Connect with us

MIDDLE EAST

ദുബൈയിലെ സായിദ് ബിൻ ഹംദാൻ റോഡിൽ വേഗ പരിധി വർദ്ധിപ്പിച്ചു

Published

on

ദുബൈ – അൽഐൻ റോഡിനും അൽ യലായിസ് റോഡിനും ഇടയിലെ ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്‌യാൻ സ്ട്രീറ്റ് റോഡിൽ വേഗ പരിധി വർദ്ധപ്പിച്ചതായി ദുബൈ റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.

നിലവിലുള്ള വേഗ പരിധിയായ മണിക്കൂറിൽ തൊണ്ണൂറു കിലോമീറ്ററിൽ നിന്ന് മണിക്കൂറിൽ നൂറ് കിലോമീറ്റർ ആയാണ് വർദ്ധിപ്പിച്ചത്.

വേഗ പരിധി വർദ്ധിപ്പിച്ചതിന് അനുസൃതമായി സ്പീഡ് കാമറകൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ദുബൈ പോലീസ് ചീഫ് ഓഫ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാണ്ടർ മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫീൻ വ്യക്തമാക്കി.

error: Content is protected !!