Connect with us

LATEST

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

Published

on

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ഏതൊക്കെ സാധന സമഗ്രികളാണ് സൗദിയിലേക്ക് പ്രവേശിപ്പിക്കാന്‍ അനുമതി ഇല്ലാത്തത് എന്നതിനെ പറ്റി അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം കര്‍ശനമായ നിയമങ്ങള്‍ നില നില്‍ക്കുന്ന രാജ്യത്ത് നിങ്ങള്‍ക്ക് ഇതിനെ സംബന്ധിച്ച കാര്യങ്ങള്‍ അറിയാതിരുന്നത്‌ കൊണ്ടാണ് നിരോധിക്കപ്പെട്ട സാധനങ്ങള്‍ കൊണ്ട് വന്നത് എന്ന വാദം വിലപ്പോവില്ല. കാരണം പിടിക്കപ്പെടുന്ന എല്ലാവരും തന്നെ ആദ്യം ഉയര്‍ത്തുന്ന വാദമാണിത്‌.

നിയമം അറിയില്ല എന്നത് സൗദിയില്‍ എന്നല്ല ഒരു രാജ്യത്തും ഒരു കാരണമായി കണക്കാക്കില്ല. അതിനാല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ നിങ്ങളുടെ ലഗേജില്‍ ഉള്ള എല്ലാ വസ്തുക്കള്‍ക്കും നിങ്ങള്‍ക്ക് തന്നെയാണ് പരിപൂര്‍ണ്ണ ഉത്തരവാദിത്വം.

സൗദി അറേബ്യയിലേക്ക് പ്രവേശിപ്പിക്കാന്‍ പാടില്ലാത്ത സാധന സാമഗ്രികളുടെ പട്ടിക താഴെ പറയുന്നു:

  1. മദ്യം സൗദി അറേബ്യയില്‍ നിരോധിക്കപ്പെട്ടിരിക്കുന്നു. ഇസ്ലാമിക രാജ്യമായ സൗദിയില്‍ മദ്യം വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത ശിക്ഷാര്‍ഹമായ കാര്യമാണ്. ആല്‍കഹോള്‍ അടങ്ങിയ എല്ലാ തരത്തിലുമുള്ള പാനീയങ്ങളും നിരോധിക്കപ്പെട്ടിരിക്കുന്നു. മദ്യം, ബിയര്‍, വൈന്‍ തുടങ്ങിയവ ഏതു രൂപത്തില്‍ ആയാലും.
  2. മയക്കു മരുന്നുകള്‍ രാജ്യത്തേക്ക് കടത്തുന്നവരെ കാത്തിരിക്കുന്നത് ഒരു പക്ഷെ വധശിക്ഷ ആയേക്കാം. നാട്ടില്‍ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകളില്‍ ലഹരിയുണ്ടാക്കുന്ന അംശങ്ങള്‍ അടങ്ങിയ മരുന്നുകളും സൗദിയില്‍ നിരോധിക്കപ്പെട്ടതാണ്.
  3. സാധാരണ നാട്ടില്‍ കഴിക്കുന്ന മരുന്നുകള്‍ കൊണ്ട് വരുന്നവരും പ്രത്യേകം സൂക്ഷിക്കുക. വ്യക്തിപരമായ ആവശ്യത്തിനായാലും ആഭ്യന്തരമായും അന്താരാഷ്ട്രാ തലത്തിലും നിരോധിക്കപ്പെട്ടിട്ടുള്ളതോ നിയന്ത്രിക്കപ്പെട്ടിട്ടുള്ളതോ (Restricted) ആയ മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ട് വരുന്നത് തടയപ്പെടും. (സൗദിയിലേക്ക് മരുന്നുകള്‍ കൊണ്ടു വരുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
  4. ആവശ്യമായ രേഖകള്‍ ഇല്ലാതെ വളരെയധികം മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ സൗദിയിലേക്ക് കൊണ്ട് വരുന്നത് അപകടകരമാണ്. അതിനാല്‍ മരുന്ന് കൊണ്ട് വരുന്നവര്‍ ഇനി പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
    • മരുന്ന് കൊണ്ട് വന്നയാള്‍ രോഗി ആണെങ്കില്‍ അയാളെ ചികിത്സിച്ചിരുന്ന ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം ഉണ്ടായിരിക്കണം.
    • പ്രസ്തുത മെഡിക്കല്‍ റിപ്പോര്‍ട്ടിന് ആറു മാസ കാലാവധിയില്‍ കൂടുതല്‍ പഴക്കം ഉണ്ടാകാന്‍ പാടില്ല.
    • അതില്‍ പ്രസ്തുത വ്യക്തിയുടെ വ്യക്തിപരമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം.
    • അയാളുടെ രോഗവും മരുന്നുകള്‍ കഴിക്കേണ്ട രീതിയും എത്ര നാള്‍ മരുന്നുകള്‍ കഴിക്കണമെന്നും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
    • മരുന്നിന്റെ ശാസ്ത്രീയ നാമവും ഫാര്‍മസ്യൂട്ടിക്കല്‍ ബ്രാന്‍ഡ്‌ നാമവും മരുന്ന് കഴിക്കേണ്ട അളവുകളും അതില്‍ ഉണ്ടായിരിക്കണം.
    • പ്രസ്തുത ഹോസ്പിറ്റലിലെ അംഗീകാരമുള്ള ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരിക്കണം.
    • പ്രസ്തുത കുറിപ്പടി കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നല്കിയതായിരിക്കണം.
    • കുറിപ്പടിയില്‍ ഡോക്ടറുടെ രോഗ നിര്‍ണ്ണയവും മരുന്നിന്‍റെ ശാസ്ത്രീയ നാമവും ഫാര്‍മസ്യൂട്ടിക്കല്‍ ബ്രാന്‍ഡ്‌ നാമവും ഉണ്ടായിരിക്കണം.
    • മരുന്നിന്‍റെ ഉപയോഗ ക്രമവും ചികില്‍സയുടെ ദൈര്‍ഘ്യവും രേഖപ്പെടുത്തിയിരിക്കണം. പ്രസ്തുത വ്യക്തിയ ചികിത്സിച്ചിരുന്ന ആശുപത്രിയുടെ സീല്‍ പ്രസ്തുത കുറിപ്പടിയില്‍ പതിപ്പിച്ചിരിക്കണം.
  1. മറ്റൊരാള്‍ക്ക് വേണ്ടി മരുന്നുകള്‍ കൂടിയ അളവില്‍ കൊണ്ട് വരുന്നതും അപകടം ക്ഷണിച്ചു വരുത്തും. സാധാരണ ഗതിയില്‍ അവധിക്കു നാട്ടില്‍ പോയി മടങ്ങുന്ന പ്രവാസികളുടെ കൈവശം സൗദിയില്‍ ഉള്ള ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വേണ്ടി അവരുടെ ബന്ധുക്കള്‍ ഏല്‍പ്പിക്കുന്ന മരുന്നുകള്‍ കൊണ്ട് വരാറുണ്ട്. ചിലപ്പോള്‍ സൗദിയില്‍ ലഭിക്കാത്തതും സ്ഥിരമായി കഴിക്കേണ്ടതും ആയ മരുന്നുകള്‍ കൂടിയ അളവിലായിരിക്കും കൊടുത്തു വിടുന്നത്. ഇത് ചിലപ്പോള്‍ നിങ്ങളെ പ്രശ്നത്തില്‍ ആക്കിയേക്കാം. കൊണ്ടു വന്നിട്ടുള്ള മരുന്നുകള്‍ രോഗിയുടെ പരമാവധി ആറു മാസത്തെ ഉപയോഗത്തിന് ആവശ്യമായ അളവിലുള്ളത് ആയിരിക്കണം. അതില്‍ കൂടുതല്‍ കൊണ്ട് വരാന്‍ പാടില്ല. പ്രസ്തുത വ്യക്തി ആറു മാസത്തെ കാലാവധിയിലും കുറവാണ് രാജ്യത്ത്‌ താമസിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍ അത്രയും കാലത്തേക്ക് ഉപയോഗിക്കാന്‍ ആവശ്യമായ അളവില്‍ മാത്രമേ മരുന്നുകള്‍ കൊണ്ട് വരുന്നതിന് അനുവാദമുണ്ടായിരിക്കുകയുള്ളൂ.
  2. മരുന്ന് കൊണ്ട് വരുന്നയാള്‍ രോഗിയുടെ മാതാപിതാക്കളോ, മക്കളോ, സഹോദരങ്ങളോ, ഭര്‍ത്താവോ തുടങ്ങിയ ബന്ധുക്കള്‍ ആണെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
    • രോഗിയുടെ ഐഡെന്‍ന്റിറ്റി കാര്‍ഡ്‌ കൈവശം കരുതണം.
    • രോഗിക്ക് വേണ്ടി മരുന്നുകള്‍ കൊണ്ട് വരുന്നത് രോഗിയുടെ പ്രതിനിധി ആണെങ്കില്‍ പ്രസ്തുത മരുന്നുകള്‍ കൊണ്ട് വരുന്നതിന് സമ്മതം അറിയിച്ചു കൊണ്ടുള്ള സത്യവാങ്മൂലം ആവശ്യമാണ്‌.
    • കൂടാതെ രോഗിയുടെ ഐഡെന്‍ന്റിറ്റി കാര്‍ഡും ഇയാള്‍ കൈവശം കരുതണം.
  1. ഇസ്ലാമിക രാജ്യമായ സൗദിയില്‍ എല്ലാ തരത്തിലുമുള്ള ചൂതാട്ടത്തിനും സമ്പൂര്‍ണ്ണ നിരോധനമുണ്ട്. ചൂതാട്ടത്തിന് വേണ്ടി ഉപയോഗിക്കുന്ന എല്ലാ തരത്തിലുള്ള ഉപകരണങ്ങള്‍, മെഷീനുകള്‍ തുടങ്ങിയവ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് നിയമ വിരുദ്ധമാണ്.
  2. കുരിശ്, ക്രിസ്മസ് ട്രീ തുടങ്ങിയ മതചിഹ്നങ്ങള്‍ തുടങ്ങി ഇസ്ലാം മത വിശ്വാസങ്ങളുമായി യോജിച്ചു പോകാത്ത യാതൊന്നും നിങ്ങളുടെ പക്കല്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
  3. വിശുദ്ധ കഅബയുടെ രൂപങ്ങള്‍ കൈവശം ഉണ്ടായിരിക്കരുത്.
  4. സംസം എന്ന് പേരെഴുതിയിട്ടുള്ള വെള്ളത്തിന്‍റെ കുപ്പികള്‍, കാനുകള്‍.
  5. പന്നി മാംസം സൗദി അറേബ്യയില്‍ നിയമ വിരുദ്ധമാണ്. പന്നികളുടെ മാംസം, അതിന്റെ കൊഴുപ്പ്, ചോര, ആന്തരിക ഭാഗങ്ങള്‍ എന്നിവ യാതൊരു കാരണവശാലും സൗദിയിലേക്ക് കൊണ്ട് വരാതിരിക്കുക.

  1. തവള ഇറച്ചി കൊണ്ട് വരുന്നത് അപകടം ക്ഷണിച്ചു വരുത്തും.
  2. മൃഗങ്ങളുടെ ചോര കൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഏതൊരു ഭക്ഷണ പദാര്‍ഥങ്ങളും അന്യ രാജ്യത്ത് നിന്നും കൊണ്ട് വരുന്നതിന് അനുമതിയില്ല.
  3. അശ്ലീല ചിത്രങ്ങള്‍, അശ്ലീല വിഡിയോ, പുസ്തകങ്ങള്‍ എന്നിവ. നിങ്ങളുടെ കൈവശമുള്ള മൊബൈലില്‍ അശ്ലീല ചിത്രങ്ങളോ വീഡിയോകളോ ഉണ്ടെങ്കില്‍ നിങ്ങള്‍ കുഴപ്പത്തിലായേക്കും. (സാധാരണ ഗതിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ വാങ്ങി പരിശോധിക്കാറില്ല. ഒരു പക്ഷെ മറ്റേതെങ്കിലും കാരണത്താല്‍ പരിശോധിക്കേണ്ടി വന്നാല്‍ അശ്ലീലത ഉണ്ടെങ്കില്‍ നിങ്ങള്‍ തടഞ്ഞു വെക്കപ്പെടും.
  4. ജാതിക്ക, അതിന്‍റെ പൊടി, വിത്ത് എന്നിവ കൊണ്ട് വരുന്നത് ഒഴിവാക്കണം.
  5. ആസ്ബെസ്റ്റോസ് പാറകളും അതിന്റെ ഉല്‍പ്പന്നങ്ങളും രാജ്യത്തേക്ക് കൊണ്ട് വരുന്നത് അപകടകരമാണ്.
  6. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ശേഷം ഉണ്ടാകുന്ന വേസ്റ്റുകള്‍, ആരോഗ്യത്തിനു ഹനീകരവും അപകടകരവുമായ വേസ്റ്റുകള്‍ എന്നിവ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് നിയമ വിരുദ്ധമാണ്.
  7. പടക്കങ്ങള്‍ കൊണ്ട് വരുന്നത് നിങ്ങളെ അപകടത്തിലാക്കും.
  8. പുകയും അഗ്നിയും ഉണ്ടാക്കുന്ന ഏതൊരു വസ്തുക്കളും നിങ്ങളുടെ ലഗേജില്‍ ഉണ്ടാവരുത്.
  9. ഇസ്രായേലിന്‍റെ പതാകയുള്ളതോ ഇസ്രായേല്‍ നിര്‍മ്മിതമായതോ ആയ വസ്തുക്കള്‍ സൗദിയിലേക്ക് പ്രവേശിപ്പിക്കുന്നത് നിയമ വിരുദ്ധമാണ്.
  10. മായം കലര്‍ന്ന പദാര്‍ഥങ്ങള്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുത്.
  11. സൌദിയുടെ പോസ്റ്റല്‍ സ്റ്റാമ്പുകള്‍.
  12. ഇലക്ട്രിക്‌ സര്‍ക്യൂട്ട് ഉള്ള ഗ്രീറ്റിംഗ് കാര്‍ഡുകള്‍.
  13. വിദേശത്ത് പ്രവര്‍ത്തിക്കുന്നതും സൗദിയില്‍ പ്രവര്തിക്കാതതുമായ കമ്പനികളുടെ പേര് സഹിതമുള്ള വെള്ള നിറത്തിലുള്ള ഇന്‍വോയിസുകള്‍.
  14. തോക്കുകള്‍, സ്ഫോടന വസ്തുക്കള്‍, ബുള്ളറ്റുകള്‍ എന്നിവ രാജ്യത്തേക്ക് കടത്തുന്നത് നിയമ വിരുദ്ധമാണ്.
  15. ഒറിജിനല്‍ തോക്കുകളുടെ രൂപത്തിലുള്ള കളിതോക്കുകളും നിങ്ങളുടെ ലഗേജില്‍ ഉണ്ടായിരുന്നാല്‍ നിങ്ങള്‍ അപകടത്തിലാകും.
  16. ലക്ഷ്യത്തിലേക്ക് കൃത്യമായി ഉന്നം വെക്കാന്‍ സാധിക്കുന്ന ചുവന്ന ലൈറ്റ് ഉള്ളതും ഇലക്ട്രിക്‌ സര്‍ക്യൂട്ട് മുഖേന പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതുമായ ബൈനോക്കുലറുകള്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കാന്‍ പാടില്ല.
  17. ഇസ്ലാമിക മത പ്രമാണങ്ങള്‍ക്ക് എതിരായിട്ടുള്ള പുസ്തകങ്ങള്‍.
  18. പട്ടാളക്കാരുടെ യൂണിഫോമുകള്‍, മിലിട്ടറി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍.
  19. ആശയ വിനിമയങ്ങള്‍ക്കായി ഉപയോഗിക്കുന്ന റേഡിയോ ട്രാന്‍സ്മിറ്റര്‍ പോലുള്ള ഉപകരണങ്ങള്‍.
  20. റഡാറുകള്‍ കണ്ടു തിരിച്ചറിയുന്നതിനും പിടിക്കുന്നതിനുമായുള്ള ഉപകരണങ്ങള്‍.
  21. സുരക്ഷാ വാഹനങ്ങളുടെ സെക്യൂരിറ്റി സൈറന്‍ പോലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന യാതൊന്നും ഉണ്ടാകരുത്.
  22. റിമോട്ട് കണ്ട്രോളില്‍ പ്രവര്‍ത്തിക്കുന്ന തരം വിമാനങ്ങള്‍, അവയുടെ ഭാഗങ്ങള്‍, സ്പെയര്‍ പാര്‍ട്ടുകള്‍ എന്നിവ രാജ്യത്തേക്ക് കടത്തുന്നത് നിയമ വിരുദ്ധമാണ്.
  23. കുട്ടികള്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതായാലും പുക വമിക്കുന്നതോ ബുള്ളറ്റുകള്‍ പുറത്തേക്ക് പ്രവഹിക്കാന്‍ സാധിക്കുന്നതോ ആയ തോക്കുകള്‍, റോക്കറ്റുകള്‍. പടക്കങ്ങള്‍ തുടങ്ങിയ സൗദിയിലേക്ക് വരുമ്പോള്‍ കൊണ്ട് വരുന്നത് ഒഴിവാക്കുക.
error: Content is protected !!