Connect with us

OMAN

ഖത്തറില്‍ പൗരന്‍മാരല്ലാത്തവര്‍ക്കും ഭൂഉടമാവകാശം; വില്ലകളും ഫ്‌ളാറ്റുകളും സ്വന്തം പേരില്‍ വാങ്ങാം

Published

on

പൗരന്മാരല്ലാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇനി ഖത്തറില്‍ ഭൂമി സ്വന്തമാക്കാം. ഇതിനായി പ്രത്യേക കരട് പ്രമേയത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഖത്തറില്‍ വാണിജ്യസംരംഭങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും കമ്പനിയുടമകള്‍ക്കും സന്തോഷം പകരുന്ന തീരുമാനമാണ് മന്ത്രിസഭ പാസാക്കിയത്

വസ്തുക്കളില്‍ ഖത്തരികളല്ലാത്തവര്‍ക്ക് ഉടമസ്ഥാവകാശവും ഉപയോഗവും അനുവദിക്കുന്നത് സംബന്ധിച്ച 2018ലെ 16ാം നമ്പര്‍ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രമേയം തയാറാക്കിയത്.

അമീരി ദിവാനില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് കരട് പ്രമേയം അംഗീകരിച്ചത്. ഇതോടെ പൗരന്മാരല്ലാത്തവര്‍ക്കും ഇനി മുതല്‍ രാജ്യത്തെ ഭൂമിയുടെയും കമ്പനികളുടെയും ഉടമകളാകാം.

റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ക്കും റിയല്‍ എസ്റ്റേറ്റില്‍ ഉടമസ്ഥാവകാശത്തിന് അനുമതിയുണ്ടാകും. ഖത്തരികളല്ലാത്തവര്‍ക്ക് പത്തു സ്ഥലങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശത്തിന് അനുമതിയുണ്ട്. 16 മേഖലകളില്‍ 99 വര്‍ഷത്തേക്ക് റിയല്‍എസ്റ്റേറ്റിനായി ഉപയോഗിക്കാനും അനുമതി നല്‍കും.

റസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍ക്കുള്ളില്‍ റസിഡന്‍ഷ്യല്‍ വില്ലകളുടെയും ഉടമസ്ഥാവകാശം നേടാം. വാണിജ്യ കോംപ്ലക്സുകളില്‍ ഷോപ്പുകളുടെ ഉടമസ്ഥാവകാശത്തിനും അനുമതി നല്‍കും.

നീതിന്യായമന്ത്രിയും ക്യാബിനറ്റ് കാര്യ ആക്ടിങ് മന്ത്രിയുമായ ഡോ.ഇസ്സ ബിന്‍ സഅദ് അല്‍ജഫാലി അല്‍നുഐമി അജണ്ട വിശദീകരിച്ചു. കരട് പ്രമേയത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ അടുത്തയാഴ്ച വാര്‍ത്താസമ്മേളനം വിളിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

MIDDLE EAST

ഒമാനിൽ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാത്ത പ്രവണതക്കെതിരെ അധികൃതർ

Published

on

കെട്ടിട ഉടമകളും വാടകക്കാരും വാടക കരാറുകൾ രജിസ്റ്റർ ചെയ്യാതെ ഒഴിഞ്ഞു മാറുന്ന പ്രവണതക്കെതിരെ മസ്‌ക്കത്ത് നഗരസഭ മുന്നറിയിപ്പ് നൽകി. നഗരസഭയുടെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് മുന്നറിയിപ്പ്.

വാടക വിപണിയെ ക്രമീകരിക്കാനും വാടകക്കാരും കെട്ടിട ഉടമയും തമ്മിലുള്ള തർക്കങ്ങൾ കുറക്കാനും ഏറെ സഹായകരമാണ് വാടക കരാർ രജിസ്‌ട്രേഷൻ. വാടക കരാർ രജിസ്റ്റർ ചെയ്യാതെ ഒഴിഞ്ഞു മാറുമ്പോൾ വാടകക്കാരനും കെട്ടിട ഉടമക്കും ഇല്ലാതാകുന്നത് നിയമം നൽകുന്ന പരിരക്ഷയാണെന്ന് നഗരസഭ മുന്നറിയിപ്പ് നൽകുന്നു.

വാർഷിക വാടക വരുമാനത്തിന്റെ അഞ്ചു ശതമാനം അഡ്മിനിസ്ട്രേറ്റിവ് ഫീസ് ആയി അടക്കേണ്ടി വരുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് രജിസ്ട്രേഷനിൽ നിന്നും ഒഴിഞ്ഞു മാറുന്നത്. ഇത് ഭാവിയിൽ ദൂരവ്യാപകമായ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.

രജിസ്റ്റർ ചെയ്ത വാടക കരാർ ഉള്ള വാടകക്കാരന് കരാർ കാലാവധി കഴിയുന്നതിന് മുൻപായി വാടക വസ്തുവിൽ നിന്നും ഒഴിയേണ്ടി വരില്ല. അല്ലാത്ത പക്ഷം മൂന്നു മാസത്തെ മുൻ‌കൂർ നോട്ടീസ് നൽകണം. രജിസ്റ്റർ ചെയ്യാത്ത വാടക കരാർ പ്രകാരം താമസിക്കുന്നവർക്ക് ഈ സംരക്ഷണം ലഭിക്കില്ല. ഉടമ ആവശ്യപ്പെടുമ്പോൾ ഒഴിയേണ്ടി വന്നേക്കാം. അത് പോലെത്തന്നെ കരാർ കാലാവധിയിൽ ഏകാധിപത്യപരമായ വാടക വർദ്ധനവിൽ നിന്നും വാടകക്കാരന് സംരക്ഷണവും ലഭിക്കും.

കെട്ടിട ഉടമയെ സംബന്ധിച്ചിടത്തോളം താൻ വാടകക്ക് നൽകിയ കെട്ടിടം തനറെ അനുമതിയില്ലാതെ വാടകക്കാർ മറ്റൊരാൾക്ക് വാടകക്ക് നൽകുന്നത് ഒഴിവാക്കാൻ സാധിക്കുന്നു. വാടക കരാർ പ്രകാരമുള്ള പ്രതിമാസ വാടക ലഭിച്ചില്ലെങ്കിൽ വാടകക്കാരനെ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനും രജിസ്‌ട്രേഷൻ സഹായിക്കും. കെട്ടിടത്തിനു കേടുപാടുകൾ വരുത്തിയിട്ടുണ്ടെങ്കിലും മറ്റു നഷ്ടങ്ങൾ ഈടാക്കാനും രജിസ്‌ട്രേഷൻ സഹായിക്കും.

Continue Reading

INTERNATIONAL

ഒമാനിൽ ഉരുളക്കിഴങ്ങിന് പച്ച നിറം. വിഷബാധക്ക് സാധ്യത. പ്രവാസികൾ ജാഗ്രത പാലിക്കുക

Published

on

രാജ്യത്തെ വിപണികളിൽ പച്ച നിറമുള്ള ഉരുളക്കിഴങ്ങുകൾ കാണപ്പെടുന്നുണ്ടെന്ന് ഒമാൻ കാർഷിക ഫിഷറീസ് മന്ത്രാലയം. ഇത്തരം ഉരുളക്കിഴങ്ങുകൾ വിഷബാധക്ക് കാരണമാകാമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

വിളകൾ ഉണ്ടാകാൻ വിഷം കലർന്ന രാസവസ്തുക്കൾ ഉപയോഗിക്കുന്നത് കൊണ്ടല്ല ഇങ്ങിനെ സംഭവിക്കുന്നത്. വിളവെടുപ്പിന് ശേഷമുള്ള ശേഖരിച്ചു വെക്കലിൽ ആണ് ഈ നിറം മാറ്റം പ്രകടമാകുന്നത്.

ഉരുളക്കിഴങ്ങുകൾ വെയിലത്തു സൂക്ഷിക്കുമ്പോൾ അതിന്റെ പുറം തൊലിയിൽ ക്ളോറോഫിൽ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിനൊപ്പം വിഷവസ്തുവായ സൊലാനിലും രൂപപ്പെടാം. ഇത് കൂടുതലായി രൂപപ്പെട്ടാൽ വിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഉരുള കിഴങ്ങുകൾ വെയിലുള്ള സ്ഥലത്ത് സൂക്ഷിക്കരുതെന്നു മന്ത്രാലയം കച്ചവടക്കാർക്ക് മുന്നറിയിപ്പ് നൽകി. നാനാവില്ലാത്ത സ്ഥലങ്ങളിലും ആകണം സൂക്ഷിക്കേണ്ടത്. സൂക്ഷിക്കുന്ന സ്ഥലത്തെ താപനില ഇരുപത് ഡിഗ്രിയിൽ കൂടാതെ ശ്രദ്ധിക്കണം.

ഉരുളക്കിഴങ്ങു പാചകം ചെയ്യുന്നവർ തൊലി നീക്കം ചെയ്യണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

Continue Reading

MIDDLE EAST

സൗദി അറേബ്യയിലേയും ജോർദ്ദാനിലേയും ഓരോ ബ്രാൻഡ് തേനുകൾക്ക് ഒമാനിൽ നിരോധനം

Published

on

(more…)

Continue Reading
KERALA3 hours ago

ശ്രീലങ്കൻ യുവതിയുടെ മൃതദേഹത്തോട് അനാദരവ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

MIDDLE EAST6 hours ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME6 hours ago

സൗദിയിൽ നിയമ ലംഘകർക്കെതിരായ പരിശോധന ഊർജ്ജിതം. പിടിയിലായത് ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ

BAHRAIN8 hours ago

നാട്ടിൽ വിവാഹ നിശ്ചയം നടക്കാനിരിക്കെ ബഹ്റൈനിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ

MIDDLE EAST11 hours ago

ഒമാനിൽ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാത്ത പ്രവണതക്കെതിരെ അധികൃതർ

CINEMA11 hours ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA12 hours ago

അഭിഭാഷക ബിരുദമുള്ള ഡീനിന്റെയും ബിന്ദു കൃഷ്ണയുടെയും അറിവില്ലായ്മക്ക് കേരളം നൽകേണ്ടി വന്ന വില

KERALA13 hours ago

പറവൂരിൽ കോടതി മുറിയിൽ മൂത്രമൊഴിക്കേണ്ടി വന്ന് വനിതാ പ്രതി. പോലീസിന്റെ മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

LATEST15 hours ago

മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് 21 ലക്ഷം രൂപ നൽകി മാതൃകയായി മലയാളി മാനേജ്‌മെന്റ്

MIDDLE EAST16 hours ago

ഖത്തറിൽ ഇനി ടെക്‌നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും.

KERALA2 days ago

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

CRIME2 days ago

പച്ച മാംസത്തെ പെട്രോളൊഴിച്ചു കത്തിക്കുന്ന നരാധമന്മാരോട് പറയാനുള്ളത്……

KERALA2 days ago

സൗദിയിൽ നിന്നയച്ച മൃതദേഹം മാറിപ്പോയ സംഭവം: മാപ്പപേക്ഷയുമായി സൗദിയ കാർഗോ അധികൃതർ റഫീഖിന്റെ വീട്ടിൽ

MIDDLE EAST2 days ago

ഖത്തറിലേക്ക് പോകുന്നവർക്ക് ഇനി മെഡിക്കൽ കൊച്ചിയിൽ നടത്താം.

INDIA2 days ago

എയർ ഇന്ത്യയുടെ ജിദ്ദ-കരിപ്പൂർ വിമാന സർവീസ് മെയ് മൂന്നു മുതൽ ആരംഭിക്കും.

LATEST3 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST3 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ല. ബാധകമാകുന്നത് ആര്‍ക്കൊക്കെ?

LATEST4 weeks ago

അഴിക്കുള്ളില്‍ ആവാതിരിക്കാനും നാട് കടത്തപ്പെടാതിരിക്കാനും സൗദിയിലെ പ്രവാസികള്‍ ഇത് നിര്‍ബന്ധമായി വായിക്കുക

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

LATEST4 weeks ago

സൗദിയില്‍ മദ്യകടത്തിന് മലയാളി കുടുംബം പിടിയിലായി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് ആറു മലയാളികള്‍

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW3 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

SAUDI ARABIA4 weeks ago

അശ്ലീല ചിത്രം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും മുപ്പത്തു ലക്ഷം റിയാല്‍ പിഴയും

LATEST3 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരികളും അടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാണോ ?

Trending

Copyright © 2019 Pravasi Corner.

error: Content is protected !!