Connect with us

LATEST

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ല. ബാധകമാകുന്നത് ആര്‍ക്കൊക്കെ?

Published

on

സ്വദേശി തൊഴിലാളികള്‍ക്കും വിദേശ തൊഴിലാളികള്‍ക്കും സൗദി തൊഴില്‍ നിയമം ഒരു പോലെ ബാധകമാണ് എന്നൊക്കെ പറയുന്നത് ആലങ്കാരികം മാത്രമാണ് എന്ന് പറയുന്നവരുണ്ട്. മറ്റു ഏതൊരു രാജ്യത്തെയും പോലെ തന്നെ സ്വദേശികള്‍ക്ക് പല വിധത്തിലുള്ള മുന്‍ഗണനയും തൊഴില്‍ നിയമത്തില്‍ നല്‍കുന്നു. അത്ണ്ട് സ്വാഭാവികം മാത്രം. എങ്കിലും വിദേശ തൊഴിലാളിയുടെ അവകാശങ്ങളും സുരക്ഷയും മികച്ച രീതിയില്‍ പരിരക്ഷിക്കപ്പെടുന്നുണ്ട് ഈ നിയമത്തില്‍.

സൗദി അറേബ്യയുടെ നിലവിലുള്ള തൊഴില്‍ നിയമത്തിന്‍റെ അടിത്തറ 2005 ലെ രാജകീയ ഉത്തരവ് പ്രകാരം പുറത്തിറക്കിയ (M/51 23 Sha’ban 1426/27) നിയമവും പിന്നീട് ഏതാണ്ട് പത്ത് വര്‍ഷത്തിനു ശേഷം രാജകീയ ഉത്തരവ് പ്രകാരം (M 46 of 05/05/1436 H) അതിന്മേല്‍ ഉണ്ടായ ഭേദഗതിയുമാണ്. പിന്നീട് ഇവ നടപ്പിലാക്കുന്നതിനു വേണ്ടു പുറത്തിറക്കിയ റഗുലേഷനുകളുമാണ് (Implementing Regulations) ഇന്നത്തെ തൊഴില്‍ നിയമത്തിന് യഥാര്‍ത്ഥ രൂപം നല്‍കിയത്.

തൊഴില്‍ നിയമത്തിലെ രണ്ടാം അദ്ധ്യായത്തിലെ മൂന്നാം വകുപ്പില്‍ വ്യക്തമായി പറയുന്നത് തൊഴില്‍ എന്നത് സ്വദേശിയുടെ അവകാശമാണ് എന്നാണ്. നിയമത്തില്‍ പറഞ്ഞിരിക്കുന്ന വ്യക്തമായ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കാതെ ഒരാളും ആ അവകാശത്തില്‍ ഇടപെടാന്‍ പാടില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

സൗദി അറേബ്യയുടെ തൊഴില്‍ നിയമം സ്വദേശികള്‍ക്ക് വിദേശികള്‍ക്കും ഒരു പോലെ ബാധകമാണെങ്കിലും ചില വിഭാഗം തൊഴിലാളികള്‍ക്ക് ഇത് ബാധകമല്ല. അഞ്ചാം വകുപ്പില്‍ ആര്‍ക്കൊക്കെ ബാധകമാണ് എന്നും ഏഴാം വകുപ്പില്‍ ആര്‍ക്കൊക്കെ ബാധകമല്ല എന്നും വ്യക്തമായി വിവരിക്കുന്നുണ്ട്.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സൗദിയുടെ തൊഴില്‍ നിയമം ബാധകമല്ല. ഗാര്‍ഹിക തൊഴിലാളികള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വീടിനകത്തെ ജോലികള്‍ ചെയ്യുന്നതിനായി റിക്രൂട്ട് ചെയ്ത് കൊണ്ട് വരുന്നവരെയാണ്. ഇതില്‍ പ്രധാനപ്പെട്ട ഒരു വിഭാഗമാണ്‌ ഹൗസ് ഡ്രൈവര്‍മാര്‍. വീട്ടു വേലക്കാരികള്‍, വീട്ടിലെ പാചകക്കാര്‍, മൃഗ പരിപാലകര്‍, പൂന്തോട്ട പരിപാലകര്‍ തുടങ്ങിയവരൊക്കെ ഗാര്‍ഹിക തൊഴിലാളികളുടെ വിഭാഗത്തില്‍ പെടുന്നവരാണ്.

അവരെ സംബന്ധിച്ച തൊഴില്‍ നിയമങ്ങള്‍ മന്ത്രിസഭാ തീരുമാനത്തിന്റെ (Ministerial Decision No. 310 of 1434) അടിസ്ഥാനത്തിലാണ് രൂപം കൊടുത്തിരിക്കുന്നത്. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും കടമകളും ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണുള്ളത്.

എങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഒരു തൊഴിലുടമയില്‍ നിന്നും മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാമെന്നു മറ്റൊരു മന്ത്രിസഭാ തീരുമാന പ്രകാരവും (Ministerial Decision No. 605 of 1434) വ്യക്തമാക്കിയിട്ടുണ്ട്.

തൊഴില്‍ നിയമത്തിലെ വകുപ്പ് അഞ്ചു പ്രകാരം ഒരു തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഒരു തൊഴില്‍ ഉടമയുടെ കീഴില്‍ ജോലി ചെയ്യാമെന്ന് സമ്മതിച്ചു കൊണ്ട് ആ തൊഴിലുടമയുടെ മാനേജ്മെന്റിനു കീഴിലും സൂപ്പര്‍വിഷനു കീഴിലും ശമ്പളമോ പ്രതിഫലമോ പറ്റി കൊണ്ട് ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക് ഈ തൊഴില്‍ നിയമം ബാധകമാകും.

അത് പോലെ തന്നെ സര്‍ക്കാരിന് കീഴിലും പൊതു സ്ഥാപനങ്ങളിലും കൃഷി മേഖലയിലും എല്ലാം ജോലി ചെയ്യുന്നവര്‍ക്കും തൊഴില്‍ നിയമം ബാധകമാകുന്നു.

ചാരിറ്റബിള്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും തൊഴില്‍ നിയമത്തിന് കീഴില്‍ വരുമെന്ന് തൊഴില്‍ നിയമം വ്യക്തമായി തന്നെ ഈ വകുപ്പില്‍ പറയുന്നുണ്ട്.

കൂടാതെ പത്തോ അതില്‍ അധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കാര്‍ഷിക സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ തൊഴില്‍ നിയമത്തിന്‍റെ കീഴില്‍ വരും.

സുരക്ഷാ – ആരോഗ്യ മേഖലകളില്‍ പാര്‍ട്ട് ടൈം ആയി പ്രവര്‍ത്തിക്കുന്നവര്‍ക്കും തൊഴില്‍ നിയമം ബാധകമാണ്.

ഇതിന് പുറമേ കാലാകാലങ്ങളില്‍ തൊഴില്‍ മന്ത്രാലയം തീരുമാനിക്കുന്ന വിഭാഗങ്ങളില്‍ പെടുന്ന തൊഴിലാളികളും തൊഴില്‍ നിയമത്തിന്‍റെ കീഴില്‍ വരുന്നു.

Advertisement

KERALA

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

Published

on

 

സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന സമയത്ത് എടുത്ത ബാങ്ക് വായ്പ കേരളത്തിൽ വെച്ച് ഭീഷണിപ്പെടുത്തി പിരിക്കാൻ ശ്രമിച്ചതിനെതിരെ കേരള ഹൈക്കോടതിയുടെ വിധി.

സൗദിയിലെ അൽ രാജഹി ബാങ്കിൽ നിന്നും വായ്പയെടുത്ത പണം തിരികെ ലഭിക്കാനായി ബാങ്കിന്റെ റിക്കവറി ഏജന്റുമാർ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു കൊല്ലം സ്വദേശിനിയായ മുൻകാല പ്രവാസിയുടെ ഹർജി. സൗദിയിൽ നഴ്‌സായി ജോലി ചെയ്തു വന്നിരുന്ന സമയത്താണ് ഇവർ ബാങ്കിൽ നിന്നും വായ്പയെടുത്തത്.

വായ്പയെടുത്തു തിരിച്ചടക്കാതെ സൗദിയിൽ നിന്നും ഫൈനൽ എക്സിറ്റിൽ പോയവരിൽ നിന്നും ലഭിക്കാനുള്ള പണം പിരിച്ചെടുക്കാനായി സൗദി അൽ രാജഹി ബാങ്ക് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിൽക്കിഷ് അസോസിയേറ്റ്‌സ് എന്ന സ്വകാര്യ സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നും ലഭിക്കാനുള്ള പണം ആളുകളിൽ നിന്നും പിരിച്ചെടുക്കാൻ ബിൽക്കിഷ് അസോസിയേറ്റ്‌സ് കെ ജി എം എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവരായിരുന്നു ഹർജിക്കാരിയെ നിരന്തരമായി ഭീഷണിപ്പെടുത്തി കൊണ്ടിരുന്നത്.

പണം തിരികെ അടച്ചില്ലെങ്കിൽ ഇവരെ അറസ്റ്റ് ചെയ്ത് സൗദി അറേബ്യയിലേക്ക് കൊണ്ട് പോയി നിയമ നടപടികൾക്ക് വിധേയയാക്കും എന്ന് കെ ജി എം എന്ന സ്ഥാപനത്തിലെ രണ്ടു പേർ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ഇവർ ഹർജിയിൽ പറയുന്നു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും വി ജി അരുണും അടങ്ങിയ ഡിവിഷൻ ബെഞ്ച് കേരള പൊലീസിന് കോടതി നിർദ്ദേശം നൽകി. സംസ്ഥാനത്ത് അനധികൃത ൽ റിക്കവറി ഏജന്റുമാർ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് എല്ലാ ജില്ലകളിലേയും പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന പോലീസ് മേധാവി കോടതിയെ അറിയിച്ചു.

Continue Reading

KERALA

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

Published

on

തിരുവനന്തപുരം: തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും. പുതിയ കളക്ടറായി സി.ഷാനവാസ് ചുമതലയേൽക്കും.

ഷാനവാസിനെ പുതിയ കലക്ടറായി നിയമിക്കാൻ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

കളക്ടർ അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

തൃശൂർ കളക്‌ടറായി സ്ഥാനമേറ്റ് ഒരു വർഷം പൂർത്തിയായതിന് ശേഷമാണ് ഇപ്പോൾ സ്ഥാനമൊഴിയുന്നത്.

മലപ്പുറം പൊന്നാനി സ്വദേശിനിയായ അനുപമ 2010 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥയാണ്.

അവധി ലഭിക്കുന്ന മുറക്ക് മുസ്സോറിയിലെ ദേശീയ അക്കാദമിയിലേക്ക് അനുപമ തുടര്‍ പരിശീലനത്തിനായി തിരിക്കും.

Continue Reading

KERALA

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

Published

on

ഒറ്റപ്പാലത്തുള്ള ബാങ്ക് ഇന്ത്യയിൽ നിന്നും പണം വിട്ടുകിട്ടാൻ അനാവശ്യമായ തിടുക്കം കാട്ടിയിട്ടില്ലെന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ.

പതിനൊന്ന് ദിവസം കാത്തിരുന്നതിന് ശേഷവും അനാസ്ഥ തുടർന്നപ്പോഴാണ് കുട്ടികളുടെ ചികിത്സയെ ബാധിക്കുന്നത് കൊണ്ടും ആ പണത്തിൽ നിന്നും മറ്റുള്ളവർക്ക് സഹായം നൽകേണ്ടത് കൊണ്ടും കാര്യങ്ങൾ പുറം ലോകത്തോട് തുറന്ന് പറഞ്ഞത്.

പത്ത് ലക്ഷം രൂപ ഇതിനകം തന്നെ ബാങ്കിൽ നിന്നും അവർക്ക് നൽകി കഴിഞ്ഞു. ബാങ്കിൽ നിന്നും ഇന്നലെ ലഭിച്ച പണത്തിൽ നിന്ന് ഇനിയും പത്ത് ലക്ഷം രൂപയോളം ആ കുട്ടികളുടെ ചികിത്സക്ക് തന്നെ ചിലവുണ്ട്. പത്ത് ലക്ഷം രൂപ ഭാവിയിലെ ചികിത്സക്കായി നൽകും. പത്ത് ലക്ഷം രൂപ ഇളയ പെൺകുട്ടിയുടെ വിവാഹ ചിലവിലേക്കായി മാറ്റി വെക്കും. ഭാവിയിലും അവർക്ക് ആവശ്യമായ സഹായം ചെയ്യും.

ഇന്നലെ രാത്രി തന്നെ ആ പണത്തിൽ നിന്നും അഞ്ച് ലക്ഷം രൂപ ചെർപ്പുളശ്ശേരിയിലുള്ള രതീഷ് എന്ന ചെറുപ്പക്കാരന്റെ ഹൃദയ ശസ്ത്രക്രിയക്കായി നൽകി. ഹൃദയ ശസ്ത്രക്രിയക്ക് പണമില്ലാതെ അപകടകരമായ അവസ്ഥയിൽ ആയിരുന്നു ആ ചെറുപ്പക്കാരൻ.

ഇന്ന് രാവിലെ ശ്വാസ കോശം ചുരുങ്ങി വരുന്ന രോഗമുള്ള ഒരു കുട്ടിക്ക് അഞ്ചു ലക്ഷം രൂപ നൽകി. വെളിയങ്കോട് പഴനിലം മുനീറയുടെ പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുട്ടിയുടെ ചികിത്സക്കാണ് ആ പണം നൽകിയത്. ശ്വാസകോശം ചുരുങ്ങി ശ്വാസം കിട്ടാത്ത അവസ്ഥയിൽ ആണ് ആ കുട്ടി.

ഇത്തരത്തിൽ ദിവസവും പത്ത് കേസുകളോളം കൈകാര്യം ചെയ്യുന്നുണ്ട്. അവർക്കെല്ലാം കൊടുക്കാൻ പണം ആവശ്യമാണ്. ബാങ്കിൽ പണം കിടന്നാൽ ജീവന് വേണ്ടി ചികിത്സക്കായി പണത്തിന് ആവശ്യമുള്ളവർക്ക് പണം നൽകാൻ സാധിക്കില്ല. അത് കൊണ്ട് തന്നെയാണ് ബാങ്ക് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പണം നൽകാതെ നീട്ടിക്കൊണ്ടു പോയപ്പോൾ പ്രതികരിക്കേണ്ടി വന്നത്.

ഓരോ ദിവസവും വരുന്ന എല്ലാ കേസുകളും വിഡിയോയിൽ പകർത്താറില്ല. ഒരു കേസിൽ ലഭിച്ച പണം ആ ആവശ്യം കഴിഞ്ഞ് ബാക്കി വന്നാൽ മറ്റുള്ളവരുടെ ചികിത്സക്കായി വീതിച്ചു നൽകുകയാണ് പതിവ്.

ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ നന്മ ചെയ്യമ്പോൾ അത് വിവാദമാക്കാൻ ശ്രമിക്കുന്ന ആളുകളും പ്രസ്ഥാനങ്ങളും ഏതാണെന്ന് ജനങ്ങൾ തിരിച്ചറിയണം. എനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷെ അത് ഞാൻ എന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന രീതിയിൽ ഇടെപെടുത്താറില്ല.

ഒറ്റപ്പാലത്തെ കുട്ടികൾക്ക് ലഭിച്ച ഒരു കോടി പതിനേഴ് ലക്ഷത്തിലെ അവസാനത്തെ പണവും നൽകി കഴിഞ്ഞാൽ അതിന്റെ സ്റ്റേറ്റ്മെന്റുകളുമായി ഞാൻ നിങ്ങളുടെ മുന്നിലേക്ക് വരും. ഇനിയും എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും ഫിറോസ് പറഞ്ഞു.

Continue Reading
KERALA1 month ago

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

KERALA2 months ago

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

KERALA2 months ago

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

LATEST3 months ago

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

LATEST3 months ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LATEST3 months ago

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

KERALA3 months ago

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

KERALA3 months ago

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

HEALTH3 months ago

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

KERALA3 months ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

CRIME3 months ago

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

CRIME3 months ago

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

KERALA3 months ago

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

HEALTH3 months ago

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

KERALA3 months ago

അന്ന് ഗദ്ദാമ. ഇന്ന് പ്രശസ്തയായ എഴുത്തുകാരി. ഇത് ആട് ജീവിതമല്ല, അത്ഭുത ജീവിതം.

Trending

error: Content is protected !!