Connect with us

CINEMA

നയന്‍താരയുടേയും നിവിന്‍ പോളിയുടേയും കാരവന്‍ വാഹനവകുപ്പ് പൊക്കി

Published

on

കൊച്ചി: അനുമതിയില്ലാതെ കേരളത്തിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളില്ലെത്തിച്ച കാരവനുകള്‍ക്ക് പിഴയീടാക്കി സം്സ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം കാക്കനാട്ടെ ലൊക്കോഷനിലേയ്ക്ക് നയന്‍താരയ്ക്കും നിവിന്‍ പോളിയ്ക്കും സംവിധായകനും നടനുമായ ധ്യാന്‍ ശ്രീനിവാസനും. കൊണ്ടുവന്ന മൂന്ന് കാരവനുകള്‍ക്ക് രണ്ട് ലക്ഷം രൂപ പിഴയിട്ടത്. ബെഡ് റൂ ം അടുക്കള ശുചിമുറി തുടങ്ങിയ രീതിയിലേയ്ക്ക് അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കാണ് പിഴയിട്ടത്.

ലൗ ആക്ഷന്‍ ഡ്രാമയെന്ന സിനിമയുടെ സെറ്റിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിംഗിനും കൊച്ചി ആര്‍ടിഒയ്ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടന്നത്. മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് ഇന്നലെ രാത്രി എത്തുമ്പോള്‍ മൂന്നു കാരവനുകളും വില്ലാ സമുച്ചയത്തില്‍ ഒതുക്കി നിര്‍ത്തിയ അവസ്ഥയിലായിരുന്നു. ഡ്രൈവര്‍മാരും, ക്രൂവും മാത്രമാണ് അപ്പോള്‍ കാരവനിലുണ്ടായിരുന്നത്. വില്ലയില്‍ രാത്രി സീനുകള്‍ ചിത്രീകരിക്കുകയായിരുന്നു. വില്ലാ അധികൃതരെ വിളിച്ച് അകത്ത് കടന്നാണ് സ്‌ക്വാഡ് ഉള്ളില്‍ കടന്നത്. ഒരു തമിഴ്നാട് രജിസ്‌ട്രേഷനും രണ്ടു കേരളാ രജിസ്‌ട്രേഷന്‍ കാരവനുകളുമാണ് പിടിച്ചത്. തമിഴ്നാട് രജിസ്‌ട്രേഷന്‍ നയന്‍താരയ്ക്ക് വേണ്ടിയാണ് എത്തിയത്. ഒരു കാരവന്‍ 19 സീറ്റുള്ള വാന്‍ ആയിരുന്നു. അത് രൂപമാറ്റം വരുത്തി കാരവന്‍ ആക്കുകയാണ് ചെയ്തത്. ഈ വാഹനത്തിനു ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ടാക്സ് ചുമത്തി. രണ്ടു വര്ഷമായുള്ള ടാക്സ് തന്നെ ഇത്രയും തുക വരും.

caravan

കേരളാ രജിസ്‌ട്രേഷന്‍ ഉള്ള ഒരു വണ്ടി കാരവന്‍ ആയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പക്ഷെ അത് ടാക്സി രജിസ്‌ട്രേഷന്‍ അല്ല. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആണ്. അത് വാടകയ്ക്ക് നല്‍കിയതിനാല്‍ 10000 രൂപ പിഴയിട്ടു. തമിഴ്നാട് കാരവന് 40000 രൂപ ടാക്‌സും 10000 രൂപ പിഴയും ചുമത്തി. തമിഴ്നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കേരളത്തില്‍ വാടകയ്ക്ക് നല്‍കുന്നത് നിയമവിരുദ്ധമായതിനാലാണ് പിഴയും ടാക്‌സും ചുമത്തിയത്. മാനേജരെ വിളിച്ചു വരുത്തിയപ്പോള്‍ ഫൈന്‍ അപ്പോള്‍ തന്നെ അടയ്ക്കാം എന്ന് കാരവന്‍ അധികൃതര്‍ അറിയിച്ചു. ഇതോടെ പിഴ ഈടാക്കി വണ്ടികള്‍ വിട്ടുനല്‍കുകയായിരുന്നു. മുന്‍പും ഇതേ സ്‌ക്വഡ് കൂടുതല്‍ കാരവനുകള്‍ പിടികൂടിയിട്ടുണ്ട്. കേരളത്തില്‍ ഓടിക്കൊണ്ടിരുന്ന ഒരു കാരവന്‍ മഹാരാഷ്ട്രാ രജിസ്‌ട്രേഷന്‍ കാരവനായിരുന്നു. അത് പിന്നെ മോട്ടോര്‍ വാഹനവകുപ്പ് തന്നെ നിര്‍ദ്ദേശം നല്‍കി കേരളാ രജിസ്‌ട്രേഷന്‍ ആക്കി മാറ്റി. പിന്നീട് അത് ടാക്സിയാക്കി മാറ്റുകയും ചെയ്തു.

പഴയ വണ്ടികള്‍ ഇനി കാരവന്‍ ആയി ഓടിക്കാന്‍ സാധിക്കില്ല. പുതിയ വണ്ടികള്‍ക്ക് മാത്രമേ കാരവന്‍ രൂപമാറ്റത്തിനു നിയമപരമായി സാധുതയുള്ളൂ. പിടിക്കപ്പെടാതെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഒട്ടനവധി കാരവനുകള്‍ ഇപ്പോഴും ഓടുന്നുണ്ട്. രഹസ്യ വിവരം ലഭിക്കുമ്പോള്‍ മാത്രമേ മോട്ടോര്‍ വാഹനവകുപ്പ് സ്‌ക്വാഡുകള്‍ റെയിഡിന് എത്തുന്നുള്ളൂ. പിടിക്കപ്പെട്ടാല്‍ തന്നെ ചെറിയ ഫൈന്‍ അടച്ച് രക്ഷപ്പെടുകയാണ് പതിവ്. തമിഴ്നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങളാണ് കൂടുതല്‍ കാരവന്‍ ആയി മാറുന്നത്. അവിടെ പെട്ടെന്നു അനുമതി ലഭിക്കും. കൂടുതല്‍ ഷൂട്ടിങ് നടക്കുന്നതും തമിഴ്നാടാണ്.

CINEMA

സൗദിയിൽ ഈ വർഷം 140 സിനിമ തിയറ്ററുകൾ തുറക്കും. 5300 തൊഴിലവസരങ്ങൾ

Published

on

രാജ്യത്ത് സിനിമ മേഖലയിൽ വൻതോതിൽ നിക്ഷേപത്തിന് പദ്ധതിയിടുന്നു. ഈ വർഷം പുതിയ സിനിമ തിയറ്ററുകളുടെ കെട്ടിടങ്ങൾക്കായി അഞ്ചു ബില്യൺ സൗദി റിയാൽ നിക്ഷേപം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റിയാദിലെ ഫെയർമൗണ്ട് ഹോട്ടലിൽ അടുത്ത മാസം 19, 20 തിയ്യതികളിൽ നടക്കുന്ന ‘സിനിമ ബിൽഡ് കെ എസ് എ 2020’ കോൺഫറൻസിന് മുന്നോടിയായി പുറത്തു വിട്ട വിവരങ്ങൾ പ്രകാരം രാജ്യത്തെ മുപ്പത് മാളുകളിലായി 140 പുതിയ സിനിമ തിയ്യറ്ററുകളാണ് തുടങ്ങാൻ പദ്ധതിയിടുന്നത്. ഇതിലൂടെ 5300 തൊഴിലവസരങ്ങളും പുതുതായി സൃഷ്ടിക്കാനാവും.

രാജ്യത്തെ സിനിമാ വ്യവസായ മേഖലയുടെ ത്വരിത ഗതിയിലുള്ള വളർച്ചയുടെ ഫലമായി കൂടുതൽ നിക്ഷേപങ്ങൾ ഈ രംഗത്തുണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ രാജ്യത്ത് പുതുതായി പദ്ധതിയിട്ട 1323 സ്‌ക്രീനുകൾ നിർമ്മിക്കുന്നതിനായി വൻതോതിൽ നിർമ്മാണ സാമഗ്രികൾ ആവശ്യമായി വന്നതും നിർമ്മാണ മേഖലയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്.

കിരീടാവകാശി സൽമാൻ രാജകുമാരന്റെ സ്വപ്ന പദ്ധതിയായ വിഷൻ 2030 പ്രകാരം ആഭ്യന്തര വിനോദങ്ങൾക്കായി ചിലവിടുന്ന തുക 2.9 ശതമാനത്തിൽ നിന്നും 6 ശതമാനമായി വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. സൗദി പൗരന്മാർ വർഷത്തിൽ മുപ്പത് ബില്യൺ ഡോളറാണ് രാജ്യത്തിന് പുറത്ത് വിനോദങ്ങൾക്കായി വർഷം തോറും ചെലവിടുന്നത്. ഇതിൽ നിന്നും ചെറിയൊരു വിഹിതം ആഭ്യന്തര വിനോദ മേഖലയിലേക്ക് തിരിച്ചു വിടാനാണ് പദ്ധതിയിടുന്നത്.

Continue Reading

CINEMA

പൗരത്വ നിയമങ്ങളെ അംഗീകരിക്കാൻ കഴിയില്ലെന്ന് ബോളിവുഡ് നടി പൂജ ഭട്ട്.

Published

on

സി.എ.എയെയും എന്‍.ആര്‍.സിയെയും ഒരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്ന് ബോളിവുഡ് നടി പൂജ ഭട്ട്. മുംബൈയിലെ കൊളാബയില്‍ സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവർ.

‘നമ്മുടെ മൗനം നമ്മെ രക്ഷിക്കില്ല. സര്‍ക്കാറിനെയും രക്ഷിക്കില്ല. ഷാഹീന്‍ബാഗിലും ലഖ്‌നൗവിലുമുള്ള സ്ത്രീകള്‍ ഉൾപ്പെടെ രാജ്യത്ത് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ നേതാക്കളോട് ആവശ്യപ്പെടുകയാണ്. അവർ നമ്മളെ കേള്‍ക്കുന്നതു വരെ നമ്മൾ നിർത്തരുത്. നാം കൂടുതൽ സംസാരിക്കണമെന്നും’ ഭട്ട് പറഞ്ഞു.

ഒരർത്ഥത്തിൽ ഇവിടെ ഭരിക്കുന്നവർ നമ്മെ ഒന്നിപ്പിച്ചിരിക്കുകയാണ്. ഇതാണ് ശബ്ദമുയര്‍ത്തേണ്ട സമയം എന്ന് പൗരത്വ നിയമങ്ങൾക്കെതിരെ പ്രക്ഷോഭം പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ നമുക്ക് സന്ദേശം നൽകുകയാണ്.

സ്വന്തം വീട്ടില്‍ തന്നെ വിഭജനം ഉണ്ടാക്കുന്നതു കൊണ്ട് ഞാന്‍ സി.എ.എയെയും എന്‍.ആര്‍.സിയെയും ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് അവർ തമാശ രൂപേണ കൂട്ടിച്ചേര്‍ത്തു. പ്രമുഖ സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളാണ് സംവിധായിക കൂടിയായ പൂജ ഭട്ട്. നടി ആലിയ ഭട്ട് പൂജ ഭട്ടിന്റെ അർദ്ധ സഹോദരിയാണ്.

Continue Reading

CINEMA

കൊച്ചിയില്‍ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത നടിമാർക്ക് സന്ദീപ് വാര്യരുടെ ഭീഷണി.

Published

on

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്ത സിനിമക്കാരെ പരോക്ഷമായി ഭീഷണിപ്പെടുത്തി യുവമോര്‍ച്ച് സെക്രട്ടറി സന്ദീപ് ജി.വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

സിനിമക്കാരെയും, പ്രത്യേകിച്ച് നടിമാരെ ഉന്നം വെച്ചാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്. പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന നടിമാരുടെ ശ്രദ്ധക്കണമെന്നും ഇന്‍കംടാക്‌സ് ഒക്കെ അടയ്ക്കുന്നെന്ന് ഉറപ്പാക്കണമെന്നും പോസ്റ്റിൽ പറയുന്നു.

നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ നിങ്ങൾക്ക് വേണ്ടി ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നും സന്ദീപ് കുറിക്കുന്നു. ആ സമയത്ത് രാഷ്ട്രീയ പ്രതികാരം എന്ന് പറഞ്ഞു കണ്ണീരൊഴുക്കരുതെന്നും സന്ദീപ് വാര്യർ മുന്നറിയിപ്പ് നൽകുന്നു.

ഇന്നലെ കൊച്ചിയില്‍ നടന്ന പ്രതിഷേധ മാർച്ചിൽ നടിമാരായ നിമിഷ സജയന്‍, റിമ കല്ലിങ്കല്‍ അടക്കമുള്ള നടിമാരും ഷൈൻ നിഗം, കമൽ തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഇതിൽ നിമിഷ സജ്ജയന്റെ “തൃശൂർ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിന്നെയല്ലേ ഇന്ത്യ” എന്ന പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്‌റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇന്‍കംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല .

Continue Reading
LATEST1 month ago

യു.എ.ഇ യില്‍ 14 ദിവസം താമസിക്കേണ്ട, സൗദിയിലേക്ക് അനധികൃത ചവിട്ടി കയറ്റല്‍

LATEST1 month ago

നാട്ടുകാരന്റെ ജീവനെടുക്കാന്‍ കൂട്ടു നിന്ന ഈ സൗദി മലയാളികള്‍ ശരിക്കും മാപ്പ് അര്‍ഹിക്കുന്നുണ്ടോ?

LATEST1 month ago

സൗദി പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 6 ചോദ്യങ്ങള്‍. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്.

LATEST1 month ago

രാജകാരുണ്യ കാലാവധി കഴിഞ്ഞാല്‍ സൗദി പ്രവാസികള്‍ക്ക് റീ എന്‍ട്രി പുതുക്കി കിട്ടാന്‍ എന്ത് ചെയ്യണം

LATEST1 month ago

മലയാളിക്ക് സൗദിയിലേക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവം. മറ്റു യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട.

LATEST1 month ago

തവക്കല്‍ന, ഹെല്‍ത്ത് പാസ്പോര്‍ട്ട് മൂലം ബോര്‍ഡിംഗ് പാസ് ലഭിക്കാതെ സൗദിയിലേക്ക് ഒരു മലയാളിയുടെ കൂടി യാത്ര മുടങ്ങി

LATEST2 months ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ഏറ്റവും പുതിയ 17 ചോദ്യങ്ങള്‍. നാട്ടില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരുന്നവരും സൗദിയില്‍ ഉള്ളവരും അറിഞ്ഞിരിക്കേണ്ടത്

LATEST2 months ago

ജിദ്ദ പ്രവാസിയുടെ കൈ പിടിച്ച് പ്രമുഖ ജീവ കാരുണ്യ പ്രവർത്തക നര്‍ഗീസ് പുതിയ ജീവിതത്തിലേക്ക്

LATEST2 months ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST2 months ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST2 months ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST2 months ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST2 months ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST2 months ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST2 months ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

Trending

error: Content is protected !!