Connect with us

UAE

യുഎഇയില്‍ ശക്തമായ മൂടല്‍മഞ്ഞ് തുടരുന്നു; ഇന്ന് കനത്ത മഴയ്ക്കും സാധ്യത

Published

on

യുഎഇയില്‍ ശക്തമായ മൂടല്‍ മഞ്ഞിന് പിന്നാലെ ദൂരക്കാഴ്ച്ച കുറഞ്ഞെന്നും വിവരം. ഇന്ന് പുലര്‍ച്ചെ മുതലാണ് ഇവിടെ മൂടല്‍ മഞ്ഞ് ശക്തമായത്. യുഎഇയുടെ പലഭാഗങ്ങളിലും ചെറു വാഹനാപകടങ്ങളും പിന്നാലെ കനത്ത ഗതാഗത സ്തംഭനവുമുണ്ടായി. മൂടല്‍ മഞ്ഞ് ശക്തമായതിന് പിന്നാലെ റാസല്‍ഖൈമയില്‍ അപകടത്തില്‍ ഒരാള്‍ മരിച്ചെന്നും സൂചനയുണ്ട്. മാത്രമല്ല 10 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നുമാണ് വിവരം.

യുഎഇയിലെ മിക്ക എമിറേറ്റുകളിലും മൂടല്‍ മഞ്ഞ് ശക്തമാണ്. കിഴക്കന്‍ എമിറേറ്റുകളില്‍ മഞ്ഞ് ശക്തമായതിന് പിന്നാലെ ദൂരക്കാഴ്ച്ച 200 മീറ്ററിലും താഴേയ്ക്ക് പോയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ദുബായില്‍ പ്രധാന റോഡുകളായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളിലായിരുന്നു ഗതാഗത സ്തംഭനം ഏറെയും സംഭവിച്ചത്.

ഈ റോഡുകളില്‍ ഒന്നിലേറെ അപകടങ്ങളുമുണ്ടായി. രാവിലെ ഓഫിസുകളിലേയ്ക്കും മറ്റും പുറപ്പെട്ടവര്‍ക്ക് വൈകി മാത്രമേ ലക്ഷ്യ സ്ഥാനത്തെത്താന്‍ കഴിഞ്ഞുള്ളൂ. വാഹനമോടിക്കുന്നവര്‍ വളരെ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസും ആര്‍ടിഎയും മുന്നറിയിപ്പ് നല്‍കി. നിശ്ചിത അകലം പാലിച്ച് പതുക്കെ വേണം വാഹനമോടിക്കാന്‍. അതേസമയം, ഇന്ന് രാജ്യത്ത് നേരിയതും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

MIDDLE EAST

ഒന്ന് ശ്രദ്ധ വെച്ചാൽ ദുബൈയിൽ ട്രാഫിക് ഫൈൻ പൂർണ്ണമായും ഒഴിവാക്കാം

Published

on

മൂന്നു മാസം വരെ തുടർച്ചയായി ഗതാഗത നിയമ ലംഘനങ്ങൾ നടത്താതിരുന്നാൽ പിഴയിൽ ഇരുപത്തി അഞ്ചു ശതമാനം ഇളവ് ലഭിക്കുമെന്ന് ദുബൈ പോലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിയമ ലംഘനങ്ങൾ ഒഴിവാക്കുന്നത് പ്രേരിപ്പിക്കുകയാണ് കാമ്പയിന്റെ ലക്‌ഷ്യം. സഹിഷ്ണുതാ വർഷത്തോട് അനുബന്ധിച്ചാണ് ട്രാഫിക് ഫൈൻ സെറ്റിൽമെന്റ് എന്ന ഈ പദ്ധതി. ഒന്നര മാസം മുൻപാണ് പദ്ധതിക്ക് തുടക്കമിട്ടത്.

ആറു മാസം വരെ തുടർച്ചയായി ഗതാഗത നിയമ ലംഘനങ്ങൾ നടത്താതിരുന്നാൽ പിഴയിൽ അമ്പതു ശതമാനം ഇളവു ലഭിക്കും. ഒൻപതു മാസം ലംഘനം നടത്താതിരുന്നാൽ ഈ ഇളവ് എഴുപത്തി അഞ്ച് ശതമാനമായി വർദ്ധിക്കും.

പന്ത്രണ്ട് മാസം പൂർണ്ണമായി ഗതാഗത നിയമ ലംഘനം നടത്താതിരിക്കുന്ന വാഹന ഉടമകൾക്ക് പിഴ പൂർണ്ണമായും ഒഴിവാക്കി നൽകും.

Continue Reading

CRIME

യുവാവിനെ ഗൾഫിലേക്ക് കൊണ്ട് പോയി വഞ്ചിച്ചു എന്ന കേസിൽ യുവതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

Published

on

ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് യുവാവിനെ ഗൾഫിലേക്ക് കൊണ്ട് പോയി വാഗ്ദാനം ചെയ്ത ശമ്പളമോ ജോലിയും നൽകാതെ വഞ്ചിച്ചു എന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്യുന്നത് തടയാനായി കണ്ണൂരിലെ ആച്ചിലീസ് സെക്യൂരിറ്റി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ഹായാന സഹദേവൻ നൽകിയ മുൻ‌കൂർ ജാമ്യം കോടതി തള്ളി.

ഈ സ്ഥാപനം വഴി ദുബൈയിൽ എത്തി വഞ്ചിക്കപ്പെട്ട മുഴുപ്പിലങ്ങാട് സ്വദേശി നിസാമുദ്ദീൻ തലശ്ശേരി സി.ജെ.എം കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തതിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് എടക്കാട് പോലീസ് ഹായാനക്കെതിരെ കേസെടുത്തു അന്വേഷണം നടത്തിയിരുന്നു.

അന്വേഷണത്തിൻറെ ഭാഗമായി പോലീസ് ഹായാനയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ചു ജില്ലാ കോടതിയെ സമീപിച്ചത്.

എന്നാൽ ഇവർക്കെതിരെ വിസ വാഗ്ദാനം ചെയ്തു നിരവധി പരാതികൾ ഉയർന്നതിനാൽ കോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ഗൾഫിൽ ഉന്നത ജോലി വാഗ്ദാനം ചെയ്ത് നിരവധി പേർക്ക് വാഗ്ദാനം ചെയ്ത ജോലിയോ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ച നിരവധി പരാതികൾ ഉയർന്നുവെന്നും അതിനാൽ ഈ സ്ഥാപനത്തെ കുറിച്ച് ആഴത്തിൽ അന്വേഷണം നടത്തണം എന്നായിരുന്നു സ്വകാര്യ അന്യായത്തിൽ പരാതിക്കാരന്റെ ആവശ്യം.

Continue Reading

MIDDLE EAST

യു.എ.ഇ യിൽ പോസ്റ്റ് പെയ്ഡ് മൊബൈൽ, ഇന്റർനെറ്റ് കണക്ഷനുകൾ ഒരു മാസത്തെ വാടക നൽകി റദ്ദാക്കാം.

Published

on

പോസ്റ്റ് പെയ്ഡ് മൊബൈൽ, ഇന്റർനെറ്റ് തുടങ്ങിയ കണക്ഷനുകൾ എടുക്കുമ്പോൾ ഉപഭോക്താക്കൾ മൊബൈൽ കമ്പനികളുമായി ഏർപ്പെടുന്ന കരാറിൽ നിന്ന് ഒരു മാസത്തെ വാടക നൽകി പിന്മാറാമെന്ന് യു.എ.ഇ ടെലികോം അതോറിറ്റി വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

സാധാരണയായി ഇത്തരം കണക്ഷനുകൾ എടുക്കുമ്പോൾ ഒന്നോ രണ്ടോ വർഷത്തേക്ക് ആയിരിക്കും കമ്പനികൾ ഉപഭോക്താക്കളുടെ കരാറിൽ ഏർപ്പെടുക. ഈ കാലയളവിൽ കരാർ ലംഘിക്കപ്പെടില്ല എന്ന് കരാറിൽ വ്യക്തമാക്കുന്നതിനാൽ കണക്ഷനുകൾ വേണ്ടെന്ന് വെക്കുകയാണെങ്കിൽ കരാർ കാലാവധിയിൽ ബാക്കിയുള്ള മാസത്തെ വാടക തുക കൂടി നൽകേണ്ടി വരും.

നിലവിലുള്ള കരാറുകൾക്കു ഈ വ്യവസ്ഥ ബാധകമാവില്ല. പുതിയ കരാറുകൾക്ക് മാത്രമായിരിക്കും ബാധകമാക്കുക.

അതേ സമയം ഈ വ്യവസ്ഥകൾ നിലവിൽ വരുന്ന സമയം ടെലികോം അതോറിറ്റി വ്യക്തമാക്കിയിട്ടില്ല.

Continue Reading
KERALA3 hours ago

ശ്രീലങ്കൻ യുവതിയുടെ മൃതദേഹത്തോട് അനാദരവ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

MIDDLE EAST6 hours ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME6 hours ago

സൗദിയിൽ നിയമ ലംഘകർക്കെതിരായ പരിശോധന ഊർജ്ജിതം. പിടിയിലായത് ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ

BAHRAIN8 hours ago

നാട്ടിൽ വിവാഹ നിശ്ചയം നടക്കാനിരിക്കെ ബഹ്റൈനിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ

MIDDLE EAST11 hours ago

ഒമാനിൽ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാത്ത പ്രവണതക്കെതിരെ അധികൃതർ

CINEMA11 hours ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA12 hours ago

അഭിഭാഷക ബിരുദമുള്ള ഡീനിന്റെയും ബിന്ദു കൃഷ്ണയുടെയും അറിവില്ലായ്മക്ക് കേരളം നൽകേണ്ടി വന്ന വില

KERALA13 hours ago

പറവൂരിൽ കോടതി മുറിയിൽ മൂത്രമൊഴിക്കേണ്ടി വന്ന് വനിതാ പ്രതി. പോലീസിന്റെ മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

LATEST15 hours ago

മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് 21 ലക്ഷം രൂപ നൽകി മാതൃകയായി മലയാളി മാനേജ്‌മെന്റ്

MIDDLE EAST16 hours ago

ഖത്തറിൽ ഇനി ടെക്‌നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും.

KERALA2 days ago

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

CRIME2 days ago

പച്ച മാംസത്തെ പെട്രോളൊഴിച്ചു കത്തിക്കുന്ന നരാധമന്മാരോട് പറയാനുള്ളത്……

KERALA2 days ago

സൗദിയിൽ നിന്നയച്ച മൃതദേഹം മാറിപ്പോയ സംഭവം: മാപ്പപേക്ഷയുമായി സൗദിയ കാർഗോ അധികൃതർ റഫീഖിന്റെ വീട്ടിൽ

MIDDLE EAST2 days ago

ഖത്തറിലേക്ക് പോകുന്നവർക്ക് ഇനി മെഡിക്കൽ കൊച്ചിയിൽ നടത്താം.

INDIA2 days ago

എയർ ഇന്ത്യയുടെ ജിദ്ദ-കരിപ്പൂർ വിമാന സർവീസ് മെയ് മൂന്നു മുതൽ ആരംഭിക്കും.

LATEST3 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST3 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ല. ബാധകമാകുന്നത് ആര്‍ക്കൊക്കെ?

LATEST4 weeks ago

അഴിക്കുള്ളില്‍ ആവാതിരിക്കാനും നാട് കടത്തപ്പെടാതിരിക്കാനും സൗദിയിലെ പ്രവാസികള്‍ ഇത് നിര്‍ബന്ധമായി വായിക്കുക

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

LATEST4 weeks ago

സൗദിയില്‍ മദ്യകടത്തിന് മലയാളി കുടുംബം പിടിയിലായി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് ആറു മലയാളികള്‍

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW3 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

SAUDI ARABIA4 weeks ago

അശ്ലീല ചിത്രം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും മുപ്പത്തു ലക്ഷം റിയാല്‍ പിഴയും

LATEST3 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരികളും അടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാണോ ?

Trending

Copyright © 2019 Pravasi Corner.

error: Content is protected !!