Connect with us

CRIME

സൗദിയിലെ ജുബൈലിൽ വ്യാജ ഇഖാമ സംഘം പിടിയിൽ. പിടിച്ചെടുത്തത് ആയിരത്തോളം വ്യാജ ഇഖാമകൾ

Published

on

കിഴക്കൻ പ്രവിശ്യയിൽ ബ്യാജ ഇഖാമ നിർമ്മാണം നടത്തുന്ന അഞ്ച് പാക്കിസ്ഥാനികൾ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് ആയിരത്തിലധികം വ്യാജ ഇഖാമകൾ പിടിച്ചെടുത്തു.

ലഹരി മരുന്ന് കൈവശം വെച്ചതിന് പിടിയിലായ രണ്ടു പേരെ കൂടുതൽ ചോസ്യം ചെയ്തപ്പോഴാണ് വ്യാജ ഇഖാമ സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് പാക്കിസ്ഥാൻ സ്വദേശികളുടെ ജുബൈലിലെ താമസ്ഥലം പോലീസ് റൈഡ് ചെയ്യുകയായിരുന്നു.

വീടിനുള്ളിൽ നിന്ന് കമ്പ്യൂട്ടറും പ്രിന്ററും ആയിരത്തിൽ അധികം വ്യാജ ഇഖാമകളും പിടിച്ചെടുത്തു. ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകുന്നവരുടെ ഇഖാമകൾ സംഘടിപ്പിച്ചു ആവശ്യക്കാർക്ക് വേണ്ട മാറ്റങ്ങൾ വരുത്തി സ്റ്റിക്കർ ഉൾക്കൊള്ളിക്കുകയായിരുന്നു എന്നാണ് ഇവർ പോലീസിനോട് കുറ്റ സമ്മതം നടത്തിയിട്ടുള്ളത്.

എന്നാൽ ഇവർ പറഞ്ഞത് പോലീസ് പൂർണ്ണമായും മുഖവിലക്കെടുത്തിട്ടില്ല. ഇത്ര കൂടിയ തോതിൽ ഇഖാമ ഇവരിലേക്ക് എത്തുന്നത് മറ്റെന്തെങ്കിലും ബന്ധങ്ങൾ വഴിയാണോ എന്നും അന്വേഷിക്കുന്നു.

error: Content is protected !!