Connect with us

KUWAIT

വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് ജോലി നേടിയ എല്ലാവരേയും പിടികൂടുമെന്ന് കുവൈറ്റ്

Published

on

കുവൈറ്റിൽ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചു ജോലി നേടിയ മുഴുവൻ പേരെയും പരിശോധന നടത്തി പിടികൂടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. സാബിഹ് അൽ മുഖൈസിം വ്യക്തമാക്കി.

പരിശോധന ശരിയായ രീതിയിൽ തന്നെ നടന്നു വരുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷൻ ഡിഗ്രിയും ഡോക്റ്ററേറ്റും സമർപ്പിച്ചു ജോലി നേടിയവരുടെ സർട്ടിഫിക്കറ്റുകളാണ് പരിശോധനക്ക് വിധേയമാക്കുന്നത്.

അടുത്ത ഘട്ടത്തിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് സമർപ്പിച്ചു ജോലി നേടിയവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും. സമയമെടുത്ത് എല്ലാം വിശദമായ പരിശോധനകൾക്കു വിധേയമാക്കും. വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചു ജോലി നേടിയവർ കൈപ്പറ്റിയ എല്ലാ ആനുകൂല്യങ്ങളും മുഴുവൻ ശമ്പളവും തിരിച്ചു പിടിക്കും.

ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിൽ ആരോഗ്യ മന്ത്രാലയം അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. അതിനാൽ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനായി എപിക് സിസ്റ്റംസ് കോർപറേഷൻ എന്നൊരു ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

KUWAIT

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടിയ മൂന്ന് ഇന്ത്യൻ എൻജിനീയർമാർ കുവൈറ്റിൽ പിടിയിൽ

Published

on

കുവൈറ്റിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ മൂന്നു ഇന്ത്യക്കാരായ എൻജിനീയർമാർ പിടിയിലായതായി റിപ്പോർട്ട്. പ്രാദേശിക പത്രമായ അൽ റായ് പത്രമാണ് കുവൈറ്റ് എഞ്ചിനിയേഴ്‌സ് സൊസൈറ്റി മേധാവി ഫൈസൽ അത്താലിന്റെ പ്രസ്താവനയുമായി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വർക്ക് പെർമിറ്റ് പുതുക്കുന്നതിന് വേണ്ടി ഇവർ മാൻപവർ അതോറിറ്റിയെ സമീപിച്ചപ്പോഴാണ് ഇവരുടെ സർട്ടിഫിക്കറ്റിന്റെ വ്യാജ സ്വഭാവം വ്യക്തമായത്. മാൻപവർ അതോറിറ്റിയുടെ രേഖകളിൽ ഇവർ എൻജിനീയർമാർ ആണെന്ന് കാണിക്കുന്ന യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. കുവൈറ്റ് എഞ്ചിനിയേഴ്‌സ് സൊസൈറ്റി ഇവർക്ക് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റുകളും നൽകിയിരുന്നില്ല.

പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇവരുടെ സർട്ടിഫിക്കറ്റുകൾ വ്യാജനാണെന്ന് മനസ്സിലാക്കിയതോടെ മൂന്നു പേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുവൈറ്റിലെ പെട്രോളിയം കമ്പനികളിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് മൂന്നു പേരും ജോലി ചെയ്തിരുന്നത്.

വിവിധ സർക്കാർ വകുപ്പുകൾ തമ്മിൽ പരസപരം ബന്ധപ്പെടുത്തിയിരിക്കുന്നതിനാൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ നിരവധി പേർ വരും ദിവസങ്ങളിൽ പിടിയിലാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Continue Reading

KUWAIT

കുവൈറ്റിൽ സിവിൽ ഐ.ഡി ഫീസ് വർദ്ധിപ്പിക്കുമെന്ന വാർത്ത തെറ്റ്

Published

on

കുവൈറ്റിൽ സിവിൽ പുതിയ ഐ ഡി നൽകുന്നതിനുള്ള ഫീസ് വർദ്ധിപ്പിക്കുമെന്നുള്ള വാർത്തകൾ തെറ്റാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വ്യക്തമാക്കി.

ഫീസ് വർദ്ധിപ്പിക്കാനുള്ള യാതൊരു തീരുമാനവും ഇത് വരെ എടുത്തിട്ടില്ല. സ്വദേശികൾക്കും വിദേശികൾക്കും സിവിൽ ഐ ഡി ഫീസ് വർദ്ധിപ്പിക്കും എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണ്.

ഇപ്പോൾ സിവിൽ ഐ ഡി നൽകാൻ ഈടാക്കുന്ന ഫീസ് അഞ്ച് ദീനാറാണ്. മറിച്ചു ഒരു തീരുമാനം ഉണ്ടാവുന്നത് വരെ ഇത് തുടരുമെന്നും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വ്യക്തമാക്കി.

Continue Reading

KUWAIT

കുവൈറ്റിൽ പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ ഉള്ള വിദേശികൾ സിവിൽ ഐ ഡി വിവരങ്ങളിൽ മാറ്റം വരുത്തേണ്ട

Published

on

പാസ്പോർട്ടുകളിൽ ഇഖാമ സ്റ്റിക്കർ നിലവിൽ പതിച്ചു കഴിഞ്ഞ വിദേശികൾക്ക് കുവൈറ്റിന് പുറത്തേക്കു പോയി തിരിച്ചു വരുന്നതിന് തടസ്സമുണ്ടാകില്ലെന്ന് സിവിൽ ഇൻഫർമേഷൻ വകുപ്പ് മേധാവി മൂസാഈദ് അൽ അസ്സി വ്യക്തമാക്കി.

ഈ അവസരത്തിൽ സിവിൽ ഐ ഡി വിവരങ്ങളിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്കായി 1889988 എന്ന നമ്പറിൽ രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ബന്ധപ്പെടാവുന്നതാണ്.

പാസ്‌പോർട്ടി ഇഖാമ സ്റ്റിക്കർ പഠിച്ചിട്ടില്ലാത്ത വിദേശികൾ രാജ്യത്തിന് പുറത്തു പോകുമ്പോൾ സിവിൽ ഐ ഡി കൂടി കൈവശം കരുതണം. ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കാനായി പാസ്പോർട്ടിലേയും സിവിൽ ഐ ഡി കളിലെയും പേരുകളിൽ അക്ഷര വ്യത്യാസം ഇല്ലെന്ന് ഉറപ്പ് വരുത്തണം.

പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കൽ നിർത്തി എമിഗ്രെഷൻ നടപടികൾക്ക് സിവിൽ ഐ.ഡി കാർഡുകൾ ഉപയോഗിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ പാസ്പോർട്ടിലേയും സിവിൽ ഐ.ഡിയിലേയും പേരുകളിൽ വ്യത്യാസമില്ലെന്ന് വിദേശികൾ ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

അറബിയിലേയും ഇംഗ്ലീഷിലും ഉള്ള പേരുകളിൽ അക്ഷര വ്യത്യാസം ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ഇസ്സാം അൽ നഹം ദിവസങ്ങൾക്ക് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഒരു ഭാഷയിൽ നിന്നും മറ്റൊരു ഭാഷയിലേക്ക് മാറ്റി എഴുതുമ്പോൾ അക്ഷര വ്യത്യാസങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. കമ്പ്യൂട്ടറിൽ വിവരങ്ങൾ പരിശോധിക്കുന്ന സമയത്ത് ഇത്തരം തെറ്റുകൾ കണ്ടെത്തുന്നത് അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അതിനാൽ ഇവ ആദ്യമേ കണ്ടെത്തി തിരുത്തണമെന്നും നഹം വ്യക്തമാക്കിയിരുന്നു.

എല്ലാ വിവരങ്ങളും സിവിൽ ഐ.ഡിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന് പുറത്തു വെച്ച് സിവിൽ ഐ.ഡി നഷ്ടപ്പെട്ടാൽ രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകാം. അത്തരം സാഹചര്യങ്ങളിൽ എംബസ്സിയുമായാണ് ബന്ധപ്പെടേണ്ടത്. റെസിഡൻസി വകുപ്പിൽ നിന്നും ഇഖാമ കാലാവധി ഉറപ്പു വരുത്തിയതിന് ശേഷം എംബസ്സിയിൽ നിന്നും എൻട്രി പേപ്പർ കൈപ്പറ്റാം. ഈ എൻട്രി പേപ്പർ ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കും.

പുതുക്കിയ പാസ്പോർട്ടുകളിൽ ഇഖാമ സ്റ്റിക്കർ മാറ്റി പതിക്കുന്നത് നിർത്തി വെച്ചിരിക്കുകയാണ്. ഇവർ രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് മുൻപായി പുതിയ സിവിൽ ഐ ഡി കരസ്ഥമാക്കണം.

Continue Reading
KERALA3 hours ago

ശ്രീലങ്കൻ യുവതിയുടെ മൃതദേഹത്തോട് അനാദരവ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

MIDDLE EAST6 hours ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME6 hours ago

സൗദിയിൽ നിയമ ലംഘകർക്കെതിരായ പരിശോധന ഊർജ്ജിതം. പിടിയിലായത് ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ

BAHRAIN8 hours ago

നാട്ടിൽ വിവാഹ നിശ്ചയം നടക്കാനിരിക്കെ ബഹ്റൈനിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ

MIDDLE EAST11 hours ago

ഒമാനിൽ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാത്ത പ്രവണതക്കെതിരെ അധികൃതർ

CINEMA12 hours ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA12 hours ago

അഭിഭാഷക ബിരുദമുള്ള ഡീനിന്റെയും ബിന്ദു കൃഷ്ണയുടെയും അറിവില്ലായ്മക്ക് കേരളം നൽകേണ്ടി വന്ന വില

KERALA13 hours ago

പറവൂരിൽ കോടതി മുറിയിൽ മൂത്രമൊഴിക്കേണ്ടി വന്ന് വനിതാ പ്രതി. പോലീസിന്റെ മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

LATEST15 hours ago

മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് 21 ലക്ഷം രൂപ നൽകി മാതൃകയായി മലയാളി മാനേജ്‌മെന്റ്

MIDDLE EAST16 hours ago

ഖത്തറിൽ ഇനി ടെക്‌നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും.

KERALA2 days ago

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

CRIME2 days ago

പച്ച മാംസത്തെ പെട്രോളൊഴിച്ചു കത്തിക്കുന്ന നരാധമന്മാരോട് പറയാനുള്ളത്……

KERALA2 days ago

സൗദിയിൽ നിന്നയച്ച മൃതദേഹം മാറിപ്പോയ സംഭവം: മാപ്പപേക്ഷയുമായി സൗദിയ കാർഗോ അധികൃതർ റഫീഖിന്റെ വീട്ടിൽ

MIDDLE EAST2 days ago

ഖത്തറിലേക്ക് പോകുന്നവർക്ക് ഇനി മെഡിക്കൽ കൊച്ചിയിൽ നടത്താം.

INDIA2 days ago

എയർ ഇന്ത്യയുടെ ജിദ്ദ-കരിപ്പൂർ വിമാന സർവീസ് മെയ് മൂന്നു മുതൽ ആരംഭിക്കും.

LATEST3 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST3 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ല. ബാധകമാകുന്നത് ആര്‍ക്കൊക്കെ?

LATEST4 weeks ago

അഴിക്കുള്ളില്‍ ആവാതിരിക്കാനും നാട് കടത്തപ്പെടാതിരിക്കാനും സൗദിയിലെ പ്രവാസികള്‍ ഇത് നിര്‍ബന്ധമായി വായിക്കുക

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

LATEST4 weeks ago

സൗദിയില്‍ മദ്യകടത്തിന് മലയാളി കുടുംബം പിടിയിലായി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് ആറു മലയാളികള്‍

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW3 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

SAUDI ARABIA4 weeks ago

അശ്ലീല ചിത്രം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും മുപ്പത്തു ലക്ഷം റിയാല്‍ പിഴയും

LATEST3 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരികളും അടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാണോ ?

Trending

Copyright © 2019 Pravasi Corner.

error: Content is protected !!