Connect with us

LATEST

യു.എ.ഇ യില്‍ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചു വിടാവുന്ന 10 കാരണങ്ങള്‍ ?

Published

on

 

1

യു.എ.ഇ തൊഴില്‍ നിയമ പ്രകാരം നിയമപരമായ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കാതെ  പിരിച്ചു വിടാന്‍ സാധിക്കുന്ന കാരണങ്ങള്‍ എന്തൊക്കെയാണ്? ജോലിയില്‍ അറിയാതെ സംഭവിച്ച വീഴ്ചക്ക് പിരിച്ചു വിടാന്‍ സാധിക്കുമോ? Mr.A.V.K, AbuDhabi.

ഒരു തൊഴിലാളിയുടെ തൊഴിലിന്റെ വ്യവസ്ഥകള്‍ വ്യക്തിപരമായി നിര്‍വചിച്ചിട്ടുള്ള ഒന്നാണ് ഒരു തൊഴില്‍ കരാര്‍. ഒരു പ്രത്യേക തൊഴിലാളിക്ക് ലഭിക്കേണ്ട  ആനുകൂല്യങ്ങളും അവന്റെ അവകാശങ്ങളും കടമകളും തൊഴിലുടമയുടെ കടമകളും കര്‍ത്തവ്യങ്ങളും അതില്‍ പ്രതിപാദിച്ചിരിക്കും. എന്നാല്‍ ഇത് കൂടാതെ ഏതൊക്കെ സാഹചര്യത്തില്‍ ഒരു തൊഴിലാളിയെ പിരിച്ചു വിടാം എന്നും ഏതൊക്കെ സന്ദര്‍ഭത്തില്‍ ഒരു തൊഴിലാളിക്ക് സ്വയം പിരിഞ്ഞു പോകാം എന്നും യു.എ.ഇ തൊഴില്‍ നിയമം പ്രത്യേകമായി നിര്‍വചിച്ചിരിക്കുന്നു. അത്തരം സാഹചര്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ തൊഴില്‍ നിയമം ലംഘിക്കാതെ തന്നെ തൊഴിലാളിയെ പിരിച്ചു വിടുകയോ തൊഴിലാളിക്ക് സ്വയം പിരിഞ്ഞു പോകുകയോ ചെയ്യാന്‍ തക്ക വിധത്തിലുള്ള സുഗമമായ പാതയാണ് നിയമം ഒരുക്കുന്നത്.

ഇത്തരത്തില്‍ തൊഴിലുടമക്ക് തന്റെ കീഴിലുള്ള തൊഴിലാളിയെ മുന്‍കൂര്‍ നോട്ടീസ്‌ കൂടാതെ പിരിച്ചു വിടുന്നതിനുള്ള പത്തു കാരണങ്ങള്‍ യു.എ.ഇ തൊഴില്‍ നിയമത്തിലെ വകുപ്പ് 120 ല്‍ കാണിച്ചിരിക്കുന്നു.

Article 120

  1. സ്വന്തം Identity യെക്കുറിച്ചോ മാതൃരാജ്യത്തെക്കുറിച്ചോ ഉള്ള വ്യാജമായ രേഖകളോ, സര്‍ട്ടിഫിക്കറ്റുകളോ ഉപയോഗിച്ചാല്‍.
  2. പ്രൊബേഷന്‍ പിരീഡില്‍ ഉള്ള തൊഴിലാളിയെ പ്രസ്തുത കാലത്തിനിടക്കോ അതിനു ശേഷമോ പിരിച്ചു വിടാം.
  3. തൊഴിലുടമക്ക് സാരമായ സാമ്പത്തിക നഷ്ടം വരുന്ന തരത്തിലുള്ള തെറ്റുകള്‍ തൊഴിലാളിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായാല്‍. (എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായി 48 മണിക്കൂറുകള്‍ക്കുള്ളില്‍ തൊഴിലുടമ പ്രസ്തുത വിവരം ലേബര്‍ വകുപ്പിനെ അറിയിച്ചിരിക്കണം. )
  4. ജോലിയെ സംബന്ധിക്കുന്നതോ, ജോലി സ്ഥലത്തെ സംബന്ധിക്കുന്നതോ ആയ ഏതെന്കിലും തരത്തിലുള്ള സുരക്ഷയെ ബാധിക്കുന്ന നിര്‍ദേശങ്ങള്‍ തൊഴിലാളി ലംഘിച്ചാല്‍. (ഇത്തരം നിര്‍ദേശങ്ങള്‍ പ്രസ്തുത ജോലി സ്ഥലത്ത് കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. നിരക്ഷരനായ തൊഴിലാളിയാനെന്കില്‍ അയാളെ അത് പറഞ്ഞു കേള്‍പ്പിച്ചിരിക്കണം.)
  5. കരാര്‍ പ്രകാരമുള്ള പ്രാഥമികമായ കര്‍ത്തവ്യങ്ങളില്‍ വീഴ്ച വരുത്തുകയും അതിനു ശേഷം രേഖാ മൂലമുള്ള മുന്നറിയിപ്പിനും അന്വേഷണത്തിനും ശേഷം പ്രസ്തുത തെറ്റുകള്‍ ആവര്‍ത്തിക്കുകയും ചെയ്‌താല്‍.
  6. സത്യത്തെയോ, സത്യസന്ധതയെയോ, പൊതുധാര്‍മികതയെയോ ബാധിക്കുന്ന തരത്തിലുള്ള ഏതെന്കിലും കുറ്റകൃത്യങ്ങള്‍ക്ക് അവസാനമായി ശിക്ഷിക്കപ്പെട്ടാല്‍.
  7. തൊഴിലുടമയുടെ രഹസ്യമായ വിവരങ്ങള്‍ പരസ്യപ്പെടുതിയാല്‍.
  8. ജോലി സമയത്ത് മദ്യമോ മയക്കു മരുന്നോ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍
  9. ജോലി സമയത്ത് സഹപ്രവര്‍ത്തകനേയോ മാനേജരെയോ, തൊഴിലുടമയെയോ, കയ്യേറ്റം ചെയ്താല്‍.
  10.  ഒരു വര്‍ഷത്തില്‍ തുടര്‍ച്ചയായ ഏഴു ദിവസമോ 20 ഇടവിട്ടുള്ള ദിവസങ്ങളിലോ മതിയായ കാരണമില്ലാതെ ജോലിക്ക് ഹാജരാകാതിര്‍ക്കുക.

ഈ കാരണങ്ങള്‍ കൊണ്ട് ഒരു തൊഴിലാളിയെ അയാളുടെ ജോലിയില്‍  നിന്ന് നീക്കം ചെയ്യാനും കൂടാതെ വകുപ്പ് 139  പ്രകാരം അയാളുടെ മുഴുവന്‍ സേവനാന്തര (End of Service Benefits) ആനുകൂല്യങ്ങളും നല്‍കാതിരിക്കാന്‍ തൊഴിലുടമക്ക് അധികാരം ഉണ്ട്.

 

Click to comment

You must be logged in to post a comment Login

Leave a Reply

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST3 days ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST3 days ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST4 days ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST4 days ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST4 days ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST5 days ago

സൗദിയുടെ പുതിയ തീരുമാനം വെട്ടിലാക്കിയത് മേയ് 17 ന് കാത്തിരുന്ന പ്രവാസികളെ

LATEST5 days ago

തിരിച്ചു പോകുന്ന സൗദി പ്രവാസികള്‍ക്ക് സാമ്പത്തിക ആഘാതമായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍

LATEST5 days ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST6 days ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 week ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 week ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 week ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 week ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 week ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA4 weeks ago

ഇത് സൗദി പ്രവാസികള്‍ക്ക് വ്യക്തമായ ഒരു അപകട സൂചനയാണ്

INDIA4 weeks ago

മലയാളികള്‍ അടക്കം മുപ്പതോളം പേരെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും തിരിച്ചിറക്കി

INDIA4 weeks ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST2 weeks ago

സൗദി പ്രവാസികളുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍

INDIA2 weeks ago

അര്‍മേനിയ വഴിയും പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നു

INDIA4 weeks ago

ഇന്ത്യക്കാര്‍ക്ക് നിരാശ. സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസില്ല.

INDIA2 weeks ago

ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത.

LATEST4 weeks ago

ഈ പണം സൗദിയിലെ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

INDIA4 weeks ago

അനിശ്ചിതാവസ്ഥ സ്വയം വരുത്തി വെക്കുന്നവരാണ് ഈ സൗദി പ്രവാസികള്‍

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

BAHRAIN2 weeks ago

ബഹറിന്‍ വഴിയുള്ള സൗദി യാത്രക്ക് വിലക്ക് വന്നേക്കും

LATEST2 weeks ago

ഒരേ വിമാനത്തില്‍ ഒരുമിച്ചു വന്നു. തിരിച്ചു പോകുന്നത് ജീവനറ്റ് ഒരേ വിമാനത്തില്‍

INDIA1 week ago

സൗദിയില്‍ തിരിച്ചെത്താന്‍ പുതിയ വഴികള്‍ തേടി മലയാളികള്‍

LATEST4 weeks ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST4 weeks ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

Trending

error: Content is protected !!