Connect with us

CINEMA

കലാഭവന്‍ മണി ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം; ദുരൂഹത അഴിയാതെ മരണം

Published

on

തൃശൂര്‍: മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് മൂന്ന് വര്‍ഷം തികയുമ്പോഴും മരണത്തിനു പിന്നിലെ ദുരൂഹതകള്‍ അഴിക്കാന്‍ സിബി ഐയ്ക്കുമായിട്ടില്ല. 2017 ല്‍ കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇതുവരെയും കിട്ടിയിട്ടില്ല.

ചാലക്കുടിയിലെ പാഡി എന്ന ഔട്ട്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കലാഭവന്‍ മണിയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചതിന്റെ പിറ്റേ ദിവസം അദ്ദേഹം മരണത്തിന് കീഴടങ്ങി. സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് മണിയുടേത് കൊലപാതകമാണെന്ന ആരോപണം ആദ്യമുന്നയിച്ചത്.

ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ വിഷാംശം കണ്ടെത്തിയത് ദുരൂഹതയ്ക്ക് ബലം കൂട്ടി.സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പലരേയും ചോദ്യം ചെയ്‌തെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും കിട്ടിയില്ല. ഇതോടെയാണ് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് സിബിഐ അന്വേഷണം തുടങ്ങിയത്.

സിനിമരംഗത്തുള്ള സുഹൃത്തുക്കളടക്കം നിരവധി പേരെ ചോദ്യം ചെയ്തു.തുടര്‍ന്ന് മരണത്തിന് തൊട്ടുമുന്‍പുള്ള സമയത്ത് മണിക്കൊപ്പം ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കിയും സാബുമോനും അടക്കമുള്ള 7 സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചു.

സത്യം പുറത്തുവരേണ്ടതിനാല്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ഈ ഏഴുപേരും കോടതിയെയും സിബിഐയേയും അറിയിക്കുകയും ചെയ്തു.ഈ മാസം തന്നെ നുണപരിശോധന നടത്താനാണ് സിബിഐയുടെ തീരുമാനം.എന്നാല്‍ കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഒന്നും സിബിഐക്ക് ഇതുവരെയും കിട്ടിയിട്ടില്ല.

CINEMA

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

Published

on

ഖത്തറിലെ ഏറ്റവും നീളമേറിയ പോസ്റ്റർ സ്ഥാപിച്ച് മോഹൻലാൽ ആരാധകർ. ലാൽ കെയെർസ് ആൻഡ് മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ് എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലെ ഖത്തറിലേ ആരാധകരാണ് പ്രിയതാരത്തിനായി ഏഴ് മീറ്റർ നീളവും രണ്ടേകാൽ മീറ്റർ വീതിയുമുള്ള പോസ്റ്റർ സ്ഥാപിച്ചത്.

മോഹൻലാൽ നായകനായി അഭിനയിക്കുന്ന ലൂസിഫർ സിനിമയുടെ പ്രചാരണാർത്ഥമാണ് പോസ്റ്റർ സ്ഥാപിച്ചിട്ടുള്ളത്. പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന മലയാള ത്രില്ലർ ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥയെഴുതി ആൻറണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. ഈ ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഖത്തർ ഏഷ്യൻ ടൗൺ സിനിമ 1 തിയേറ്ററിൽ ആണ് പോസ്റ്റർ സ്ഥാപിച്ചത്. ഖത്തർ ഇന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സിനിമാ പോസ്റ്റർ ആണ് ഇതെന്ന് ലാൽ കെയെർസ് ഖത്തർ അംഗങ്ങൾ അവകാശപ്പെടുന്നു. മാർച്ച് 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Continue Reading

CINEMA

സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലര്‍ വെള്ളം കുടിക്കുമെന്ന് പ്രിയാവാര്യര്‍

Published

on

സത്യങ്ങള്‍ പറയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ചിലര്‍ വെള്ളംകുടിക്കുമെന്ന മുന്നറിയിപ്പുമായി അഡാറ് ലൗ ഫെയിം പ്രിയാ വാര്യര്‍. ഇന്‍സ്റ്റഗ്രാമിലാണ് പ്രിയ ഇങ്ങനെയൊരു കുറിപ്പിട്ടിരിക്കുന്നത്.

”സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരെല്ലാം വെള്ളംകുടിക്കും. എന്തിനാണ് മറ്റുള്ളവരെപ്പോലെയാകാന്‍ ശ്രമിക്കുന്നു എന്നകരുതി മിണ്ടാതിരിക്കുന്നു. കര്‍മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തുകൊണ്ടുവരും. അതത്ര അകലെയുമല്ല”, പ്രിയ കുറിച്ചു

അഡാറ് ലൗവ്വുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഇതിനോടകം ഉണ്ടായത്. പ്രിയയും സംവിധായകന്‍ ഒമറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നിരുന്നു. പ്രശസ്തയായപ്പോള്‍ ഒമറിനെ പ്രിയ തള്ളിപ്പറഞ്ഞു എന്നതരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങളുയര്‍ന്നു.

അടുത്തിടെ ഒരു അഭിമുഖത്തില്‍ നൂറിനും പ്രിയയുമായുള്ള ബന്ധത്തിലെ വിള്ളല്‍ തുറന്നുപ്രകടിപ്പിച്ചിരുന്നു. പ്രിയയും റോഷനും സോഷ്യല്‍ മീഡിയയില്‍ സംവിധായകനുള്‍പ്പെടെയുള്ളവരെ അണ്‍ഫോളോ ചെയ്തതും ചര്‍ച്ചയായിരുന്നു.

Continue Reading

CINEMA

പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാന്‍ കഴിഞ്ഞു എന്നതാണ് സിനിമ തന്ന സൗഭാഗ്യമെന്ന് അപ്പാനി രവി

Published

on

അങ്കമാലി ഡയറിസിലൂടെ മലയാള സിനിമയിലെത്തി തമിഴില്‍ ഏറെ ആരാധകരെ നേടി വെള്ളിത്തിര കയ്യടിക്കിയ അപ്പാനി ശരത് സിനിമാ ലോകത്ത് തിരക്കിലാണ്. ആദ്യ ചിത്രത്തില്‍ അപ്പാനി രവി എന്ന കഥാപാത്രത്തെയായിരുന്നു ശരത് അവതരിപ്പിച്ചത്. ഇതോടെ ശരത്തിന്റെ പേര് അപ്പാനി ശരത് എന്നായി മാറുകയായിരുന്നു. അങ്കമാലി ഡയറിക്ക് ശേഷം ലാല്‍ജോസിന്റെ സംവിധാനത്തില്‍ എത്തിയ വെളിപാടിന്റെ പുസ്തകത്തില്‍ ഫ്രാന്‍ക്ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് ജിജോ ആന്റണി സംവിധാനം ചെയ്ത പോക്കിരി സൈമണ്‍, സന്തോഷ് നായര്‍ സംവിധാനം ചെയ്യ്ത സച്ചിന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് സിനിമാതാരം വിശാലിന്റെ സണ്ടകോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ശരത് തമിഴ് സിനിമയിലും അഭിനയിച്ചു.

സിനിമയില്‍ തുടക്കകാലത്ത് തന്നെ മണിരത്നത്തെപ്പോലുള്ള സംവിധായകനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് അപ്പാനി ശരതിന് ലഭിച്ച വലിയ അംഗീകാരങ്ങളിലൊന്നായിരുന്നു. ഇുപ്പോള്‍ ഓട്ടോ ശങ്കര്‍ എന്ന വെബ് സീരീസിലൂടെ തമിഴില്‍ പുതിയ ഉയരങ്ങള്‍ വെട്ടിപ്പിടിക്കാനൊരുങ്ങുകയാണ് നടന്‍. ഇതിനിടെ മാതൃഭൂമി സ്റ്റാര്ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ സിനിമ നല്കിയ സൗഭാഗ്യങ്ങളെക്കുറിച്ച് നടന്‍ മന്സ തുറന്നു.

നാടകത്തില്‍ നിന്ന് സിനിമയിലെത്തിയപ്പോഴുള്ള മാറ്റം എന്താണെന്ന് ചോദിച്ചാല്‍ കൃത്യസമയത്ത് വയറു നിറയെ ഭക്ഷണം കഴിക്കുന്നുവെന്നാണ്. നാടകം ഓട്ടമാണ്. ഒരു സ്റ്റേജില്നിന്ന് മറ്റൊരു സ്റ്റേജിലേക്ക്. ഭക്ഷണം കഴിച്ചാല്‍ മാത്രമേ കഴിച്ചു അത്രയേ പറയാനാകൂ. സിനിമയിലും ചിലപ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. കൃത്യസമയത്ത് ഷൂട്ട് തീര്‍ക്കാന്‍ ദിവസം മുഴുവന്‍ ഷൂട്ട് ചെയ്യും. ഡ്യൂപ്പൊന്നും ഇടാതെയാണ് ഞാന്ഫൈറ്റ് ചെയ്യാറുള്ളത്. എന്നാല്‍ പോലും വിശ്രമിക്കാന്സമയം കിട്ടാറുണ്ട്.

പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാനായത് സിനിമ നല്കിയ സൗഭാഗ്യങ്ങള്‍ കൊണ്ടാണെന്നും അല്ലെങ്കില്‍ പ്രണയം പ്രണയമായി തന്നെ അവസാനിക്കുമായിരുന്നു. പുതിയ വീടും ഫ്ളാറ്റുമൊക്കെ സ്വന്തമാക്കി. അച്ഛനും അമ്മയും ഭാര്യയും എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു. ഇതൊക്കെ സിനിമ എനിക്ക് തന്നതാണ്- അപ്പാനി ശരത് പറഞ്ഞു

Continue Reading
KERALA30 mins ago

പ്രവാസികൾക്കും വിവരാവകാശ പ്രകാരം അപേക്ഷ സമർപ്പിക്കാം. തടസ്സമില്ലെന്ന് അധികൃതർ.

KERALA1 hour ago

വൈദികർക്കും കന്യാസ്ത്രീകൾക്കും ആദായ നികുതി ബാധകമെന്ന് കോടതി

HEALTH12 hours ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

KERALA13 hours ago

ശ്രീലങ്കൻ യുവതിയുടെ മൃതദേഹത്തോട് അനാദരവ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

MIDDLE EAST16 hours ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME17 hours ago

സൗദിയിൽ നിയമ ലംഘകർക്കെതിരായ പരിശോധന ഊർജ്ജിതം. പിടിയിലായത് ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ

BAHRAIN18 hours ago

നാട്ടിൽ വിവാഹ നിശ്ചയം നടക്കാനിരിക്കെ ബഹ്റൈനിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ

MIDDLE EAST21 hours ago

ഒമാനിൽ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാത്ത പ്രവണതക്കെതിരെ അധികൃതർ

CINEMA22 hours ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA22 hours ago

അഭിഭാഷക ബിരുദമുള്ള ഡീനിന്റെയും ബിന്ദു കൃഷ്ണയുടെയും അറിവില്ലായ്മക്ക് കേരളം നൽകേണ്ടി വന്ന വില

KERALA23 hours ago

പറവൂരിൽ കോടതി മുറിയിൽ മൂത്രമൊഴിക്കേണ്ടി വന്ന് വനിതാ പ്രതി. പോലീസിന്റെ മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

LATEST1 day ago

മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് 21 ലക്ഷം രൂപ നൽകി മാതൃകയായി മലയാളി മാനേജ്‌മെന്റ്

MIDDLE EAST1 day ago

ഖത്തറിൽ ഇനി ടെക്‌നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും.

KERALA2 days ago

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

CRIME2 days ago

പച്ച മാംസത്തെ പെട്രോളൊഴിച്ചു കത്തിക്കുന്ന നരാധമന്മാരോട് പറയാനുള്ളത്……

LATEST3 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST3 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ല. ബാധകമാകുന്നത് ആര്‍ക്കൊക്കെ?

LATEST4 weeks ago

അഴിക്കുള്ളില്‍ ആവാതിരിക്കാനും നാട് കടത്തപ്പെടാതിരിക്കാനും സൗദിയിലെ പ്രവാസികള്‍ ഇത് നിര്‍ബന്ധമായി വായിക്കുക

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

LATEST4 weeks ago

സൗദിയില്‍ മദ്യകടത്തിന് മലയാളി കുടുംബം പിടിയിലായി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് ആറു മലയാളികള്‍

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW3 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

SAUDI ARABIA4 weeks ago

അശ്ലീല ചിത്രം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും മുപ്പത്തു ലക്ഷം റിയാല്‍ പിഴയും

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരികളും അടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാണോ ?

Trending

Copyright © 2019 Pravasi Corner.

error: Content is protected !!