Connect with us

MIDDLE EAST

സൗദി അറേബ്യയിലേയും ജോർദ്ദാനിലേയും ഓരോ ബ്രാൻഡ് തേനുകൾക്ക് ഒമാനിൽ നിരോധനം

Published

on

 സൗദി അറേബ്യയിൽ നിന്നും ജോർദ്ദാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഓരോ ബ്രാൻഡ് തേനുകളുടെ വിൽപ്പന ഒമാനിൽ നിരോധിച്ചു.

സൗദി അറേബ്യ യിൽ നിന്നുള്ള അൽ ശിഫ ബ്രാൻഡ് തേനും ജോർദ്ദാനിൽ നിന്നുള്ള റോയൽ ഗോൾഡൻ വെയിൽസ് ഹണി ബ്രാൻഡുമാണ് നിരോധിച്ചത്. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അൽ ശിഫയുടെ 2018 സെപ്റ്റംബർ ഒന്നിന് ഉൽപ്പാദിപ്പിച്ച 2023 ആഗസ്റ്റ് 31 ന് കാലാവധി കഴിയുന്ന തേനും റോയൽ ഗോൾഡൻ വെയിൽസിന്റെ 2016 ജനുവരി രണ്ടിന് ഉൽപ്പാദിപ്പിച്ച് 2021 ജനവരിയിൽ കാലാവധി കഴിയുന്ന സ്റ്റോക്കിനുമാണ് നിരോധനം.

തേൻ ഉൽപ്പന്നങ്ങളുടെ ഗുണൻ മേന്മ സംബന്ധിച്ച മാനദണ്ഡങ്ങൾ ഈ രണ്ടു ബ്രാൻഡുകളും പാലിച്ചിരുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചെയർമാൻ ഡോ. സഊദ് ബിൻ ഖമ്മസ് അൽ ഖാബി ഒപ്പു വെച്ച ഉത്തരവിൽ പറയുന്നു.

error: Content is protected !!