Connect with us

CRIME

പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയുമായി അധ്യാപികയുടെ ലൈംഗീക ബന്ധം ഭര്‍ത്താവ് പിടികൂടി

Published

on

പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിനിടെ ഭര്‍ത്താവ് പിടികൂടിയ ക്രിസ്ത്യന്‍ സ്‌കൂള്‍ അധ്യാപികയ്ക്ക് 20 മാസം ജയില്‍ ശിക്ഷ നല്‍കാന്‍ വിധി. ഡൗഗ്ലാസ് കൗണ്ടിയിലെ ആന്‍ഡ്രിയ ബാബര്‍ എന്ന 30 കാരിയെയാണ് കോടതി ശിക്ഷിച്ചത്. 2017 ലാണ് ഇവര്‍ പിടിയിലായത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോടുള്ള മൂന്ന് കൗണ്ട് തേഡ്-ഡിഗ്രി ബലാത്സംഗം, 6 കൗണ്ട് ലൈംഗിക അതിക്രമം തുടങ്ങിയ ചര്‍ജുകളില്‍ അദ്ധ്യാപിക കുറ്റക്കാരിയാണെന്ന് കണ്ടെത്തി. പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം, കഞ്ചാവ് നല്‍കല്‍ തുടങ്ങി ഇരുപതോളം മറ്റു കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.അധ്യാപികയെ ലൈംഗിക കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

2017 ല്‍ സ്പ്രിംഗ് ഫീല്‍ഡിലെ ലോഗോസ് ക്രിസ്ത്യന്‍ അക്കാദമിയില്‍ അധ്യാപികയായിരിക്കെയാണ് ആന്‍ഡ്രിയ പിടിയിലായത്. ഇരയായ കുട്ടിയുടെ പിതാവിന് ഇവരുടെ ബന്ധത്തെക്കുറിച്ച് അജ്ഞാത ഇ-മെയില്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്.

ആന്‍ഡ്രിയയും വിദ്യാര്‍ത്ഥിയും കിടക്കയില്‍ ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും ഇ-മെയിലില്‍ അറ്റാച്ച് ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.കൂടാതെ, ആന്‍ഡ്രിയേയും വിദ്യാര്‍ത്ഥിയെയും തങ്ങളുടെ കിടപ്പുമുറിയില്‍ അര്‍ദ്ധനഗ്‌നരായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസസിന് ആന്‍ഡ്രിയുടെ ഭര്‍ത്താവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ 2016 മുതല്‍ ആന്‍ഡ്രിയ വിദ്യാര്‍ത്ഥിയുമായി ‘സ്ഥിരമായി’ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവരികയായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു.വിധി പ്രഖ്യാപനത്തിനിടെ അധ്യാപിക ഇരയോടും കുടുംബത്തോടും ക്ഷമാപണം നടത്തി. ജയില്‍ ശിക്ഷയ്ക്ക് പുറമേ വിദ്യാര്‍ത്ഥിയ്ക്ക് 1,100 ഡോളര്‍ കൗണ്‍സലിംഗിനായി നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

CRIME

സൗദിയിൽ നിയമ ലംഘകർക്കെതിരായ പരിശോധന ഊർജ്ജിതം. പിടിയിലായത് ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ

Published

on

ഇഖാമ നിയമ ലംഘകർക്കും തൊഴിൽ നിയമ ലംഘകർക്കും എതിരായ നടപടികൾ കര്ശനമാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ പതിനാറു മാസത്തിനിടെ രാജ്യമൊട്ടുക്കും സുരക്ഷാ വകുപ്പുകൾ നടത്തിയ പരിശോധനകളിൽ ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ പിടിയിലായി.

പിടിയിലായവരിൽ ബഹുഭൂരിപക്ഷവും ഇഖാമ നിയമ ലംഘകരാണ്. ഇരുപത്തി രണ്ടു ലക്ഷം ഇഖാമ നിയമ ലംഘകരാണ് പിടിയിലായത്. തൊഴിൽ നിയമം ലംഘിച്ചതിന് നാല് ലക്ഷത്തിൽ അധികം പേരും രാജ്യത്തേക്ക് രേഖകളില്ലാതെ നുഴഞ്ഞു കയറാൻ ശ്രമിച്ചതിന് രണ്ടു ലക്ഷം പേരും പിടിയിലായിട്ടുണ്ട്.

നിയമ ലംഘകരെ പിടികൂടുന്നതിനൊപ്പം തന്നെ നിയമ ലംഘകർക്കു സഹായങ്ങളും ജോലിയും നൽകി സഹായിക്കുന്നവർക്കെതിരെയും നടപടികൾ കർശനമാക്കി. കഴിഞ്ഞ പതിനാറു മാസത്തിനിടെ മൂവായിരത്തി അഞ്ഞൂറോളം വിദേശികൾ നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് പിടിയിലായി. ശിക്ഷാ നടപടികൾക്ക് ശേഷം ഇവരെ നാട് കടത്തി. ഇതേ കുറ്റത്തിന് ആയിരത്തിലധികം സ്വദേശികളെയും പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരേയും ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അതിർത്തികൾ വഴിയുള്ള നുഴഞ്ഞു കയറ്റം തടയുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. രേഖകളില്ലാതെ നുഴഞ്ഞു കയറാൻ ശ്രമിച്ച അര ലക്ഷത്തോളം പേരെ അതിർത്തികളിൽ വെച്ച് സുരക്ഷാ സേന പിടികൂടി. പിടികൂടിയവരിൽ തൊണ്ണൂറ്റിയേഴ് ശതമാനവും യെമൻ പൗരന്മാരും എത്യോപ്യക്കാരുമാണ്. വെറും മൂന്നു ശതമാനം മാത്രമാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ.

Continue Reading

CRIME

പച്ച മാംസത്തെ പെട്രോളൊഴിച്ചു കത്തിക്കുന്ന നരാധമന്മാരോട് പറയാനുള്ളത്……

Published

on

പ്രണയാഭ്യർത്ഥന നിരസിച്ചത് മൂലം യുവാവ് തീ കൊളുത്തിയ പെൺകുട്ടി മരണത്തിന് കീഴടങ്ങി.

തിരുവല്ല സ്വദേശിനി കവിതാ വിജയകുമാറാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്.

എൺപത്തി അഞ്ചു ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിൽ ആയിരുന്നു.

തിരുവല്ലയിൽ റേഡിയോളജി കോഴ്‌സിന് പഠിക്കുന്ന പെൺകുട്ടി രാവിലെ ക്ലാസ്സിലേക്ക് പോകുമ്പോഴായിരുന്നു യുവാവിന്റെ അതിക്രമം നടന്നത്. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. രണ്ടാഴ്ചയോളം മരണവേദന തിന്നാണ് ആ പെൺകുട്ടി ഈ ലോകത്തോട് വിട പറഞ്ഞത്.

കത്തി കൊണ്ട് കുത്തിയ ശേഷമായിരുന്നു പച്ചമാംസത്തിനാ നരാധമൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തോട് അനുബന്ധിച്ചു ബിരുദ വിദ്യാർത്ഥിയായ കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷവും കേരളത്തിൽ ഒരു പെൺകുട്ടിയുടെ പെട്രോളൊഴിച്ചു കത്തിക്കാനുള്ള ശ്രമമുണ്ടായി.

ഈ നരാധമാൻമാരോട് ഒന്ന് ചോദിക്കാനുണ്ട്. ഇങ്ങിനെ ദേഹത്ത് പെട്രോൾ ഒഴിച്ച് പച്ചക്ക് കത്തിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന വേദനയെ പറ്റി നിങ്ങൾക്കറിയുമോ? മരിച്ചില്ലെങ്കിൽ കത്തിക്കരിഞ്ഞ തൊലിയുടെ അവരുടെ ശിഷ്ട ജീവിതത്തെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ നിങ്ങളോട് ഷൈനി ജോൺ എന്ന പെൺകുട്ടിക്ക് ചിലതു പറയാനുണ്ട്.

ഷൈനി ജോൺ എഴുതുന്നു…

ഷൈനി ജോൺ

എനിക്കറിയാമായിരുന്നു ആ പെൺകുട്ടി മരിക്കുമെന്ന് .. ശരീരത്തിന്റെ 85% വും കത്തിയിട്ട് ബാക്കി 15% കൊണ്ട് എങ്ങനെ ജീവിക്കാനാണ്.. കത്തിക്കുന്നവർക്കറിയുമോ തീപൊള്ളൽ എന്താണെന്ന്…
ഇല്ലെങ്കിൽ ഒന്നു പോയി നോക്കണം. മെഡിക്കൽ കോളജിന്റെ തീപൊള്ളൽ വാർഡുകളിലേക്ക് ..
ചീഞ്ഞുപഴുത്ത മുറിവുകളും പറിയുന്ന നിലവിളിയും നിങ്ങളിലെ ഏതു സൈക്കോയേയും ഇല്ലാതാക്കും.
അനുഭവിക്കണമെന്നില്ല.. കണ്ടാൽ മതി. ആ ദുരിതത്തിനോടൊപ്പം അര മണിക്കൂർ ചെലവിട്ടാൽ മതി..

40 % പൊള്ളലേറ്റ കുഞ്ഞാന്റിയോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ആ മുപ്പത് ദിവസങ്ങൾ എന്നെ ഭ്രാന്തിയാക്കി. അത്ര മാരകമാണ് പൊള്ളലേറ്റവരുടെ അവസ്ഥ ..

അടിച്ചുവാരി തീയിടുന്നതിനിടെ നൈറ്റിയിൽ കയറിപ്പിടിച്ച തീ ആന്റിയുടെ ശരീരത്തിന്റെ പിൻഭാഗം മുഴുവൻ പൊള്ളിച്ചു കളഞ്ഞു.

നാഭിയുടെ ഭാഗത്തും നെഞ്ചിലുമായി വേറെയും പൊള്ളലുകൾ. ബ്രേസിയറിന്റെ പാട് അതേ പോലെ അവശേഷിപ്പിച്ച ഒരു മുലക്കണ്ണും തിന്നു. പൊള്ളലേറ്റ പിൻഭാഗം കാലുകൾ മുതൽ തോൾ വരെ തൊലി പറിച്ച് ഉരിച്ച് കളഞ്ഞത് പോലെയായിരുന്നു.

നിങ്ങൾ കരുതുന്നത് പോലെ പൊള്ളലേറ്റവർ ബോധം കെട്ട് കിടക്കുകയല്ല.അവർ സംസാരിക്കും. ചിരിക്കും. മൊഴി കൊടുക്കും. ഭ്രാന്തമായ വേദന സെഡേഷന്റെ മയക്കത്തിൽ മുക്കി താഴ്ത്തുന്നത് വരെ അവർ സംസാരിക്കും. രക്ഷപ്പെടുമെന്ന് പ്രത്യാശിക്കും.

പാതി കത്തിയ ശരീരമാണെങ്കിലും ജീവിച്ചിരിക്കണമെന്ന് അവർ ആഗ്രഹിച്ചു കൊണ്ടേയിരിക്കും.

നിങ്ങൾക്കറിയുമോ പൊള്ളലേറ്റവരുടെ ചികിത്സ എങ്ങനെയാണെന്ന്..

പൊള്ളലിനേക്കാൾ ഭീകരം. മന:സാക്ഷി ഉള്ളവർക്ക് കണ്ടു നിൽക്കാൻ കഴിയില്ല.

പൊള്ളലേറ്റ ചുവന്ന ഭാഗത്ത് മഞ്ഞപഴുപ്പ് വന്ന് നിറയും.

ഇൻഫെക്ഷൻ… അത് പാടില്ല .

ഉരച്ചു കഴുകി കളയണം. സോപ്പും ചകിരിയും കൊണ്ട് ഉരച്ചുരച്ച് ചുവന്ന രക്തം പൊടിപ്പിക്കണം. തരിപ്പിക്കാതെ

ബോധം കെടുത്താതെ പച്ച ജീവനുള്ള രോഗിയെ കൈപൂട്ടിട്ട് പിടിച്ച് നിർത്തി ഉരയ്ക്കണം. അലറി തുളളിപ്പിടഞ്ഞ് നിലത്തു വീണ് കിടന്നുരുളുന്ന രോഗിയെ ക്രൂരമായി ഉരയ്ക്കണം.

വാശിയോടെ പടരുന്ന മഞ്ഞക്കളർ ചുവപ്പിക്കാൻ മണിക്കൂറുകളെടുക്കും വേദനയുടെ ആധിക്യത്തിൽ ആന്റി എന്റെ നെഞ്ചിൽ ആഞ്ഞ് കടിച്ചു. പല്ലുകൾ ഇറച്ചി തുളച്ചിറങ്ങി.

കരയാൻ കഴിയാത്ത കല്ലിപ്പായിരിക്കും പൊള്ളലേറ്റവരെ ശുശ്രൂഷിക്കുന്നവർക്ക്.

എത്ര മരുന്നു വെച്ചു കെട്ടിയാലും നൊന്തു നീറുന്ന മുറിവുകൾ പഴുക്കാൻ തുടങ്ങും. ദേഹത്ത് നീരുകെട്ടും.
പഴുത്ത ഇറച്ചി പട്ടി ചത്ത് ചീഞ്ഞത് പോലെ നാറ്റം വമിപ്പിക്കും.

ഒരു മനുഷ്യജീവി പാതിജീവനോടെ പഴുത്ത് പഴുത്ത് വീങ്ങി ഇല്ലാതാകുന്നത് നിങ്ങൾക്ക് സങ്കൽപിക്കാൻ കഴിയുമോ.

മരിച്ച കവിതാ വിജയകുമാർ

മരിച്ച കവിതാ വിജയകുമാർ

ക്രമേണ വൃക്കകളെ .. ഹൃദയത്തെ .. ആന്തരാവയവങ്ങളെ പൊള്ളൽ ബാധിച്ചു കൊണ്ടിരിക്കും. അപ്പോഴും അവർ ചിരിക്കും.. സംസാരിക്കും.. കരയും.. ഭ്രാന്തു പറയും.. എഴുന്നേറ്റോടാൻ ശ്രമിക്കും.. പ്രതീക്ഷിക്കും .

ജീവനോടെ പുഴുത്ത് നാറുമ്പോഴും ജീവിതത്തിലേക്ക് ഉറ്റുനോക്കുന്നവരുടെ കണ്ണുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ.. മങ്ങി മങ്ങിപ്പോകുന്ന ആ നോട്ടത്തിലെ നിരാശ കണ്ടിട്ടുണ്ടോ.

ആദ്യം മുറിക്ക് പുറത്ത്.. കർട്ടന് പിന്നിൽ പതുങ്ങുന്ന മരണം അവരുമായി നേർക്കുനേർ നിൽക്കുന്നത് കണ്ടിട്ടുണ്ടോ..

ലോകത്തിലേറ്റവും വലിയ വേദനയുടെ കുരിശ് ചുമന്ന് നരകിക്കാവുന്നതിന്റെ പരമാവധി നരകിച്ച് കിടക്കുന്ന അവരുടെ തൊണ്ടയിൽ മരണം പെരുവിരൽ കുത്തി അമർത്തുന്നത് കാണണം.

അവൾക്കു നേരെ പെട്രോൾ വീശിയൊഴിക്കുന്നതിന് മുമ്പ് നിങ്ങൾ ആ കാഴ്ചകൾ ഒന്ന് കണ്ടു നോക്കണം.
കൈ വിറയ്ക്കും.

എന്നിട്ടും കൊല്ലാൻ തോന്നുന്നെങ്കിൽ ആത്മഹത്യ ചെയ്തേക്കുക.

Continue Reading

CRIME

കോട്ടയത്ത് 18 കാരനെ പ്രകൃതി വിരുദ്ധ നടപടിക്ക് വിധേയനാക്കിയ എസ് .ഐ യെ കോടതി റിമാൻഡ് ചെയ്തു

Published

on

കോട്ടയത്ത് പതിനെട്ടുകാരൻ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പരാതിയിൽ കോട്ടയം ഈസ്റ് പോലീസ് അറസ്റ്റ് ചെയ്ത സബ് ഇൻസ്‌പെക്ടറെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എ.ആർ ക്യാംപിലെ എസ്.ഐ യായ ഷാജുദ്ദീനെയാണ് (52) കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞു യുവാവിനെ വിളിച്ചു കൊണ്ട് പോയി പീഡനം നടത്തിയത്. നാഗമ്പടത്തെ താമസ സ്ഥലത്തു വെച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

കേസിൽ റിമാൻഡിലായ എസ.ഐ ക്കെതിരെ സസ്‌പെൻഷൻ അടക്കമുള്ള വകുപ്പ് തല നടപടികൾ ഇന്നുണ്ടാവുമെന്ന് പോലീസ് പറയുന്നു.

Continue Reading
KERALA3 hours ago

ശ്രീലങ്കൻ യുവതിയുടെ മൃതദേഹത്തോട് അനാദരവ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

MIDDLE EAST6 hours ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME7 hours ago

സൗദിയിൽ നിയമ ലംഘകർക്കെതിരായ പരിശോധന ഊർജ്ജിതം. പിടിയിലായത് ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ

BAHRAIN8 hours ago

നാട്ടിൽ വിവാഹ നിശ്ചയം നടക്കാനിരിക്കെ ബഹ്റൈനിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ

MIDDLE EAST11 hours ago

ഒമാനിൽ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാത്ത പ്രവണതക്കെതിരെ അധികൃതർ

CINEMA12 hours ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA13 hours ago

അഭിഭാഷക ബിരുദമുള്ള ഡീനിന്റെയും ബിന്ദു കൃഷ്ണയുടെയും അറിവില്ലായ്മക്ക് കേരളം നൽകേണ്ടി വന്ന വില

KERALA13 hours ago

പറവൂരിൽ കോടതി മുറിയിൽ മൂത്രമൊഴിക്കേണ്ടി വന്ന് വനിതാ പ്രതി. പോലീസിന്റെ മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

LATEST15 hours ago

മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് 21 ലക്ഷം രൂപ നൽകി മാതൃകയായി മലയാളി മാനേജ്‌മെന്റ്

MIDDLE EAST16 hours ago

ഖത്തറിൽ ഇനി ടെക്‌നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും.

KERALA2 days ago

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

CRIME2 days ago

പച്ച മാംസത്തെ പെട്രോളൊഴിച്ചു കത്തിക്കുന്ന നരാധമന്മാരോട് പറയാനുള്ളത്……

KERALA2 days ago

സൗദിയിൽ നിന്നയച്ച മൃതദേഹം മാറിപ്പോയ സംഭവം: മാപ്പപേക്ഷയുമായി സൗദിയ കാർഗോ അധികൃതർ റഫീഖിന്റെ വീട്ടിൽ

MIDDLE EAST2 days ago

ഖത്തറിലേക്ക് പോകുന്നവർക്ക് ഇനി മെഡിക്കൽ കൊച്ചിയിൽ നടത്താം.

INDIA2 days ago

എയർ ഇന്ത്യയുടെ ജിദ്ദ-കരിപ്പൂർ വിമാന സർവീസ് മെയ് മൂന്നു മുതൽ ആരംഭിക്കും.

LATEST3 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST3 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ല. ബാധകമാകുന്നത് ആര്‍ക്കൊക്കെ?

LATEST4 weeks ago

അഴിക്കുള്ളില്‍ ആവാതിരിക്കാനും നാട് കടത്തപ്പെടാതിരിക്കാനും സൗദിയിലെ പ്രവാസികള്‍ ഇത് നിര്‍ബന്ധമായി വായിക്കുക

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

LATEST4 weeks ago

സൗദിയില്‍ മദ്യകടത്തിന് മലയാളി കുടുംബം പിടിയിലായി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് ആറു മലയാളികള്‍

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW3 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

SAUDI ARABIA4 weeks ago

അശ്ലീല ചിത്രം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും മുപ്പത്തു ലക്ഷം റിയാല്‍ പിഴയും

LATEST3 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരികളും അടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാണോ ?

Trending

Copyright © 2019 Pravasi Corner.

error: Content is protected !!