Connect with us

CRIME

സ്ത്രീകളെ ബ്ളാക്ക് മെയിൽ ചെയ്യാൻ പുതിയ തന്ത്രവുമായി യു.എ.ഇ മലയാളി. സൈബർ സെൽ അന്വേഷണം തുടങ്ങി.

Published

on

വിദേശത്തു നിന്നും ഇന്റർനെറ്റ് കോളിലൂടെ ആലുവയിലെ അധ്യാപികയെ വശീകരിച്ചു ബ്ളാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ സൈബർ സെൽ അന്വേഷണ, തുടങ്ങി.

സൈബർ സെൽ പോലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി വീട്ടമ്മയുമായി ബന്ധപ്പെട്ട യുവാവ് വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ മകന്റെ കൂട്ടുകാരന്റെ കൈവശം ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. മകൻ മുഖേനയാണ് ചിത്രങ്ങൾ കൂട്ടുകാരന്റെ പക്കൽ എത്തിയതെന്നും ഇത് പിന്നീട് മോർഫ് ചെയ്ത് നഗ്നചിത്രമാക്കി ഇന്റെനെറ്റിൽ മകന്റെ കൂട്ടുകാരൻ അപ്‌ലോഡ് ചെയ്യുകയായിരുന്നെന്നും അറിയിച്ചു.

മകന്റെ കൂട്ടുകാരനെ പിടികൂടുന്നതിനായി ഒരു നമ്പർ നൽകി ആ നമ്പറിലേക്ക് വിളിച്ചു വശീകരിച്ചു സംസാരിക്കണമെന്നും ആ സമയം കൊണ്ട് മകന്റെ കൂട്ടുകാരന്റെ മൊബൈൽ ലൊക്കേഷൻ ടവർ കണ്ടു പിടിക്കാമെന്നും അറിയിച്ചു. കാര്യങ്ങൾ രഹസ്യമായിരിക്കണമെന്നും മകനെയും ഭർത്താവിനെയും അറിയിക്കരുത് എന്ന് കൂടി പ്രത്യേകം പറഞ്ഞിരുന്നു.

മകന്റെ കൂട്ടുകാരന്റേത് എന്ന പേരിൽ നൽകിയ നമ്പറിൽ വിളിച്ചു വശീകരണ ഭാഷയിൽ സംസാരിക്കുമ്പോൾ റെക്കോർഡ് ചെയ്ത് ബ്ളാക്ക്മെയിൽ ചെയ്യാനായിരുന്നു ഉദ്ദേശമെന്നും കരുതുന്നു. ചിത്രങ്ങൾ കൈ,ആറു എന്നതിനാൽ സഹകുറ്റവാളി എന്ന നിലയിൽ മകനെ കൂടി അറസ്റ്റ് ചെയ്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കേണ്ടി വരുമെന്നും അത് ഒഴിവാക്കി തരാമെന്നും അറിയിച്ചു.

ഇതോടെ ഭയന്ന് പോയ വീട്ടമ്മ ഭർത്താവിനെ വിവരം അറിയിക്കുകയായിരുന്നു. ഭർത്താവ് വിവരം സൈബർ സെല്ലിനെ അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിൽ യു.എ.ഇ യിൽ നിന്നുമാണ് വിളിക്കാതെന്ന് മനസ്സിലായിട്ടുണ്ട്. ഇന്റർനെറ്റ് കോൾ ആയതിനാൽ മറ്റുള്ള വിവരങ്ങൾ വ്യക്തമല്ല. എന്നാൽ ഇതേ കാർഡിൽ നിന്നും ഇയാൾ മറ്റാരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കിൽ നമ്പർ മനസ്സിലാക്കി പിടികൂടാൻ സാധിക്കും. ഉറവിടം മനസ്സിലാക്കാൻ ഇന്റർപോളിന്റെ സഹായം തേടാനായുള്ള ഒരുക്കത്തിലാണ് കൊച്ചിയിലെ സൈബർ പോലീസ്.

error: Content is protected !!