Connect with us

LAW

ഡല്‍ഹി ഹോട്ടലില്‍ തീപിടുത്തം; മലയാളി ഉള്‍പ്പെട പതിനേഴുപേര്‍ മരിച്ചു

Published

on

ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ അഗ്നബാധയില്‍ മലയാളി ഉള്‍പ്പെടെ പതിനേഴ് പേര്‍ മരിച്ചു. ഡല്‍ഹി കരോ്ള്‍ ബാഗിലെ അര്‍പ്പിത് പാലസില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്. രണ്ടു മലയാളികളടക്കം 11 പേരെ കാണാതായി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് കാണാതായ മലയാളികള്‍.

കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലില്‍ പുലര്‍ച്ചെ നാലരയോടെയാണ് തീപ്പിടിത്തമുണ്ടായത്. ആലുവ ചേരാനെല്ലൂര്‍, ചോറ്റാനിക്കര സ്വദേശികളായ പതിമൂന്നംഗ മലയാളി കുടുംബം ഈ ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. ഈ സംഘത്തില്‍പ്പെട്ടയാളാണ് മരിച്ച ജയശ്രീയും കാണാതായ രണ്ടും പേരും. സംഘത്തിലെ മറ്റു 10 പേരും സുരക്ഷിതരാണ്. ഗാസിയാബാദില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് മലയാളികള്‍.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുപ്പതോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു കുഞ്ഞു മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്നിശമനസേനാ അധികൃതര്‍ അറിയിച്ചു.

അപകടസമയത്ത് 60 താമസക്കാരാണ് ഹോട്ടലിലുണ്ടായിരുന്നത്. 35 പേരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീപ്പിടിച്ചത്. ഇത് രണ്ടാം നിലവരെ പടര്‍ന്നു. ഗ്രൗണ്ട് ഫ്‌ളോറിലും ബേസ്‌മെന്റിലും എത്തുന്നതിന് മുമ്പ് തീ അണച്ചു. 40 മുറികളാണ് അഞ്ചു നില ഹോട്ടലിലുള്ളത്.

ഹോട്ടലിന്റെ ഇടനാഴികള്‍ തടി പാകിയതിനാല്‍ തീ പെട്ടന്ന് പടര്‍ന്നു. ഇതോടെ ആളുകള്‍ക്ക് മുറികളില്‍ നിന്ന് ഇടനാഴി വഴി രക്ഷപ്പെടാന്‍ സാധിക്കാതെ വന്നു. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

CRIME

കണ്ഠര് മോഹനർക്കെതിരെ ഹർജിയുമായി അമ്മ ഹൈക്കോടതിയിൽ.

Published

on

ശബരിമല തന്ത്രിയായിരുന്ന കണ്ഠര് മോഹനര് പണവും കാറും തട്ടിയെടുത്തെന്നാരോപിച്ച് മോഹനരുടെ അമ്മ ദേവകി അന്തർജനം ഹൈക്കോടതിയിൽ ഹർജി നൽകി. ശബരിമല മുഖ്യ തന്ത്രിയായിരുന്ന കണ്ഠര് മഹേശ്വരരുടെ ഭാര്യയാണു ദേവകി അന്തർജനം.

83 വയസ്സുള്ള തനിക്ക് വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം ബാങ്കിലേക്ക് പോകാനും ഇടപാടുകൾ നടത്താനും കഴിയാത്തതിനാൽ അതിനായി മൂത്ത മകനായ മോഹനരെ ചുമതലപ്പെടുത്തിയിരുന്നു. ഇതു ദുരുപയോഗം ചെയ്താണു പണം തട്ടിയെടുത്തതെന്ന് ദേവകി അന്തർജനം ഹർജിയിൽ പറയുന്നു.

ഭർത്താവ് മരിച്ചതോടെ മഹേശ്വരരുടെയും തന്റെയും പേരിൽ ഫെഡറൽ ബാങ്കിന്റെ ചെങ്ങന്നൂർ ശാഖയിലെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 41.63 ലക്ഷം രൂപ മോഹനരും ഭാര്യയും ചേർന്നു ധനലക്ഷ്മി ബാങ്കിലേക്കു മാറ്റിയെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. തന്റെ അനുവാദമില്ലാതെ തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ കാർ മറ്റൊരാൾക്കു വിറ്റെന്നുമാണ് മറ്റൊരു ആരോപണം.

ജീവിക്കാൻ മറ്റു വരുമാനമില്ലാത്ത സാഹചര്യത്തിൽ മകൻ ജീവനാംശം നൽകണമെന്നും അന്യായമായി തട്ടിയെടുത്ത പണവും കാറും തിരികെ ലഭിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ഇക്കാര്യങ്ങൾ കാണിച്ചു തിരുവനന്തപുരത്ത് മെയ്ന്റനൻസ് ട്രിബ്യൂണലിൽ പരാതി നൽകിയിരുന്നു. എന്നാൽ അതിലെ തീരുമാനം നീണ്ടു പോകുകയാണ്. മാർച്ച് 15നകം തീർപ്പുണ്ടാകുമെന്നു പറഞ്ഞിരുന്നെങ്കിലും കേസ് ആദ്യം മാർച്ച് 26ലേക്ക് മാറ്റി. അതിന് ശേഷം തിരഞ്ഞെടുപ്പിനു ശേഷമുല്ല തിയ്യതിയിലേക്കാണ് മാറ്റിയത്. അത് കൊണ്ടാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നത്.

ഹർജിയിൽ അനുരഞ്ജന ചർച്ചക്ക് വേണ്ടി കോടതി ഈ മാസം 26ലേക്കു മാറ്റിയിരിക്കുകയാണ്.

Continue Reading

INDIA

ഷൂ വാങ്ങിയപ്പോൾ ക്യാരി ബാഗിന് 3 രൂപ ഈടാക്കിയ ബാറ്റക്ക് 9000 രൂപ പിഴ.

Published

on

ഷോപ്പിൽ നിന്നും ഷൂ വാങ്ങിയ ഉപഭോക്താവിൽ നിന്ന് അത് കൊണ്ട് പോകാനുള്ള ക്യാരീ ബാഗിന് 3 രൂപ ഈടാക്കിയ ബാറ്റ ഇന്ത്യ ലിമിറ്റഡിന് 9,000 രൂപ പിഴ. ചണ്ഡിഗഢിൽ നിന്നുള്ള ദിനേഷ് പ്രസാദ് രതൂരി എന്ന ഉപഭോക്താവിന്റെ ച​ണ്ഡി​ഗ​ഡി​ലെ ക​ണ്‍​സ്യൂ​മ​ർ ഫോ​റ​മാ​ണ് പി​ഴ വി​ധി​ച്ച​ത്.

ഫെബ്രുവരി 5നാണ് ച​ണ്ഡി​ഗ​ഡ് സ്വദേശിയായ ദിനേഷ് പ്രസാദ് സെ​ക്ട​ർ 22ഡി​യി​ലെ ബാറ്റ ഷോറൂമിൽ‌ നിന്ന് ഒരു ജോഡി ഷൂ വാങ്ങിയത്. വാങ്ങിയ ഷൂ കൊണ്ട് പോകാനുള്ള പേപ്പർ ക്യാരീ ബാഗിന് ബാറ്റ കമ്പനി ദിനേശ് പ്രസാദിൽ നിന്ന് മൂന്ന് രൂപ ഈടാക്കിയിരുന്നു.

ആകെ 402 രൂപ ദിനേശിൽ നിന്നും ഈടാക്കി. ഇതിൽ ക്യാരീ ബാഗിന്റെ പണമായ മൂന്നു രൂപയും ഉൾപ്പെട്ടിരുന്നു. ഇ​തി​നെ​തി​രേയാണ് ദി​നേ​ശ് ഉ​പ​ഭോ​ക്തൃ ഫോ​റ​ത്തെ സ​മീ​പി​ച്ചത്. മൂ​ന്നു രൂ​പ തി​രി​ച്ചു ല​ഭി​ക്ക​ണ​മെ​ന്നും മോ​ശം സേവനം നൽകിയതിന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ദി​നേ​ശ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഷോറൂമിൽ നിന്നും നൽകുന്ന ബാഗിനു മേൽ‍ കമ്പനിയുടെ പരസ്യമുണ്ടെങ്കിൽ അതിന് വിലയീടാക്കാൻ പാടില്ലാത്തതാണ്. അത് കൊണ്ട് ക്യാരീ ബാഗിന് പണമീടാക്കുന്നത് സേവനത്തിലെ പോരായ്മയാണെന്ന് ദിനേശ് വാദിച്ചു.

ദിനേശിന്റെ വാദം അംഗീകരിച്ച കോടതി ഉപഭോക്താവ് സാധനം വാങ്ങിയാൽ അത് കൊണ്ടുപോകാനുള്ള ബാഗ് സൗജന്യമായി നൽകേണ്ടത് സ്ഥാപനത്തിന്റെ ചുമതലയാണെന്നും ക്യാ​രി ബാ​ഗി​ന് പ​ണം ഈ​ടാ​ക്കി​യ​ത് മോ​ശം സേ​വ​ന​മാ​ണെ​ന്നു വി​ധി​ച്ചു.

ദിനേശിൽ നിന്നും കാരി ബാഗിന് ഈടാക്കിയ 3 രൂപ തിരിച്ചു കൊടുക്കുകയും 1000 രൂപ പരാതിക്കാരന് വ്യവഹാരച്ചെലവിലേക്ക് നൽകുകയും വേണമെന്ന് ഫോറം ആവശ്യപ്പെട്ടു. ഇതുകൂടാതെ ഉപഭോക്താവ് അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി 3000 രൂപ നൽകണം. 5000 രൂപ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ കെട്ടിവെക്കാനും ബാറ്റ കമ്പനിയോട് ഫോറം നിർദ്ദേശിച്ചു.

Continue Reading

INDIA

ഹരിയാനയിലെ ഗോവധ നിരോധന നിയമം പ്രഹസനം. പരാജയം!

Published

on

 

അധികാരത്തിൽ വന്നയുടൻ ഹരിയാനയിലെ ബി.ജെ.പി സർക്കാർ ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് വിശേഷിപ്പിച്ചിരുന്നത് ഗോവധ നിരോധനവും ഗോ സംരക്ഷണവും നിയമമാക്കുകയായിരുന്നു. ഹരിയാനയിലെ കൃഷിമന്ത്രി ആയിരുന്ന ഓം പ്രകാശ് ധൻകർ ആണ് നിയമം കൊണ്ട് വരുന്ന കാര്യം അന്ന് അറിയിച്ചത്.

അതിനായി ഉണ്ടാക്കിയ നിയമമാണ് ‘ഹരിയാന ഗോവംശ് സംരക്ഷൺ ആൻഡ് ഗോസംവർധൻ ആക്റ്റ്, 2015. ഇത് പ്രകാരം പശുവിനെ കൊല്ലുന്നവർക്കും ഇറച്ചി വിൽക്കുന്നവർക്കും മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. പിഴ അടക്കാത്തവർക്ക് വീണ്ടും ഒരു വർഷം കൂടി തടവ്. പശുവിനെ കൊല്ലുന്നതിന് വേണ്ടി കൊണ്ട് പോകുന്നത് പിടിക്കപ്പെട്ടാൽ ഏഴ് വർഷം വരെയാണ് തടവ്. എഴുപതിനായിരം രൂപ വരെ പിഴയും ലഭിക്കും.

നാല് വർഷത്തിന് ശേഷം ആ നിയമ പ്രകാരം എടുത്തിട്ടുള്ള കേസുകളുടെയും ശിക്ഷിക്കപ്പെട്ട പ്രതികളുടെയും കണക്കുകൾ പരിശോധിക്കാം. പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ സർക്കാർ സമർപിച്ച അഫിഡവിറ്റ് പ്രകാരം മൊത്തം 2156 പ്രതികളാണുള്ളത്. അതിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ 1194 പേര് മാത്രമാണ്. ഏതാണ്ട് പകുതിയോളം പേര് മാത്രം. ഇതിൽ തന്നെ 236 പേരെ മാത്രമേ പൊലീസിന് കുറ്റം ചെയ്യുന്ന സന്ദർഭത്തിൽ പിടികൂടാൻ സാധിച്ചിട്ടുള്ളൂ. മറ്റുള്ളവർ സംഭവ സ്ഥലത്ത് നിന്ന് ഓടിപോയി എന്നാണ് പറയുന്നത്. അങ്ങിനെ ഓടിപ്പോയ 958 പേരെ പിന്നീടാണ് പിടികൂടിയത്. പിടികൂടാൻ സാധിക്കാത്തവരിൽ 103 പേരെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ നിയമ പ്രകാരം ഏറ്റവും കൂടുതൽ കുറ്റകൃത്യം നടക്കുന്ന നുഹ് ജില്ലയിലെ കണക്കെടുത്താൽ ഈ നിയമ പ്രകാരം 792 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഈ കേസുകളിൽ വെറും 96 പേരെയാണ് സംഭവ സ്ഥലത്ത് വെച്ച് പിടികൂടാൻ സാധിച്ചിട്ടുള്ളത്. ബാക്കിയുള്ള 696 കേസുകളിൽ പ്രതികൾ ഓടിപ്പോയി എന്നാണ് പോലീസിന്റെ വിശദീകരണം.  ഇനിയുള്ള 386 കേസുകളിൽ 856 പേരെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്.

ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിലേക്ക് കടക്കുന്നത്. ഈ ജില്ലയിൽ കോടതിയുടെ പരിഗണനക്ക് ഇത് വരെ എത്തിക്കാൻ സാധിച്ചത് വെറും പതിമൂന്ന് കേസുകൾ മാത്രമാണ്. ഈ പതിമൂന്ന് കേസുകളിലും പ്രതികളെ കോടതി വെറുതെ വിടുകയാണുണ്ടായത്. അതായത് ഒരു പ്രതി പോലും ഈ നിയമ പ്രകാരം ശിക്ഷിക്കപ്പെട്ടിട്ടില്ല. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ ഈ നിയമം നൂറു ശതമാനം പരാജയം. 

 

Continue Reading
CRIME19 mins ago

കല്യാൺ സിൽക്സിൽ 60 ലക്ഷത്തിന്റെ കവർച്ച. ജനറൽ മാനേജർ പിടിയിൽ.

CRIME1 hour ago

മർദ്ദനമേറ്റ കുട്ടിയുടെ ചികിത്സാ ചെലവും സുരക്ഷിതത്വവും ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി.

KERALA2 hours ago

രാഹുൽ പറഞ്ഞത് കേൾക്കാൻ കഴിയാത്തത് കൊണ്ടാണ് പരിഭാഷ പാളിയതെന്ന് പി.ജെ കുര്യൻ.

HEALTH3 hours ago

മംഗളൂരുവിൽ നിന്നും കൊണ്ട് വന്ന പിഞ്ചു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയം.

INDIA3 hours ago

സരിത നായർ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

INDIA5 hours ago

എരുമയെ പോലെയാണെന്ന് ബി.ജെ.പി നേതാവിന്റെ വംശീയ പരാമർശത്തിന് കുമാരസ്വാമിയുടെ മറുപടി.

CRIME7 hours ago

ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

LATEST8 hours ago

സൗദിയിൽ രണ്ട് ഇന്ത്യക്കാരുടെ തല വെട്ടി. ഇന്ത്യൻ എംബസ്സി അറിയുന്നത് ഒന്നര മാസത്തിന് ശേഷം.

MIDDLE EAST8 hours ago

വൻതുകയുമായി കിട്ടിയ പേഴ്‌സ് തിരിച്ചേൽപ്പിച്ചു. മലയാളിയെ യു.എ.ഇ പോലീസ് ആദരിച്ചു.

CRIME9 hours ago

മൂന്ന് വയസ്സുകാരന്റെ നില അതീവ ഗുരുതരം. അച്ഛന്റെയും അമ്മയുടേയും പേരിൽ വധശ്രമത്തിന് കേസെടുത്തു.

KERALA10 hours ago

പ്രളയ ബാധിതർക്കുള്ള ഗൃഹോപകരണങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നതായി ആരോപണം.

CRIME11 hours ago

കണ്ഠര് മോഹനർക്കെതിരെ ഹർജിയുമായി അമ്മ ഹൈക്കോടതിയിൽ.

INDIA12 hours ago

ടിക് ടോക്: നിരോധനമില്ല. നിലവിലുള്ളവർക്ക് തുടരാം.

CRIME22 hours ago

റിയാദിൽ വാഹനത്തിന്റെ നമ്പറിൽ പ്ളേറ്റ് മോഷ്‌ടിക്കപ്പെട്ട് നിയമ കുരുക്കിൽ അകപ്പെട്ട് മലയാളി.

CINEMA23 hours ago

സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങിയെന്ന് വാർത്ത. ശരിയല്ലെന്ന് നേതാക്കൾ.

MIDDLE EAST4 weeks ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA3 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH5 days ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME2 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME1 week ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE2 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

SAUDI ARABIA2 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

HEALTH1 week ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

CRIME1 week ago

സഹ തടവുകാരുടെ മർദ്ദനം പേടി ജയിൽ മാറ്റി തരണമെന്ന് അരുൺ.

CRIME3 weeks ago

പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്ത കേസിൽ സർക്കാരിന് നോട്ടീസ്.

MIDDLE EAST4 weeks ago

സൗദിയിൽ വിസിറ്റ് വിസ പുതുക്കുന്നതിന് ഇൻഷുറൻസ് നിർബന്ധം. പ്രവാസികളിൽ പലരും പ്രതിസന്ധിയിൽ.

Trending

Copyright © 2019 Pravasi Corner.

error: Content is protected !!