Connect with us

SAUDI ARABIA

ബലദിയ ലൈസന്‍സ് കാലാവധി മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെയായി ഉയര്‍ത്തി

Published

on

വ്യാപാര സ്ഥാപനങ്ങളുടെ ബലദിയ (നഗരസഭ) ലൈസന്‍സ് കാലാവധി മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെയായി ഉയര്‍ത്തി. ബലദിയ ലൈസന്‍സ് നിയമാവലിയിലെ എട്ടാം വകുപ്പില്‍ വരുത്തിയ ഭേദഗതി ആക്ടിംഗ് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി അംഗീകരിച്ചു. മുപ്പതു ദിവസത്തിനു ശേഷം പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും.

മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തിന്റെയും നഗരസഭകളുടെയും ശാഖാ ബലദിയകളുടെയും മേല്‍നോട്ടത്തിന് വിധേയമായ ഏതു സ്ഥാപനങ്ങള്‍ക്കുമുള്ള ലൈസന്‍സ് കാലാവധി ഇനി മുതല്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയായിരിക്കും.

ഇപ്പോള്‍ ബലദിയ ലൈസന്‍സ് കാലാവധി ഒരു വര്‍ഷമാണ്. ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കണം. ഉപയോക്താക്കളുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് കാലാവധിക്ക് മുഴുവനായുള്ള ഫീസോ ഓരോ വര്‍ഷത്തിനുള്ള ഫീസോ അടയ്ക്കാനാകും.

error: Content is protected !!