Connect with us

INTERNATIONAL

കെ.പി യോഹന്നാന്‍റെ ഗോസ്പല്‍ ഫോർ ഏഷ്യ ഒത്തു തീര്‍പ്പിന് തയ്യാറാകുന്നത് വിധി എതിരാകുമെന്ന ഭീതി കൊണ്ട്?

Published

on

ഫണ്ട് ദുരുപയോഗം ചെയ്തതിന് അമേരിക്കയില്‍ നിലവിലുള്ള കേസുകളില്‍ 37 മില്യന്‍ ഡോളറിന് കെ.പി യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യ ഒത്തുതീര്‍പ്പാക്കി എന്ന വിശദീകരണത്തിലെ ദുരൂഹതകള്‍ക്ക് വിശദീകരണം നല്‍കാന്‍ ഗോസ്പല്‍ ഫോർ ഏഷ്യക്ക് കഴിയുന്നില്ല.

കേസില്‍ പരാതിക്കാരുമായി ഒത്തു തീര്‍പ്പിന് തയ്യാറാകുന്നതോടെ പരാതിക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരോക്ഷമായി അംഗീകരിക്കുകയാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യയും യോഹന്നാനും ഭാര്യും മകനും അടക്കമുള്ള പ്രതികള്‍ ചെയ്യുന്നത്. ഈ ആരോപണങ്ങള്‍ ആകട്ടെ അതീവ ഗുരുതരമാണ് താനും. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഉള്ള പാവപ്പെട്ടവരെ സഹായിക്കാന്‍ എന്ന വ്യാജേന അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുകയും ഈ പണം സ്വകാര്യ ആവശ്യങ്ങള്‍ക്കും ഭൂമികള്‍ വാങ്ങിക്കൂട്ടുന്നതിനും ഉപയോഗിച്ചുവെന്ന ആരോപണം ഒരു ചാരിറ്റി സംഘടനയെ സംബന്ധിച്ചിടത്തോളം വിശ്വാസ്യതയുടെ അടിവാരം ഇളക്കാന്‍ പോന്ന ആരോപണമാണ്. ഈ തട്ടിപ്പ് നടത്തുന്നതിന് വേണ്ടിയാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ബന്ധുക്കളെയും ഇഷ്ടക്കാരെയും നിയമിക്കുച്ചിരുന്നത് എന്ന ആരോപണവും മുന്‍ ആരോപണത്തെ ശരി വെക്കുന്ന മറ്റൊരു ആരോപണമാണ്.

അതേസമയം ഒത്ത് തീര്‍പ്പിന് തയ്യാറാകുന്നത് ഫണ്ട് തിരിമറി അടക്കമുള്ള കുറ്റങ്ങള്‍ സമ്മതിക്കുന്നതായി വ്യാഖ്യാനിക്കരുതെന്നും എന്നുള്ള ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ആവശ്യം വെറും പ്രഹസനമാണെന്നും താല്‍ക്കാലികമായി ജനശ്രദ്ധ തിരിച്ചു വിടാനുള്ള അടവാണെന്നും നിയമ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇത് ഗോസ്പല്‍ ഓഫ് ഏഷ്യയുടെ വെറുമൊരു ആവശ്യം മാത്രമാണ്. അത് കോടതി ഇത് വരെ അംഗീകരിച്ചിട്ടില്ല. അത് അംഗീകരിച്ചതായി കോടതി തീരുമാനം ഉണ്ടായാല്‍ മാത്രമേ കുറ്റാരോപണം ഗോസ്പല്‍ ഫോർ ഏഷ്യയുടെ മേല്‍ നിന്നും ഒഴിവാകൂ.

സാധാരണ ഗതിയില്‍ കേസിലെ രണ്ടു കക്ഷികളും തമ്മില്‍ പരസ്പരം ഒത്തു തീര്‍പ്പില്‍ എത്തുമ്പോള്‍ കേസ് തീര്‍ന്നതായി പ്രഖ്യാപിക്കുക എന്നതല്ലാതെ കുറ്റാരോപിതനെ കുറ്റ വിമുക്തനായി പ്രഖ്യാപിക്കുക എന്ന കീഴ്‌വഴക്കം ലോകത്തെ ഒരു കോടതിയും സ്വീകരിക്കില്ല എന്നും നിയമ വിദഗ്ദര്‍ പറയുന്നു.

കോടതി പ്രതികളെ കുറ്റവിമുക്തരായി പ്രഖ്യാപിക്കാത്തിടത്തോളം കാലം ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് എതിരെ ആരോപിക്കപ്പെട്ടിരുന്ന ഫണ്ട് തിരിമറി, സ്വജനപക്ഷപാതം, അവിഹിതമായി സ്വത്ത് സമ്പാദിക്കല്‍ എന്ന ആരോപണം നില നില്‍ക്കും. ഗോസ്പല്‍ ഫോര്‍ ഏഷ്യ, ഗോസ്പല്‍ ഫോര്‍ ഏഷ്യ ഇന്റര്‍നാഷണല്‍, കെ.പി യോഹന്നാന്‍, കെ.പി യോഹന്നാന്‍റെ ഭാര്യ ജസീല പുന്നൂസ്, മകന്‍ ഡാനിയേല്‍ പുന്നൂസ്, ഡേവിഡ് കരോള്‍, പാറ്റ് എമിറിക് എന്നീ പ്രതികള്‍ ഒരിക്കലും കുറ്റവിമുക്തരും ആകുന്നില്ല. ഇതെല്ലാം ഇവര്‍ നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് എന്നും ഒരു തീരാ കളങ്കമായി നില നില്‍ക്കുകയും ചെയ്യും.

ഒത്തു തീര്‍പ്പിനായി ചിലവാക്കുന്നത് വന്‍തുകയാണെന്ന് ഗോസ്പല്‍ ഫോർ ഏഷ്യ വക്താവ് അവകാശപ്പെടുന്നു എങ്കിലും സംഘടനകള്‍ക്ക് ലഭിച്ചിരുന്ന സംഭാവനയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ 261 കോടി രൂപ വെറും നാമമാത്ര സംഖ്യ ആണെന്ന് വ്യക്തമാകുന്നു. മുന്‍ നീക്കിയിരിപ്പ് ഉള്‍പ്പെടെ ഗോസ്പല്‍ ഫോര്‍ ഏഷ്യ, ബിലീവേഴ്‌സസ് ചര്‍ച്ച് ഓഫ് ഇന്ത്യ, ലാസ്റ്റ് അവര്‍ മിനിസ്ട്രി, ലൗ ഇന്ത്യ മിനിസ്ട്രീസ് എന്നീ എന്‍ജിഒകള്‍ക്ക് 2014-15 കാലയളവില്‍ 1191 കോടിയുടെ വിദേശഫണ്ട് നീക്കിയിരിപ്പുണ്ടായിരുന്നു.

2016ല്‍ യോഹന്നാന്‍റെ സ്ഥാപനങ്ങളായ ബിലീവേഴ്സ് ചര്‍ച്ച്, ലാസ്റ്റ് അവര്‍ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവക്ക് ലോകമെമ്പാടു നിന്നും 1889 കോടി രൂപ സംഭാവനയായി ലഭിച്ചുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017 ല്‍ യോഹന്നാന്‍റെ സ്ഥാപനങ്ങളുടെ വിദേശ സംഭാവനകള്‍ സ്വീകരിക്കാനുള്ള അനുമതിയായ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്റ്റ് പ്രകാരമുള്ള രജിസ്ട്രേഷന്‍ ആഭ്യന്തര മന്ത്രാലയം റദ്ദാക്കുകയും ചെയ്തു.

2015 ലാണ് അമേരിക്കയിലെ അര്‍ക്കന്‍സാസ് കോടതിയില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്കെതിരെയുള്ള പരാതി എത്തുന്നത്. ഫണ്ട് തിരിമറി, സ്വജനപക്ഷപാതം, അവിഹിതമായി സ്വത്ത് സമ്പാദിക്കല്‍ എന്നിവയായിരുന്നു ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് എതിരെ ആരോപിക്കപ്പെട്ടിരുന്ന കുറ്റങ്ങള്‍. ഗോസ്പല്‍ ഫോര്‍ ഏഷ്യ, ഗോസ്പല്‍ ഫോര്‍ ഏഷ്യ ഇന്റര്‍നാഷണല്‍, കെ.പി യോഹന്നാന്‍, കെ.പി യോഹന്നാന്‍റെ ഭാര്യ ജസീല പുന്നൂസ്, മകന്‍ ഡാനിയേല്‍ പുന്നൂസ്, ഡേവിഡ് കരോള്‍, പാറ്റ് എമിറിക് എന്നിവരാണ് കേസിലെ പ്രതികള്‍.  

ഒരു കാലത്ത് ഏറ്റവും അധികം വിദേശ ഫണ്ട് ലഭിച്ചിരുന്ന ഗോസ്പല്‍ ഫോര്‍ ഏഷ്യ ലഭിക്കുന്ന തുകയുടെ 13 ശതമാനം മാത്രമാണ് പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നള്ളൂ എന്നാണ് പരാതിക്കാരായ അമേരിക്കന്‍ ഡോക്ടര്‍ ദമ്പതികളായ ഗാര്‍ലന്‍ഡും ഫിലക്സ് മര്‍ഫിയും ആരോപിച്ചിരുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഉള്ള പാവപ്പെട്ടവരെ സഹായിക്കാന്‍ എന്ന വ്യാജേന അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുകയും ഈ പണം മുഴുവന്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കും ഭൂമികള്‍ വാങ്ങിക്കൂട്ടുന്നതിനും ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. കൂടാതെ ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ബന്ധുക്കളെയും ഇഷ്ടക്കാരെയും നിയമിക്കുന്നുവെന്നും പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു.

ഈ കേസ് തീര്‍പ്പാകാതെ മൂന്ന് വര്‍ഷമായി നീണ്ട് പോകുകയും അന്തിമ വിധി അതിരാകും എന്നുള്ള ബോധ്യം ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യ ഒത്ത് തീര്‍പ്പിന് നീക്കം ആരംഭിച്ചത് എന്നാണ് ഭാഷ്യം. ഉദ്ദേശം 261 കോടി രൂപയുടെ ഒത്തു തീര്‍പ്പ്‌ ഹരജിയാണ് പടിഞ്ഞാറന്‍ അമേരിക്കയിലെ അര്‍ക്കന്‍സാസ് കോടതിയില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ 37 മില്യന്‍ അമേരിക്കന്‍ ഡോളര്‍ സംഭാവന നല്‍കിയവര്‍ക്ക് തിരികെ നല്‍കാമെന്നും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ പരാതിക്കാരെ ഉള്‍പ്പെടുത്താമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം ഒത്ത് തീര്‍പ്പിന് തയ്യാറാകുന്നത് ഫണ്ട് തിരിമറി അടക്കമുള്ള കുറ്റങ്ങള്‍ സമ്മതിക്കുന്നതായി വ്യാഖ്യാനിക്കരുതെന്നും ഗോസ്പല്‍ ഫോര്‍ ഏഷ്യ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകേണ്ടത് ഇനി കോടതിയില്‍ നിന്നാണ്.

 

INTERNATIONAL

നിലപാട് തിരുത്തുന്നത് വരെ അനുമതിയില്ല.

Published

on

പ്രവാസികളെ തിരിച്ചു കൊണ്ട് വരുന്നതിനുള്ള ഇന്ത്യയുടെ വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള വിമാനങ്ങൾക്ക് നൽകിയ അനുമതി അമേരിക്ക റദ്ദാക്കി. മൂന്നാം ഘട്ടം ഒഴിപ്പിക്കലിന്റെ ഭാഗമായുള്ള സർവീകൾക്കാണ് അനുമതി നിഷേധിച്ചത്.

പ്രതിസന്ധി സമയത്ത് ഇന്ത്യ യാത്രക്കാരിൽ നിന്നും പണം വാങ്ങി സർവീസ് നടത്തുന്നതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. ഇന്ത്യ നടത്തുന്നത് പൗരന്മാരെ തിരിച്ചു കൊണ്ട് വരുന്ന ദൗത്യമല്ല മറിച്ച് സാധാരണ വിമാന സർവീസുകൾ ആണെന്നാണ് ആരോപണം.

പണം വാങ്ങി സാധാരണ സർവീസ് നടത്തുന്ന ഇന്ത്യ അതെ രീതിയിൽ സർവീസ് നടത്താൻ അമേരിക്കയെ അനുവദിക്കുന്നില്ല എന്നാണ് ആരോപണം. ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യോമയാന ഉടമ്പടി ലംഘനമാണെന്ന് അമേരിക്ക വ്യക്തമാക്കുന്നു.

ഇന്ത്യ നിലപാട് തിരുത്തുന്നത് വരെ വിമാനങ്ങൾക്ക് അനുമതി നൽകില്ലെന്നാണ് നിലപാട്. ഇക്കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത് പരിശോധിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി.

Continue Reading

INTERNATIONAL

അറബ് രാഷ്ട്രങ്ങളുടെ പ്രതിഷേധം ഇന്ത്യക്ക് തിരിച്ചടിയാകും.

Published

on

ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളില്‍ അറബ് രാഷ്ട്രങ്ങള്‍ കടുത്ത പ്രതിഷേധവുമായി എത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. കഴിഞ്ഞ ദിവസമാണ് ഒ ഐ സി ഡല്‍ഹിയിലെ മുസ്ലീം വിരുദ്ധ കലാപത്തിനെതിരെ പ്രസ്താവനയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്.

കലാപത്തിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും വാർത്തകളും ജി സി സി രാജ്യങ്ങൾ അടക്കമുള്ള അറബ് രാജ്യങ്ങളിലെ മുഖ്യധാരാ പത്രങ്ങൾ പ്രസിദ്ധീകരിച്ചത് വൻപ്രാധാന്യം നൽകിയായിരുന്നു. മുസ്‌ലിം മതവിശ്വാസികൾ ആക്രമിക്കപ്പെടുകയും മസ്ജിദുകൾ തകർക്കപ്പെടുകയും ചെയ്യുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ഇന്ത്യയിലെ മുസ്‌ലിം ജനതക്കെതിരെയുള്ള ആസൂത്രിത അക്രമങ്ങളുടെ അവസാനത്തെ കണ്ണിയായാണ് മുഖ്യധാരാ പത്രങ്ങൾ ഡൽഹി കലാപത്തിനെ വിലയിരുത്തിയത്. ഇതോടെ അറബ് രാജ്യങ്ങളിൽ വൻതോതിലുള്ള പ്രതിഷേധം രൂപപ്പെട്ടു. ലക്ഷക്കണക്കിന് ഇന്ത്യക്കാർ താമസിച്ച് ജോലിയെടുക്കുന്ന ഗൾഫ് രാജ്യങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ കലാപ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

കാശ്മീർ സംഭവത്തിന് പിന്നാലെ ഡല്‍ഹി കലാപം കൂടിയായതോടെ മോദി സര്‍ക്കാറിന്റെ വംശീയ വിവേചന നയം അറബ്, മുസ്ലിം ലോകത്ത് വലിയ തോതില്‍ ചർച്ചയാവുകയും ചെയ്തു. ഇതെല്ലാം ഇന്ത്യയിലെ മുസ്ലീങ്ങൾ ആസൂത്രിതമായി ആക്രമിക്കപ്പെടുകയാണ് എന്ന പ്രതീതി ജി സി സി രാജ്യങ്ങൾ അടക്കമുള്ള അറബ് രാജ്യങ്ങളിൽ സൃഷ്ടിച്ചു.

ഇതോടെയാണ് അറബ് രാജ്യങ്ങളുടെ സംഘടനയായ ഒ.ഐ.സിയെ ഡൽഹി കലാപത്തിനെതിരെ രംഗത്ത് വന്നത്. കലാപം തടയുന്നതില്‍ കുറ്റകരമായ നിസ്സംഗത പുലര്‍ത്തി എന്ന ആരോപണം മോദി സര്‍ക്കാറിനെതിരെ നേരിട്ട് ഉന്നയിച്ചില്ലെങ്കിലും ഇന്ത്യയിലെ മുസ്‌ലിം ജനതയുടെ ജീവനും പുണ്യ സ്ഥലങ്ങൾക്കും സുരക്ഷിതത്വവും സംരക്ഷണവും വേണമെന്ന ആവശ്യം ഉന്നയിക്കാൻ ഓ ഐ സി (ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷൻ) നിർബന്ധിതമായത്.

ഹീനമായ കലാപത്തിൽ ജീവനഷ്ടം സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്ത ഇരകളോട് അനുഭാവവും അനുശോചനവും രേഖപ്പെടുത്തിയ ഓ ഐ സി കലാപത്തിന് പ്രേരണ നൽകിയവരെയും കലാപത്തിൽ പങ്കെടുത്തവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടിരുന്നു.

57 അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഓ ഐ സി നടത്തിയ പ്രസ്താവന ജി സി സി രാജ്യങ്ങൾ ഉള്‍പ്പെടെ പശ്ചിമേഷ്യയില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഊര്‍ജം ഉള്‍പ്പെടെ വിവിധ തുറകളില്‍ അറബ്, മുസ്ലിം രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനും പുതിയ സാഹചര്യം പ്രതിസന്ധി സൃഷ്ടിക്കും.

അന്താരാഷ്ട്ര തലത്തിൽ പല ഇസ്‌ലാമിക രാജ്യങ്ങളുമായി മികച്ച ബന്ധം രൂപപ്പെടുത്താന്‍ അടുത്ത കാലത്ത് ഇന്ത്യക്ക് സാധിച്ചിരുന്നു. പാകിസ്താന്റെ എതിര്‍പ്പ് മറികടന്നും കഴിഞ്ഞ വര്‍ഷം അബൂദബിയില്‍ നടന്ന ഒ.എ.സി ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണം ലഭിച്ചത് അറബ് മേഖലയിലെ രാജ്യങ്ങളുമായി ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന്റെ മികച്ച ഉദാഹരണമായിരുന്നു.

എന്നാല്‍ ഡല്‍ഹിയിലെ കലാപം പ്രത്യക്ഷമായി ഇന്ത്യയിലെ സർക്കാരിനെ വിമർശിക്കാൻ ഓ ഐ സി യെ നിർബന്ധിതരാക്കി. കുറ്റകരമായ അനാസ്ഥയാണ് എന്ന് പ്രത്യക്ഷത്തിൽ പറഞ്ഞല്ലെങ്കിൽ തന്നെയും പരോക്ഷമായി ഭരണകൂടത്തെ വിമർശിക്കുകയാണ് ഓ ഐ സി ചെയ്തിരിക്കുന്നത്. ഈ പുതിയ സംഭവ വികാസങ്ങള്‍ അറബ് രാജ്യങ്ങളുമായുള്ള പാകിസ്താന്റെ എതിര്‍പ്പ് മറികടന്നുംഇന്ത്യയുടെ നയതന്ത്രബന്ധങ്ങളില്‍ ഭാവിയിൽ വിള്ളൽ സൃഷ്ടിക്കും.

ഓ ഐ സി യുടെ പ്രതിഷേധത്തിനും വിമർശനത്തിനും എതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കരുതലോടെയുള്ള പ്രതികരണമാണ് നടത്തിയത്. രൂക്ഷമായ ഭാഷയിൽ ഓ ഐ സി യുടെ വിമർശനത്തിന് മറുപടി നൽകാൻ ഇന്ത്യ തയ്യറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ജി സി സി രാജ്യങ്ങൾ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത് എന്നതും ഇന്ത്യയുടെ സംയമനത്തിന് കാരണമാണ്. അറബ് രാഷ്ട്രങ്ങൾക്ക് പുറമെ പ്രമുഖ ലോക രാഷ്ട്രങ്ങൾ എല്ലാം തന്നെ ഇപ്പോഴത്തെ സംഭവ വികാസങ്ങൾക്ക് എതിരായുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നത് ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളം ഡല്‍ഹിയിലെ അക്രമ സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും വൻ വാർത്താ പ്രാധാന്യം നൽകുന്നതും യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

1969 ൽ സ്ഥാപിതമായ ഓ ഐ സിയിൽ 57 അംഗരാജ്യങ്ങളാണുള്ളത്. ജി സി സി രാജ്യങ്ങളായ സൗദി അറേബ്യ,കുവൈറ്റ്, ബഹറിൻ,ഒമാൻ ഖത്തർ, യു എ ഇ എന്നീ രാജ്യങ്ങൾ ഓ ഐ സി അംഗങ്ങളാണ്. കൂടാതെ തുർക്കി, മലേഷ്യ, ഇൻഡോനേഷ്യ, അഫ്‌ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്റ്റ്, ഇറാൻ, ഇറാക്ക്, ബ്രൂണെ തുടങ്ങിയ രാജ്യങ്ങള അടക്കം പ്രമുഖ ഇസ്‌ലാമിക രാജ്യങ്ങൾക്ക് ഓ ഐ സി യിൽ അംഗത്വമുണ്ട്.

Continue Reading

INTERNATIONAL

ഹിജാബ് ധരിച്ച ഈ പെൺകുട്ടിയുടെ വീഡിയോ മൂന്ന് ദിവസം കൊണ്ട് കണ്ടത് 5 മില്യൺ പേർ !!!

Published

on

ബോസ്റ്റണിൽ താമസിക്കുന്ന ഹിജാബ് ധാരിയായ ജമാദ് ഫിൻ ഈ ഇരുപതുകാരി മുസ്‌ലീം പെൺകുട്ടിയുടെ ഈ ടിക്‌ടോക് വീഡിയോ ഇത്ര വൈറലാവാകുമെന്ന് ആ പെൺകുട്ടി പോലും കരുതിയിട്ടുണ്ടാവില്ല.

15 സെക്കൻഡ് മാത്രമാണ് ഈ വീഡിയോയുടെ ദെർഘ്യം. ഫെബ്രുവരി 18 ന് അത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തപ്പോൾ ഇത് വരെ 5.2 മില്യൺ ആളുകളാണ് കണ്ടത്. 27500 തവണ അത് റീ ട്വീറ്റ് ചെയ്യപ്പെട്ടു. ലഭിച്ചത് 161000 ലൈക്കുകളും.

ഒരു ബാസ്കറ്റ് ബോളുമായാണ് ഹിജാബ് ധരിച്ച ലോങ്ങ് സ്‌കേർട്ടുമിട്ട് ജമാദ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മേഗൻറെ സംഗീതത്തിനൊപ്പം താളാത്മകമായ അസാമാന്യ ഡ്രിബ്ലിങ് സ്കിൽ ആണ് ജമാദ് പ്രദർശിപ്പിക്കുന്നത്.

എന്തായാലും ഈ വീഡിയോട് കൂടി ബാസ്കറ്റ് ബോൾ ഇതിഹാസങ്ങളുടെ പേരുകൾ മുസ്‌ലിം പേരിനൊപ്പം ചേർത്ത് ജമാദിനെ വിളിച്ചു തുടങ്ങി. അല്ലാഹ് ഇവർഷൻ, മക്ക ജോർദാൻ, മുസ്ലിം ജോൺസൺ എന്നിങ്ങനെയുള്ള മുസ്‌ലിം വേർഷൻ പേരുകൾ.

ജമാദ് കുടുംബത്തോടൊപ്പം യു എസിൽ എത്തിയിട്ട് രണ്ടു വർഷം മാത്രമേ ആവുന്നുള്ളൂ.

Continue Reading
LATEST2 weeks ago

ജിദ്ദയിലെ ഈ 9 ഡിസ്ട്രിക്റ്റുകളിൽ 5 ദിവസത്തേക്ക് ജലവിതരണം ഉണ്ടാവില്ല

LATEST2 weeks ago

സൗദിയിൽ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ യുവാവ് പിടിച്ചു പറിക്കേസിൽ അറസ്റ്റിൽ

LATEST2 weeks ago

ഇഖാമ, തൊഴിൽ നിയമ ലംഘകർക്കായുള്ള പരിശോധനകൾ വ്യാപകം. മലയാളികൾ അടക്കം അനേകം പേർ പിടിയിലാവുന്നു

LATEST2 weeks ago

ഈ നിബന്ധന പൂർത്തിയാക്കിയില്ലെങ്കിൽ ആശ്രിത വിസക്കാർക്ക് സേവനങ്ങൾ ലഭിക്കില്ലെന്ന് സൗദി ജവാസാത്ത്

LATEST2 weeks ago

മതിയായ രേഖകളില്ലാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവരെ പിടികൂടാൻ പുതിയ മാർഗ്ഗവുമായി അധികൃതർ

LATEST4 weeks ago

ഞായറാഴ്ച്ച മുതൽ 20,000 പേർക്ക് ഉംറചെയ്യാം. 60,000 പേർക്ക് ഹറമിലേക്ക് പ്രവേശിക്കാം.

LATEST4 weeks ago

വിദേശിയായ ഭാര്യയെ ഹുറൂബാക്കി സൗദി പൗരൻ മകനുമായി കടന്നു. ഭാര്യക്ക് നീതി നേടി കൊടുത്ത് സൗദി മനുഷ്യാവകാശ കമ്മീഷൻ

LATEST4 weeks ago

സൗദിയിലെ നബിദിനം: 24 ന്യൂസ് അവതാരകക്ക് നാക്ക് പിഴച്ചു. ചാനലിനും റിപ്പോർട്ടർക്കും എതിരെ പ്രതിഷേധം.

LATEST4 weeks ago

വനിതാ സ്പോൺസർ കയ്യൊഴിഞ്ഞു. സൗദിയിൽ ഊരാക്കുടുക്കിലായി മലയാളി.

INDIA4 weeks ago

പ്രവാസികൾക്ക് നിരാശ. വിലക്ക് നവംബർ 30 വരെ തുടരും

LATEST4 weeks ago

ദമ്മാം ഇന്ത്യൻ സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പൽ

LATEST4 weeks ago

റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിന് കോവിഡ് കാല സുരക്ഷക്ക് അന്താരാഷ്‌ട്ര അംഗീകാരം.

INDIA4 weeks ago

പാക്കിസ്ഥാനെ ഞെട്ടിച്ച് സൗദി അറേബ്യ. സൗദി നിലപാട് ഇന്ത്യക്ക് അനുകൂലം

LATEST4 weeks ago

പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കാനുള്ള പോലീസ് വെരിഫിക്കേഷൻ വീണ്ടും നിർബന്ധമാക്കി

LATEST4 weeks ago

സൗദിയിലെ ആരോഗ്യ മേഖല ജീവനക്കാർക്ക് വീണ്ടും സന്തോഷ വാർത്ത

LATEST4 weeks ago

നടപ്പിലായത് വിദേശികളുടെ ദീർഘകാല ആവശ്യം. നാട്ടിൽ അവധിക്ക് പോയ സൗദി പ്രവാസികൾക്ക് ആശ്വാസം.

LATEST4 weeks ago

സൗദിയിലെ ആരോഗ്യ മേഖല ജീവനക്കാർക്ക് വീണ്ടും സന്തോഷ വാർത്ത

LATEST2 weeks ago

ഈ നിബന്ധന പൂർത്തിയാക്കിയില്ലെങ്കിൽ ആശ്രിത വിസക്കാർക്ക് സേവനങ്ങൾ ലഭിക്കില്ലെന്ന് സൗദി ജവാസാത്ത്

LATEST4 weeks ago

സൗദിയിലെ നബിദിനം: 24 ന്യൂസ് അവതാരകക്ക് നാക്ക് പിഴച്ചു. ചാനലിനും റിപ്പോർട്ടർക്കും എതിരെ പ്രതിഷേധം.

LATEST2 weeks ago

മതിയായ രേഖകളില്ലാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവരെ പിടികൂടാൻ പുതിയ മാർഗ്ഗവുമായി അധികൃതർ

LATEST4 weeks ago

വനിതാ സ്പോൺസർ കയ്യൊഴിഞ്ഞു. സൗദിയിൽ ഊരാക്കുടുക്കിലായി മലയാളി.

LATEST2 weeks ago

ഇഖാമ, തൊഴിൽ നിയമ ലംഘകർക്കായുള്ള പരിശോധനകൾ വ്യാപകം. മലയാളികൾ അടക്കം അനേകം പേർ പിടിയിലാവുന്നു

LATEST4 weeks ago

വിപ്ലവാത്മക മാറ്റം: സൗദി അറേബ്യ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കുന്നു.

INDIA4 weeks ago

പ്രവാസികൾക്ക് നിരാശ. വിലക്ക് നവംബർ 30 വരെ തുടരും

INDIA4 weeks ago

പാക്കിസ്ഥാനെ ഞെട്ടിച്ച് സൗദി അറേബ്യ. സൗദി നിലപാട് ഇന്ത്യക്ക് അനുകൂലം

LATEST4 weeks ago

പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കാനുള്ള പോലീസ് വെരിഫിക്കേഷൻ വീണ്ടും നിർബന്ധമാക്കി

LATEST4 weeks ago

മരണം വരിച്ച മറുനാടൻ ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയുടെ മരണാനന്തര ആദരം

LATEST2 weeks ago

ജിദ്ദയിലെ ഈ 9 ഡിസ്ട്രിക്റ്റുകളിൽ 5 ദിവസത്തേക്ക് ജലവിതരണം ഉണ്ടാവില്ല

LATEST4 weeks ago

വിദേശിയായ ഭാര്യയെ ഹുറൂബാക്കി സൗദി പൗരൻ മകനുമായി കടന്നു. ഭാര്യക്ക് നീതി നേടി കൊടുത്ത് സൗദി മനുഷ്യാവകാശ കമ്മീഷൻ

LATEST4 weeks ago

ദമ്മാം ഇന്ത്യൻ സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പൽ

Trending

error: Content is protected !!