Connect with us

LAW

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

Published

on

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിരോധിക്കപ്പെട്ട ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും. സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ, സംഘടനയുടെ സജീവ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കും കളക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇതുവരെ 500-ഓളം പേരെങ്കിലും ക്സറ്റഡിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച മാത്രം 350 പേര്‍ അറസ്റ്റിലായി.

ജമാ അത്ത് ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 400 സ്‌കൂളുകളും 350 പള്ളികളും 1000 മദ്രസ്സകളും ഇതനുസരിച്ച് പൂട്ടും. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനും നടപടികളെടുക്കും. സംഘടിത കുറ്റകൃത്യ നിരോധന നിയമമായ യു.എ.പി.എ. അനുസരിച്ചാണ് ജമാ അത്ത് ഇസ്ലാമി പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന വകുപ്പ് ചുമത്തിയും കേസെടുക്കുന്നുണ്ട്.

സംസ്ഥാനത്തിനകത്തും വിദേശത്തുനിന്നുമുള്ള ഫണ്ടുപയോഗിച്ചാണ് ജമാ അത്ത് ഇസ്ലാമിയുടെ പ്രവര്‍ത്തനം. ജമ്മു കാശ്മീരിനെ ഇന്ത്യയില്‍നിന്നടര്‍ത്തി പാക്കിസ്ഥാനോട് ചേര്‍ക്കണമെന്ന് നിലപാടാണ് സംഘടനയ്ക്കുള്ളത്. സംഘടനയ്ക്ക് എത്ര സ്വത്തുക്കളുണ്ടെന്നോ എത്ര ബാങ്ക് ബാലന്‍സ് ഉണ്ടെന്നോ ഉള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഘടനയുമായി ബന്ധമുള്ള എല്ലാ വസ്തുവകകളും പിടിച്ചെടുക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ജമാ അത്ത് ഇസ്ലാമിയുടെ പ്രമുഖ നേതാക്കളായ അബ്ദുള്‍ ഹമീദ് ഫയാസ്, സാഹിദ് അലി, മുദസിര്‍ അഹമ്മദ്, ഘുലാം ഖാദിര്‍ തുടങ്ങിയവരൊക്കെ അറസ്റ്റിലായിട്ടുണ്ട്. ത്രാല്‍, അനന്ത്നാഗ്, ബഡ്ഗാം എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ പേരും അറസ്റ്റിലായത്. ജമാ അത്ത് ഇസ്ലാമിക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് സംഘടനയെ നിരോധിച്ചത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ വിഘടനവാദി നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാശ്മീരില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജമാ അത്ത് ഇസ്ലാമിക്കും നിരോധനം കൊണ്ടുവന്നത്. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം.

കഴിഞ്ഞദിവസം ബാലാക്കോട്ട് ഭീകരകേന്ദ്രങ്ങള്‍ക്കെതിരേ വ്യോമസേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായതെന്നാണ് സൂചന. ഇതിനുതൊട്ടുപിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം യുഎപിഎ പ്രകാരം ജമാ അത്ത് ഇസ്ലാമിക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതായി അറിയിച്ചത്.

Advertisement

LATEST

സൗദിയിൽ ഉച്ച വിശ്രമ നിയമം നിർബന്ധമാക്കി മന്ത്രാലയ ഉത്തരവ്.

Published

on

സൗദിയിൽ അടുത്ത ശനിയാഴ്ച മുതൽ ഉച്ച വിശ്രമ നിയമം നിർബന്ധമാക്കി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഉത്തരവിറക്കി. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിലേക്കാണ് ഈ നിയമം ബാധകമാകുക.

തൊഴിലാളികളുടെ ആരോഗ്യവും സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയും മുൻനിർത്തിയാണ് നിയമം കർശനമായി നടപ്പിലാക്കുക. ഈ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ മുന്നറിയിപ്പ് നൽകി.

ഇത് പ്രകാരം ഏറ്റവും ചൂട് കൂടുതലുള്ള സമയമായ ഉച്ചക്ക് 12 മുതൽ മൂന്ന് മണി വരെ മൂന്ന് മണിക്കൂർ സമയം തൊഴിലാളികളെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കാൻ പാടില്ല.

എന്നാൽ ഓയിൽ, ഗ്യാസ് കമ്പനികളിലെ ജീവനക്കാർക്കും അത്യാവശ്യ സമയങ്ങളിൽ അറ്റകുറ്റപ്പണി ചെയ്യുന്നവരേയും ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ ഇവിടങ്ങളിലും തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണം എന്നത് നിർബന്ധമാണ്.

അത് പോലെ തന്നെ രാജ്യത്ത് താരതമ്യേന ചൂട് കുറഞ്ഞ മേഖലകളിലും ഈ നിയമം നിർബന്ധമല്ല.

നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ ടോൾ ഫ്രീ നമ്പറായ 19911 ൽ വിളിച്ചറിയിക്കണമെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.

Continue Reading

KERALA

രണ്ടാം വിവാഹത്തിനുള്ള മുസ്‌ലിം ഉദ്യോഗസ്ഥന്റെ അപേക്ഷ പി.ഡബ്ല്യു.ഡി തള്ളി.

Published

on

കൊച്ചി: ഇസ്ലാം മത വിശ്വാസിയായ ഉദ്യോഗസ്ഥൻ രണ്ടാം വിവാഹത്തിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷ കേരള പിഡബ്ല്യുഡി തള്ളി. എറണാകുളം സ്വദേശിയായ പിഡബ്ല്യുഡിയിലെ അസിസ്റ്റന്റ് ഹൈവേ എഞ്ചിനീയറുടെ അപേക്ഷയാണ് തള്ളിയത്.

പ്രസ്തുത ഉദ്യോഗസ്ഥൻ സമർപ്പിച്ച അപേക്ഷ പിഡബ്ല്യുഡിയിലെ വിജിലൻസ് വിങ്ങിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ മുഖേന കഴിഞ്ഞ മാർച്ചിൽ അനുവാദത്തിനായി കൈമാറിയിരുന്നു. 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ട പ്രകാരം അനുവാദം നൽകാനാവില്ലെന്ന കാരണം കാണിച്ചാണ് അപേക്ഷ തള്ളിയത്.

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം വകുപ്പുകൾ പ്രകാരം ബഹുഭാര്യാത്വം അംഗീകരിക്കാനാവില്ലെന്നാണ് പിഡബ്ല്യുഡി വ്യക്തമാക്കിയിരിക്കുന്നത്. ചട്ടത്തിലെ 93(I) വകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും ഉദ്യോഗസ്ഥനുള്ള മറുപടിയിൽ പറയുന്നു.

ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ വ്യക്തിനിയമം അനുവദിക്കുന്നു എങ്കിൽ തന്നെയും ഭാര്യ ജീവിച്ചിരിക്കുന്നു എങ്കിൽ സര്‍ക്കാരിന്റെ മുൻകൂര്‍ അനുമതി വാങ്ങാതെ രണ്ടാം വിവാഹം കഴിക്കരുതെന്നാണ് ഈ വകുപ്പിൽ പറയുന്നത്.

ഒരു സർക്കാർ ജീവനക്കാരൻ ഔദ്യോഗിക ജീവിതത്തിൽ മാത്രമല്ല, തന്റെ വ്യക്തി ജീവിതത്തിലും അച്ചടക്കവും വിശ്വാസ്യതയും മൂല്യങ്ങളും സൽസ്വഭാവവും പിന്തുടരണം. ഇക്കാര്യങ്ങൾ മനസ്സിൽ കണ്ടു കൊണ്ടാണ് നിയമ നിർമ്മാതാക്കൾ ഈ നിയമത്തിന് രൂപം നൽകിയിരിക്കുന്നത്.

ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഒന്നിലധികം തവണ വിവാഹം കഴിക്കുന്നത് ഈ നിയമത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ തന്നെ ഇല്ലാതാക്കും എന്നും പിഡബ്ല്യുഡി വ്യക്തമാക്കുന്നു.

Continue Reading

KERALA

മരടിലെ ഫ്‌ളാറ്റുകൾ തൽക്കാലം പൊളിക്കേണ്ടെന്ന് സുപ്രീം കോടതി ഉത്തരവ്.

Published

on

തീരദേശ മേഖലാ ചട്ടം ലംഘിച്ചുണ്ടാക്കിയ മരടിലെ ഫ്‌ളാറ്റുകൾ തൽക്കാലം പോളിക്കേണ്ടെന്ന് സുപ്രീം കോടതി ഉത്തരവ്. മരടിലെ ഫ്‌ളാറ്റുടമകൾ നൽകിയ റിവ്യൂ ഹർജിയിലാണ് താൽക്കാലിക ഉത്തരവ്.

ആറാഴ്ചത്തേക്കാണ് പൊളിച്ചു നീക്കാനുള്ള ഉത്തരവ് നീട്ടി വെച്ചിരിക്കുന്നത്. പൊളിച്ചു നീക്കാനുള്ള ഉത്തരവിനെതിരെ ഫ്ലാറ്റ് ഉടമകൾ നൽകിയ റിവ്യൂ ഹർജി ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചാണ് വാദം കേൾക്കുക.

ഒരു മാസത്തിനകം തീരദേശ മേഖലാ ചട്ടം ലംഘിച്ചുണ്ടാക്കിയ മരടിലെ ആറ് ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്നായിരുന്നു സുപ്രീം കോടതി വിധി. മെയ് എട്ടിനാണ് കോടതി ഈ ഉത്തരവിട്ടത്. ഈ സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.

അവധി കഴിഞ്ഞ് കോടതി തുറന്നാൽ ജൂലൈ ആദ്യവാരം ഹർജി ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് പരിഗണിക്കും.

പഞ്ചായത്ത് അനുമതി നൽകിയിരുന്നതായും തീരാ ദേശ പരിപാലന മേഖലയിലാണ് ഫ്‌ളാറ്റുകൾ നിർമ്മിച്ചതെന്നും തങ്ങൾക്ക് അറിയില്ലെന്നുമാണ് ഹർജിക്കാരുടെ വാദം.

ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിങ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫാ വെഞ്ചേഴ്‌സ് എന്നീ ഫ്‌ലാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചു മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്.

Continue Reading
KERALA1 month ago

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

KERALA2 months ago

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

KERALA2 months ago

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

LATEST3 months ago

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

LATEST3 months ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LATEST3 months ago

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

KERALA3 months ago

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

KERALA3 months ago

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

HEALTH3 months ago

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

KERALA3 months ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

CRIME3 months ago

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

CRIME3 months ago

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

KERALA3 months ago

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

HEALTH3 months ago

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

KERALA3 months ago

അന്ന് ഗദ്ദാമ. ഇന്ന് പ്രശസ്തയായ എഴുത്തുകാരി. ഇത് ആട് ജീവിതമല്ല, അത്ഭുത ജീവിതം.

Trending

error: Content is protected !!