Connect with us

KERALA

കോട്ടയത്ത് നഴ്സിനെ ഡോക്ടര്‍ ശിക്ഷിച്ച സംഭവത്തില്‍ സൗദിക്കെതിരെ അവഹേളന പരാമര്‍ശം നടത്തിയ ഡോക്ടര്‍ക്കെതിരെ പ്രവാസികളുടെ പ്രതിഷേധം

Published

on

കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ദേഹത്ത് ട്രേ വച്ചു എന്ന കാരണത്താല്‍ നഴ്സിനെ കട്ടിലില്‍ കിടത്തി കാലില്‍ ട്രേ വെച്ച് ഡോക്ടര്‍ ശിക്ഷിച്ച സംഭവത്തെ കുറിച്ചുള്ള ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ.സുല്‍ഫി നൂഹിനാണ് പ്രവാസികളുടെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

സംഭവത്തില്‍ ഡോക്ടര്‍ സ്വീകരിച്ച ശിക്ഷാ നടപടിയുടെ പേരില്‍ സൗദി അറേബ്യയെ അവഹേളിക്കുന്ന വിധത്തിലുള്ള പരാമര്‍ശം നടത്തിയതാണ് പ്രവാസികളുടെ പ്രതിഷേധത്തിന് കാരണം.

ഇത്തരം പ്രാകൃത ശിക്ഷ നല്‍കാന്‍ ഇത് സൗദി അറേബ്യ ഒന്നുമല്ലെന്നും നല്‍കിയ ശിക്ഷ പ്രാകൃതമായി പോയെന്നുമാണ്‌ ഇദ്ദേഹത്തിന്‍റെ പരാമര്‍ശം.

ഇതു സൗദിഅറേബ്യ അല്ല, മരുന്നു ട്രേ സ്വന്തം കയ്യില്‍ വെച്ചാല്‍ മതി എന്ന് തുടങ്ങുന്ന പോസ്റ്റില്‍ രണ്ടു സ്ഥലത്ത് അദ്ദേഹം സൗദി അറേബ്യയെ പ്രാകൃത രാജ്യമെന്ന രീതിയില്‍ പരാമര്‍ശിക്കുന്നുവെന്നാണ് ആരോപണം. തികച്ചും അനാവശ്യമായാണ് സൗദി അറേബ്യയെ പറ്റി അദ്ദേഹം ഈ വിഷയത്തില്‍ പരാമര്‍ശിക്കുന്നത്ന്നു എന്നാണു വായനക്കാരുടെ അഭിപ്രായം.

ഈ ഡോക്ടര്‍ ഒരു വിദേശയാത്ര നടത്തണമെന്നും സൗദി അറേബ്യയിലെ ആശുപത്രികളില്‍ ഇത് പോലെ രോഗികളെ പീഡിപ്പിക്കുന്ന ഒരു നഴ്സിനെയെങ്കിലും കാണിച്ച് തരണമെന്നാണ് കൂടുതല്‍ പേരും കമന്റുകളിലൂടെ ആവശ്യപ്പെടുന്നത്.

ഓരോ നാടിന്റെയും സ്പന്ദനം അതിസൂക്ഷ്മം നിരീക്ഷിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും ലക്ഷക്കണക്കിന്‌ മലയാളികള്‍ക്ക് അന്നം തരുന്ന നാടാണ് സൗദി അറേബ്യയെന്നും ഉപകാരം ഒന്നും ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് എന്നും ചിലര്‍ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു.

ഡോക്ടര്‍ക്ക് എന്താണ് സൗദി അറബിയോട് ഇത്ര വിരോധമെന്നാണ് ഒരു പ്രവാസിയുടെ ചോദ്യം.

ഇത് പോലുള്ള നിരവധി കമന്റുകളാണ് അദ്ദേഹത്തിന്‍റെ പോസ്റ്റിനടിയില്‍ പ്രത്യക്ഷപ്പെടുന്നത്. ആയിരക്കണക്കിന് കമന്‍റുകള്‍ ഈ പോസ്റ്റ്‌ പ്രസിദ്ധീകരിച്ച മുഖ്യധാര പത്രത്തിന്റെ വാര്‍ത്തക്കടിയിലും വരുന്നു.

കഴിഞ്ഞ ദിവസമാണ് നഴ്‌സിനെ ശിക്ഷിച്ച ഡോക്ടറുടെ നടപടി വിവാദത്തിലായത്. രോഗിയുടെ ശരീരത്തില്‍ ട്രേ വച്ചതിന് നഴ്‌സിനെ കട്ടിലില്‍ കിടത്തി കാലില്‍ അതേ ട്രേ വച്ചു നഴ്‌സിനെ ശിക്ഷിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ മാപ്പ് പറയാമെന്ന് ഡോ. ജോണ്‍ എസ്. കുര്യന്‍ പറഞ്ഞിരുന്നു. അതേ സമയം ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജ് നഴ്‌സുമാര്‍ പണിമുടക്ക്ക്കി ആരംഭിക്കുകയും കോട്ടയം മെഡിക്കല്‍ കോളജ് ശസ്ത്രക്രിയ വകുപ്പു മേധാവി ഡോ. ജോണ്‍ എസ്. കുര്യനെതിരെ നഴ്‌സ് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അന്വേഷണത്തിനു കമ്മിഷനെ നിയോഗിക്കുകയും ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുകയായിരുന്നു.

ശസ്ത്രക്രിയ തീവ്രപരിചരണ വിഭാഗത്തില്‍ തിങ്കളാഴ്ചയാണു സംഭവം. തീവ്രപരിചരണ വിഭാഗത്തില്‍ രോഗികളെ പരിശോധിക്കാനെത്തിയ ഡോ. ജോണ്‍ എസ്. കുര്യന്‍ ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന രോഗിയുടെ കിടക്കയില്‍ നഴ്‌സുമാര്‍ ഉപയോഗിക്കുന്ന ട്രേ ഇരിക്കുന്നതായി കണ്ടു. മരുന്നുകള്‍, രക്തത്തിലെ പഞ്ചസാര അളക്കുന്ന ഉപകരണം എന്നിവ സഹിതമാണ് ട്രേ കട്ടിലില്‍ രോഗിയുടെ കാലിന്റെ ഭാഗത്ത് വച്ചിരിക്കുന്നതു കണ്ടത്

ട്രേ മറന്നു വച്ച നഴ്‌സിനെ വിളിച്ചു വരുത്തിയ ഡോക്ടര്‍, രോഗികളെ പരിചരിക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിതെന്നു പറഞ്ഞു ശാസിച്ചു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലെ ഒഴിഞ്ഞു കിടക്കുന്ന കിടക്കയില്‍ കാലില്‍ ഇതേ ട്രേയുമായി കിടക്കാന്‍ നഴ്‌സിനോടു നിര്‍ദേശിച്ചു. പഠനം കഴിഞ്ഞ് പരിശീലനത്തിനായി മെഡിക്കല്‍ കോളജില്‍ എത്തിയതായിരുന്നു നഴ്‌സ്.

അത്യാസന്ന നിലയിലുള്ള മറ്റൊരു രോഗിയെ പരിചരിക്കാനായി പെട്ടെന്ന് പോകേണ്ടി വന്നപ്പോള്‍ നഴ്‌സ് ട്രേ മറന്നുപോയതാണെന്നു കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ഹെന ദേവദാസ് പറഞ്ഞു. ഭാരം കുറഞ്ഞ സാധനങ്ങളാണു ട്രേയില്‍ ഉണ്ടായിരുന്നത്. ക്ഷമ ചോദിച്ചിട്ടും കരഞ്ഞു പറഞ്ഞിട്ടും ഡോക്ടര്‍ വഴങ്ങിയില്ലെന്നും റൗണ്ട്‌സ് കഴിയുന്നതുവരെ കട്ടിലില്‍ കിടത്തിയെന്നും ഹെന പറയുന്നു

അതേസമയം നഴ്‌സ് ചെയ്തത് ഗുരുതരമായ തെറ്റാണെന്നു . പാന്‍ക്രിയാസ് പകുതി മുറിഞ്ഞ് അനങ്ങാന്‍ പോലും കഴിയാത്ത രോഗിയുടെ ദേഹത്താണ് അരകിലോ ഭാരമുള്ള രണ്ടു ട്രേകള്‍ നഴ്‌സ് വച്ചത്. ഇതില്‍ ഒന്ന് കാലിലും മറ്റൊന്ന് തുടയിലുമായിരുന്നു. രോഗി നേരിട്ട ബുദ്ധിമുട്ടും വിഷമവും നഴ്‌സ് കൂടി മനസ്സിലാക്കാനാണ് മൂന്നു മിനിറ്റ് ശിക്ഷിച്ചതെന്നും ഡോ. ജോണ്‍ പറയുന്നു. ചെയ്തതു തെറ്റാണെങ്കില്‍ നഴ്‌സിനോടു ക്ഷമ ചോദിക്കാന്‍ തയാറാണെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച ഡോ.നൂഹിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.

ഡോക്ടറുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഓപ്പറേഷന്‍ കഴിഞ്ഞ രോഗിയുടെ കാല്‍പാദത്തില്‍ മരുന്നുകള്‍ അടങ്ങിയ ട്രേ വെച്ചു എന്ന കാര്യത്തിന് ശിക്ഷയായി നേഴ്സിന്റെ കാലില്‍ ട്രേ വെച്ച് ശിക്ഷിക്കാന്‍ ഇത് സൗദ്യ അറേബ്യ ഒന്നുമല്ല.

നേഴ്സ് മരുന്നുകള്‍ അടങ്ങിയ ട്രേ രോഗിയുടെ പാദത്തില്‍ വെച്ചത് തീര്‍ത്തും തെറ്റ് തന്നെ.

ശ്രദ്ധ കുറവ് കൊണ്ടോ, ശീലിച്ചുപോയ കാര്യമായത് കൊണ്ടോ, ഒക്കെ മനപൂര്‍വ്വം അല്ലാതെ പറ്റിയതുമാകാം.

പ്രത്യേകിച്ച് നേഴ്സിംഗ് ട്രെയിനിയായ വനിത ആയത് കൊണ്ട് തന്നെ. തെറ്റിനെ ചൂണ്ടിക്കാണിച്ച് കൊടുക്കുകയും തിരുത്താന്‍ ഉപദേശിക്കുകയും ചെയ്യുകയായിരുന്നു ഉത്തമം

അതിന് പകരം സൗദ്യ അറേബ്യ പോലെ കട്ടിലില്‍ പിടിച്ചു കിടത്തി കാലിന്മേല്‍ ഭാരമുള്ള ട്രേ കയറ്റി വെക്കുന്നത് പ്രാകൃത ശിക്ഷാരീതിയാണെന്നത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.

ഡോക്ടറും, നഴ്സും തെറ്റ് ചെയ്തു എന്ന് പറയാതിരിക്കാന്‍ കഴിയില്ല

എങ്കിലും കൂടുതല്‍ കുറ്റകരം നഴ്സിന് കിരാത ശിക്ഷ നൽകിയ ഡോക്ടറുടെ നടപടി തന്നെയെന്ന് തുറന്ന് പറയേണ്ടി വരും.

ആരോഗ്യമേഖലയിലെ പ്രവര്‍ത്തനം ഒരു കൂട്ടായ്മയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ ഒരുമിച്ച് നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് പലപ്പോഴും ആരോഗ്യമേഖലയിലെ വിജയങ്ങൾക്ക് അടിസ്ഥാനമാകുന്നത്.

അതിലെ ടീം ലീഡര്‍ ഡോക്ടര്‍ ആകുന്നു എന്ന് മാത്രം.

നേഴ്സിനും, എന്തിന് കോറിഡോര്‍ വൃത്തിയാക്കുന്ന സീപ്പറിനും ഓപ്പറേനു മുന്‍പ് മുടി വെട്ടിക്കളയുന്ന, ശരീരംവൃത്തിയാക്കുന്ന ജോലിക്കാരനും എല്ലാവര്‍ക്കും പങ്ക് ഉണ്ടെന്ന് നാം ഓർക്കണം.

ഇത്തരം ഒറ്റപ്പെട്ട പ്രവര്‍ത്തികളില്‍ ആരോഗ്യ മേഖലയിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കുവാനും ഇടയാകരുത് എന്ന് മാത്രമേ പറയാനുള്ളൂ. ഒരുമിച്ച് തന്നെ നീങ്ങണം.

മുന്‍കാലങ്ങളില്‍ റാഗിംഗ് പരമ്പരകള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അരങ്ങേറിയിരുന്നു. ക്രൂരമായ റാഗിങ്ങിന് വിധേയമായ പലരും മാനസിക സമ്മര്‍ദ്ധത്തില്‍ ആകുകയും ചെയ്തിരുന്നു.

ഇതു സൗദി അറേബ്യ ഒന്നും അല്ലല്ലോ

അതുകൊണ്ടു മരുന്നു ട്രേ കയ്യില്‍ വെച്ചാല്‍ മതി.

രോഗിയുടെ കാലിലും നഴ്‌സിന്റെ കാലിലും വേണ്ട !

INDIA

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

Published

on

റിയാദ്: കോവിഡ് പ്രതിസന്ധി മൂലം ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യകതയും ദൌര്‍ലഭ്യവും ചൂഷണം ചെയ്തു വ്യാജ ഏജന്റുമാര്‍ തട്ടിപ്പുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേനയാണ് ഇവര്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തുന്നത്. ചതിയില്‍ പെട്ട് നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടതയാണ് അറിയുന്നത്.

റിയാദ് ഇന്ത്യന്‍ എംബസ്സി വഴി നഴ്സുമാരെ വാക്സിനേഷന്‍ ഡ്യൂട്ടിക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന വാഗ്ദാനം നല്‍കിയാണ്‌ പണം തട്ടിയത്. ഗൂഗിള്‍ പേ വഴിയാണ് പല നഴ്സുമാരും പണം കൈമാറിയിട്ടുള്ളത്. അത് മൂലം പരാതിപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. ഒരാള്‍ക്ക് 35,൦൦൦ രൂപക്ക് മുകളില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

എംബസ്സിയുടെ നേരിട്ടുള്ള നിയമനമാണ് നടത്തുന്നത് എന്നാണ് ഏജന്റുമാര്‍ പറഞ്ഞിരുന്നത്. തിരഞ്ഞെടുക്കപ്പെട്ടതായി കാണിച്ചു കൊണ്ട് ഇന്ത്യന്‍ എംബസ്സിയുടെ ഔദ്യോഗിക മുദ്രയും സീലും ഉള്ള കത്തുകളാണ് ഇവര്‍ക്ക് അയച്ചു കൊടുത്തിട്ടുള്ളത്. മേയ് പത്താം തിയ്യതി മെഡിക്കല്‍ പരിശോധന നടത്തണമെന്നും കാണിച്ച് ഇവര്‍ക്ക് കത്ത് നല്‍കിയിരുന്നു.

മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായാല്‍ അന്ന് തന്നെ നഴ്സുമാര്‍ക്ക് വിസയും, ഇമിഗ്രേഷന്‍ പേപ്പറുകളും ഇന്‍ഷുറന്‍സ് പേപ്പറുകളും വിമാന ടിക്കറ്റും അടങ്ങുന്ന കിറ്റ്‌ കൈമാറുമെന്നും കത്തില്‍ പറയുന്നു. മേയ് 12 ന് റിയാദിലെ തൊഴില്‍ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കത്തില്‍ കാണിച്ചിരുന്നു. 53൦൦ റിയാലായിരുന്നു ശമ്പളമായി വാഗ്ദാനം ചെയ്തിരുന്നത്.

ഇക്കാര്യത്തില്‍ സംശയം തോന്നിയ മൂന്ന് നഴ്സുമാര്‍ ഇക്കാര്യം നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനെ (യു.എന്‍.എ) അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഘടനയുടെ ഭാരവാഹികള്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു റിക്രൂട്ട്മെന്റ് വ്യാജമാണെന്നും തട്ടിപ്പില്‍ പെടരുതെന്നും എംബസ്സി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

മുന്‍പും ഇത്തരത്തില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ നടന്നിരുന്നെന്നും ഒരു ഇടവേളക്ക് ശേഷം ഇത് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണെന്നും യു.എന്‍.എ ഭാരവാഹികള്‍ പറയുന്നു. യു.എ.ഇ യിലും വാക്സിനേഷന്‍ ഡ്യൂട്ടിക്ക് എന്ന പേരില്‍ കൊണ്ട് പോയ നഴ്സുമാരില്‍ ഒരു വിഭാഗവും പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിയണമെന്നും വ്യാജന്മാരുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി പണം നഷ്ടമാക്കരുത് എന്നും സംഘടന നഴ്സുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading

INDIA

ശ്രീലങ്ക വഴി സൗദിയിലേക്ക് പുതിയതായി വരുന്ന യാത്രക്കാര്‍ ശ്രദ്ധിക്കുക

Published

on

കൊളംബോ: നേപ്പാളും മാലിദ്വീപും വഴിയുള്ള പ്രവേശനം അടഞ്ഞതോടെ ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നതിനായി എത്തിയവര്‍ക്ക് മുന്നില്‍ പുതിയ അനിശ്ചിതത്വം. നിലവില്‍ ശ്രീലങ്കയില്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ കാര്യത്തില്‍ പോലും ഔദ്യോഗികമായ ഉറപ്പ് നല്‍കാന്‍ ശ്രീലങ്കന്‍ എയര്‍വേയ്സ് അധികൃതര്‍ തയ്യാറാവാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.

മൂന്നാമതൊരു രാജ്യത്തേക്ക് യാത്രക്കാരെ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്ക് ഇല്ലെന്ന നിലപാടിലാണ് വിമാന കമ്പനികള്‍. എന്നാല്‍ ഇതുവരെ വ്യക്തമായൊരു സര്‍ക്കുലര്‍ ഇക്കാര്യത്തില്‍ ശ്രീലങ്കന്‍ എമിഗ്രേഷന്‍ അധികൃതര്‍ പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍ ഔദ്യോഗികമായി ഇക്കാര്യം യാത്രക്കാരെ അറിയിക്കാനും വിമാന കമ്പനിക്കാര്‍ തയ്യാറാവുന്നില്ല.

ഏപ്രില്‍ 27 നുള്ളില്‍ ശ്രീലങ്കയില്‍ പ്രവേശിച്ച് നിലവില്‍ ശ്രീലങ്കയില്‍ ക്വാറന്റൈനില്‍ കഴിയുന്ന മലയാളികളായ യാത്രക്കാരോട് ശ്രീലങ്കന്‍ എയര്‍വേയ്സ് ജീവനക്കാര്‍ അറിയിച്ചിട്ടുള്ളത് നിങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ പരമാവധി ശ്രമിക്കാം എന്ന് മാത്രമാണ്. യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പിച്ചു പറയാനോ ഉത്തരവാദിത്വം ഏറ്റെടുക്കാനോ അവര്‍ തയാറാവുന്നില്ല. എമിഗ്രേഷന്‍ അധികൃതര്‍ അനുവദിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവില്ലെന്നും അല്ലാത്ത പക്ഷം ഇന്ത്യയിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വരും എന്നും അവര്‍ ക്വാറന്റൈന്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവാതിരിക്കണമെങ്കില്‍ നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ വേണ്ടി വരുമെന്നും എന്നാല്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ എംബസ്സി ഇക്കാര്യത്തില്‍ യാതൊരു ഉറപ്പും ഇത് വരെ നല്‍കിയിട്ടില്ലെന്നും വിമാന കമ്പനിക്കാര്‍ പറയുന്നു.

നിലവില്‍ യാത്ര തടസ്സപ്പെടുമെന്നോ ട്രാന്‍സിറ്റ് യാത്രക്കാരെ അനുവദിക്കില്ലെന്നോ ഉള്ള സര്‍ക്കുലര്‍ ശ്രീലങ്കന്‍ അധികൃതര്‍ ഇതുവരെ ഇറക്കിയിട്ടില്ല. അത് കൊണ്ട് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന മലയാളികള്‍. എന്നാല്‍ പുതിയതായി വരുന്നവരുടെ കാര്യത്തില്‍ ഉറപ്പൊന്നും പറയാന്‍ സാധിക്കില്ലെന്നാണ് വിമാന കമ്പനിക്കാര്‍ അറിയച്ചതെന്നു അവര്‍ വെളിപ്പെടുത്തുന്നു.

വ്യക്തമായ ഒരു നിലപാട് എടുക്കാനോ പറയാനോ വിമാന കമ്പനിക്കാര്‍ക്ക് കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് എയര്‍ലൈന്‍ കമ്പനി അയച്ച ഇമെയില്‍ പ്രകാരം എയര്‍ ബബിള്‍ കരാറില്‍ ട്രാന്‍സിറ്റ് യാത്രക്കാരെ കൊണ്ട് പോകുന്നതിനുള്ള വ്യവസ്ഥകള്‍ ഇല്ലെന്നും അത് കൊണ്ട് യാത്രക്കാരെ മൂന്നാമതൊരു രാജ്യത്തേക്ക് കൊണ്ട് പോകാന്‍ സാധിക്കില്ലെന്നുമാണ് വ്യക്തമാക്കുന്നത്. എന്നാല്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്നും നേപ്പാള്‍ എത്തിയ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ തടസ്സം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികരണം ഉണ്ടായിട്ടില്ല.

നേപ്പാളിന്റെ വഴി തന്നെ ശ്രീലങ്ക പിന്തുടരുമെന്നാണ് ട്രാവല്‍ രംഗത്തെ വിദഗ്ദര്‍ വിലയിരുത്തുന്നത്. ഇന്ത്യയിലെ അതിരൂക്ഷമായ അവസ്ഥയില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ശ്രീലങ്കയിലേക്ക് പ്രവേശിക്കുന്നതിനെ ശ്രീലങ്കന്‍ അധികൃതര്‍ അനുകൂലിക്കുന്നില്ല. നേപ്പാളും മാലിദ്വീപും വഴിയുള്ള സൗദി പ്രവേശനം തടസ്സപ്പെട്ടതോടെ കൂടുതല്‍ ഇന്ത്യക്കാര്‍ ശ്രീലങ്കയില്‍ എത്തുമെന്ന് അധികൃതര്‍ക്ക് ഉറപ്പാണ്. എന്നാല്‍ ട്രാന്‍സിറ്റ് യാത്രക്കാരെ വിലക്കി കൊണ്ടുള്ള ഒരു സര്‍ക്കുലര്‍ ഇറക്കുന്നതിനെ കുറിച്ച് അവര്‍ നിലപാട് എടുത്തിട്ടുമില്ല. പക്ഷെ വരും ദിവസങ്ങളില്‍ അത്തരമൊരു സര്‍ക്കുലറിന് സാധ്യത ഉണ്ടെന്ന് തന്നെയാണ് ട്രാവല്‍ രംഗത്തെ വിദഗ്ദരുടെ വിലയിരുത്തല്‍.

നേപ്പാള്‍ വഴിയുള്ള യാത്ര തടസ്സപ്പെട്ടതോടെ കേരളത്തില്‍ നിന്ന് തന്നെ നിരവധി പേര്‍ മേയ് ഒന്നാം തിയ്യതി മുതല്‍ ട്രാന്‍സിറ്റ് യാത്രക്കാരായി സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ശ്രീലങ്കയിലേക്ക് വരുന്നതിന് തയ്യാറായി നില്‍ക്കുകയാണ്. അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നും വ്യക്തമായ ഒരു ഉറപ്പുമില്ലാതെ ശ്രീലങ്കയിലേക്ക് വരുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ട്രാവല്‍ രംഗത്തെ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

അതേ സമയം ഇത് വരെ ട്രാന്‍സിറ്റ് യാത്രക്കാരെ വിലക്കി കൊണ്ടോ ട്രാന്‍സിറ്റ് യാത്രക്കാരെ മൂന്നാമതൊരു രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുമെന്ന് വ്യക്തമാക്കി കൊണ്ടോ ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമായ ഒരു സര്‍ക്കുലര്‍ പുറത്തു വിടാത്തതിനാല്‍ ഇപ്പോള്‍ ശ്രീലങ്കയിലേക്ക് പ്രവേശിക്കുന്നതില്‍ കുഴപ്പമൊന്നും ഉണ്ടാവില്ലെന്നും നേപ്പാളില്‍ ഉണ്ടായത് പോലെ സര്‍ക്കുലര്‍ പുറത്തിറങ്ങുന്നത് വരെയുള്ള യാത്രക്കാര്‍ക്ക് അനുവാദം നല്‍കുമെന്നുമാണ് ട്രാവല്‍ എജന്‍സിക്കാര്‍ യാത്രക്കാരോട്  പറയുന്നത്.

ട്രാവല്‍ എജന്‍സിക്കാരുടെ ഈ വാദം ശരി വെക്കുകയാണെങ്കില്‍ തന്നെയും സ്വന്തം റിസ്ക്കില്‍ ആയിരിക്കണം യാത്രക്കാര്‍ പോകേണ്ടത് എന്ന് ട്രാവല്‍ എജന്‍സിക്കാര്‍ പറയുന്നുമുണ്ട്. ഏതെങ്കിലും കാരണവശാല്‍ യാത്രക്ക് തടസം വരികയാണെങ്കില്‍ മുടക്കിയ തുക തിരികെ നല്‍കാന്‍ ട്രാവല്‍ ഏജന്‍സികള്‍ തയ്യാറാവില്ല. അവര്‍ എമിഗ്രേഷന്‍ അധികൃതരെയും ഇന്ത്യന്‍ എംബസ്സിയേയും പഴി ചാരി രക്ഷപ്പെടുമെന്നും സാമ്പത്തിക നഷ്ടം മുഴുവന്‍ യാത്രക്കാര്‍ തന്നെ വഹിക്കേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Continue Reading

INDIA

ശ്രീലങ്ക വഴി സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി എണ്‍പതോളം മലയാളികള്‍ ശ്രീലങ്കയില്‍

Published

on

കൊളംബോ: നേപ്പാള്‍ വഴിയും മാലിദ്വീപ് വഴിയും സൗദി പ്രവേശനം അടഞ്ഞതോടെ ശ്രീലങ്ക വഴിയും പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിക്കാനായി തിരഞ്ഞെടുക്കുന്നു. ഏറ്റവും അവസാനമാണ് ഇന്ത്യ ശ്രീലങ്കയുമായി എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെടുന്നത്. അതോടെ തുറന്നു കിട്ടിയ അവസരം ഉപയോഗിച്ചു സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് എണ്‍പതോളം സൗദി പ്രവാസികള്‍ ഇപ്പോള്‍.

എങ്കിലും ചില കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത നില നില്‍ക്കുന്നതിനാല്‍ കൃത്യത ഉറപ്പു വരുത്തിയതിന് ശേഷം മാത്രം യാത്ര ചെയ്യുന്നതാണ് നല്ലത് എന്ന് ഇപ്പോള്‍ ശ്രീലങ്കയില്‍ എത്തിയിട്ടുള്ള പ്രവാസികള്‍ വ്യക്തമാക്കുന്നു.

വളരെ കുറച്ചു ട്രാവല്‍ ഏജന്‍സികള്‍ മാത്രമാണ് ശ്രീലങ്ക വഴി ഇപ്പോള്‍ പാക്കേജുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ റൂട്ട് ആയതിനാലും തുടക്കമായതിനാലും ഈ റൂട്ടില്‍ അധികം തിരക്കില്ല.

കേരളത്തില്‍ നിന്നും നിലവില്‍ ശ്രീലങ്കയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചിട്ടില്ല. ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ വഴിയാണ് ഇപ്പോള്‍ ശ്രീലങ്കയിലേക്ക് പോകുന്നത്. കേരളത്തില്‍ നിന്നും പോകുന്നവര്‍ക്ക് ഇവിടങ്ങളിലെക്ക് ഡൊമസ്റ്റിക് ഫ്ലൈറ്റ് പിടിച്ചാല്‍ അവിടെ നിന്നും ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും.

ശ്രീലങ്കയില്‍ ഇന്ത്യക്കാര്‍ക്ക് മുന്‍പ് അനുവദിച്ചിരുന്നത് പോലെ ഓണ്‍ അറൈവല്‍ വിസ ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ ഓണ്‍ലൈന്‍ വഴി ഇ-വിസ എടുത്തു യാത്ര ചെയ്യാന്‍ സാധിക്കും. അതിനായി ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാണ്‌. കൂടാതെ കോവിഡ് ടെസ്റ്റ്‌ നടത്തുന്നതിനുള്ള പണവും മുന്‍‌കൂര്‍ ആയി അടക്കണം. ഇന്‍ഷുറന്‍സും വേണ്ടി വരും.

ഈ രേഖകളെല്ലാം തയ്യാറാക്കിയാള്‍ ഓണ്‍ലൈന്‍ വഴി ഹോട്ടല്‍ ബുക്കിംഗ് നടത്താന്‍ സാധിക്കും. ഈ രേഖകളെല്ലാം എമിഗ്രേഷന്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യുകയാണ്  വേണ്ടത്. രേഖകള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അവയുടെ കൃത്യത പരിശോധിച്ച് ഇ-വിസ നല്‍കും. ഇതിനായി കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും കാത്തിരിക്കേണ്ടി വരും.

വിമാനത്താവളത്തില്‍ ഇറങ്ങി കഴിഞ്ഞു ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത ഉടനെ ആര്‍ ടി – പി സി ആര്‍ ടെസ്റ്റിന് വിധേയനാവേണ്ടി വരും. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ അടുത്ത ഇടങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. വാക്സിന്‍ രണ്ടു ഡോസ് സ്വീകരിച്ചവര്‍ ആണെങ്കില്‍ മൂന്ന് ദിവസം കഴിഞ്ഞാല്‍ അവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കും. പരിശോധന ഉണ്ടായാല്‍ വാക്സിന്‍ എടുത്തതിന്റെ ഒറിജിനല്‍ രേഖ കാണിക്കേണ്ടി വരും. പതിനാല് ദിവസത്തിന് ശേഷമേ സൗദിയിലേക്ക് യാത്ര സാധിക്കുകയുള്ളൂ.

നിലവില്‍ എണ്‍പതോളം പേരാണ് സൗദിയിലേക്ക് പോകുന്നതിനായി ശ്രീലങ്കയില്‍ ഉള്ളത്. ഇവര്രില്‍ ചിലരുടെ വിമാന ടിക്കറ്റ് മേയ് ആറിനാണ് നല്‍കിയിരിക്കുന്നത്. ശ്രീലങ്കയില്‍ വന്നിറങ്ങുന്ന സമയത്ത് പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു എങ്കിലും ട്രാന്‍സിറ്റ് യാത്രക്കാരെ അനുവദിക്കില്ല എന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ഉണ്ടായിട്ടില്ല.

ഇതുവരെ വന്നിറങ്ങിയവര്‍ക്ക് പോകാന്‍ സാധിക്കും എന്ന മറുപടിയാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍ നല്‍കിയത് എങ്കിലും അത് ഔദ്യോഗികമായി അവര്‍ നല്‍കിയിട്ടില്ലെന്ന് ഇപ്പൊള്‍ സൗദി യിലേക്ക് പോകാനായി എത്തി ശ്രീലങ്കയില്‍ കാന്‍ഡിയില്‍ ക്വാറന്റൈനില്‍ കഴിയുന്ന വാഴക്കാട് സ്വദേശി മുബഷിര്‍ പറഞ്ഞു.

ട്രാവല്‍ രംഗത്ത് ജോലി ചെയ്ത പരിചയം നല്‍കിയ ധൈര്യം മൂലമാണ് ശ്രീലങ്ക തിരഞ്ഞെടുത്തതെന്ന് മുബഷിര്‍ പറയുന്നു. ആദ്യം എത്തുമ്പോള്‍ തങ്ങള്‍ മൂന്ന് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് മൂന്ന് ഫ്ലൈറ്റുകളിലായി എണ്‍പതോളം പേര്‍ എത്തിയത്.

ഇപ്പോഴും ശ്രീലങ്ക വഴി സൗദിയിലേക്ക് പോകാനായി ചില ട്രാവല്‍ ഏജന്‍സികള്‍ പാക്കേജുകള്‍ തുടരുന്നുണ്ട്. എന്നാല്‍ ഇനി പുതുതായി വന്നിറങ്ങുന്ന ട്രാന്‍സിറ്റ് യാത്രക്കാരെ സൗദിയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുമോ അതോ നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് പോകാനുള്ള അനുവാദം നല്‍കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ ഔദ്യോഗിക ഉറപ്പ് ലഭിച്ചതിനു ശേഷം മാത്രം യാത്ര ചെയ്യുന്നതായിരിക്കും ഉചിതം. യാത്ര ചെയ്യുന്നതിന് മുന്‍പായി അംഗീകൃത ട്രാവല്‍ ഏജന്‍സികളെ മാത്രം സമീപിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

Continue Reading
LATEST1 month ago

യു.എ.ഇ യില്‍ 14 ദിവസം താമസിക്കേണ്ട, സൗദിയിലേക്ക് അനധികൃത ചവിട്ടി കയറ്റല്‍

LATEST1 month ago

നാട്ടുകാരന്റെ ജീവനെടുക്കാന്‍ കൂട്ടു നിന്ന ഈ സൗദി മലയാളികള്‍ ശരിക്കും മാപ്പ് അര്‍ഹിക്കുന്നുണ്ടോ?

LATEST1 month ago

സൗദി പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 6 ചോദ്യങ്ങള്‍. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്.

LATEST1 month ago

രാജകാരുണ്യ കാലാവധി കഴിഞ്ഞാല്‍ സൗദി പ്രവാസികള്‍ക്ക് റീ എന്‍ട്രി പുതുക്കി കിട്ടാന്‍ എന്ത് ചെയ്യണം

LATEST1 month ago

മലയാളിക്ക് സൗദിയിലേക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവം. മറ്റു യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട.

LATEST1 month ago

തവക്കല്‍ന, ഹെല്‍ത്ത് പാസ്പോര്‍ട്ട് മൂലം ബോര്‍ഡിംഗ് പാസ് ലഭിക്കാതെ സൗദിയിലേക്ക് ഒരു മലയാളിയുടെ കൂടി യാത്ര മുടങ്ങി

LATEST2 months ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ഏറ്റവും പുതിയ 17 ചോദ്യങ്ങള്‍. നാട്ടില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരുന്നവരും സൗദിയില്‍ ഉള്ളവരും അറിഞ്ഞിരിക്കേണ്ടത്

LATEST2 months ago

ജിദ്ദ പ്രവാസിയുടെ കൈ പിടിച്ച് പ്രമുഖ ജീവ കാരുണ്യ പ്രവർത്തക നര്‍ഗീസ് പുതിയ ജീവിതത്തിലേക്ക്

LATEST2 months ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST2 months ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST2 months ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST2 months ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST2 months ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST2 months ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST2 months ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

Trending

error: Content is protected !!