LAW
പരാജയം മാത്രം ഏറ്റുവാങ്ങിയ പാകിസ്താന്‍ ചരിത്രം

ഇന്ത്യ തിരിച്ചടിക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തി പാകിസ്താന്റെ പ്രതിരോധ മതിലുകള്‍ തകര്‍ത്ത് ഇന്ത്യ ഒരിക്കല്‍ കൂടി വിജയം ആവര്‍ത്തിക്കു്േമ്പാള്‍ ഇന്ത്യാപാക് പോരാട്ട ചരിത്രത്തില്‍ ഒരു വന്‍ പരാജയം കൂടി പാകിസ്താന്‍ ഏറ്റുവാങ്ങുകയാണ്. എന്നിട്ടും വെല്ലുവിളിയുമായി പാകിസ്താന്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കുമ്പോള്‍ വീണ്ടും പരാജയത്തിന്റെ പാതമാത്രമാണ് മുന്‍കാല അനുഭവം വച്ച് പാകിസ്താനുമുന്നിലുള്ളൂ.
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കശ്മീരിന്റെ നിയന്ത്രണത്തിനായി ഇന്ത്യയും പാകിസ്താനും തമ്മില്‍ 1947-48 കാലഘട്ടത്തില്‍ നടത്തിയ ഒന്നാം കാശ്മീര്‍ യുദ്ധം. കശ്മീര്‍ പിടിച്ചെടുക്കാനായി വസീരിസ്താനില്‍ നിന്നുള്ള ഗോത്രവര്‍ഗ്ഗക്കാരെയുപയോഗിച്ച് പാകിസ്താന്‍ കശ്മീരിന് നേരേ നടത്തിയ ആക്രമണം കലാശിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലാണ്. സൈനിക ബലം കുറവായിരുന്ന കശ്മീരിനെ സഹായിക്കാന്‍ ഇന്ത്യ രംഗത്തെത്തി. 1948 ഡിസംബര്‍ 31നാണ് യുദ്ധം അവസാനിക്കുന്നത്.
ജമ്മു കശ്മീരിലേക്കുള്ള പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. 1965 ആഗസ്റ്റ് 5നാണ് 33,000 പാക് സൈനികര്‍ കശ്മീരില്‍ നുഴഞ്ഞുകയറ്റം തുടങ്ങിയത്. തിത്വാര്‍, ഉറി, പൂഞ്ച് മേഖലകളില്‍ പാക് സൈന്യം മുന്നേറ്റം നടത്തുകയും, തന്ത്രപ്രധാനമായ പാതയായ ഹാജി പിറും പിടിച്ചെടുക്കുകയും ചെയ്തു. ആഗസ്റ്റ് 28ന് ഇന്ത്യന്‍ സൈന്ംയ ഹാജി പിറും പാത തിരിച്ചെടുത്തു. ഇതോടെ യുദ്ധവും ആരംഭിച്ചു. ഓപ്പറേഷന്‍ ഗ്രാന്‍ഡ് സ്ലാം എന്നാണ് പാകിസ്താന്‍ ഈ യുദ്ധത്തിന് പേരിട്ടിരുന്നത്. ജമ്മു കശ്മീരിലെ പ്രധാന നഗരമായ അഖ്‌നൂരിന് തൊട്ടടുത്ത് വരെ പാക് സൈന്യം എത്തിയിരുന്നു. ശക്തമായി തിരിച്ചടിച്ച ഇന്ത്യ പാകിസ്താന്റെ സിയാന്‍കോട്ടിലെ ഒരു ഭാഗം പിടിച്ചെടുത്തു. പ്രധാന നഗരമായ ലാഹോറിന്റെ തൊട്ടടുത്ത് വരെ ഇന്ത്യന്‍ സൈന്യം എത്തി. സെപ്റ്റംബര്‍ 22ന് യുഎന്‍ രക്ഷാ സമിതി ഇരുരാജ്യങ്ങളുടെ മേലും സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. അങ്ങനെ സെപ്റ്റംബര്‍ 23ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു.
പാകിസ്താന്റെ ഭാഗമായിരുന്ന ബംഗ്ലാദേശ് 1971ല്‍ ഇന്ത്യയുടെ സഹായത്തോടെ നടത്തിയ വിമോചന യുദ്ധത്തെ തുടര്‍ന്നാണ് പ്രത്യേക രാഷ്ട്രമായത്. അതുവരെ കിഴക്കന്‍ പാകിസ്താന്‍ എന്ന് അറിയപ്പെട്ടിരുന്ന പ്രദേശത്തെ ഒരു രാജ്യമാക്കി ഇന്ത്യ മാറ്റി. അന്ന് പാകിസ്താന്‍ വന്‍ പരാജയം ഏറ്റുവാങ്ങി. പതിനയ്യായിരത്തിലധികം ചതുരശ്ര കിലോമീറ്റര്‍ പാകിസ്താന്‍ ഭൂമി ഇന്ത്യന്‍ പട്ടാളം അന്ന് കീഴടക്കിയിരുന്നു. എന്നാല്‍ സിംല കരാറിന്റെ പേരില്‍ ആ സ്ഥലമെല്ലാം ഇന്ത്യ തിരിച്ച് കൊടുത്തു. 13 ദിവസം മാത്രമാണ് യുദ്ധം നീണ്ടുനിന്നത്. 195 ഓഫീസര്‍മാരുള്‍പ്പെടെ 3843 ഇന്ത്യന്‍ സൈനികര്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചു.
നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീര്‍ തീവ്രവാദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. പാക് നുഴഞ്ഞുകയറ്റത്തിനെതിരെ ഇന്ത്യന്‍ കരസേനയും വ്യോമസേനയും 1999 മേയില്‍ ആരംഭിച്ച ഓപ്പറേഷന്‍ വിജയ് രണ്ടരമാസത്തോളം നീണ്ടു നിന്നു. ഉയര്‍ന്ന മലനിരകള്‍ക്കിടയിലാണ് പോരാട്ടം നടന്നത്. ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയും രാജ്യന്തര സമ്മര്‍ദ്ദങ്ങളും പാകിസ്താനെ വീണ്ടും പരാജയത്തിലേക്ക് നയിച്ചു. ജൂലൈ 27ന് ഇന്ത്യ കാര്‍ഗിലില്‍ വിജയം പ്രഖ്യാപിച്ചു.
നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ഉറിയില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 ഇന്ത്യന്‍ ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഉറി ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്, 45 ഓളം ഭീകരരാണ് കൊല്ലപ്പെട്ടത്. 2016 സെപ്റ്റംബര്‍ 28ന് പാക് അതിര്‍ത്തിക്കുള്ളിലേക്ക് കടന്ന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. 2017 മെയ് 9ന് ഇന്ത്യയുടെ രണ്ടാം ആക്രമണത്തില്‍ നൗഷേര മേഖലയിലെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു.
KUWAIT
കൊറോണ പ്രശ്‍നം മൂലം ഷോപ്പുകൾ അടച്ചിട്ടാലും തൊഴിലാളികൾക്ക് ശമ്പളം നൽകണം.

കുവൈറ്റ് സിറ്റി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഷോപ്പുകൾ അടച്ചിടുന്നത് തൊഴിലാളികളെ എതിരായി ബാധിക്കുന്നു. പല ഷോപ്പുടമകളും അടഞ്ഞു കിടക്കുന്ന ദിവസങ്ങളിലെ വേതനം നൽകില്ല എന്ന നിലപാടിലാണ്. പലരും ഇക്കാര്യം തൊഴിലാളികളെയും അറിയിച്ചിട്ടുണ്ട്.
എന്നാൽ ഇക്കാര്യം നിയമ വിദ്‌ധമാണെന്ന് നിയമ വിദഗ്ദർ പറയുന്നു. ഷോപ്പുകൾ അടച്ചിടുന്നത് തൊഴിലാളികളുടെ വീഴ്ച കൊണ്ടല്ല. തൊഴിലാളികൾ ജോലി ചെയ്യാൻ തയ്യാറാണ്. ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ വേതനം നൽകാതിരിക്കുന്നത് നിയമ പരമായും ധാർമികമായും ശരിയല്ല എന്നാണ് തൊഴിലാളികളുടെ നിലപാട്.
എന്നാൽ തൊഴിലുടമകളും കാര്യങ്ങൾ അവരുടെ ഭാഗത്ത് നിന്ന് മാത്രമാണ് നോക്കിക്കാണുന്നത്. തങ്ങൾ ഷോപ്പുകൾ തുറക്കാൻ തയ്യാറാണെന്നും എന്നാൽ രോഗ വ്യാപനം തടയുന്നതിനായി ഷോപ്പുകൾ അടച്ചിടണമെന്ന അധികൃതരുടെ തീരുമാനം അനുസരിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും ഷോപ്പുടമകളും പറയുന്നു.
എന്നാൽ വിഷയത്തിൽ നിയമം തൊഴിലാളികളുടെ കൂടെയാണ്. തൊഴിലാളികൾക്ക് ഈ ദിവസങ്ങളിലെ വേതനം ലഭിക്കാൻ നിയമപരമായി തന്നെ അർഹതയുണ്ടെന്ന് നിയമ വിദഗ്ദർ വ്യക്തമാക്കുന്നു.
നിയമത്തിലെ ആർട്ടിക്കിൾ 61 പ്രകാരം ഈ സമയങ്ങളിൽ തൊഴിലാളികൾക്ക് വേതനം നൽകണം. കാരണം ഷോപ്പുകൾ അടച്ചിടേണ്ടി വരുന്നത് തൊഴിലാളികൾ തൊഴിലുടമയുടെ കിഴിൽ ഷോപ്പിൽ ജോലി ചെയ്യാൻ വിസമ്മതിച്ചത് പ്രകാരമല്ല. അവർ ജോലി ചെയ്യാൻ തയ്യാറാണ്.
തൊഴിലാളികളുടേതല്ലാത്ത കാരണം മൂലം ഷോപ്പുകൾ അടച്ചിടേണ്ടി വരുന്ന സാഹചര്യത്തിൽ തൊഴിലുടമ തൊഴിലാളിക്ക് നിർബന്ധമായും വേതനം നൽകണമെന്ന് വകുപ്പ് 61 നെ ഉദ്ധരിച്ചു കൊണ്ട് നിയമ വിദഗ്ദർ വ്യക്തമാക്കുന്നു.
CINEMA
സൗദിയിൽ ഈ വർഷം 140 സിനിമ തിയറ്ററുകൾ തുറക്കും. 5300 തൊഴിലവസരങ്ങൾ

രാജ്യത്ത് സിനിമ മേഖലയിൽ വൻതോതിൽ നിക്ഷേപത്തിന് പദ്ധതിയിടുന്നു. ഈ വർഷം പുതിയ സിനിമ തിയറ്ററുകളുടെ കെട്ടിടങ്ങൾക്കായി അഞ്ചു ബില്യൺ സൗദി റിയാൽ നിക്ഷേപം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റിയാദിലെ ഫെയർമൗണ്ട് ഹോട്ടലിൽ അടുത്ത മാസം 19, 20 തിയ്യതികളിൽ നടക്കുന്ന ‘സിനിമ ബിൽഡ് കെ എസ് എ 2020’ കോൺഫറൻസിന് മുന്നോടിയായി പുറത്തു വിട്ട വിവരങ്ങൾ പ്രകാരം രാജ്യത്തെ മുപ്പത് മാളുകളിലായി 140 പുതിയ സിനിമ തിയ്യറ്ററുകളാണ് തുടങ്ങാൻ പദ്ധതിയിടുന്നത്. ഇതിലൂടെ 5300 തൊഴിലവസരങ്ങളും പുതുതായി സൃഷ്ടിക്കാനാവും.
രാജ്യത്തെ സിനിമാ വ്യവസായ മേഖലയുടെ ത്വരിത ഗതിയിലുള്ള വളർച്ചയുടെ ഫലമായി കൂടുതൽ നിക്ഷേപങ്ങൾ ഈ രംഗത്തുണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ രാജ്യത്ത് പുതുതായി പദ്ധതിയിട്ട 1323 സ്‌ക്രീനുകൾ നിർമ്മിക്കുന്നതിനായി വൻതോതിൽ നിർമ്മാണ സാമഗ്രികൾ ആവശ്യമായി വന്നതും നിർമ്മാണ മേഖലയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്.
കിരീടാവകാശി സൽമാൻ രാജകുമാരന്റെ സ്വപ്ന പദ്ധതിയായ വിഷൻ 2030 പ്രകാരം ആഭ്യന്തര വിനോദങ്ങൾക്കായി ചിലവിടുന്ന തുക 2.9 ശതമാനത്തിൽ നിന്നും 6 ശതമാനമായി വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. സൗദി പൗരന്മാർ വർഷത്തിൽ മുപ്പത് ബില്യൺ ഡോളറാണ് രാജ്യത്തിന് പുറത്ത് വിനോദങ്ങൾക്കായി വർഷം തോറും ചെലവിടുന്നത്. ഇതിൽ നിന്നും ചെറിയൊരു വിഹിതം ആഭ്യന്തര വിനോദ മേഖലയിലേക്ക് തിരിച്ചു വിടാനാണ് പദ്ധതിയിടുന്നത്.
KERALA
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ലഭിക്കാൻ….

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ആലുവയിലെ മുസ്‌ലിം യുവാവിന് ജോലി ലഭിക്കുന്നതിന് ആവശ്യമായ ക്ലിയറന്‍സ് പൊലീസ് നിഷേധിച്ചതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി സി സി) വീണ്ടും ചർച്ചയാവുന്നത്.
സ്വന്തം രാജ്യത്ത് യാതൊരു ക്രിമിനൽ കേസിലും വിശ്വാസ വഞ്ചന പോലുള്ള കേസുകളിലും ഉൾപ്പെട്ടിട്ടില്ല എന്ന സർട്ടിഫിക്കറ്റ് പോലീസിൽ നിന്നും ലഭിക്കേണ്ടതുണ്ട്. അപേക്ഷിക്കുന്ന വ്യക്തിക്ക് മുൻ കാല ക്രിമിനൽ റെക്കോർഡ് ഇല്ല എന്നതിന്റെ തെളിവായുള്ള പ്രധാനപ്പെട്ട രേഖയാണ് പി സി സി.
രാജ്യത്ത് സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിന് പി സി സി പലയിടത്തും നിർബദ്ധമാക്കിയിട്ടുണ്ട്. കൂടാതെ വിദേശങ്ങളിൽ ബിസിനസുകൾ ആരംഭിക്കാൻ, വിദേശ രാജ്യങ്ങളിലേക്കുള്ള വിസ ലഭിക്കുന്നതിന്, മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതിന്, വിദേശ യൂണിവേഴ്‌സിറ്റികളിൽ പഠനത്തിന്, ടൂറിസ്റ്റ് ഗൈഡുകൾ ആയി ജോലി ചെയ്യുന്നതിന്, അങ്ങിനെ പല ആവശ്യങ്ങൾക്കും പി സി സി ആവശ്യമായി വരും.
പി സി സി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പല സംസ്ഥാനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ ഈ നടപടി ക്രമങ്ങൾ താരതമ്യേന എളുപ്പമാണ്.
കേരളത്തിലെ പോലീസ് ഡിപ്പാർട്ട്മെന്റ് കേരളത്തിൽ നിന്നും നേരിട്ട് അപേക്ഷിക്കുന്നവർക്കും, കേരളത്തിന് പുറത്തുള്ള ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനങ്ങളിൽ നിന്നും അപേക്ഷിക്കുന്നവർക്കും വിദേശ രാജ്യങ്ങളിൽ നിന്നും അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും പി സി സി നൽകാറുണ്ട്. മൂന്നിന്റേയും നടപടി ക്രമങ്ങളിൽ ചെറിയ വ്യത്യാസങ്ങളുണ്ട്.
നേരിട്ട് നൽകുന്ന അപേക്ഷക്കൊപ്പം അപേക്ഷകന്റെ മേൽവിലാസം തെളിയിക്കുന്നതിനാവശ്യമായ രേഖ കൂടെ നൽകേണ്ടതുണ്ട്. റേഷൻ കാർഡ്, വോട്ടർ ഐ ഡി, എസ് എസ് എൽ സി ബുക്ക്, പാസ്പോർട്ട്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് എന്നിവയിൽ ഒന്നിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി നൽകണം.
കൂടാതെ തിരിച്ചറിയൽ രേഖയും നൽകണം. അതിനായി സംസ്ഥാന-കേന്ദ്ര സർക്കാർ സ്ഥാലങ്ങൾ ഇഷ്യൂ ചെയ്ത തിരിച്ചറിയൽ കാർഡുകൾ, വോട്ടർ ഐ ഡി, പാസ്പോർട്ട്, ആധാർ കാർഡ് എന്നിവയിൽ ഒന്നിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി നൽകണം.
ഇതിന്റെ കൂടെ മൂന്ന് സമീപകാല പാസ്പോർട്ട് സൈസിലുള്ള കളർ ഫോട്ടോകളും അപേക്ഷ ഫീസും നൽകണം. അപേക്ഷകന് നേരിട്ടോ, അധികാരപ്പെടുത്തിയ ആൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാം.അപേക്ഷാ ഫീസ് പോലീസ് സ്റ്റേഷനിൽ നേരിട്ടോ പോലീസ് വകുപ്പിലോ അടക്കാം. അല്ലെങ്കിൽ ട്രഷറിയിൽ നേരിട്ടോ ഓൺലൈനായോ അടക്കം.
അപേക്ഷയിന്മേൽ പോലീസ് ആവശ്യമായ അന്വേഷണം നടത്തും. അപേക്ഷകൻ ട്രാഫിക് നിയമ ലംഘനം പോലുള്ള കേസുകൾ അല്ലാത്ത ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ പി സി സി അനുവദിച്ചു നൽകുകയും ചെയ്യും. അപേക്ഷകന് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ പി സി സി നൽകില്ല. അത്തരം സാഹചര്യങ്ങളിൽ ക്രൈം നമ്പർ, കുറ്റം ചെയ്ത വകുപ്പുകൾ, കുറ്റകൃത്യം നടന്ന തിയ്യതി, കേസിൽ ശിക്ഷിക്കപ്പെട്ടോ അതോ വെറുതെ വിട്ടോ വിചാരണ നടക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷകന് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ മറുപടി നൽകണം.