Connect with us

CRIME

സൗദിയിലെ ജുബൈലിൽ വിസിറ്റ് വിസയിൽ വന്ന് യുവതി മുങ്ങി. പോലീസിൽ പരാതി നൽകി ഭർത്താവ്.

Published

on

വിസിറ്റ് വിസയിൽ വന്ന ബംഗ്ളാദേശി യുവതിയെ വീട്ടിൽ നിന്നും കാണാതായി. ജുബൈൽ അൽ ഷിഫാ ആശുപത്രിക്കു സമീപം താമസിക്കുന്ന ബംഗ്ളാദേശ് സ്വദേശിയുടെ ഭാര്യയേയാണ് രണ്ട് ദിവസം മുൻപ് കാണാതായത്.

രണ്ടു മാസം ഗർഭിണിയാണ് യുവതി. വിസിറ്റ് വിസ കാലാവധി അവസാനിക്കാറായതിനെ തുടർന്ന് യുവതിയെ നാട്ടിലേക്ക് അയക്കാനുള്ള ഒരുക്കങ്ങൾ ഭർത്താവ് തുടങ്ങിയതോടെ പ്രതിഷേധിച്ചു വീട്ടിൽ നിന്നും ഇറങ്ങി പോയതായാണ് സൂചന. തിരികെ പോകാൻ യുവതി സന്നദ്ധയായിരുന്നില്ല. ഇതിനെ ചൊല്ലി ഇവർ തമ്മിൽ പല തവണ വഴക്കുണ്ടായി.

കഴിഞ്ഞ ദിവസം ഭർത്താവ് ജോലി കഴിഞ്ഞു തിരിച്ചു വന്നപ്പോൾ താമസ സ്ഥലത്ത് ഭാര്യയെ കാണാനുണ്ടായിരുന്നില്ല. മൊബൈലിലേക്ക് ഫോൺ ചെയ്തപ്പോൾ തനിക്ക് നാട്ടിലേക്ക് പോകേണ്ടെന്ന് തീർത്ത് പറഞ്ഞു യുവതി ഫോൺ കട്ട് ചെയ്തു.

പിന്നീട് വിളിച്ചപ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്നാണ് സാമൂഹിക പ്രവർത്തകനായ അബ്ദുൽ കരീം കാസിമിയുടെ സഹായത്തോടെ പോലീസിൽ പരാതി നൽകിയത്.

ആറു മാസം മുൻപാണ് യുവതിയെ സന്ദർശന വിസയിൽ ഭർത്താവ് ജുബൈലിലേക്ക് കൊണ്ട് വന്നത്. വിസിറ്റ് വിസ കാലാവധി അവസാനിക്കാറായപ്പോൾ വിസ പുതുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ തിരിച്ചു പോകാൻ യുവതി സന്നദ്ധയായിരുന്നില്ല.

തിരികെ പോയില്ലെങ്കിൽ ഭർത്താവിന്റെ തൊഴിൽ വിസ കൂടി റദ്ദാക്കുമെന്നുംപിഴയടക്കേണ്ടി വരുമെന്നും ജയിൽ ശിക്ഷ പോലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിട്ടും തിരിച്ചു പോകാൻ യുവതി സന്നദ്ധയായില്ല. നാട്ടിലേക്ക് പോയി എത്രയും പെട്ടെന്ന് പുതിയ വിസിറ്റ് വിസയിൽ കൊണ്ട് വരാമെന്നു പറഞ്ഞിട്ടും യുവതി വഴങ്ങിയല്ല.

ഒടുവിൽ മറ്റൊരു വഴിയില്ലാതെ യുവാവ് ഭാര്യയെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമം തുടങ്ങി. ഇതേ ചൊല്ലി ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായി. യാതൊരു കാരണവശാലും താൻ നാട്ടിലേക്ക് മടങ്ങി
പോകില്ലെന്ന് യുവതി തീർത്ത് പറഞ്ഞു.

രണ്ടു ദിവസം മുൻപ് ഭർത്താവ് ജോലി കഴിഞ്ഞെത്തിയപ്പോൾ താമസ സ്ഥലത്ത് ഭാര്യയെ കാണാനുണ്ടായിരുന്നില്ല. ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചു കണ്ടെത്താൻ സാധിക്കാതായതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

error: Content is protected !!