Connect with us

INTERNATIONAL

ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോളഭീകരനാക്കി പ്രഖ്യാപിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് വീണ്ടു ചൈന

Published

on

ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ എതിര്‍ത്ത് ചെന വീണ്ടും രംഗത്ത്. പാകിസ്താന്റെ സമ്മര്‍ദ്ദമായിരുന്നു ഇതിന് കാരണം. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഫെബ്രുവരി 27ന് യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തിന്മേലാണ് ബുധനാഴ്ച രാത്രി വൈകി യു.എന്നില്‍ വോട്ടെടുപ്പ് നടന്നത്. 15 അംഗ യു.എന്‍. രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈന നാലാം തവണയാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്യുന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയില്‍ ‘സാങ്കേതിക’ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ ആവശ്യത്തിനു ചൈന വീണ്ടും തടസ്സം നിന്നത്. ഒന്‍പത് മാസം വരെ ഈ പ്രമേയം വീണ്ടും പരിഗണിക്കാതിരിക്കാനുള്ള സാധ്യതയാണ് കൊണ്ടു വന്നത്. അതിന് ശേഷം വീണ്ടും പ്രമേയം പാസാക്കും. തെളിവ് വേണമെന്ന ന്യായമാണ് ചൈന പറയുന്നത്. എല്ലാ തെളിവും ഇന്ത്യ കൈമാറിയിട്ടുണ്ട്. ഇതിനൊപ്പം പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ജെയ്ഷെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മസൂദിനെതിരെ തെളിവില്ലെന്ന ചൈനയുടെ നിലപാട് പരിഹാസമാണ്. മസൂദിനെ രക്ഷിച്ചെടുക്കാനുള്ള കള്ളക്കളിയാണ് ചൈന തുടരുന്നത്. ചൈനയുടെ സൗഹൃദ പട്ടികയിലുള്ള ഭീകര നേതാവാണ് മസൂദ് അസ്ഹര്‍.

പ്രമേയം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്നും എന്നാല്‍, രാജ്യത്തിന്റെ പൗരന്മാര്‍ക്കെതിരേ നീചമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭീകരരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ വേദികളും ഉപയോഗപ്പെടുത്തുമെന്നും ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ പേരെടുത്തുപറയാതെയാണ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കിയത്. രക്ഷാസമിതിയിലെ ഒരംഗം എതിര്‍ത്തതിനാല്‍ മസൂദ് അസ്ഹറിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.

പ്രമേയത്തിന്മേല്‍ നിലപാട് അറിയിക്കാന്‍ ഉപരോധസമിതിയിലെ അംഗരാജ്യങ്ങള്‍ക്ക് യു.എന്‍. പത്തുദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത് ബുധനാഴ്ച രാത്രി 12.30ന് അവസാനിച്ചതിനെത്തുടര്‍ന്നാണ് വോട്ടെടുപ്പ് നടന്നത്. നിലപാടില്‍ മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിയു കാങ് നേരത്തേ വ്യക്തമാക്കിയിരുന്നു. 2009, 2016, 2017 വര്‍ഷങ്ങളിലാണ് മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ചൈന നേരത്തേ എതിര്‍ത്തത്. പാകിസ്താന് വേണ്ടിയായിരുന്നു ഇതെല്ലാം.

പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ഭീകര സംഘടനയുടെ നേതാവായ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ഫ്രാന്‍സ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണു കൊണ്ടുവന്നത്. കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ എല്ലാ കക്ഷികളും അനുകൂലിക്കുന്ന സമവായനീക്കം കൊണ്ടേ കഴിയൂവെന്നാണു ചൈനയുടെ നിലപാട്. മസൂദിനെ ആഗോള തീവ്രവാദിപ്പട്ടികയില്‍ പെടുത്താന്‍ പാകിസ്താന് താല്‍പര്യമില്ലെന്നും ചൈന ചൂണ്ടിക്കാട്ടുന്നു. അല്‍ഖായിദയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്ന സമിതിക്കു മുമ്പാകെയാണ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടത്. ഇതാണ് ചൈന തടയുന്നത്.

 

CINEMA

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

Published

on

ഖത്തറിലെ ഏറ്റവും നീളമേറിയ ഖത്തറിലെ മോഹൻലാൽ ആരാധകർ. ലാൽ കെയെർസ് ആൻഡ് മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ് എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലെ ഖത്തറിലേ ആരാധകരാണ് പ്രിയതാരത്തിനായി ഏഴ് മീറ്റർ നീളവും രണ്ടേകാൽ മീറ്റർ വീതിയുമുള്ള പോസ്റ്റർ സ്ഥാപിച്ചത്.

മോഹൻലാൽ നായകനായി അഭിനയിക്കുന്ന ലൂസിഫർ സിനിമയുടെ പ്രചാരണാർത്ഥമാണ് പോസ്റ്റർ സ്ഥാപിച്ചിട്ടുള്ളത്. പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന മലയാള ത്രില്ലർ ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥയെഴുതി ആൻറണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. ഈ ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഖത്തർ ഏഷ്യൻ ടൗൺ സിനിമ 1 തിയേറ്ററിൽ ആണ് പോസ്റ്റർ സ്ഥാപിച്ചത്. ഖത്തർ ഇന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പോസ്റ്റർ ആണ് ഇതെന്ന് ലാൽ കെയെർസ് ഖത്തർ അംഗങ്ങൾ അവകാശപ്പെടുന്നു. മാർച്ച് 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Continue Reading

INTERNATIONAL

ഉമ്മുൽ ഖുവൈനിൽ ഇപ്പോഴടച്ചാൽ പകുതി അടച്ചാൽ മതി

Published

on

യു.എ.ഇ യിലെ ഉമ്മുൽ ഖുവൈൻ എമിറേറ്റ് ട്രാഫിക് പിഴകളിൽ പകുതി ഇളവ് പ്രഖ്യാപിച്ചു.

ഇന്ന് മുതൽ മെയ് നാല് വരെ അമ്പതു ശതമാനം ഇളവോടു കൂടി ട്രാഫിക് പിഴകൾ അടക്കാം.

യു.എ.ഇ യിൽ രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും ഈ അവസരം ഉപയോഗപ്പെടുത്താൻ സാധിക്കും.

ഈ മാസം 19 ന് ശേഷം ഉണ്ടായ ട്രാഫിക് നിയമ ലംഘനങ്ങളിൽ ലഭിച്ച പിഴകൾ ഇത്തരത്തിൽ അടക്കാൻ സാധിക്കില്ല.

Continue Reading

INDIA

കുവൈറ്റിൽ സ്വദേശി കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ വിദേശി കുടുംബങ്ങൾക്ക് താമസിക്കാൻ വിലക്കില്ല

Published

on

കുവൈറ്റിൽ സ്വദേശി കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ വിദേശി കുടുംബങ്ങൾക്ക് ഫ്‌ളാറ്റുകൾ വാടകക്ക് കൊടുക്കുന്നതിൽ തടസ്സമില്ലെന്ന് ഇത് സംബന്ധിച്ച് സർക്കാർ രൂപീകരിച്ച സമിതി മെഷാവി അമ്മാർ അൽ അമ്മാർ വ്യക്തമാക്കി.

വിദേശികളുടെ കുടുംബങ്ങൾ സ്വദേശികൾക്കു ഒരിക്കലും സുരക്ഷാ ഭീഷണി ആകുന്നില്ല. അതെ സമയം ബാച്ചിലറായി താമസിക്കുന്ന വിദേശികളുടെ പേരിൽ പരാതികളുണ്ട്. അതിനാൽ സ്വദേശി കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ ബാച്ചിലർമാരായ വിദേശികൾക്ക് താമസ സൗകര്യം അനുവദിക്കില്ല.

സ്വദേശികൾ ബാച്ചിലർമാരായ വിദേശികൾക്ക് ഇത്തരം സ്ഥലങ്ങളിൽ താമസ സൗകര്യം നൽകുന്നുണ്ടോ എന്ന് നിരീക്ഷിക്കും. അത്തരം താമസക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സമയാ സമയങ്ങളിൽ നൽകിയ മുന്നറിയിപ്പുകൾ കണക്കിലെടുക്കാതെ ഇത്തരം മേഖലകളിൽ തുടർന്നും താമസിക്കുന്ന ബാച്ചിലർമാരെ നിർബന്ധമായും ഒഴിപ്പിക്കുമെന്നും അമ്മാർ പറഞ്ഞു.

Continue Reading
KERALA3 hours ago

ശ്രീലങ്കൻ യുവതിയുടെ മൃതദേഹത്തോട് അനാദരവ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

MIDDLE EAST6 hours ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME7 hours ago

സൗദിയിൽ നിയമ ലംഘകർക്കെതിരായ പരിശോധന ഊർജ്ജിതം. പിടിയിലായത് ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ

BAHRAIN8 hours ago

നാട്ടിൽ വിവാഹ നിശ്ചയം നടക്കാനിരിക്കെ ബഹ്റൈനിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ

MIDDLE EAST11 hours ago

ഒമാനിൽ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാത്ത പ്രവണതക്കെതിരെ അധികൃതർ

CINEMA12 hours ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA12 hours ago

അഭിഭാഷക ബിരുദമുള്ള ഡീനിന്റെയും ബിന്ദു കൃഷ്ണയുടെയും അറിവില്ലായ്മക്ക് കേരളം നൽകേണ്ടി വന്ന വില

KERALA13 hours ago

പറവൂരിൽ കോടതി മുറിയിൽ മൂത്രമൊഴിക്കേണ്ടി വന്ന് വനിതാ പ്രതി. പോലീസിന്റെ മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

LATEST15 hours ago

മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് 21 ലക്ഷം രൂപ നൽകി മാതൃകയായി മലയാളി മാനേജ്‌മെന്റ്

MIDDLE EAST16 hours ago

ഖത്തറിൽ ഇനി ടെക്‌നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും.

KERALA2 days ago

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

CRIME2 days ago

പച്ച മാംസത്തെ പെട്രോളൊഴിച്ചു കത്തിക്കുന്ന നരാധമന്മാരോട് പറയാനുള്ളത്……

KERALA2 days ago

സൗദിയിൽ നിന്നയച്ച മൃതദേഹം മാറിപ്പോയ സംഭവം: മാപ്പപേക്ഷയുമായി സൗദിയ കാർഗോ അധികൃതർ റഫീഖിന്റെ വീട്ടിൽ

MIDDLE EAST2 days ago

ഖത്തറിലേക്ക് പോകുന്നവർക്ക് ഇനി മെഡിക്കൽ കൊച്ചിയിൽ നടത്താം.

INDIA2 days ago

എയർ ഇന്ത്യയുടെ ജിദ്ദ-കരിപ്പൂർ വിമാന സർവീസ് മെയ് മൂന്നു മുതൽ ആരംഭിക്കും.

LATEST3 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST3 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ല. ബാധകമാകുന്നത് ആര്‍ക്കൊക്കെ?

LATEST4 weeks ago

അഴിക്കുള്ളില്‍ ആവാതിരിക്കാനും നാട് കടത്തപ്പെടാതിരിക്കാനും സൗദിയിലെ പ്രവാസികള്‍ ഇത് നിര്‍ബന്ധമായി വായിക്കുക

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

LATEST4 weeks ago

സൗദിയില്‍ മദ്യകടത്തിന് മലയാളി കുടുംബം പിടിയിലായി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് ആറു മലയാളികള്‍

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW3 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

SAUDI ARABIA4 weeks ago

അശ്ലീല ചിത്രം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും മുപ്പത്തു ലക്ഷം റിയാല്‍ പിഴയും

LATEST3 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരികളും അടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാണോ ?

Trending

Copyright © 2019 Pravasi Corner.

error: Content is protected !!