Connect with us

SAUDI ARABIA

വിമാനയാത്രയില്‍ വി ചാറ്റ്, ഇന്‍സ്റ്റഗ്രാം സേവനങ്ങളുമായി സൗദി എയര്‍ലൈന്‍സ്

Published

on

സൗദി എയര്‍ലൈന്‍സില്‍ ഇനി വി ചാറ്റ്, ഇന്‍സ്റ്റഗ്രാം സേവനങ്ങളും ആഭ്യന്തര- വിദേശ സര്‍വീസുകളിലാണ് സൗദി എയര്‍ലൈന്‍സ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കിയിട്ടുള്ള വിമാനങ്ങളില്‍ മറ്റു സേവനങ്ങളും ലഭിക്കും.

ഇതോടെ മെസഞ്ചര്‍, ഐ മെസേജ്, വാട്ട്സ് ആപ്പ്, ഇന്‍സ്റ്റ ഗ്രാം, വി ചാറ്റ് എന്നീ അഞ്ച് ആപ്പുകളൊരുക്കിയ ലോകത്തെ ഏക വിമാന കമ്പനിയായി സൗദി എയര്‍ലൈന്‍സ് മാറിയിരിക്കുകയാണ്.

യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് സേവനങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് സൗദിയ അധികൃതര്‍ വ്യക്തമാക്കി. വാട്സ് അപ്, ഐ മെസേജ്, മെസഞ്ചന്‍ സേവനങ്ങള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

error: Content is protected !!