Connect with us

SAUDI ARABIA

സൗദി അറേബ്യയില്‍ ഇനി തൊഴില്‍ മന്ത്രാലയത്തോട് മലയാളത്തില്‍ സംസാരിക്കാം

Published

on

സൗദി അറേബ്യയില്‍ തൊഴില്‍ തര്‍ക്കങ്ങളും പ്രശ്നങ്ങളും അറിയിക്കാനും സംശയനിവാരണത്തിനും തൊഴില്‍ മന്ത്രാലയത്തിന്റെ 19911 കസ്റ്റമര്‍ സര്‍വീസ് നമ്പറില്‍ വിളിക്കാം. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ അഞ്ച് മണി വരെയാണ് സമയം. മലയാളത്തിനു പുറമെ, ഇംഗ്ലീഷ്,അറബി, ഉര്‍ദു, തഗലോഗ് തുടങ്ങിയ ഭാഷകളില്‍ സംസാരിക്കാം.

മറ്റു എമര്‍ജന്‍സി, ഹെല്‍പ് ലൈന്‍ നമ്പറുകള്‍
ഏകീകൃത സുരക്ഷാ സെന്ററുകള്‍-911
സിവില്‍ ഡിഫന്‍സ്, ട്രാഫിക്, സുരക്ഷാ പട്രോളിംഗ്, റോഡ് സുരക്ഷ തുടങ്ങി മിക്ക വകുപ്പുകളിലേക്ക് ഈ 911 ല്‍ ബന്ധപ്പെടാം.

Najm-Insurance Services – 92 0000 560
Saudi Customs – 1918
Ministry of Commerce and Investment – 92 0000 667
Ministry of Foreign Affairs – 9200 33334
Saudi Electricity Company -933
Saudi Water Company -92000 1744
Saudi Telecom Company – 900 / 011 455 5555
Mobily – 1100 / 056 010 1100
Zain – 959 / 059 0000 959

Hospital Numbers in Riyadh

King Faisal Specialist Hospital & Research Center -011 464 7272
King Khaled Eye Specialist Hospital -011 482 1234
King Fahad National Guard Hospital (King Abdulaziz Medical City) -011 252 0088
King Khaled University Hospital -011 467 0011

Hospital Numbers in Jeddah

King Fahad Armed Forces Hospital – 012 232 8888
Maternity and Children’s Hospital -012 665 2600

Hospital Numbers in Dammam

Dammam Central Hospital -013 842 7777
King Fahad Specialist Hospital -013 844 2771
Maternity & Children’s Hospital -013 842 2828

Area Codes in Saudi Arabia

Riyadh- 011
Jeddah- 012
Makkah- 012
Khobar- 013
Dammam- 013
Madinah- 014
Abha- 017

KERALA

ശ്രീലങ്കൻ യുവതിയുടെ മൃതദേഹത്തോട് അനാദരവ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

Published

on

സൗദിയിലെ എയർപോർട്ടിൽ വെച്ച് കാർഗോ ജീവനക്കാർ നമ്പർ മാറ്റി ഒട്ടിച്ചതിനാൽ ആള് മാറി നെടുമ്പാശ്ശേരി എയർപ്പാർട്ടിൽ എത്തിയ ശ്രീലങ്കൻ വനിതയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിന് കേസെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ  രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

സൗദിയിൽ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ട മലയാളിയായ റഫീഖിന്റെ മൃതദേഹമാണെന്ന് കരുതി റഫീഖിന്റെ കോന്നിയിലുള്ള വീട്ടിൽ വെച്ച് മൃതദേഹം അടക്കം ചെയ്ത പെട്ടി പൊളിച്ചു കുളിപ്പിക്കാൻ എടുത്തപ്പോഴായിരുന്നു മൃതദേഹം ശ്രീലങ്കൻ യുവതിയുടേതെന്ന് മനസ്സിലായത്. ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നതിനായി മോർച്ചറിയിൽ സൂക്ഷിക്കാൻ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച മൃതദേഹത്തോട് മെഡിക്കൽ കോളേജിൽ അനാദരവ് കാട്ടിയെന്നാണ് പരാതി.

മോർച്ചറിയിൽ സൂക്ഷിക്കാനെത്തിച്ച മൃതദേഹം സ്വീകരിക്കാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായില്ല. മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടം ചെയ്ത മൃതദേഹങ്ങൾ മാത്രമേ അവിടെ സൂക്ഷിക്കൂ എന്ന നിലപാടെടുത്തു. പിന്നീട് മൃതദേഹം സൂക്ഷിക്കുന്നതിന് വൻതുക സെക്യൂരിറ്റിയായി ആവശ്യപ്പെട്ടു. ഇത് നൽകാൻ കൂലിപ്പണിക്കാരനായ റഫീഖിന്റെ പിതാവിന് സാധിച്ചില്ല. ഒടുവിൽ ഉന്നതർ ഇടപെട്ടാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ തീരുമാനമായത്.

നടപടിക്രമങ്ങൾ വൈകിയതിനാൽ ശ്രീലങ്കൻ യുവതിയുടെ മൃതദേഹം ആംബുലൻസിൽ ഒന്നര മണിക്കൂർ ചുട്ടുപൊള്ളുന്ന വെയിലത്ത് കിടന്നു. ശീതീകരണ സംവിധാനം ഇല്ലാത്ത ആംബുലൻസിൽനിന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയപ്പോഴേക്കും ദുർഗന്ധം വമിച്ചു തുടങ്ങിയിരുന്നു.

യുവതിയുടെ മൃതദേഹത്തോട് തികഞ്ഞ അനാദരവും മനുഷ്യാവകാശ ലംഘനവുമാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയതെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

സംഭവം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട്, പത്തനംതിട്ട ജില്ലാ കലക്ടർ എന്നിവരോട് കമ്മീഷൻ ആ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം കമ്മീഷന് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഏപ്രിൽ 30 ന് കമ്മീഷന്റെ അടുത്ത പത്തനംതിട്ട സിറ്റിങിൽ പരിഗണിക്കും.

Continue Reading

MIDDLE EAST

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

Published

on

സൗദി അറേബ്യയില്‍ ജോലിക്കെത്തുന്ന ഓരോ പ്രവാസിയും നിര്‍ബന്ധമായും മനസ്സിലാക്കേണ്ട ഒരു വാക്കാണ്‌ ഇ.എസ്.ബി (ESB-END OF SERVICE BENEFIT) അഥവാ സേവനാന്തര ആനുകൂല്യം. ജോലിയിൽ നിന്ന് പിരിഞ്ഞു പോകുമ്പോൾ ഹൗസ്‌ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെടെയുള്ള ഗാര്‍ഹിക ജോലിക്കാര്‍ ഒഴികെ സൗദി തൊഴില്‍ നിയമത്തിന്റെ കീഴില്‍ വരുന്ന എല്ലാ തൊഴിലാളികൾക്കും നിര്‍ബന്ധമായി ലഭിക്കേണ്ട ഒരു ആനുകൂല്യമാണിത്.

മിക്കവരും കരുതുന്ന പോലെ ഇത് നാട്ടില്‍ പോകുന്ന സമയത്ത് തൊഴിലുടമ തരുന്ന ഒരു ഔദാര്യമല്ല, മറിച്ചു നിങ്ങള്‍ക്ക് നിയമപരമായി ലഭിക്കേണ്ട അവകാശമാണ്. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 84 വക വച്ച് തരുന്ന അവകാശം. എന്നാല്‍ ഇപ്പോഴും നിര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം വരുന്ന പ്രവാസികളും ഇതിനെപ്പറ്റി ബോധവാന്മാരല്ല. ഇ.എസ്.ബിയെപ്പറ്റി അറിവില്ലാത്തത് കൊണ്ട് മിക്ക പ്രവാസികള്‍ക്കും ഈ ആനുകൂല്യം നഷ്ടപ്പെടുന്നു.

പ്രവാസികളായ മലയാളികള്‍ക്ക് കൂടുതല്‍ മനസ്സിലാകുന്നതിനു വേണ്ടി ഇ.എസ്.ബിയെക്കുറിച്ച് താഴെ വിവരിക്കുന്നു.

സൗദി തൊഴില്‍ നിയമത്തിലെ അദ്ധ്യായം 5 ല്‍ നാലാം ഭാഗത്തില്‍ 84 മുതല്‍ 87 വരെയുള്ള വകുപ്പുകളാണ് ഇ.എസ്.ബിയെക്കുറിച്ച് വിവരിക്കുന്നത്. അതില്‍ വകുപ്പ് 84 എന്താണ് ഇ.എസ്.ബി എന്ന് നിര്‍വചിക്കുന്നു. അത് പ്രകാരം തൊഴിലുടമയുമായുള്ള തൊഴില്‍ കരാര്‍ അവസാനിക്കുമ്പോള്‍ തൊഴിലാളിക്ക് നല്‍കേണ്ട തുകയാണ് ഇതെന്നു പറയുന്നതോടൊപ്പം തന്നെ നല്‍കേണ്ട തുക എത്രയാണെന്നും പറയുന്നു. ഇ.എസ്.ബിയുടെ നിര്‍വചനം കാണുക.

Saudi Labour Law Chapter 5, Section Four: End-of-Service Award

Article 84

“Upon the end of the work relation, the employer shall pay the worker an end-of-service award of a half-month wage for each of the first five years and a one-month wage for each of the following years. The end-of-service award shall be calculated on the basis of the last wage and the worker shall be entitled to an end-of-service award for the portions of the year in proportion to the time spent on the job”.

ആ വകുപ്പില്‍ തന്നെ നല്‍കേണ്ട തുക എത്രയാണെന്നും വിവരിക്കുന്നു. ആദ്യത്തെ അഞ്ചു വര്‍ഷത്തിനു ഓരോ വര്‍ഷത്തിനും അടിസ്ഥാന മാസ ശമ്പളത്തിന്റെ പകുതി തുകയും അതിനു ശേഷം ഓരോ വര്‍ഷത്തിനും മുഴുവന്‍ മാസ ശമ്പളവും നല്‍കണം.

അവസാന മാസത്തില്‍ ലഭിച്ച ശമ്പളമാണ് (Last Month Wage – LMW) ഇ.എസ്.ബി കണക്കാക്കുന്നതിനു മാനദണ്ഡമായി എടുക്കുന്നത്. മാത്രമല്ല ഓരോ മുഴുവന്‍ വര്‍ഷത്തിനും നല്‍കിയ ശേഷം അവസാന വര്‍ഷത്തിലെ അവശേഷിക്കുന്ന ദിവസങ്ങള്‍ക്ക് കൂടി ഇ.എസ്.ബി നല്‍കണം എന്ന് സൗദി തൊഴില്‍ നിയമത്തിലെ തൊഴിലാളികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഈ വകുപ്പ് എടുത്തു പറയുന്നു. അതായത് നിങ്ങള്‍ നാല് വര്‍ഷവും മൂന്നു മാസവും ജോലി എടുത്തിട്ടുണ്ടെങ്കില്‍ അവശേഷിക്കുന്ന മൂന്നു മാസങ്ങൾക്ക് കൂടി നിങ്ങൾക്ക് ഇ.എസ്.ബി ആനുകൂല്യം ലഭിക്കേണ്ടതാണ്.

ജോലി രാജി വെക്കുന്നത് തൊഴിലാളിയാണെങ്കിലും അയാൾക്ക് ഇ.എസ്.ബിക്ക് അർഹതയുണ്ട്. സൗദി തൊഴിൽ നിയമത്തിൽ പറഞ്ഞിട്ടുള്ള ചില പ്രത്യേക സാഹസാഹര്യങ്ങളിൽ ഈ സാഹചര്യത്തിനുംമാറ്റം സംഭവിക്കും. എങ്കിലും സാധാരണ സാഹചര്യങ്ങളിൽ തൊഴിലാളിയാണ് തൊഴിലാളിയാണ് തൊഴിൽ കരാർ റദ്ദാക്കുന്നതെങ്കിൽ അയാൾ രണ്ടു വർഷം ജോലിയിൽ പൂർത്തിയാക്കുകയും എന്നാൽ അഞ്ചു വർഷത്തിന് താഴെ സർവീസുമുണ്ടെങ്കിൽ അയാൾക്ക് ഇ.എസ്.ബി ആനുകൂല്യത്തിന്റെ മൂന്നിലൊന്ന് സേവനന്തര ആനുകൂല്യമാണ് ലഭിക്കാൻ അർഹതയുണ്ട്.

എന്നാൽ അയാൾ അഞ്ചു വർഷം സർവീസ് പൂർത്തിയാക്കുകയും പത്തു വർഷത്തിന് താഴെ സർവീസുമുള്ള വ്യക്തിയാണെങ്കിൽ അയാൾക്ക് മൂന്നിൽ രണ്ടു ഭാഗം ഇ.എസ്.ബി ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്. അതെ സമയം പത്ത് വര്ഷം സർവീസ് പൂർത്തിയാക്കിയ തൊഴിലാളിക്ക് മുഴുവൻ ഇ.എസ്.ബിയും നൽകണമെന്ന് തൊഴിൽ നിയമം അനുശാസിക്കുന്നു.

Continue Reading

CRIME

സൗദിയിൽ നിയമ ലംഘകർക്കെതിരായ പരിശോധന ഊർജ്ജിതം. പിടിയിലായത് ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ

Published

on

ഇഖാമ നിയമ ലംഘകർക്കും തൊഴിൽ നിയമ ലംഘകർക്കും എതിരായ നടപടികൾ കര്ശനമാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ പതിനാറു മാസത്തിനിടെ രാജ്യമൊട്ടുക്കും സുരക്ഷാ വകുപ്പുകൾ നടത്തിയ പരിശോധനകളിൽ ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ പിടിയിലായി.

പിടിയിലായവരിൽ ബഹുഭൂരിപക്ഷവും ഇഖാമ നിയമ ലംഘകരാണ്. ഇരുപത്തി രണ്ടു ലക്ഷം ഇഖാമ നിയമ ലംഘകരാണ് പിടിയിലായത്. തൊഴിൽ നിയമം ലംഘിച്ചതിന് നാല് ലക്ഷത്തിൽ അധികം പേരും രാജ്യത്തേക്ക് രേഖകളില്ലാതെ നുഴഞ്ഞു കയറാൻ ശ്രമിച്ചതിന് രണ്ടു ലക്ഷം പേരും പിടിയിലായിട്ടുണ്ട്.

നിയമ ലംഘകരെ പിടികൂടുന്നതിനൊപ്പം തന്നെ നിയമ ലംഘകർക്കു സഹായങ്ങളും ജോലിയും നൽകി സഹായിക്കുന്നവർക്കെതിരെയും നടപടികൾ കർശനമാക്കി. കഴിഞ്ഞ പതിനാറു മാസത്തിനിടെ മൂവായിരത്തി അഞ്ഞൂറോളം വിദേശികൾ നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് പിടിയിലായി. ശിക്ഷാ നടപടികൾക്ക് ശേഷം ഇവരെ നാട് കടത്തി. ഇതേ കുറ്റത്തിന് ആയിരത്തിലധികം സ്വദേശികളെയും പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരേയും ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അതിർത്തികൾ വഴിയുള്ള നുഴഞ്ഞു കയറ്റം തടയുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. രേഖകളില്ലാതെ നുഴഞ്ഞു കയറാൻ ശ്രമിച്ച അര ലക്ഷത്തോളം പേരെ അതിർത്തികളിൽ വെച്ച് സുരക്ഷാ സേന പിടികൂടി. പിടികൂടിയവരിൽ തൊണ്ണൂറ്റിയേഴ് ശതമാനവും യെമൻ പൗരന്മാരും എത്യോപ്യക്കാരുമാണ്. വെറും മൂന്നു ശതമാനം മാത്രമാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ.

Continue Reading
KERALA3 hours ago

ശ്രീലങ്കൻ യുവതിയുടെ മൃതദേഹത്തോട് അനാദരവ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

MIDDLE EAST6 hours ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME7 hours ago

സൗദിയിൽ നിയമ ലംഘകർക്കെതിരായ പരിശോധന ഊർജ്ജിതം. പിടിയിലായത് ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ

BAHRAIN8 hours ago

നാട്ടിൽ വിവാഹ നിശ്ചയം നടക്കാനിരിക്കെ ബഹ്റൈനിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ

MIDDLE EAST11 hours ago

ഒമാനിൽ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാത്ത പ്രവണതക്കെതിരെ അധികൃതർ

CINEMA12 hours ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA13 hours ago

അഭിഭാഷക ബിരുദമുള്ള ഡീനിന്റെയും ബിന്ദു കൃഷ്ണയുടെയും അറിവില്ലായ്മക്ക് കേരളം നൽകേണ്ടി വന്ന വില

KERALA14 hours ago

പറവൂരിൽ കോടതി മുറിയിൽ മൂത്രമൊഴിക്കേണ്ടി വന്ന് വനിതാ പ്രതി. പോലീസിന്റെ മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

LATEST15 hours ago

മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് 21 ലക്ഷം രൂപ നൽകി മാതൃകയായി മലയാളി മാനേജ്‌മെന്റ്

MIDDLE EAST16 hours ago

ഖത്തറിൽ ഇനി ടെക്‌നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും.

KERALA2 days ago

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

CRIME2 days ago

പച്ച മാംസത്തെ പെട്രോളൊഴിച്ചു കത്തിക്കുന്ന നരാധമന്മാരോട് പറയാനുള്ളത്……

KERALA2 days ago

സൗദിയിൽ നിന്നയച്ച മൃതദേഹം മാറിപ്പോയ സംഭവം: മാപ്പപേക്ഷയുമായി സൗദിയ കാർഗോ അധികൃതർ റഫീഖിന്റെ വീട്ടിൽ

MIDDLE EAST2 days ago

ഖത്തറിലേക്ക് പോകുന്നവർക്ക് ഇനി മെഡിക്കൽ കൊച്ചിയിൽ നടത്താം.

INDIA2 days ago

എയർ ഇന്ത്യയുടെ ജിദ്ദ-കരിപ്പൂർ വിമാന സർവീസ് മെയ് മൂന്നു മുതൽ ആരംഭിക്കും.

LATEST3 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST3 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ല. ബാധകമാകുന്നത് ആര്‍ക്കൊക്കെ?

LATEST4 weeks ago

അഴിക്കുള്ളില്‍ ആവാതിരിക്കാനും നാട് കടത്തപ്പെടാതിരിക്കാനും സൗദിയിലെ പ്രവാസികള്‍ ഇത് നിര്‍ബന്ധമായി വായിക്കുക

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

LATEST4 weeks ago

സൗദിയില്‍ മദ്യകടത്തിന് മലയാളി കുടുംബം പിടിയിലായി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് ആറു മലയാളികള്‍

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW3 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

SAUDI ARABIA4 weeks ago

അശ്ലീല ചിത്രം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും മുപ്പത്തു ലക്ഷം റിയാല്‍ പിഴയും

LATEST3 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരികളും അടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാണോ ?

Trending

Copyright © 2019 Pravasi Corner.

error: Content is protected !!