Connect with us

CRIME

ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ കെട്ടിടം തകർത്തു

Published

on

 

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ രൂപാന എന്ന പേരില്‍ അറിയപ്പെടുന്ന ആഢംബര ബംഗ്ലാവ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പൊളിച്ചു മാറ്റി.

സ്ഥല കയ്യേറ്റവും ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മ്മാണവും തെളിയിക്കപ്പെട്ടതോടെയാണ് അലിബാഗ് കടല്‍ത്തീരത്തിന് അഭിമുഖമായി പണിതുയര്‍ത്തിയ രൂപാന പൊളിച്ചുമാറ്റുന്നതിന് ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്.

100 കോടിയിലധികം വില വരുന്ന ഒന്നരയേക്കറില്‍ ഏതാണ്ട് 25 കോടിയോളം രൂപ ചിലവിട്ടായിരുന്നു മോഡി ഈ ബംഗ്ലാവ് പണിതുയര്‍ത്തിയത്. നീരവ് മോദി കെട്ടി ഉയര്‍ത്തിയ ഒഴിവുകാല വസതിയായിട്ടായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്.

സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ബംഗ്ലാവ് തകര്‍ത്തത്. ഏതാണ്ട് മുപ്പത്തിലധികം കിലോ സ്ഫോടക വസ്തുക്കള്‍ വിവിധ ഇടങ്ങളില്‍ നിറച്ചാണ് കെട്ടിടം പൊളിച്ചത്.

കെട്ടിടം പൊളിച്ചതിന് ശേഷമുള്ള സ്ഥലം എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു. വീടിനകത്ത് കണ്ടെത്തിയ മൂല്യമേറിയ വസ്തുക്കള്‍ ലേലത്തില്‍ വിറ്റ് പണം ഖജനാവിലേക്ക് കണ്ടു കെട്ടും.

ഒന്നര ഏക്കറില്‍ 33,000 ചതുരശ്ര അടിയിലാണ് ബംഗ്ലാവ് പണിതിരിക്കുന്നത്. 100 കോടിയിലധികം വില വരുന്ന സ്ഥലത്തെ മുന്‍ ഭാഗത്തുള്ള ഉദ്യാനവും കൈയ്യേറി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. അനേകം മുറികളും, അത്യാഡംബരപൂര്‍വ്വമായ സ്വകാര്യ ബാറുകളും കെട്ടിടത്തില്‍ ഉണ്ടായിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000കോടില്‍ പരം രൂപ വായ്പയെടുത്ത് രാജ്യംവിട്ട മോദി ബംഗ്ലാവ് കൈവിട്ടു പോകാതിരിക്കാനായി ശ്രമങ്ങള്‍ നടത്തിയിരുന്നു എങ്കിലും പരാജയപ്പെട്ടുകയായിരുന്നു.

 

error: Content is protected !!