Connect with us

CINEMA

പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാന്‍ കഴിഞ്ഞു എന്നതാണ് സിനിമ തന്ന സൗഭാഗ്യമെന്ന് അപ്പാനി രവി

Published

on

അങ്കമാലി ഡയറിസിലൂടെ മലയാള സിനിമയിലെത്തി തമിഴില്‍ ഏറെ ആരാധകരെ നേടി വെള്ളിത്തിര കയ്യടിക്കിയ അപ്പാനി ശരത് സിനിമാ ലോകത്ത് തിരക്കിലാണ്. ആദ്യ ചിത്രത്തില്‍ അപ്പാനി രവി എന്ന കഥാപാത്രത്തെയായിരുന്നു ശരത് അവതരിപ്പിച്ചത്. ഇതോടെ ശരത്തിന്റെ പേര് അപ്പാനി ശരത് എന്നായി മാറുകയായിരുന്നു. അങ്കമാലി ഡയറിക്ക് ശേഷം ലാല്‍ജോസിന്റെ സംവിധാനത്തില്‍ എത്തിയ വെളിപാടിന്റെ പുസ്തകത്തില്‍ ഫ്രാന്‍ക്ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് ജിജോ ആന്റണി സംവിധാനം ചെയ്ത പോക്കിരി സൈമണ്‍, സന്തോഷ് നായര്‍ സംവിധാനം ചെയ്യ്ത സച്ചിന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് സിനിമാതാരം വിശാലിന്റെ സണ്ടകോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ശരത് തമിഴ് സിനിമയിലും അഭിനയിച്ചു.

സിനിമയില്‍ തുടക്കകാലത്ത് തന്നെ മണിരത്നത്തെപ്പോലുള്ള സംവിധായകനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് അപ്പാനി ശരതിന് ലഭിച്ച വലിയ അംഗീകാരങ്ങളിലൊന്നായിരുന്നു. ഇുപ്പോള്‍ ഓട്ടോ ശങ്കര്‍ എന്ന വെബ് സീരീസിലൂടെ തമിഴില്‍ പുതിയ ഉയരങ്ങള്‍ വെട്ടിപ്പിടിക്കാനൊരുങ്ങുകയാണ് നടന്‍. ഇതിനിടെ മാതൃഭൂമി സ്റ്റാര്ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ സിനിമ നല്കിയ സൗഭാഗ്യങ്ങളെക്കുറിച്ച് നടന്‍ മന്സ തുറന്നു.

നാടകത്തില്‍ നിന്ന് സിനിമയിലെത്തിയപ്പോഴുള്ള മാറ്റം എന്താണെന്ന് ചോദിച്ചാല്‍ കൃത്യസമയത്ത് വയറു നിറയെ ഭക്ഷണം കഴിക്കുന്നുവെന്നാണ്. നാടകം ഓട്ടമാണ്. ഒരു സ്റ്റേജില്നിന്ന് മറ്റൊരു സ്റ്റേജിലേക്ക്. ഭക്ഷണം കഴിച്ചാല്‍ മാത്രമേ കഴിച്ചു അത്രയേ പറയാനാകൂ. സിനിമയിലും ചിലപ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. കൃത്യസമയത്ത് ഷൂട്ട് തീര്‍ക്കാന്‍ ദിവസം മുഴുവന്‍ ഷൂട്ട് ചെയ്യും. ഡ്യൂപ്പൊന്നും ഇടാതെയാണ് ഞാന്ഫൈറ്റ് ചെയ്യാറുള്ളത്. എന്നാല്‍ പോലും വിശ്രമിക്കാന്സമയം കിട്ടാറുണ്ട്.

പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാനായത് സിനിമ നല്കിയ സൗഭാഗ്യങ്ങള്‍ കൊണ്ടാണെന്നും അല്ലെങ്കില്‍ പ്രണയം പ്രണയമായി തന്നെ അവസാനിക്കുമായിരുന്നു. പുതിയ വീടും ഫ്ളാറ്റുമൊക്കെ സ്വന്തമാക്കി. അച്ഛനും അമ്മയും ഭാര്യയും എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു. ഇതൊക്കെ സിനിമ എനിക്ക് തന്നതാണ്- അപ്പാനി ശരത് പറഞ്ഞു

CINEMA

സൗദിയിൽ ഈ വർഷം 140 സിനിമ തിയറ്ററുകൾ തുറക്കും. 5300 തൊഴിലവസരങ്ങൾ

Published

on

രാജ്യത്ത് സിനിമ മേഖലയിൽ വൻതോതിൽ നിക്ഷേപത്തിന് പദ്ധതിയിടുന്നു. ഈ വർഷം പുതിയ സിനിമ തിയറ്ററുകളുടെ കെട്ടിടങ്ങൾക്കായി അഞ്ചു ബില്യൺ സൗദി റിയാൽ നിക്ഷേപം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റിയാദിലെ ഫെയർമൗണ്ട് ഹോട്ടലിൽ അടുത്ത മാസം 19, 20 തിയ്യതികളിൽ നടക്കുന്ന ‘സിനിമ ബിൽഡ് കെ എസ് എ 2020’ കോൺഫറൻസിന് മുന്നോടിയായി പുറത്തു വിട്ട വിവരങ്ങൾ പ്രകാരം രാജ്യത്തെ മുപ്പത് മാളുകളിലായി 140 പുതിയ സിനിമ തിയ്യറ്ററുകളാണ് തുടങ്ങാൻ പദ്ധതിയിടുന്നത്. ഇതിലൂടെ 5300 തൊഴിലവസരങ്ങളും പുതുതായി സൃഷ്ടിക്കാനാവും.

രാജ്യത്തെ സിനിമാ വ്യവസായ മേഖലയുടെ ത്വരിത ഗതിയിലുള്ള വളർച്ചയുടെ ഫലമായി കൂടുതൽ നിക്ഷേപങ്ങൾ ഈ രംഗത്തുണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ രാജ്യത്ത് പുതുതായി പദ്ധതിയിട്ട 1323 സ്‌ക്രീനുകൾ നിർമ്മിക്കുന്നതിനായി വൻതോതിൽ നിർമ്മാണ സാമഗ്രികൾ ആവശ്യമായി വന്നതും നിർമ്മാണ മേഖലയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്.

കിരീടാവകാശി സൽമാൻ രാജകുമാരന്റെ സ്വപ്ന പദ്ധതിയായ വിഷൻ 2030 പ്രകാരം ആഭ്യന്തര വിനോദങ്ങൾക്കായി ചിലവിടുന്ന തുക 2.9 ശതമാനത്തിൽ നിന്നും 6 ശതമാനമായി വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. സൗദി പൗരന്മാർ വർഷത്തിൽ മുപ്പത് ബില്യൺ ഡോളറാണ് രാജ്യത്തിന് പുറത്ത് വിനോദങ്ങൾക്കായി വർഷം തോറും ചെലവിടുന്നത്. ഇതിൽ നിന്നും ചെറിയൊരു വിഹിതം ആഭ്യന്തര വിനോദ മേഖലയിലേക്ക് തിരിച്ചു വിടാനാണ് പദ്ധതിയിടുന്നത്.

Continue Reading

CINEMA

പൗരത്വ നിയമങ്ങളെ അംഗീകരിക്കാൻ കഴിയില്ലെന്ന് ബോളിവുഡ് നടി പൂജ ഭട്ട്.

Published

on

സി.എ.എയെയും എന്‍.ആര്‍.സിയെയും ഒരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്ന് ബോളിവുഡ് നടി പൂജ ഭട്ട്. മുംബൈയിലെ കൊളാബയില്‍ സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവർ.

‘നമ്മുടെ മൗനം നമ്മെ രക്ഷിക്കില്ല. സര്‍ക്കാറിനെയും രക്ഷിക്കില്ല. ഷാഹീന്‍ബാഗിലും ലഖ്‌നൗവിലുമുള്ള സ്ത്രീകള്‍ ഉൾപ്പെടെ രാജ്യത്ത് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ നേതാക്കളോട് ആവശ്യപ്പെടുകയാണ്. അവർ നമ്മളെ കേള്‍ക്കുന്നതു വരെ നമ്മൾ നിർത്തരുത്. നാം കൂടുതൽ സംസാരിക്കണമെന്നും’ ഭട്ട് പറഞ്ഞു.

ഒരർത്ഥത്തിൽ ഇവിടെ ഭരിക്കുന്നവർ നമ്മെ ഒന്നിപ്പിച്ചിരിക്കുകയാണ്. ഇതാണ് ശബ്ദമുയര്‍ത്തേണ്ട സമയം എന്ന് പൗരത്വ നിയമങ്ങൾക്കെതിരെ പ്രക്ഷോഭം പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ നമുക്ക് സന്ദേശം നൽകുകയാണ്.

സ്വന്തം വീട്ടില്‍ തന്നെ വിഭജനം ഉണ്ടാക്കുന്നതു കൊണ്ട് ഞാന്‍ സി.എ.എയെയും എന്‍.ആര്‍.സിയെയും ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് അവർ തമാശ രൂപേണ കൂട്ടിച്ചേര്‍ത്തു. പ്രമുഖ സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളാണ് സംവിധായിക കൂടിയായ പൂജ ഭട്ട്. നടി ആലിയ ഭട്ട് പൂജ ഭട്ടിന്റെ അർദ്ധ സഹോദരിയാണ്.

Continue Reading

CINEMA

കൊച്ചിയില്‍ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത നടിമാർക്ക് സന്ദീപ് വാര്യരുടെ ഭീഷണി.

Published

on

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്ത സിനിമക്കാരെ പരോക്ഷമായി ഭീഷണിപ്പെടുത്തി യുവമോര്‍ച്ച് സെക്രട്ടറി സന്ദീപ് ജി.വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

സിനിമക്കാരെയും, പ്രത്യേകിച്ച് നടിമാരെ ഉന്നം വെച്ചാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്. പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന നടിമാരുടെ ശ്രദ്ധക്കണമെന്നും ഇന്‍കംടാക്‌സ് ഒക്കെ അടയ്ക്കുന്നെന്ന് ഉറപ്പാക്കണമെന്നും പോസ്റ്റിൽ പറയുന്നു.

നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ നിങ്ങൾക്ക് വേണ്ടി ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നും സന്ദീപ് കുറിക്കുന്നു. ആ സമയത്ത് രാഷ്ട്രീയ പ്രതികാരം എന്ന് പറഞ്ഞു കണ്ണീരൊഴുക്കരുതെന്നും സന്ദീപ് വാര്യർ മുന്നറിയിപ്പ് നൽകുന്നു.

ഇന്നലെ കൊച്ചിയില്‍ നടന്ന പ്രതിഷേധ മാർച്ചിൽ നടിമാരായ നിമിഷ സജയന്‍, റിമ കല്ലിങ്കല്‍ അടക്കമുള്ള നടിമാരും ഷൈൻ നിഗം, കമൽ തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഇതിൽ നിമിഷ സജ്ജയന്റെ “തൃശൂർ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിന്നെയല്ലേ ഇന്ത്യ” എന്ന പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്‌റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇന്‍കംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല .

Continue Reading
INDIA2 weeks ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!