നമ്പർ പ്ളേറ്റ് നഷ്‌ടമായത്‌ ശ്രദ്ധയിൽ പെട്ടയുടനെ സ്പോണ്സറെയും പരിചയക്കാരനായ പോലീസ് ഉദ്യോഗസ്ഥനെയും വിളിച്ചു പറഞ്ഞ കാര്യം ജൂബി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തി. അവരുമായി ബന്ധപ്പെട്ട് പോലീസ് അക്കാര്യം ഉറപ്പുവരുത്തി. തുടർന്ന് പരിസരത്തുള്ള സി.സി.ടി വി കളെല്ലാം പോലീസും വിദഗ്ദ്ധ സംഘവും പരിശോധിച്ചു.

ദൈവത്തിന്റെ കണ്ണുകളെ പോലെ തൊട്ടടുത്തെ മലയാളി കുടുംബം താമസിച്ചിരുന്ന വീട്ടിലെ സി.സി.ടി.വി യിൽ കളവ് നടന്ന ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു. കാര്യങ്ങൾ പൊലീസിന് ബോധ്യപ്പെട്ടെങ്കിലും ജൂബിക്ക് മേൽ പിണഞ്ഞ നിയമക്കുരുക്ക് പൂർണ്ണമായും അഴിഞ്ഞിട്ടില്ല.

വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നഷ്‌ടമായാൽ ഉടൻ പോലീസിൽ റിപ്പോർട്ട് ചെയ്യാണം. അക്കാര്യത്തിൽ അമാന്തം കാണിച്ചാൽ എന്നെ പോലെ നിയമക്കുരുക്കിൽ പെടേണ്ടി വരുമെന്നും ജൂബി പറഞ്ഞു.

റിയാദിലെ ശുമൈസിസിയിലാണ് ജൂബി താമസക്കിന്നത്. തൻെറ വീടിനു സമീപാണ്. കേടു വന്നതിനെ തുടർന്ന് ഉപയോഗിക്കാതിരുന്ന വാഹനം ജൂബി പാർക് ചെയ്തിരുന്നത് . കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാനൊരുങ്ങുമ്പോഴാണ് കാറിന്റെ നമ്പർ പ്ളേറ്റ് നഷ്‌ടമായത്‌ ജൂബിയുടെ ശ്രദ്ധയിൽ പെട്ടത്.

കമ്പനിയിൽ ഒരു സുപ്രധാന മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതുണ്ടായതിനാൽ വൈകീട്ട് പോലീസിൽ പരാതിപ്പെടാം എന്ന് കരുതി ജോലി സ്ഥലത്തേക്ക് പോയി. അതെ സമയം സ്പോണ്സറെയും ട്രാഫിക് വിഭാഗത്തിൽ ജോലി ചെയ്യുന്ന പരിചയക്കാരനായ പോലീസ് ഉദ്യോഗസ്ഥനെയും ജോബി ഫോണിൽ ഇക്കാര്യം അറിയിച്ചു.മീറ്റിംഗ് കഴിഞ്ഞു വന്നാലുടൻ ദീര പോലീസിൽ രേഖാമൂലം പരാതി നൽകണമെന്ന് ഇരുവരും ജൂബിക്ക് നിർദേശം നൽകി.

വൈകീട്ട് നാലുമണിയോടെ ജോലി കഴിഞ്ഞു വീട്ടിലേക്ക് തിരിക്കുന്നതിനിടെ സ്പോൺസർ വിളിച്ചു. ജൂബിയെ പോലീസ് അന്വേഷിക്കുന്നുണ്ടെന്നും ഉടൻ ദീര പോലീസ് സ്റ്റേഷനിൽ ചെല്ലണമെന്നും ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനിലേക്കുള്ള യാത്ര മദ്ധ്യേ ജൂബിയെ പോലീസ് നേരിട്ട് വിളിച്ചു. എവിടെയുണ്ടെന്ന് അന്വേഷിച്ചു. സുമൈഷി ഹോസ്പിറ്റലിന് പിറക് വശത്തെത്താൻ ആവശ്യപ്പെട്ടു.

അവിടെ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗവും ജൂബിയെ കാത്തു നിൽപുണ്ടായിരുന്നു. കാര്യം മനസ്സിലാകാതെ അമ്പരന്നു നിന്ന ജൂബിയെ പോലീസ് വണ്ടിയിൽ കയറ്റി വീടിനരികിലേക്ക് പോയി. വിശദമായി ചോദ്യം ചെയ്തു. ഒരു സംഘം ശുമൈസിക്കടുത്ത് എ.ടി.എം മെഷീനിലേക്ക് പണം നിക്ഷേപിക്കാൻ പോയ വാഹനം ആക്രമിച്ചു പണം തട്ടിയെന്നും ഒരാൾ കൊല്ലപ്പെട്ടെന്നും ഇതിനായി അക്രമികൾ ഉപയോഗിച്ച വാഹനത്തിന്റെ നമ്പർ പ്ളേറ്റ്‌ നിങ്ങളുടേതാണെന്നും പോലീസ് പറഞ്ഞതോടെ ജൂബി ഭയന്നു വിറച്ചു. പോലീസ് ജോബിയെ ആവർത്തിച്ചു ചോദ്യം ചെയ്തു കൊണ്ടിരുന്നു.

നമ്പർ പ്ളേറ്റ് നഷ്‌ടമായത്‌ ശ്രദ്ധയിൽ പെട്ടയുടനെ സ്പോണ്സറെയും പരിചയക്കാരനായ പോലീസ് ഉദ്യോഗസ്ഥനെയും വിളിച്ചു പറഞ്ഞ കാര്യം ജൂബി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തി. അവരുമായി ബന്ധപ്പെട്ട് പോലീസ് അക്കാര്യം ഉറപ്പുവരുത്തി. തുടർന്ന് പരിസരത്തുള്ള സി.സി.ടി വി കളെല്ലാം പോലീസും വിദഗ്ദ്ധ സംഘവും പരിശോധിച്ചു.

ദൈവത്തിന്റെ കണ്ണുകളെ പോലെ തൊട്ടടുത്തെ മലയാളി കുടുംബം താമസിച്ചിരുന്ന വീട്ടിലെ സി.സി.ടി.വി യിൽ കളവ് നടന്ന ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു. കാര്യങ്ങൾ പൊലീസിന് ബോധ്യപ്പെട്ടെങ്കിലും ജൂബിക്ക് മേൽ പിണഞ്ഞ നിയമക്കുരുക്ക് പൂർണ്ണമായും അഴിഞ്ഞിട്ടില്ല.

വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നഷ്‌ടമായാൽ ഉടൻ പോലീസിൽ റിപ്പോർട്ട് ചെയ്യാണം. അക്കാര്യത്തിൽ അമാന്തം കാണിച്ചാൽ എന്നെ പോലെ നിയമക്കുരുക്കിൽ പെടേണ്ടി വരുമെന്നും ജൂബി പറഞ്ഞു.

 

Continue Reading

MIDDLE EAST

തീർത്ഥാടകരുടെ സുരക്ഷ മാത്രമല്ല സൗകര്യം കൂടി ഉറപ്പു വരുത്തിയാൽ മാത്രമേ കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകൂ.

Published

on

തീർത്ഥാടകരുടെ താമസ സൗകര്യത്തിനുള്ള ലൈസൻസിന് അപേക്ഷിച്ചിട്ടുള്ളവരുടെ കാര്യത്തിൽ പഴുതടച്ച പരിശോധന നടത്തി മാത്രമേ അനുവാദം നല്കുകയുളൂ എന്ന് ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.

തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടോ എന്ന വിശദമായ പരിശോധന പെർമിറ്റിന് അപേക്ഷിച്ചിട്ടുള്ള മക്കയിലെ കെട്ടിടങ്ങളിൽ നടന്നു വരികയാണെന്ന് മന്ത്രാലയത്തിന്റെ സർവീസ് ആൻഡ് അക്കോമഡേഷൻ വകുപ്പ് ഡയറക്ടർ ഇമാദ് റുകൂൻ വ്യക്തമാക്കി.

തീർത്ഥാടകരുടെ സുരക്ഷക്കൊപ്പം സൗകര്യങ്ങൾ കൂടി മെച്ചപ്പെട്ടതായിരിക്കണം. മുൻപ് പെർമിറ്റ് നൽകുന്നതിനായി കെട്ടിടങ്ങളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ചും നിർമ്മാണത്തിനുള്ള പോരായ്മകളെ സംബന്ധിച്ചും മാത്രമേ മന്ത്രാലയം പരിശോധന നടത്തിയിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ തീർത്ഥാടകരുടെ വ്യക്തിപരവും ആരോഗ്യപരവുമായ സൗകര്യങ്ങളിൽ പോലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കെട്ടിടങ്ങളിൽ തീർത്ഥാടകർക്ക് നൽകാൻ ഉദ്ദേശിക്കുന്ന പേപ്പർ ടവ്വലുകൾ, മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനുള്ള പാത്രങ്ങൾ, കിടക്ക വിരികൾ തുടങ്ങിയ സൂക്ഷമമായി കാര്യങ്ങളിൽ പോലും പരിശോധന നടത്തി മാത്രമേ പെർമിറ്റ് നൽകുകയുള്ളൂ.

Continue Reading

MIDDLE EAST

സൗദിയുടെ യു.എസ് അംബാസഡറായി റീമാ രാജകുമാരി ചുമതലയേറ്റു. പുതു ചരിത്രം.

Published

on

അമേരിക്കയിലെ സൗദി അംബാസഡറായി റീമ ബിന്‍ത് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരി ചുമതലയേറ്റു. റിയാദ് അല്‍യമാമ കൊട്ടാരത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് മുമ്പാകെ അവര്‍ പ്രതിജ്ഞയെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു നിയമനം.

സൗദി അറേബ്യയിലെ ആദ്യ വനിതാ നയതന്ത്ര പ്രതിനിധിയായ റീമ സൗദിയിലെ സ്ത്രീ ശാക്തീകരണ രംഗത്ത് രംഗത്ത് പുതുചരിത്രം കുറച്ചിരിക്കയാണ്.

പിതാവായ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ സൗദിയിൽ അംബാസഡറായിരുന്ന പന്ത്രണ്ട് വർഷത്തോളം റീമ രാജകുമാരി യു.എസിൽ തന്നെയായിരുന്നു. യു.എസിലാണ് പഠനം പൂര്‍ത്തിയാക്കിയത്. ജോര്‍ജ് വാഷിംഗ്ടണ്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് മ്യൂസിയം സറ്റ്ഡീസില്‍ ആയിരുന്നു ബിരുദം. പഠന ശേഷമാണ് റിയാദിലേക്ക് മടങ്ങിയെത്തിയത്.

അവര്‍ നയതന്ത്ര നിയമനം വരെ ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയില്‍ വനിതാ കാര്യ ഉപാധ്യക്ഷയായിരുന്നു. മികച്ച സംരംഭക കൂടിയായ റീമ നിരവധി വൻകിട കമ്പനികളുടെ സി.ഇ.ഓ കൂടിയായിരുന്നു. ലോക ബാങ്കിന്റെ വനിതാ സംരംഭക സാമ്പത്തിക കൂട്ടായ്മയുടെ അഡ്വൈസറി കൗൺസിൽ അംഗം കൂടിയാണ് റീമ.

മേഖലയിലെ വനിതാ ശാക്തീകരണം ശക്തിപ്പെടുത്തിയതിന് റീമ രാജകുമാരി രണ്ടു വർഷം മുൻപ് ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുരസ്‌കാരത്തിന് അർഹയായി. സൗദി അറേബ്യയുടെ ഒളിമ്പിക് കമ്മിററി മെമ്പറാണ്.

റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹ്‌റ ബ്രെസ്റ്റ് കാൻസർ അവയർനെസ്സ് അസോസിയേഷൻ സ്ഥാപകൻ അംഗമാണ് റീമ രാജകുമാരി.

Continue Reading
CRIME46 mins ago

കല്യാൺ സിൽക്സിൽ 60 ലക്ഷത്തിന്റെ കവർച്ച. ജനറൽ മാനേജർ പിടിയിൽ.

CRIME2 hours ago

മർദ്ദനമേറ്റ കുട്ടിയുടെ ചികിത്സാ ചെലവും സുരക്ഷിതത്വവും ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി.

KERALA2 hours ago

രാഹുൽ പറഞ്ഞത് കേൾക്കാൻ കഴിയാത്തത് കൊണ്ടാണ് പരിഭാഷ പാളിയതെന്ന് പി.ജെ കുര്യൻ.

HEALTH3 hours ago

മംഗളൂരുവിൽ നിന്നും കൊണ്ട് വന്ന പിഞ്ചു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയം.

INDIA3 hours ago

സരിത നായർ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

INDIA6 hours ago

എരുമയെ പോലെയാണെന്ന് ബി.ജെ.പി നേതാവിന്റെ വംശീയ പരാമർശത്തിന് കുമാരസ്വാമിയുടെ മറുപടി.

CRIME7 hours ago

ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

LATEST8 hours ago

സൗദിയിൽ രണ്ട് ഇന്ത്യക്കാരുടെ തല വെട്ടി. ഇന്ത്യൻ എംബസ്സി അറിയുന്നത് ഒന്നര മാസത്തിന് ശേഷം.

MIDDLE EAST9 hours ago

വൻതുകയുമായി കിട്ടിയ പേഴ്‌സ് തിരിച്ചേൽപ്പിച്ചു. മലയാളിയെ യു.എ.ഇ പോലീസ് ആദരിച്ചു.

CRIME10 hours ago

മൂന്ന് വയസ്സുകാരന്റെ നില അതീവ ഗുരുതരം. അച്ഛന്റെയും അമ്മയുടേയും പേരിൽ വധശ്രമത്തിന് കേസെടുത്തു.

KERALA10 hours ago

പ്രളയ ബാധിതർക്കുള്ള ഗൃഹോപകരണങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നതായി ആരോപണം.

CRIME11 hours ago

കണ്ഠര് മോഹനർക്കെതിരെ ഹർജിയുമായി അമ്മ ഹൈക്കോടതിയിൽ.

INDIA12 hours ago

ടിക് ടോക്: നിരോധനമില്ല. നിലവിലുള്ളവർക്ക് തുടരാം.

CRIME23 hours ago

റിയാദിൽ വാഹനത്തിന്റെ നമ്പറിൽ പ്ളേറ്റ് മോഷ്‌ടിക്കപ്പെട്ട് നിയമ കുരുക്കിൽ അകപ്പെട്ട് മലയാളി.

CINEMA23 hours ago

സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങിയെന്ന് വാർത്ത. ശരിയല്ലെന്ന് നേതാക്കൾ.

MIDDLE EAST4 weeks ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA3 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH5 days ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME2 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME1 week ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE2 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

SAUDI ARABIA2 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

HEALTH1 week ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

CRIME1 week ago

സഹ തടവുകാരുടെ മർദ്ദനം പേടി ജയിൽ മാറ്റി തരണമെന്ന് അരുൺ.

CRIME3 weeks ago

പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്ത കേസിൽ സർക്കാരിന് നോട്ടീസ്.

MIDDLE EAST4 weeks ago

സൗദിയിൽ വിസിറ്റ് വിസ പുതുക്കുന്നതിന് ഇൻഷുറൻസ് നിർബന്ധം. പ്രവാസികളിൽ പലരും പ്രതിസന്ധിയിൽ.

Trending

Copyright © 2019 Pravasi Corner.

error: Content is protected !!