Connect with us

LATEST

ഖത്തറിലേക്ക് കണ്ണീരോടെ ഒരു യാത്ര…..

Published

on

( By ആഷിക് സി പി, സ്വദേശം: മലപ്പുറം ജില്ലയില്‍ തിരൂരിലെ മുറിവഴിക്കല്‍. ഇപ്പോള്‍  ഖത്തറില്‍ ലുലു ഗ്രൂപ്പിന്‍റെ HR  ട്രെയിനിംഗ് മാനേജര്‍ ആയി ജോലി നോക്കുന്നു)

ആഷിക്

ഓരോ മണിക്കൂറും ഓരോ നിമിഷം പോലെ മിന്നി മറയുന്നു.സുബഹി നമസ്ക്കാരം കഴിഞ്ഞു അയല്‍വാസികളും കുടുംബക്കാരും  ഓരോന്നായി എത്തി തുടങ്ങി .ഓരോരുത്തര്‍ക്കും അറിയേണ്ടത് രണ്ടു ചോദ്യങ്ങള്‍ മാത്രമായിരുന്നു “വിസയും പാസ്പോര്‍ട്ടും ഹാന്‍ഡ്‌ ബാഗില്‍ വെച്ചോ…” “പെട്ടിയുടെ വെയിറ്റ് ഇത്തിരി കൂടിയോ…” .ആരോ പറഞ്ഞു പഠിപ്പിച്ചത് പോലെ അവരില്‍ ചിലര്‍  ഇടയ്കിടെ ചോദിച്ചു കൊണ്ടിരുന്നു. പ്രവാസിയുടെ വേദന ഒരു  പ്രവാസിക്കെ അറിയൂ  എന്താണന്നറിയില്ല എനിക്ക്  പടിയിറങ്ങാന്‍ സമയം അടുക്കും തോറും  എന്റെ ഹൃദയംമിടിക്കുന്നത്‌ എനിക്ക് കേള്‍ക്കാമായിരുന്നു . ഓരോരുത്തരോടും യാത്ര പറയാനായി ഞാന്‍ ഒരുങ്ങുമ്പോള്‍ ആരാരും അറിയാതെ ഒന്ന് പൊട്ടി കരയാന്‍ ഒരുപാടു കൊതിച്ചു.

എന്റെ വീട്ടിന്റെ തൊട്ടടുത്ത്‌ തന്നെയാണ് എന്റെ തറവാട് .അവിടെ  സ്നേഹിക്കാന്‍  മാത്രം അറിയാവുന്ന  എന്റെ വല്ല്യുമ്മ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്ത് കിട്ടിയാലും അതിന്റെ ഒരു ഓഹരി എനിക്ക് വേണ്ടി മാറ്റി  വെച്ച് എനിക്ക് വേണ്ടി കാത്തിരിക്കുന്ന എന്റെ മാത്രം വല്യുമ്മ .തലേ ദിവസം അളിയന്‍ കൊണ്ട് വന്ന ആപ്പിള്‍ അന്നും എനിക്ക് വേണ്ടി മാറ്റിവെച്ചിരുന്നു. യാത്ര പറയുമ്പോള്‍ എന്റെ കൈകള്‍ അറിയാതെ വിറച്ചു .   “സാരമില്ലടാ മോനെ … നീ പോയി വാ .. നിന്നെ പടച്ചോന്‍ കാക്കും “എന്ന് പറഞ്ഞു വല്യുമ്മ വിതുമ്പുന്നുണ്ടായിരുന്നു. കെട്ടിപ്പിടിച്ചു കവിളില്‍ ഉമ്മ വെച്ചപ്പോള്‍ വല്യുമ്മ യുടെ കണ്ണ് നീര്‍ എന്റെ മുഖം നനച്ചു .

തിരിച്ചു വീട്ടില്‍ വന്നു റൂമില്‍ കയറി .അപ്പോഴും ഒന്നും അറിയാതെ ഞങ്ങളുടെ കുഞ്ഞു വാവ തൊട്ടിയില്‍ കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു. പാവം ഒന്നും അറിയാതെ … “വേഗം ഉറങ്ങു ..നാളെ രാവിലെ നമുക്ക് ആന കളിക്കാം” എന്ന് പറഞ്ഞ അവനെ ഞങ്ങള്‍  ഇന്നലെ ഉറക്കിയത്‌. പാവം ഉണരുമ്പോള്‍  വാപ്പയെ കാണാതെ അവന്‍ കുറുമ്പ്  പിടിക്കും .അപ്പോള്‍ എന്റെ പ്രിയ പ്രേയസി എന്ത് പറഞ്ഞു അവനെ സമാധാനിപ്പിക്കും… 

അപ്പോഴും എന്റെ പ്രിയതമയുടെ കണ്ണുനീര്‍ ഞാന്‍ കണ്ടില്ലെന്നു നടിച്ചു . “ഇന്‍ഷാ അല്ലാഹ്ന്ഷ” വിധിയുണ്ടെങ്ങില്‍ നമുക്ക് വീണ്ടും  കാണാം എന്ന് പറഞ്ഞു റൂമില്‍ നിന്നും പതുക്കെ പടിയിറങ്ങി. അപ്പോഴും അവളുടെ കവിഞ്ഞൊഴുകുന്ന കണ്ണ് നീര്‍ ഞാന്‍ മന കണ്ണിന്റെ മൌനം കൊണ്ട് തുടച്ചു .

ഹാന്‍ഡ്‌ ബെഗും പെട്ടിയുമായി റൂമിന് പുറത്തു വന്നു. എന്റെ കണ്ണുകള്‍ എന്റെ ഉമ്മ യെ പരതി.ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ ചുംബിച്ചു “ഇനി എന്നാ മോനെ കാണുക …” എന്ന് ഇടറിയ സ്വരത്തില്‍ എന്റെ പൊന്നുമ്മ ചോദിച്ചപ്പോള്‍….. ഒന്ന് മറുപടി പറയാന്‍ പോലും എനിക്കായില്ല ….

എല്ലാവരോടും യാത്ര പറഞ്ഞു കാറില്‍ കയറിയിരുന്നു .. അപ്പോഴും പുറത്തു നേരിയ മഴത്തുള്ളികള്‍ പോഴിയുന്നുണ്ടായിരുന്നു . എന്നെ ഞാനാക്കിയ എന്റെ കൊച്ചു ഗ്രാമത്തിലൂടെ കാര്‍ കുതിച്ചു പാഞ്ഞു …

ഒരായിരം സ്വപനങ്ങള്‍ നെയ്തു കൂട്ടി . ഖത്തര്‍ എയര്‍വൈസിന്റെ ഫ്ലൈറ്റില്‍ കയറി ബെല്‍ട്ടു മുറുക്കുമ്പോള്‍ ഒരായിരം നഷ്ടസ്വപ്നങ്ങള്‍ മാത്രം നെഞ്ചോടു ചേര്‍ത്ത് വെച്ച് പിറന്ന നാടിനെ തനിച്ചാക്കി എല്ലാ പ്രവാസിയും പോലെ ഞാനും യാത്രയായി ….. ഒരു പുതിയ വഴിയോര കാഴ്ചകള്‍ ക്കായി.. കണ്ണീരോടെ …………

 

Click to comment

You must be logged in to post a comment Login

Leave a Reply

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST3 days ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST3 days ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST3 days ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST3 days ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST4 days ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST5 days ago

സൗദിയുടെ പുതിയ തീരുമാനം വെട്ടിലാക്കിയത് മേയ് 17 ന് കാത്തിരുന്ന പ്രവാസികളെ

LATEST5 days ago

തിരിച്ചു പോകുന്ന സൗദി പ്രവാസികള്‍ക്ക് സാമ്പത്തിക ആഘാതമായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍

LATEST5 days ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST6 days ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 week ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 week ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 week ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 week ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 week ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA4 weeks ago

ഇത് സൗദി പ്രവാസികള്‍ക്ക് വ്യക്തമായ ഒരു അപകട സൂചനയാണ്

INDIA4 weeks ago

മലയാളികള്‍ അടക്കം മുപ്പതോളം പേരെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും തിരിച്ചിറക്കി

INDIA4 weeks ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST2 weeks ago

സൗദി പ്രവാസികളുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍

INDIA2 weeks ago

അര്‍മേനിയ വഴിയും പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നു

INDIA4 weeks ago

ഇന്ത്യക്കാര്‍ക്ക് നിരാശ. സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസില്ല.

INDIA2 weeks ago

ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത.

LATEST4 weeks ago

ഈ പണം സൗദിയിലെ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

INDIA4 weeks ago

അനിശ്ചിതാവസ്ഥ സ്വയം വരുത്തി വെക്കുന്നവരാണ് ഈ സൗദി പ്രവാസികള്‍

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

BAHRAIN2 weeks ago

ബഹറിന്‍ വഴിയുള്ള സൗദി യാത്രക്ക് വിലക്ക് വന്നേക്കും

LATEST2 weeks ago

ഒരേ വിമാനത്തില്‍ ഒരുമിച്ചു വന്നു. തിരിച്ചു പോകുന്നത് ജീവനറ്റ് ഒരേ വിമാനത്തില്‍

INDIA1 week ago

സൗദിയില്‍ തിരിച്ചെത്താന്‍ പുതിയ വഴികള്‍ തേടി മലയാളികള്‍

LATEST4 weeks ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST4 weeks ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

Trending

error: Content is protected !!