Connect with us

KUWAIT

ബോയിങ് 737 മാക്സ് 8 വിമാനങ്ങൾ കുവൈറ്റും വിലക്കി.

Published

on

അഞ്ച് മാസത്തിനിടെ ഉണ്ടായ തുടർച്ചയായ രണ്ടു വിമാന അപകടങ്ങളുടെ പശ്ചാത്തലത്തിൽ കുവൈറ്റ് ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയാതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ ആഴ്ച എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ ഈ ശ്രേണിയിലുള്ള വിമാനം തകർന്നു വീണു 157 പേർ മരിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലും ഇതേ കമ്പനിയുടെ ഇതേ ശ്രേണിയിൽ പെട്ട വിമാനം തകർന്നു ഇന്തോനേഷ്യയിൽ 189 പേരും കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കുവൈറ്റും വിലക്ക് ഏർപ്പെടുത്തിയത്.

കുവൈറ്റ് വിമാന സർവീസുകൾക്ക് പുറമെ കുവൈറ്റിലെ വിമാന താവളം ഉപയോഗിച്ചുള്ള ട്രാൻസിറ്റ് സർവീസുകൾക്കും ഈ വിലക്ക് ബാധകമാണ്.

നേരത്തെ ബ്രിട്ടൻ, തുർക്കി, ഫ്രാൻസ്, ഇന്ത്യ തുടങ്ങി നാൽപ്പതോളം രാജ്യങ്ങൾ ഈ ശ്രേണിയിലുള്ള വിമാനങ്ങൾ വിലക്കിയിരുന്നു.

error: Content is protected !!