CINEMA
പേരന്‍പിന്റെ പേരില്‍ ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡ്; ദുല്‍ഖറിനെ കാണാന്‍ കഴിഞ്ഞതിനെ കുറിച്ച് സാധനയുടെ പിതാവിന്റെ കുറിപ്പ്

പേരന്‍പില്‍ മമ്മൂട്ടിയോടൊപ്പം ഏറെ പ്രസിദ്ധി നേടിയ കഥാപാത്രമാണ് സാധനയുടെ പാപ്പ. സ്പാസ്റ്റിക് പാരലൈസ് ബാധിച്ച കൗമാരക്കാരിയായി സാധന ചിത്രത്തില്‍ ജീവിച്ചു കാണിക്കുകയായിരുന്നു. ഒരു കൗമാരക്കാരിയേ സംബന്ധിച്ച് ഏറെ വെല്ലുവിളി നേരിടുന്ന കഥാപാത്രമായിരുന്നു പാപ്പയുടേത്. പേരമ്പ് കണ്ടിറങ്ങുന്ന ഓരോ വ്യക്തിയുടേയും മനസില്‍ ഒരു നേര്‍ത്ത വിങ്ങല്‍ ബാക്കി നിര്‍ത്തിയാണ് അമുദനും മകള്‍ പാപ്പയും വിടപറയുന്നത്.
ഇപ്പോളിതാ മ്മുട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തേയും ദുല്‍ക്കറിനേയും കണ്ടെതിന്റെ വിശേഷം പങ്കുവെക്കുകയാണ് സാധനയും കുടുബവും. സാധനയുടെ അച്ഛനായ ശങ്കരനാരായണന്‍ വെങ്കിടേഷാണ് ഫേസ്ബുക്കിലൂടെ വിശേഷം പങ്കുവെക്കുന്നത്.
ശങ്കരനാരായണന്റെ ഫേസ്ബുക്ക് കുറിപ്പ്
‘ ഒരു യഥാര്‍ത്ഥ മനുഷ്യനാണ് മമ്മുക്ക. ഈ കുറിപ്പ് മെഗാസ്റ്റാറിനുള്ള നന്ദി പ്രകടനമാണ്. ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്കു ക്ഷണിച്ചതിനും ദുല്‍ക്കര്‍ സല്‍മാനുമായി പരിചയപ്പെടാന്‍ അവസരം തന്നതിനും. ചെല്ലമ്മ ( സാധനയുടെ വിളിപ്പേര്) ദുല്‍ക്കറിന്റെ വലിയ ആരധികയാണ്. ദുല്‍ക്കറിന്റെ വിനയം ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. ഷൂട്ടിങ്ങ് തിരക്കുകള്‍ക്കു ശേഷമെത്തിയ അദ്ദേഹം ഒരു മണിക്കൂര്‍ നേരം ഞങ്ങളോടൊപ്പം ചിലവിട്ടു. റാമിനേയും സാധനയേയും പ്രശംസിച്ചു. മമ്മൂട്ടിസാറും വളരെ സന്തോഷവാനായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചു. എല്ലാവരും ചേര്‍ന്ന് ഒരു വലിയ കുടുംബം ആയിരിക്കുന്നതായി തോന്നി തിരിച്ചു പോരുമ്പോള്‍. ഇതാണ് പേരമ്പിന്റെ പേരില്‍ ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡെന്നു തോന്നുന്നു. ഈ ദിവസം വര്‍ഷങ്ങളോളം ഞങ്ങള്‍ ഓര്‍ത്തുവെക്കും. ഇതെല്ലാം ഒരാള്‍ ഉള്ളതുകൊണ്ട് മാത്രം സാധിച്ചതാണ് സംവിധായകന്‍ റാം.. അദ്ദേഹത്തിനു നന്ദിപറഞ്ഞാല്‍ തീരുന്നതല്ല. സ്നേഹം നിറഞ്ഞ ലോകത്തിലാണ് നമ്മളെല്ലാം ഉള്ളതെന്ന് തോന്നുന്നു.
CINEMA
സൗദിയിൽ ഈ വർഷം 140 സിനിമ തിയറ്ററുകൾ തുറക്കും. 5300 തൊഴിലവസരങ്ങൾ

രാജ്യത്ത് സിനിമ മേഖലയിൽ വൻതോതിൽ നിക്ഷേപത്തിന് പദ്ധതിയിടുന്നു. ഈ വർഷം പുതിയ സിനിമ തിയറ്ററുകളുടെ കെട്ടിടങ്ങൾക്കായി അഞ്ചു ബില്യൺ സൗദി റിയാൽ നിക്ഷേപം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റിയാദിലെ ഫെയർമൗണ്ട് ഹോട്ടലിൽ അടുത്ത മാസം 19, 20 തിയ്യതികളിൽ നടക്കുന്ന ‘സിനിമ ബിൽഡ് കെ എസ് എ 2020’ കോൺഫറൻസിന് മുന്നോടിയായി പുറത്തു വിട്ട വിവരങ്ങൾ പ്രകാരം രാജ്യത്തെ മുപ്പത് മാളുകളിലായി 140 പുതിയ സിനിമ തിയ്യറ്ററുകളാണ് തുടങ്ങാൻ പദ്ധതിയിടുന്നത്. ഇതിലൂടെ 5300 തൊഴിലവസരങ്ങളും പുതുതായി സൃഷ്ടിക്കാനാവും.
രാജ്യത്തെ സിനിമാ വ്യവസായ മേഖലയുടെ ത്വരിത ഗതിയിലുള്ള വളർച്ചയുടെ ഫലമായി കൂടുതൽ നിക്ഷേപങ്ങൾ ഈ രംഗത്തുണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ രാജ്യത്ത് പുതുതായി പദ്ധതിയിട്ട 1323 സ്‌ക്രീനുകൾ നിർമ്മിക്കുന്നതിനായി വൻതോതിൽ നിർമ്മാണ സാമഗ്രികൾ ആവശ്യമായി വന്നതും നിർമ്മാണ മേഖലയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്.
കിരീടാവകാശി സൽമാൻ രാജകുമാരന്റെ സ്വപ്ന പദ്ധതിയായ വിഷൻ 2030 പ്രകാരം ആഭ്യന്തര വിനോദങ്ങൾക്കായി ചിലവിടുന്ന തുക 2.9 ശതമാനത്തിൽ നിന്നും 6 ശതമാനമായി വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. സൗദി പൗരന്മാർ വർഷത്തിൽ മുപ്പത് ബില്യൺ ഡോളറാണ് രാജ്യത്തിന് പുറത്ത് വിനോദങ്ങൾക്കായി വർഷം തോറും ചെലവിടുന്നത്. ഇതിൽ നിന്നും ചെറിയൊരു വിഹിതം ആഭ്യന്തര വിനോദ മേഖലയിലേക്ക് തിരിച്ചു വിടാനാണ് പദ്ധതിയിടുന്നത്.
CINEMA
പൗരത്വ നിയമങ്ങളെ അംഗീകരിക്കാൻ കഴിയില്ലെന്ന് ബോളിവുഡ് നടി പൂജ ഭട്ട്.

സി.എ.എയെയും എന്‍.ആര്‍.സിയെയും ഒരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്ന് ബോളിവുഡ് നടി പൂജ ഭട്ട്. മുംബൈയിലെ കൊളാബയില്‍ സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവർ.
‘നമ്മുടെ മൗനം നമ്മെ രക്ഷിക്കില്ല. സര്‍ക്കാറിനെയും രക്ഷിക്കില്ല. ഷാഹീന്‍ബാഗിലും ലഖ്‌നൗവിലുമുള്ള സ്ത്രീകള്‍ ഉൾപ്പെടെ രാജ്യത്ത് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ നേതാക്കളോട് ആവശ്യപ്പെടുകയാണ്. അവർ നമ്മളെ കേള്‍ക്കുന്നതു വരെ നമ്മൾ നിർത്തരുത്. നാം കൂടുതൽ സംസാരിക്കണമെന്നും’ ഭട്ട് പറഞ്ഞു.
ഒരർത്ഥത്തിൽ ഇവിടെ ഭരിക്കുന്നവർ നമ്മെ ഒന്നിപ്പിച്ചിരിക്കുകയാണ്. ഇതാണ് ശബ്ദമുയര്‍ത്തേണ്ട സമയം എന്ന് പൗരത്വ നിയമങ്ങൾക്കെതിരെ പ്രക്ഷോഭം പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ നമുക്ക് സന്ദേശം നൽകുകയാണ്.
സ്വന്തം വീട്ടില്‍ തന്നെ വിഭജനം ഉണ്ടാക്കുന്നതു കൊണ്ട് ഞാന്‍ സി.എ.എയെയും എന്‍.ആര്‍.സിയെയും ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് അവർ തമാശ രൂപേണ കൂട്ടിച്ചേര്‍ത്തു. പ്രമുഖ സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളാണ് സംവിധായിക കൂടിയായ പൂജ ഭട്ട്. നടി ആലിയ ഭട്ട് പൂജ ഭട്ടിന്റെ അർദ്ധ സഹോദരിയാണ്.
CINEMA
കൊച്ചിയില്‍ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത നടിമാർക്ക് സന്ദീപ് വാര്യരുടെ ഭീഷണി.

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്ത സിനിമക്കാരെ പരോക്ഷമായി ഭീഷണിപ്പെടുത്തി യുവമോര്‍ച്ച് സെക്രട്ടറി സന്ദീപ് ജി.വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
സിനിമക്കാരെയും, പ്രത്യേകിച്ച് നടിമാരെ ഉന്നം വെച്ചാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്. പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തുന്ന നടിമാരുടെ ശ്രദ്ധക്കണമെന്നും ഇന്‍കംടാക്‌സ് ഒക്കെ അടയ്ക്കുന്നെന്ന് ഉറപ്പാക്കണമെന്നും പോസ്റ്റിൽ പറയുന്നു.
നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ നിങ്ങൾക്ക് വേണ്ടി ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നും സന്ദീപ് കുറിക്കുന്നു. ആ സമയത്ത് രാഷ്ട്രീയ പ്രതികാരം എന്ന് പറഞ്ഞു കണ്ണീരൊഴുക്കരുതെന്നും സന്ദീപ് വാര്യർ മുന്നറിയിപ്പ് നൽകുന്നു.
ഇന്നലെ കൊച്ചിയില്‍ നടന്ന പ്രതിഷേധ മാർച്ചിൽ നടിമാരായ നിമിഷ സജയന്‍, റിമ കല്ലിങ്കല്‍ അടക്കമുള്ള നടിമാരും ഷൈൻ നിഗം, കമൽ തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഇതിൽ നിമിഷ സജ്ജയന്റെ “തൃശൂർ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിന്നെയല്ലേ ഇന്ത്യ” എന്ന പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇന്‍കംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല .