Connect with us

CRIME

വ്യാജ പ്രൊഫൈല്‍ വഴി പെണിന്റെ ചാറ്റില്‍ വൈദികന്‍ കുടുങ്ങി; അയച്ച് കൊടുത്തത് സ്വന്തം നഗ്ന ശരീരത്തിന്റെ വീഡിയോ

Published

on

സോഷ്യല്‍ മീഡിയവഴി തട്ടിപ്പു നടത്തുന്ന കാമുകനും കാമുകിയും അറസ്റ്റിലായി. ഞെരബ് രോഗിയായ ഒരു ഓര്‍ത്തഡോക്‌സ് വൈദികന്‍ ഇവരുടെ ഇരയായതോടെയാണ് ഇവര്‍ കുടുങ്ങിയത്. കോട്ടയത്തും നിന്നാണ് സോഷ്യല്‍ മീഡിയ തട്ടിപ്പുകാരുടെ പുതിയ കഥകള്‍ പുറത്ത് വരുന്നത്.
വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് പെണ്‍കുട്ടികളെ ഉപയോഗിച്ച് പണം തട്ടുന്ന സംഘം വൈദികനെ കുരുക്കിയതോടെ സംഭവം പോലീസ് കേസാവുകയായിരുന്നു.

ഞെരബ് രോഗിയായ വൈദികന്‍ സ്വന്തം നഗ്ന വീഡിയോകള്‍ പെണ്ണാണെന്ന് കരുതി അക്കൗണ്ട് ഉടമയ്ക്ക് അയച്ചു കൊടുത്തപ്പോള്‍ ഇത് പബ്ലിക് ആക്കാതിരിക്കാന്‍ ആവശ്യപ്പെട്ടത് 10,000 രൂപ. ആറായിരത്തിന് കച്ചവടമുറപ്പിച്ച് പണം നല്‍കി. ആറായിരം കിട്ടിക്കഴിഞ്ഞപ്പോള്‍ തട്ടിപ്പു സംഘം വീണ്ടും 4000 കൂടി ആവശ്യപ്പെട്ട് ബ്ലാക്‌മെയിലിങ് തുടങ്ങി. ഗത്യന്തരമില്ലാതെ വൈദികന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കോട്ടയം കൂരോപ്പട മേച്ചേരിക്കാട്ടു വീട്ടില്‍ രേണുമോള്‍ (24), സുഹൃത്ത് തിരുവനന്തപുരം കണിയാപുരം ചാന്നാങ്കര പുന്നവീട്ടില്‍ കൊക്ക് സുരേഷ് എന്നു വിളിപ്പേരുള്ള സുരേഷ് (28) എന്നിവരെയാണ് പെരുമ്പെട്ടി എസ്‌ഐ എംആര്‍ സുരേഷ് അറസ്റ്റ് ചെയ്തത്. മല്ലപ്പള്ളി പാടിമണ്‍ സ്വദേശിയായ 48 വയസുള്ള വൈദികനാണ് കബളിപ്പിക്കപ്പെട്ടത്. ഗീതു അച്ചു എന്ന പ്രൊഫൈലില്‍ നിന്ന് ഇദ്ദേഹത്തിന്റെ പ്ലസ്ടുവിന് പഠിക്കുന്ന മകന്റെ ഫേസ്ബുക്ക് ഐഡിയിലേക്ക് ആണ് ആദ്യം ഫ്രണ്ട് റിക്വസ്റ്റ് വന്നത്

അത് ഇദ്ദേഹം ഏറ്റെടുത്ത് സൗഹൃദത്തിലായി. പിന്നീട് ഗീതു അച്ചുവുമായി മെസഞ്ചര്‍ ചാറ്റിങും തുടങ്ങി. സ്വതവേ ഞരമ്പനായ പുരോഹിതന്‍ ഗീതു അച്ചുവിന്റെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാന്‍ തുടങ്ങി. രണ്ടു കൂട്ടരും നീലച്ചിത്രങ്ങള്‍ പരസ്പരം കൈമാറാന്‍ തുടങ്ങി. ഇതിനിടെ പുരോഹിതന്റെ നഗ്ന വീഡിയോ ഗീതു അച്ചു ആവശ്യപ്പെട്ടു. മൂന്ന് വീഡിയോ പുരോഹിതന്‍ അയച്ചു കൊടുത്തു. ഇതിന് ശേഷമാണ് പുരോഹിതന്റെ നമ്പര്‍ ആവശ്യപ്പെട്ടത്.

പരസ്പരം നമ്പര്‍ കൊടുത്ത് വിളി തുടങ്ങി. ഇതിനിടെയാണ് ഒരു ദിവസം മറ്റൊരു നമ്പരില്‍ നിന്ന് കോള്‍ വന്നത്. ഇതുവരെയുള്ള അശ്ലീല ചാറ്റുകള്‍ എല്ലാം വീഡിയോ ആക്കിയിട്ടുണ്ട്. ഇതിന് പുറമേ പുരോഹിതന്റെ നഗ്നവീഡിയോയും കൈയിലുണ്ട്. നാട്ടുകാര്‍ക്ക് എല്ലാം അയച്ചു കൊടുക്കാതിരിക്കണമെങ്കില്‍ 10,000 രൂപ നല്‍കണം. ഞെട്ടിപ്പോയ പുരോഹിതന്‍ അനുരഞ്ജന ചര്‍ച്ച തുടങ്ങി. ഒടുവില്‍ ആറായിരം രൂപ കൊടുക്കാന്‍ വൈദികന്‍ തയാറായി.

കോട്ടയം കൂരോപ്പടയിലുള്ള ബാങ്കിന്റെ ശാഖയില്‍ അക്കൗണ്ടുള്ള ഒരു വയോധികയുടെ പേരിലേക്കാണ് പണം ഇട്ടു കൊടുത്തത്. ഇത് പ്രതികളില്‍ ഒരാളായ രേണുമോളുടെ മുത്തശിയുടെ നമ്പര്‍ ആയിരുന്നു. ഇതിന് ശേഷം കുറേ ദിവസം കഴിഞ്ഞ് 2000 രൂപ കൂടി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ വീഡിയോ യുട്യൂബില്‍ ഇടുമെന്നായിരുന്നു ഭീഷണി.

ഇതോടെ പുരോഹിതന്‍ എസ്പിക്ക് പരാതി നല്‍കി. തന്റെ വിവരങ്ങള്‍ ഒന്നും പുറത്തു പോകരുതെന്നായിരുന്നു ഡിമാന്റ്. വടശേരിക്കരയ്ക്ക് സമീപമുള്ള ഇടവകയിലാണ് പുരോഹിതന്‍ സേവനം അനുഷ്ഠിക്കുന്നത്. കേസിന്റെ അന്വേഷണം പെരുമ്പെട്ടി പൊലീസിന് കൈമാറി. ബാങ്ക് അക്കൗണ്ട് നമ്പരും ഫോണ്‍ നമ്പരുമുള്ളതിനാല്‍ ഹൈടെക്ക് സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ബി.കോം ബിരുദധാരിയായ യുവതിയും തിരുവനന്തപുരം സ്വദേശിയായ യുവാവും ചാറ്റിങിലൂടെ പരിചയപ്പെട്ട ശേഷം നിരവധി പേരെ കബളിപ്പിച്ചതായാണ് വിവരം.

CRIME

കല്യാൺ സിൽക്സിൽ 60 ലക്ഷത്തിന്റെ കവർച്ച. ജനറൽ മാനേജർ പിടിയിൽ.

Published

on

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കല്യാൺ സിൽക്‌സിന്റെ കണ്ണൂർ ശാഖയിൽ നിന്ന് 60 ലക്ഷം രൂപ കവർന്ന ജനറൽ മാനേജർ പിടിയിലായി. തൃശൂർ പേരാമംഗലം സ്വദേശി ടി.എസ്.മഹേഷാണ് (38) പിടിയിലായത്.

വിഷു ദിവസം അടച്ചിട്ട ഷോറൂം തുറന്നാണ് പണം അപഹരിച്ചത്. വിഷു അവധിയായതിനാൽ മുൻ ദിവസത്തെ കളക്ഷൻ എടുത്തിരുന്നില്ല. ഇതറിയാമായിരുന്ന പ്രതി പണം അപഹരിക്കുകയായിരുന്നു.
മോഷണം നടന്നതിന്റെ ലക്ഷണം കാണാത്തതിനാൽ സെക്യൂരിറ്റിയോട് അന്വേഷിച്ചപ്പോഴാണ് ജനറൽ മാനേജർ രണ്ടു പേരുമായി വന്നിരുന്ന കാര്യം അറിഞ്ഞത്.

മൂന്നു പേർ ഇല്ലാതെ ഷോറൂം തുറക്കരുതെന്ന് കല്യാൺ ഗ്രൂപ്പിലെ എല്ലാ സെക്യൂരിറ്റികൾക്കും നിർദ്ദേശം ഉള്ളതിനാൽ മഹേഷ് അടുത്തുള്ള രണ്ട് ജീവനക്കാരെയും കൂട്ടിയാണ് വന്നത്. കസ്റ്റമറായ ഒരു സ്ഥാപനത്തിന് ഗിഫ്റ്റുകൾ നല്കാനുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ ഒപ്പം കൂട്ടിയത്. ഷോറൂം തുറന്ന് ഇവർക്ക് ഗിഫ്റ്റ് ബോക്സുകൾ നൽകി പുറത്തേക്ക് പറഞ്ഞയച്ച ശേഷം ലോക്കർ തുറന്ന് പണം എടുക്കുകയായിരുന്നു.

കഴിഞ്ഞ 20 വർഷമായി കല്യാൺ സിൽക്‌സിൽ ജോലി ചെയ്തു വരുന്ന മഹേഷ് സ്ഥാപന ഉടമയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പണം കവർച്ച നടത്തിയതെന്നാണ് പ്രതി നൽകിയ വിവരം.

Continue Reading

CRIME

മർദ്ദനമേറ്റ കുട്ടിയുടെ ചികിത്സാ ചെലവും സുരക്ഷിതത്വവും ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി.

Published

on

മാതാപിതാക്കളുടെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നു വയസ്സുകാരന്റെ മുഴുവൻ ചികിത്സാ ചിലവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. കുട്ടിയുടെ ആരോഗ്യനില വിലയിരുത്തുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട്. ഇനിയൊരു കുട്ടിയും ദുരിതം അനുഭവിക്കാതിരിക്കാന്‍ നമുക്കൊന്നിക്കാമെന്നും ശൈലജ ടീച്ചർ ഫേസ്‌ബുക്കിൽ കുറിച്ചു.

മന്ത്രയുടെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം:

തൊടുപുഴയില്‍ 7 വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഇപ്പോഴും നമ്മുടെ ഓര്‍മ്മയില്‍ തന്നെയുണ്ട്. അതിനിടെ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ആലുവയില്‍ നിന്നും വരുന്നത്. ഇതര സംസ്ഥാനക്കാരായ സ്വന്തം മാതാപിതാക്കളുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയില്‍ രാജഗിരി ആശുപത്രിയില്‍ കഴിയുകയാണ് മൂന്നര വയസുകാരന്‍.

ഇക്കാര്യം അറിഞ്ഞയുടന്‍ തന്നെ സംഭവത്തെപ്പറ്റി അന്വേഷിക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകറും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും ആശുപത്രിയുമായി ബന്ധപ്പെടുകയും കുട്ടിയുടെ ചികിത്സയ്ക്കും സുരക്ഷയ്ക്കുമാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യ നിലയെപ്പറ്റി ആശുപത്രി അധികൃതരുമായി ഞാനും സംസാരിച്ചിരുന്നു. ആരോഗ്യ നില മോശമായതിനാല്‍ മറ്റാശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

ഈ കുട്ടിയുടെ ചികിത്സാ ചെലവും സുരക്ഷിതത്വവും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുന്നതാണ്. കുട്ടിയുടെ ആരോഗ്യനില വിലയിരുത്തുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ബാലകൃഷ്ണന്‍, പീഡിയാട്രിക് വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. വീരേന്ദ്രകുമാര്‍, ന്യൂറോളജി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ഹാരിസ് എന്നീ വിദഗ്ധ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്.

ഈ സംഘം രാത്രി ഏഴ് മണിയോടെ രാജഗിരി ആശുപത്രിയിലെത്തുന്നതാണ്. കൂടാതെ സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തു.

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് പലപ്പോഴും ക്രൂര മര്‍ദനമുണ്ടാകുന്നത്. കുട്ടികള്‍ക്ക് നേരെയുള്ള എല്ലാവിധ അതിക്രമങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ സര്‍ക്കാര്‍ തണല്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്.

1517 എന്ന ഫോണ്‍ നമ്പരില്‍ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും വിളിച്ചറിയിക്കാവുന്നതാണ്. ബന്ധുക്കളും അയല്‍ വീട്ടുകാരും ഇത് ശ്രദ്ധിക്കേണ്ടതാണ്. കുട്ടികള്‍ക്ക് നേരെ എന്തെങ്കിലും അതിക്രമം കണ്ടാല്‍ ഈ നമ്പരില്‍ വിളിച്ച് അറിയിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇനിയൊരു കുട്ടിയും ദുരിതം അനുഭവിക്കാതിരിക്കാന്‍ നമുക്കൊന്നിക്കാം.

Continue Reading

CRIME

ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

Published

on

മുസ്ലീം വിരുദ്ധ, വർഗ്ഗീയ പരാമർശത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള നടത്തിയ പരാമർശത്തിൽ പിള്ളയ്ക്കെതിരെ കേസെടുത്തു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പാർട്ടിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നടപടിക്ക് ശുപാർശ ചെയ്തത്. ജനപ്രാധിനിധ്യ നിയമത്തിന്‍റെ ലംഘനമാണ് ശ്രീധരൻ പിള്ള നടത്തിയതെന്നാണ് റിപ്പോർട്ടിലെ ഉള്ളടക്കം.

സി.പി.എം നേതാവ് വി. ശിവൻ കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്.

153, 153 A എന്നീ വകുപ്പുകൾ പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടു കൂടി പ്രകോപനം ഉണ്ടാക്കുക, മത സൗഹാർദ്ദത്തിന് ഭംഗം വരുത്തുന്ന പ്രവൃത്തികൾ ചെയ്യുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിന് ഇടയിലായിരുന്നു പിള്ള വിവാദമായ പരാമര്‍ശം നടത്തിയത്. ബാലാക്കോട്ടിലെ സൈനിക നടപടികളെ കുറിച്ചുള്ള പരാമർശമാണ് പരാതിക്കിടയാക്കിയത്.

ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ മുസ്‌ലിം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കിയാലെമറിയാൻ പറ്റൂ’ എന്നായിരുന്നു പരാമര്‍ശം.

മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നതാണ് പ്രസംഗത്തിലെ പരാമർശമെന്നു ചൂണ്ടിക്കാട്ടി സി.പി.എമ്മും കോൺഗ്രസ്സും, മുസ്‌ലിം ലീഗും രംഗത്തെത്തിയിരുന്നു. പ്രസംഗത്തിനെതിരെ പോലീസ് പരാതി കൂടാതെ വി.ശിവൻ കുട്ടി തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ പിള്ളയ്ക്കെതിരെ നടപടിക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.

Continue Reading
CRIME6 mins ago

കല്യാൺ സിൽക്സിൽ 60 ലക്ഷത്തിന്റെ കവർച്ച. ജനറൽ മാനേജർ പിടിയിൽ.

CRIME1 hour ago

മർദ്ദനമേറ്റ കുട്ടിയുടെ ചികിത്സാ ചെലവും സുരക്ഷിതത്വവും ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി.

KERALA2 hours ago

രാഹുൽ പറഞ്ഞത് കേൾക്കാൻ കഴിയാത്തത് കൊണ്ടാണ് പരിഭാഷ പാളിയതെന്ന് പി.ജെ കുര്യൻ.

HEALTH2 hours ago

മംഗളൂരുവിൽ നിന്നും കൊണ്ട് വന്ന പിഞ്ചു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയം.

INDIA3 hours ago

സരിത നായർ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

INDIA5 hours ago

എരുമയെ പോലെയാണെന്ന് ബി.ജെ.പി നേതാവിന്റെ വംശീയ പരാമർശത്തിന് കുമാരസ്വാമിയുടെ മറുപടി.

CRIME6 hours ago

ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

LATEST8 hours ago

സൗദിയിൽ രണ്ട് ഇന്ത്യക്കാരുടെ തല വെട്ടി. ഇന്ത്യൻ എംബസ്സി അറിയുന്നത് ഒന്നര മാസത്തിന് ശേഷം.

MIDDLE EAST8 hours ago

വൻതുകയുമായി കിട്ടിയ പേഴ്‌സ് തിരിച്ചേൽപ്പിച്ചു. മലയാളിയെ യു.എ.ഇ പോലീസ് ആദരിച്ചു.

CRIME9 hours ago

മൂന്ന് വയസ്സുകാരന്റെ നില അതീവ ഗുരുതരം. അച്ഛന്റെയും അമ്മയുടേയും പേരിൽ വധശ്രമത്തിന് കേസെടുത്തു.

KERALA10 hours ago

പ്രളയ ബാധിതർക്കുള്ള ഗൃഹോപകരണങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നതായി ആരോപണം.

CRIME10 hours ago

കണ്ഠര് മോഹനർക്കെതിരെ ഹർജിയുമായി അമ്മ ഹൈക്കോടതിയിൽ.

INDIA11 hours ago

ടിക് ടോക്: നിരോധനമില്ല. നിലവിലുള്ളവർക്ക് തുടരാം.

CRIME22 hours ago

റിയാദിൽ വാഹനത്തിന്റെ നമ്പറിൽ പ്ളേറ്റ് മോഷ്‌ടിക്കപ്പെട്ട് നിയമ കുരുക്കിൽ അകപ്പെട്ട് മലയാളി.

CINEMA23 hours ago

സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങിയെന്ന് വാർത്ത. ശരിയല്ലെന്ന് നേതാക്കൾ.

MIDDLE EAST4 weeks ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA3 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH5 days ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME2 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME1 week ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE2 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

SAUDI ARABIA2 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

HEALTH1 week ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

CRIME1 week ago

സഹ തടവുകാരുടെ മർദ്ദനം പേടി ജയിൽ മാറ്റി തരണമെന്ന് അരുൺ.

CRIME3 weeks ago

പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്ത കേസിൽ സർക്കാരിന് നോട്ടീസ്.

MIDDLE EAST4 weeks ago

സൗദിയിൽ വിസിറ്റ് വിസ പുതുക്കുന്നതിന് ഇൻഷുറൻസ് നിർബന്ധം. പ്രവാസികളിൽ പലരും പ്രതിസന്ധിയിൽ.

Trending

Copyright © 2019 Pravasi Corner.

error: Content is protected !!