Connect with us

MIDDLE EAST

സൗദിയിൽ ഗതാഗത നിയമ ലംഘനങ്ങളുടെ വിവരങ്ങൾ ചിത്രങ്ങൾ സഹിതം നിയമ ലംഘകർക്ക് ലഭ്യമാക്കും

Published

on

സൗദിയിൽ ഗതാഗത നിയമ ലംഘനങ്ങളുടെ വിവരങ്ങൾ ചിത്രങ്ങൾ സഹിതം നിയമ ലംഘകർക്ക് ലഭിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിഎന്ന് ഗതാഗത വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ ബസ്സാമി വ്യക്തമാക്കി.

അബഷീർ ഓൺലൈൻ സംവിധാനം വഴിയാണ് ഈ സേവനം ലഭിക്കുക. നിയമ ലംഘനം നടത്തിയ ദിവസം, സമയം, സ്ഥലം എന്നിവയുടെ വിവരങ്ങളാണ് അബഷീറിൽ ലഭ്യമാകുക.

നിയമം ലംഘിക്കുന്നവരുടെ രജിസ്റ്റർ ചെയ്യപ്പെട്ട മൊബൈൽ ഫോണിൽ നിയമ ലംഘനം സംബന്ധിച്ചുള്ള സന്ദേശവും ലഭ്യമാകും. അതെ സമയം നിയമം ലംഘിച്ചിട്ടില്ല എന്ന് ഉറപ്പുള്ളവർക്ക് അബ്ഷീറിലൂടെ തന്നെ പരാതി നൽകാവുന്നതാണ്.

ഒരിക്കൽ നിയമ ലംഘനത്തിനുള്ള പിഴ അടച്ചവർക്കു പരാതിപ്പെടാൻ സാധ്യമല്ല. പരാതി ഉള്ളവർ സന്ദേശം ലഭിച്ചു മുപ്പതു ദിവസത്തിനുള്ളിൽ തന്നെ പരാതി ഉന്നയിക്കേണ്ടതുണ്ട്.

ഇത്തരത്തിൽ വിയോജിപ്പ് അറിയിക്കുമ്പോൾ തന്നെ അതിനുള്ള കാരണവും നൽകണം. വെബ്‌സൈറ്റിൽ കാരണങ്ങൾ ഉണ്ടാകും. അതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം.

പ്രത്യേക കാരണം ഉള്ളവർക്ക് അത് എഴുതി നൽകാനുള്ള സൗകര്യവുമുണ്ട്. പരാതിപ്പെട്ടു കഴിഞ്ഞാൽ ഏഴു ദിവസത്തിനകം ഗതാഗത വിഭാഗത്തിൽ നിന്ന് വിശദീകരണം ലഭ്യമാകും. ഈ നിയമം നിലവിൽ വരുന്നതിന് മുൻപുള്ള പരാതികളിൽ വിയോജിപ്പുകൾ സ്വീകരിക്കില്ല.

 

error: Content is protected !!