FEATURED
കര്‍ഷകര്‍ക്ക് ആശ്വാസം; കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ഉയര്‍ത്തിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍. കാര്‍ഷിക കടാശ്വാസ കമ്മീഷന് വായ്പ പരിധി ഉയര്‍ത്തി. കര്‍ഷകരുടെ വായ്പകളിലെ മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.
കാര്‍ഷികേതര വായ്പ്പകള്‍ക്കും മൊറട്ടോറിയം ബാധകമാണ്. 2014 മാര്‍ച്ച് 31 വരെയുള്ള വായ്പ്പകള്‍ക്കാണ് മൊറട്ടോറിയം ബാധകമാകുന്നത്. ഇടുക്കിയിലും വയനാടും ഓഗസ്റ്റ് 31 വരെയുള്ള വായ്പ്പകള്‍ക്കും മൊറട്ടോറിയം ബാധകമായിരിക്കും.പ്രകൃതി ക്ഷോഭം മൂലമുള്ള വിളനാശത്തിന് 85 കോടി നല്‍കും. നവകേരള നിര്‍മ്മാണത്തിന് ലോകബാങ്ക് വായ്പ എടുക്കുന്നതിന് അംഗീകാരം നല്കി.
കാര്‍ഷിക കടങ്ങള്‍ക്ക് വായ്പാ ഇളവ് അടക്കമുള്ള നടപടികള്‍ നേരത്തെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇടുക്കി വയനാട് ജില്ലകള്‍ക്കും കുട്ടനാടിനും പ്രത്യേക പാക്കേജാണ് പ്രഖ്യാപിച്ചിരുന്നത്. കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്ന് മുല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കാര്‍ഷിക കടാശ്വാസ കമ്മീഷന് 50000 രൂപയ്ക്ക് മേലുള്ള കുടിശികയ്ക്ക് നല്കുന്ന ആനുകൂല്യം ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി ഉയര്‍ത്തുവാനും തീരുമാനിച്ചു. ദീര്‍ഘകാല വിളകള്‍ക്ക് പുതിയതായി നല്കുന്ന കാര്‍ഷിക വായ്പാ പലിശ ഒമ്പത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് നല്‍കാനും തീരുമാനമായി. കാര്‍ഷിക കടാശ്വാസ കമ്മീഷന് പരിധിയില്‍ വാണിജ്യ ബാങ്കുകളെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് കര്‍ഷകരുടെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതില്‍ ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാരിന് പരിമിതികള്‍ ഉണ്ടെന്നും എങ്കിലും ഇടുക്കിയിലടക്കം കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
FEATURED
നിസംശയം… ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനി വളപ്പിൽ മണി വിജയനാണ്.

ഐ എം വിജയൻ ജനിച്ചത് ഇന്ത്യയിൽ അല്ലായിരുന്നെങ്കിൽ ലോകം മുഴുവൻ അറിയപ്പെടുന്ന ഫുട്ബോളർ ആവുമായിരുന്നു. പ്രതികൂല ജീവിതാവസ്ഥയിൽ നിന്നും ഇപ്പോഴും ഇന്ത്യ ആരാധിക്കുന്ന ഫുട്ബാൾ ഇതിഹാസമായി മാറിയ ജീവിത വഴിത്താരകളിലേക്കുള്ള വിജയൻറെ പ്രയാണത്തെ കുറിച്ച് പറയാനും എഴുതാനുമേറെ. വിജയൻറെ ഫുട്ബോൾ ജീവിതത്തിലെ ചില ഭാഗങ്ങൾ അനാവരണം ചെയ്യുകയാണ് ……….. പത്രപ്രവർത്തകനായ സൗമേഷ് പെരുവല്ലൂർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.
സൗമേഷിന്റെ ഫെസ്ബൂക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം:
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനിവളപ്പിൽ മണി വിജയനാണ്.
അമ്പതുകളുടെ അവസാനത്തിലാണ്. ആംസ്റ്റർഡാമിൽ ദ്രായർ എന്ന് പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. പെട്രൊനെല്ല ബെർനാഡ ദ്രായർ. അയാക്സിന്റെ സ്റ്റേഡിയത്തിലെ തൂപ്പുകാരി. ഭർത്താവ് മരിച്ചപ്പോൾ സ്റ്റേഡിയം വൃത്തിയാക്കുന്ന പണി കൊണ്ട് മക്കളെ നോക്കി.
ആ പണം കൊണ്ട് അതിലൊരുത്തനെ അയാക്സിൽ ഫുട്ബോൾ കളിക്കാനും പഠിക്കാനും വിട്ടു. കളിച്ച് കളിച്ച് ഫുട്ബോളെല്ലാം അവനായി മാറി. ഇപ്പോ അയാളുടെ പേരിലാണ് ആ സ്റ്റേഡിയം. അമ്മ തൂപ്പുകാരിയായിരുന്ന സ്റ്റേഡിയം. യൊഹാൻ ക്രൈഫ് അരീന
എഴുപതുകളിൽ തൃശൂരിൽ അങ്ങനെ ഒരു സ്ത്രീ ഉണ്ടായിരുന്നു. കൊച്ചമ്മു. ഭർത്താവ് മരിച്ചപ്പോൾ കൂലിപ്പണി കൊണ്ട് മക്കളെ വളർത്തി. അതിലൊരു മകന്റെ പേരിലുള്ള ഒരു സ്റ്റേഡിയത്തിന് കഴിഞ്ഞ മാസമാണ് തറക്കല്ലിട്ടത്. ഐ എം വിജയൻ സ്പോർട്സ് കോംപ്ലക്സ്.
ഒരു ഇന്റർവ്യൂവിൽ രവി മേനോനാണ് യൊഹാൻ ക്രൈഫിന്റെയും ഐ എം വിജയന്റെയും സമാനതകൾ പറയുന്നത്. അമ്മക്ക് ഗോളുകൾ സമർപ്പിക്കുന്നവർ. അമ്മ വളർത്തിയുണ്ടാക്കിയ ഫുട്ബോൾ ഇതിഹാസങ്ങൾ.
സമീകരിക്കുന്നില്ല.
ക്രൈഫിനെ പോലെയല്ല ഐ എം വിജയൻ.
ക്രൈഫ് മൈതാനത്ത് സോഡ വിൽക്കാൻ പോയിട്ടില്ല.
ക്രൈഫ് പട്ടിണി കിടന്നിട്ടില്ല.
ക്രൈഫ് കഴിക്കാനില്ലാത്തത് കൊണ്ട് സ്കൂളിൽ വൈകിയെത്തിയിട്ടില്ല.
ക്രൈഫ് ക്ലാസ് പൂർത്തിയാക്കും മുമ്പ് ടീച്ചറുടെ സമ്മതം വാങ്ങി സെവൻസ് കളിക്കാൻ പോയിട്ടില്ല.
ക്രൈഫ് സെലക്ഷന് വേണ്ടി വെയിലത്ത് പിന്നെയും പിന്നെയും കളിച്ചിട്ടില്ല.
പ്രായമാകും മുമ്പ് ടീമിലെത്തി കാത്തിരുന്നിട്ടില്ല.
ക്രൈഫ് ഇന്ത്യയിൽ ജനിച്ചിട്ടില്ല, കളിച്ചിട്ടില്ല
കഷ്ടപ്പാടുകളുടെ കഥ പറഞ്ഞ് പറഞ്ഞ് പരന്നൊഴുകിയെന്ന് വിജയേട്ടൻ തന്നെ ഇപ്പോ എല്ലായിടത്തും പറയാറുണ്ട്. അപ്പോ നമുക്ക് ഫുട്ബോളിനെ കുറിച്ച് സംസാരിക്കാം.
250 ആഭ്യന്തര ഗോളുകൾ !
ഇന്നാട്ടിൽ അത് അത്ഭുതമാണ്.
338 മത്സരങ്ങളിൽ നിന്ന് ഐ എം വിജയൻ അടിച്ച് കൂട്ടിയത് 250 ഗോളുകൾ .
സെവൻസ് ചേർത്തിട്ടല്ല.
ഔദ്യോഗികം മാത്രം.
ശരാശരി 0.739.
വിജയനൊപ്പം ഇന്ത്യൻ ഫുട്ബോളിൽ ചേർത്ത് വായിക്കുന്ന രണ്ട് പേരുകളുണ്ട്. ബൂട്ടിയയും ഛേത്രിയും.
ബൂട്ടിയ കരിയറിൽ ആകെ നേടിയത് 100 ഗോളുകൾ. 226 മത്സരങ്ങൾ.
ശരാശരി -0.384
ഛേത്രി ഇതുവരെ 124 ഗോളുകൾ
252 മത്സരങ്ങൾ
ശരാശരി – 0.49
ഛേത്രി എങ്ങനെ ഓടിയാലും വിജയന്റെ 250 ഗോളുകൾ എന്ന ദൂരത്തെത്തില്ല.
അന്താരാഷ്ട്ര ഗോളുകളോ?
ഐ എം – 40 ഗോൾ 79 മത്സരം
ബൂട്ടിയ – 40 ഗോൾ 104 മത്സരം
ഛേത്രി – 67 ഗോൾ 107 മത്സരം
വിജയൻ കളിച്ചിരുന്നത് ബൂട്ടിയക്കൊപ്പമാണെന്ന ഓർമകളും ഈ സ്റ്റാറ്റിൽ മറഞ്ഞ് കിടക്കുന്നുണ്ട്.
ഇതൊക്കെ കണക്ക്. ഇനി കളിയഴകിലേക്ക് വന്നാൽ,
ഒ ആർ രാമചന്ദ്രൻ ഒരനുഭവം എഴുതിട്ടുണ്ട്. “എയര്‍ ക്ലബ്ബാണ് എരുമപ്പെട്ടിയിലെ വലിയ ടീം. തൃശ്ശൂരില്‍ നിന്നൊരു നേതാജി ക്ലബ്ബ് വരുന്നു, അവരോടു കളിക്കാന്‍. ജോബ് മാസ്റ്റര്‍ ട്രോഫി സെവന്‍സ്, ലോകകപ്പ് ഫുട്ബോളിനേക്കാളൊക്കെ വലുതായി തോന്നിയിരുന്ന കാലത്തെ കാര്യമാണ്.
ഏതു ടീം കളിച്ചാലുമുണ്ടാകും കുമ്മായവര മറഞ്ഞു കാണികള്‍. ഗ്രൗണ്ടില്‍ നേരത്തെ എത്തണം. ഇല്ലെങ്കില്‍ സ്ഥലം കിട്ടില്ല. കളിക്കു പോകാന്‍ അനുമതി കിട്ടല് തന്നെ ലോകകപ്പു കാണാന്‍ അവസരം കിട്ടുന്നതു പോലെയാണ്. അപൂര്‍വഭാഗ്യം.
നേരത്തെ എത്തിയാല്‍ കളിക്കാര്‍ ബൂട്ടു കെട്ടുന്നതും കാണാം. രഹസ്യഭാഗങ്ങളില്‍ കൈകടത്തി അവര്‍ എന്താണ് തിരുകി വെക്കുന്നത്? കളിക്കിടെ മൂത്രമൊഴിക്കാന്‍ വെക്കുന്ന ബൗളാണെന്ന് ദാസന് പറഞ്ഞത് കളിയായോ കാര്യമായോ എന്നോര്‍മ്മയില്ല. അബ്്ഡൊമന് ഗാര്‍ഡെന്ന വാക്കു പോലും അന്നു കേട്ടിട്ടില്ല.
എതിര്‍ടീം എത്തിയിരിക്കുന്നു. നിരാശ തോന്നി: 13 വയസ്സു തികയാത്ത കുറെ ചെക്കന്മാര്. മെലിഞ്ഞുണങ്ങിയ കറുത്ത ചെക്കന് ഏറിയാല്‍ 12 വയസ്സുണ്ടാവും. അതിലും കുറവേ തോന്നിക്കൂ. കളിക്കിറങ്ങും മുമ്പ് അവനിത്തിരി കഞ്ഞി വെള്ളം പാര്‍ന്നു കൊടുക്കടാ എന്നാരോ പറഞ്ഞപ്പോള്‍ ടീം ബൂട്ടു കെട്ടുന്നതു കാണാന്‍ വട്ടം കൂടി നിന്ന കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.
എയര്‍ ക്ലബ്ബ് കത്തി നില്ക്കുന്ന കാലമാണ്. എവിടെപ്പോയാലും ജയം. സാലി എന്ന ഞങ്ങളുടെ റൊണാള്‍ഡോ മൈതാനത്തിന്റെ ഏതു ഭാഗത്തു നിന്നടിച്ചാലും ഗോളാണ്. ഇടവേളക്കു മുമ്പു തന്നെ അഞ്ചു ഗോളടിച്ച് എയര്‍ക്ലബ്ബിന്റെ വമ്പന്മാരൊക്കെ ബൂട്ടഴിച്ചു. കാണികളും കുറെ പിരിഞ്ഞു. പന്തുരുളാന്‍ തുടങ്ങിയാല്‍ അതു നിലയ്ക്കും വരെ നിന്നിടത്തു നിന്നനങ്ങില്ലെന്നുള്ള ഞങ്ങള്‍ കുറച്ചു പേര് മാത്രം ബാക്കിയായി. ദാസന് പറഞ്ഞു. കളി തുടങ്ങിയാല്‍ കഴിഞ്ഞേ പോകാവൂ.
ഇടവേളക്ക് കഞ്ഞിവെള്ളം പോലും കുടിക്കാത്ത കറുമ്പന് ചെക്കന് ഇറങ്ങി. ഊര്‍ന്നു പോകുന്ന ട്രൗസര്‍ വലിച്ചു കയറ്റണം. ബനിയന് ഇടയ്ക്കിടെ വലിച്ചുയര്‍ത്തി മുഖം തുടയ്ക്കണം. പാകമല്ലാത്തആരുടെയോ വാങ്ങിക്കെട്ടിയ ബൂട്ട് ഇടയ്ക്കിടെ ലേസ് കെട്ടണം. കാണികള്‍ ചിരിച്ചു മറിയുന്നു.
എയര്‍ ക്ലബ്ബ് തലക്കനത്തിലാണ് കളി. ഡ്രിബ്ല് ചെയ്ത് ഗോളിയെയും കടന്ന് ഗോളടിക്കാതെ മടങ്ങുന്നു. ബാക് പാസ് ചെയ്യുന്നു. പകരമിറങ്ങിയവര്‍ക്ക് പന്തു നല്കി കളിപ്പിക്കുന്നു. ഒരു പരിശീലന മാച്ചിന്റെ ലാഘവം.
ദാസന് പറഞ്ഞു. ചെക്കന്മാര്ക്ക് കയ്യടിക്കടാ. നാട്ടുകാര്‍ക്ക് തലക്കനമിത്തിരി കൂടുതലാ.
ഒറ്റക്കു തുടങ്ങിയ ദാസന് കുറച്ചു കഴിഞ്ഞപ്പോഴേക്കും പത്തു പേരെക്കൂടി കൂട്ടു കിട്ടി. കറുമ്പന് ചെക്കന് അവര്‍ പ്രത്യേകം നല്കി കയ്യടി. ഒരു ബാക്പാസ് ഗോളി സത്താറില്‍ നിന്നു റാഞ്ചി ചെക്കന് ആദ്യഗോളടിച്ചതോടെ ഗ്രൗണ്ട് മുഴുവന്‍ അവര്‍ക്കൊപ്പമായി.

സൗമേഷ് പെരുവല്ലൂർ.
പിന്നീടുള്ള 20 മിനുട്ട് കണ്ട ഫുട്്ബോളാണ് ഫുട്ബോള്‍. കറുമ്പന് എലുമ്പന് വമ്പന്മാരെയൊക്കെ മൂക്കു കൊണ്ട് നിലത്തെഴുതിച്ചു. ഇടത്തു കൂടിയും വലത്തു കൂടിയും പാഞ്ഞു. ‘സെന്റര്‍ ഔട്ട’് എന്നു കുട്ടികള്‍ തര്‍ക്കിക്കുന്ന, മധ്യവരക്കപ്പുറത്തു നിന്നുള്ള ഗോളുകള്‍ ഉതിര്‍ത്തു. ഓരോ അഞ്ചു മിനുട്ടിടവേളക്കും വന്നു ഓരോ ഗോള്‍. കളി തീരുമ്പോള്‍ സ്കോര്‍ 5-5. പരിഭ്രമിച്ച സംഘാടകര്‍ എക്സ്ട്രാ ടൈമും ഷൂട്ടൗട്ടും ഉപേക്ഷിച്ച് അടുത്ത ഞായറാഴ്ച വീണ്ടും കളിക്കുമെന്ന് പ്രഖ്യാപിച്ചു തടിതപ്പി.
വിസില്‍ മുഴങ്ങിയപ്പോള്‍ ഷര്‍ട്ടൊക്കെ വലിച്ചൂരി, ആര്‍ത്തുവിളിച്ച് ദാസന് ഗ്രൗണ്ടിലേക്കു പാഞ്ഞു. പൂഴി വാരി മേലേക്കെറിഞ്ഞു. ചെരുപ്പൂരി തലക്കു മേലേ പൊക്കി ക്ലാപ്പടിച്ചു. കറുമ്പനെ എടുത്തുയര്‍ത്തി വട്ടം ചുറ്റി. ഗ്രൗണ്ടിനു പുറത്തുള്ള ഐസ്ക്രീംകാരന്റെ പെട്ടിയില്‍ നിന്ന് രണ്ടു കയ്യിലും രണ്ടു നിറമുളള ഐസ്ക്രീമുകള്‍ വാങ്ങിത്തന്നു. രണ്ടു കിലോമീറ്ററോളം ദൂരെയുള്ള വീട്ടിലേക്കു മടങ്ങുമ്പോള്‍ പെട്ടെന്നു പെയ്ത മഴ നനഞ്ഞു കൊണ്ടു തന്നെ നടന്നു. കളിയില്‍ വലിയവരും ചെറിയവരുമില്ലെടാ. കളി തീരും വരെ എന്തും നടക്കുമെടാ.. മദ്യപിച്ച പോലെയും സ്വപ്നത്തിലെന്ന പോലെയും കളിയെക്കുറിച്ചുതന്നെ അവന് പുലമ്പിക്കൊണ്ടിരുന്നു.”
നിസംശയം… ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനി വളപ്പിൽ മണി വിജയനാണ്.
CRIME
ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ കെട്ടിടം തകർത്തു

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ രൂപാന എന്ന പേരില്‍ അറിയപ്പെടുന്ന ആഢംബര ബംഗ്ലാവ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പൊളിച്ചു മാറ്റി.
സ്ഥല കയ്യേറ്റവും ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മ്മാണവും തെളിയിക്കപ്പെട്ടതോടെയാണ് അലിബാഗ് കടല്‍ത്തീരത്തിന് അഭിമുഖമായി പണിതുയര്‍ത്തിയ രൂപാന പൊളിച്ചുമാറ്റുന്നതിന് ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്.
100 കോടിയിലധികം വില വരുന്ന ഒന്നരയേക്കറില്‍ ഏതാണ്ട് 25 കോടിയോളം രൂപ ചിലവിട്ടായിരുന്നു മോഡി ഈ ബംഗ്ലാവ് പണിതുയര്‍ത്തിയത്. നീരവ് മോദി കെട്ടി ഉയര്‍ത്തിയ ഒഴിവുകാല വസതിയായിട്ടായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്.
സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ബംഗ്ലാവ് തകര്‍ത്തത്. ഏതാണ്ട് മുപ്പത്തിലധികം കിലോ സ്ഫോടക വസ്തുക്കള്‍ വിവിധ ഇടങ്ങളില്‍ നിറച്ചാണ് കെട്ടിടം പൊളിച്ചത്.
കെട്ടിടം പൊളിച്ചതിന് ശേഷമുള്ള സ്ഥലം എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു. വീടിനകത്ത് കണ്ടെത്തിയ മൂല്യമേറിയ വസ്തുക്കള്‍ ലേലത്തില്‍ വിറ്റ് പണം ഖജനാവിലേക്ക് കണ്ടു കെട്ടും.
ഒന്നര ഏക്കറില്‍ 33,000 ചതുരശ്ര അടിയിലാണ് ബംഗ്ലാവ് പണിതിരിക്കുന്നത്. 100 കോടിയിലധികം വില വരുന്ന സ്ഥലത്തെ മുന്‍ ഭാഗത്തുള്ള ഉദ്യാനവും കൈയ്യേറി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. അനേകം മുറികളും, അത്യാഡംബരപൂര്‍വ്വമായ സ്വകാര്യ ബാറുകളും കെട്ടിടത്തില്‍ ഉണ്ടായിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000കോടില്‍ പരം രൂപ വായ്പയെടുത്ത് രാജ്യംവിട്ട മോദി ബംഗ്ലാവ് കൈവിട്ടു പോകാതിരിക്കാനായി ശ്രമങ്ങള്‍ നടത്തിയിരുന്നു എങ്കിലും പരാജയപ്പെട്ടുകയായിരുന്നു.
CRIME
കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ് സല്യൂട്ട്.

തൃശ്ശൂര്‍ കമ്മീഷണര്‍ ഓഫീസില്‍ തൈക്കാട്ടുശ്ശേരിയിലെ മോഷണം നടന്ന വീട്ടിലെ അംഗമായ യുവാവ് എത്തിയത് നിറ കണ്ണുകളോടെയാണ്. ‘’ആത്മഹത്യയുടെ വക്കിലാണ്. വീട്ടില്‍ നടന്ന മോഷണത്തില്‍, നാട്ടുകാരുടെ കാര്യം വിട്ടു കളയാം, വീട്ടുകാര്‍ പോലും എന്നെ സംശയിക്കുന്നു. അധികം നാള് എനിക്ക് പിടിച്ചു നില്ക്കാന് സാധിക്കില്ല, ഞാന്‍ ആത്മഹത്യ ചെയ്യും’’. കണ്ണീരോടെ ആയിരുന്നു യുവാവ് ഇക്കാര്യം സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയോട് പറഞ്ഞത്.
യുവാവിന്റെ വീട്ടില്‍ നടന്ന മോഷണമായിരുന്നു വിഷയം. ഈ യുവാവിന്റെ വീട്ടില്‍ മാത്രമല്ല തൃശ്ശൂരിലെ പത്തോളം വീടുകളിലും പ്രത്യേക രീതിയില്‍ മോഷണം നടക്കുന്നു. ഈ മോഷണങ്ങള്‍ക്ക് എല്ലാം ഒരു പ്രത്യേകതയുണ്ട്. ഒരു വീട്ടിലും വാതിലോ ജനലോ തകര്‍ക്കപ്പെട്ടിട്ടില്ല. ഒരു വീട്ടിലെയും ഒരു വിജാഗിരി പോലും ഇളക്കാതെയാണ് മോഷ്ടാവ് അകത്തു കടന്നിട്ടുള്ളത്.
മോഷണം നടന്ന പത്തോളം വീടുകളില്‍ നിന്നും നൂറിലേറെ പവന് സ്വര്‍ണ്ണവും അഞ്ചു ലക്ഷത്തില്‍ അധികം രൂപയും കളവു പോയിട്ടുണ്ട്. മോഷണത്തിന്റെ പ്രത്യേകത വീട്ടുകാര്‍ കടയില്‍ പോയി വരുന്ന സമയത്തിനുള്ളിലോ പുറത്തു പോയി വരുന്ന കുറച്ചു സമയത്തിനുള്ളില്‍ പോലും മോഷണം നടക്കുന്നു എന്നതാണ്. യാതൊരു തെളിവും അവശേഷിക്കാതെയായിരുന്നു മോഷണം. അര മണിക്കൂറിന്റെ ഇടവേളകളില്‍ പോലും മോഷണം നടക്കുന്നു.
ഒല്ലൂരിലുള്ള ഒരു വീട്ടില്‍ വീടിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്നത് സിറ്റൌട്ടില്‍ ഇട്ടിരുന്ന സോഫയുടെ കവറിന്റെ അടിയില്‍ ആയിരുന്നു. ഇവിടെ നന്നും താക്കോലെടുത്ത് മുന്‍വശത്തെ വാതില്‍ തുറന്നു അകത്തു കയറിയ മോഷ്ടാവ് അലമാരയുടെ താക്കോല്‍ കണ്ടെത്തിയത് വീടിനകത്തെ മാതാവിന്റെ പ്രതിമയുടെ കൈവിരലില്‍ ആയിരുന്നു. സാധാരണ ഗതിയില്‍ ഒരു മോഷ്ടാവും ശ്രദ്ധിക്കാത്ത സ്ഥലം. വീട്ടുകാര്‍ക്ക് മാത്രം അറിയാവുന്ന ഈ സ്ഥലത്ത് നിന്നും താക്കോല്‍ എടുത്തു 16 പവന് സ്വര്‍ണ്ണവും മോഷണം നടത്തി താക്കോല്‍ അതേ സ്ഥലത്ത് തന്നെ സുരക്ഷിതമായി വെച്ചിരിക്കുന്നു.
ഇത്തരത്തിലുള്ള മോഷണങ്ങള്‍ തുടര്ക്കഥയായതോട് കൂടി പല വീടുകളിലും ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഉയര്‍ന്നു. ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണു തുടങ്ങി. ഭാര്യയും ഭര്‍ത്താവും മക്കളും മരുമക്കളും പരസ്പരം സംശയിക്കാന്‍ തുടങ്ങി. പല കുടുംബ ബന്ധങ്ങളും തകര്‍ച്ചയുടെ വക്കിലായി.
പോലീസ് കിണഞ്ഞു ശ്രമിച്ചിട്ടും കുറെ ദിവസത്തേക്ക് മോഷണം നടന്ന സ്ഥലത്ത് നിന്ന് ഒരു തെളിവ് പോലും കണ്ടെടുക്കാന്‍ സാധിച്ചില്ല. യാതൊരു തെളിവും അവശേഷിക്കാതെ ആയിരുന്നു മോഷണം. പരാതികള്‍ കൂടി വന്നപ്പോള്‍ കമ്മീഷണര്‍ യതീഷ് ചന്ദ്ര മോഷ്ടാവിനെ പിടികൂടാനായി ഷാഡോ പോലീസിലെ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഈ അവസരത്തിലാണ് കമ്മീഷണര്‍ നിയോഗിച്ച സംഘത്തിലെ ഉദ്യോഗസ്ഥനായ എ.എസ്.ഐ സുവ്രത കുമാറിന് ഒരു ഫോണ്‍ കാള്‍ വരുന്നത്. അടുത്തെയിടെ നടന്ന മോഷണത്തിലെ മോഷ്ടാവിനെ സംബന്ധിച്ച ഒരു നിര്‍ണ്ണായക വിവരം നല്കി കൊണ്ടായിരുന്നു ആ ഫോണ്‍ കാള്‍. വിവരം ഗൗരവമായി എടുത്ത പോലീസ് സംഘം യുവാവിന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശം പ്രത്യേക നിരീക്ഷണത്തിലാക്കി.

എ.എസ്.ഐ സുവ്രത കുമാര്‍
ദിവസങ്ങള്‍ കുറെ നിരീക്ഷിച്ചിട്ടും ഈ യുവാവ് രാത്രിയില്‍ വീട് വിട്ടു പോകുന്നതോ പുലര്‍ച്ചെ തിരിച്ചെത്തുന്നതോ അന്വേഷണ സംഘത്തിനു കാണാന്‍ സാധിച്ചില്ല. എന്നാല്‍ സാധാരണ പോലെ രാവിലെ ബൈക്കും എടുത്തു കൊണ്ട് ജോലിക്ക് പോകുന്നതും വൈകീട്ടോടെ തിരിച്ചേത്തുന്നതും കാണാന്‍ സാധിച്ചിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസുകാര്‍ക്ക് യുവാവിനെ സംശയിക്കാനുള്ള യാതൊരു തെളിവും ലഭിച്ചില്ല.
അതിനിടെ മോഷണം നടന്ന ഒരു വീട്ടില്‍ നടന്ന തെളിവെടുപ്പില്‍ മോഷ്ടാവ് ഉപയോഗിക്കുന്ന ബൈക്കിനെ കുറിച്ചുള്ള ചില സൂചനകള്‍ പോലീസിനു ലഭിച്ചിരുന്നു. നമ്പര്‍ വ്യക്തമല്ലാത്ത ബൈക്കില്‍ ഒരു യുവാവ് സംഭവ സമയത്ത് ബൈക്കില്‍ പോകുന്നത് മോഷണം നടന്ന വീടിന്റെ സമീപത്തുള്ള സി സി ടി വി കാമറയില്‍ പതിഞ്ഞിരുന്നു. ഈ സൂചനകള്‍ക്കു സാമ്യമുള്ള ബൈക്ക് ആയിരുന്നു ഈ യുവാവും ഉപയോഗിച്ചിരുന്നത്. ആ കച്ചിത്തുരുമ്പില്‍ പിടിച്ചു കയറിയ പോലീസ് യുവാവിനെ ചോദ്യം ചെയ്യാനായി ആനക്കല്ലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്ക് ചെന്നു. സിസിടിവി യില്‍ കണ്ട ബൈക്ക് തന്നെയായിരുന്നു വീട്ടു മുറ്റത്ത് ഉണ്ടായിരുന്നുന്നത്. പോലീസിനെ കണ്ടപ്പോള്‍ യുവാവ് പിന് വാതിലിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഏകദേശം എട്ടോളം മതിലുകള്‍ ചാടിയാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്.
പീച്ചി സ്വദേശിയായ സന്തോഷ് എന്ന കല്‍ക്കി സന്തോഷ് ആയിരുന്നു മോഷ്ടാവ്. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ എല്ലാ കാര്യങ്ങളും യുവാവ് തുറന്ന് പറഞ്ഞു. മോഷണം നടത്തിയ വീടുകളുടെ വിവരങ്ങളും മോഷ്ടിച്ച സ്വര്‍ണ്ണവും പണവും മോഷണം നടത്തിയ രീതികളും പോലീസിനോട് വെളിപ്പെടുത്തി.
അസാമാന്യ നിരീക്ഷണ ശേഷിയായിരുന്നു ഈ മോഷ്ടാവിന്റെ കൈമുതല്‍. മലയാളികളുടെ സ്ഥിരം സ്വഭാവത്തെ നിരീക്ഷിച്ചു കൊണ്ടാണ് യുവാവ് ഈ മോഷണമത്രയും എളുപ്പത്തില്‍ നടത്തിയത്. വീട്ടില്‍ അംഗങ്ങള്‍ അധികം ഉണ്ടെങ്കില്‍ അവസാനം വീട് പൂട്ടി പുറത്തു പോകുന്ന അംഗം താല്‍ക്കാലികമായി താക്കോല്‍ സാധാരണയായി സൂക്ഷിക്കുക ചെടിച്ചട്ടിയിലോ, ഷൂവിന് ഉള്ളിലോ, ചവിട്ടിക്കടിയിലോ ആയിരിക്കും എന്നുള്ള സാമാന്യ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ രാവിലെ മോഷ്ടാവ് തന്റെ ബൈക്കില്‍ വീടുകള്‍ തേടിയിറങ്ങും.
സംശയം തോന്നാതിരിക്കാനായി ബൈക്കിനു പിറകില്‍ പുല്ലു വെട്ടുന്ന യന്ത്രവും കെട്ടിയാണ് കറക്കം. പൂട്ടി കിടക്കുന്ന വീടുകള്‍ നിരീക്ഷിക്കും. ഗെയിറ്റ് തുറന്നു ഉള്ളില്‍ കടന്നാല്‍ സാധാരണയായി വീടിന് പുറത്തു ഏതു വീട്ടുകാരും താക്കോല്‍ സൂക്ഷിക്കാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തും. താക്കോല്‍ കിട്ടിയാല്‍ വീട് തുറന്നു ഉള്ളില്‍ കയറും. പിന്നീട് ഒരു മുന്‍ കരുതല്‍ എന്ന നിലയില്‍ പിറകു വശത്ത് പോയി അടുക്കള വാതില്‍ തുറന്നിടും. ഏതെങ്കിലും കാരണവശാല്‍ വീട്ടുകാര്‍ തിരിച്ചെത്തിയാല്‍ പിറകു വശത്ത് കൂടി ഓടി രക്ഷപ്പെടുന്നതിനു വേണ്ടിയായിരുന്നു ഇത്. മോഷണം നടത്തിയ ശേഷം വാതില്‍ അത് പോലെ തന്നെ പൂട്ടി താക്കോല്‍ ലഭിച്ച സ്ഥലത്ത് തന്നെ വെച്ച് തിരിച്ചു പോകും. ഇതായിരുന്നു രീതി.
മോഷണം നടത്തി കിട്ടുന്ന പണം സ്ത്രീകള്‍ക്ക് വേണ്ടിയായിരുന്നു ചിലവിട്ടിരുന്നത്. നാല് സ്ത്രീകളുമായി സന്തോഷിന് ബന്ധം ഉണ്ടായിരുന്നു. പണം അവരുമായി ചുറ്റി കറങ്ങാനും ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങാനും ഉപയോഗിക്കും.

മോഷ്ടിച്ച വീട്ടില്‍ തെളിവെടുപ്പിന് കൊണ്ട് വന്ന കല്‍ക്കി സന്തോഷിന്റെ ഫോട്ടോ എടുക്കുന്ന വീട്ടിലെ വീട്ടമ്മ
മോഷ്ടാവിനെ പിടികൂടിയതറിഞ്ഞു പോലീസ് സ്റെഷനില് എത്തിയ പല വീട്ടുകാരുടെയും മുഖത്ത് ആശ്വാസ ഭാവമായിരുന്നു. ഈ മോഷ്ടാവ് നടത്തിയ മോഷണങ്ങള്‍ മൂലം ചില കുടുംബങ്ങളില്‍ രക്ത ബന്ധങ്ങളില്‍ പോലും അകലം സംഭവിച്ചിരുന്നു. തൈക്കാട്ടുശേരിയില്‍ മോഷണം നടന്ന വീട്ടിലെ മറ്റു അംഗങ്ങളും നാട്ടുകാരും വരെ സംശയിച്ചിരുന്നത് ആ കുടുംബത്തിലെ ഒരു മകനെ ആയിരുന്നു. ആ മകന്റെ കമ്മീഷണര്‍ ഓഫീസിലെ സന്ദര്‍ശനമായിരുന്നു മുകളില്‍ വിവരിച്ചിരുന്നത്.
മോഷ്ടാവിനെ പിടികൂടിയ പോലീസ് സംഘത്തോട് നന്ദി പ്രകാശിപ്പിച്ചു കൊണ്ടായിരുന്നു പല കുടുംബങ്ങളും പോലീസ് സ്റ്റേഷന് വിട്ടിറങ്ങിയത്.
എസ്.ഐ ഗ്ലാഡ്സ്റ്റന്‍, എ.എസ്.ഐ മാരായ സുവ്രത കുമാര്‍, റാഫി, ഗോപാല കൃഷ്ണന്, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ പഴനി, ജീവന്, ലിജേഷ്, വിപിന്‍ എന്നിവര്‍ അടങ്ങിയ ഷാഡോ പോലീസ് സംഘമായിരുന്നു കല്‍ക്കി സന്തോഷിനെ പിടികൂടിയത്.