Connect with us

LATEST

സൗദിയില്‍ മദ്യകടത്തിന് മലയാളി കുടുംബം പിടിയിലായി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് ആറു മലയാളികള്‍

Published

on

സൗദി ബഹ്റൈന്‍ കോസ് വേ വഴി മദ്യം കടത്തിയ ആറ് മലയാളികളാണ് ഒരാഴ്ചക്കിടെ പിടിയിലായത്. ഏജന്റുമാര്‍ നാട്ടില്‍ നിന്നും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തു റിക്രൂട്ട് ചെയ്യുന്നവരാണ് കെണിയില്‍പ്പെടുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. ദമ്മാമില്‍ നിന്നും ബഹ്റൈനിലേക്ക് ടാക്സി സര്‍വീസ് നടത്തി വന്നിരുന്ന മലയാളികളാണ് പിടിക്കപ്പെട്ടവരില്‍ അധികവും.

സ്വന്തമായി വാഹനം എടുത്താണ് സര്‍വീസ്. കുടുംബങ്ങളെ മറയാക്കി പരിശോധനയില്‍ നിന്നും ഇളവ് പ്രതീക്ഷിച്ചാണ് ഏജന്റുമാര്‍ കുടുംബവുമായി സഞ്ചരിക്കുന്നവരെ വലയില്‍പ്പെടുത്തുന്നത്. എറണാകുളം സ്വദേശികളായ മലയാളി കുടുംബമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. സമാനമായ കേസില്‍ കഴിഞ്ഞ ദിവസം തിരൂര്‍ സ്വദേശിയും പിടിയിലായി. പിടിക്കപ്പെട്ടവരുടെ മോചനത്തിനെന്ന പേരില്‍ ഒരു ഏജന്റ് ബന്ധുക്കളില്‍ നിന്നും മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയതായും കുടുംബം ആരോപിക്കുന്നു.

മദ്യകടത്തിനും ലഹരി ഉപയോഗത്തിനും കര്‍ശനമായ ശിക്ഷകള്‍ നിലനില്‍ക്കുന്ന രാജ്യമാണ് സൗദി. പിടിക്കപ്പെടുന്നവര്‍ കോടതി നല്‍കുന്ന ശിക്ഷാ വിധിക്ക് ശേഷം ആജീവനാന്ത വിലക്കോടെ നാട് കടത്തപ്പെടുകയാണ് ചെയ്യുക. ബഹ്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി ഏജന്റുമാര്‍ നാട്ടില്‍ നിന്നും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തു റിക്രൂട്ട് ചെയ്ത് കൊണ്ടു വന്നാണ് കെണിയില്‍പ്പെടുത്തുന്നത്. പലരും പിടിക്കപ്പെടുമ്പോഴാണ് ചതി മനസ്സിലാകുന്നത്.

error: Content is protected !!