Connect with us

MIDDLE EAST

കാർ വാടകക്ക് എടുക്കുന്നവരുടെ പാസ്പോർട്ടോ എമിറേറ്റ് ഐ.ഡിയോ സെക്യൂരിറ്റിയായി വാങ്ങി വെക്കരുതെന്ന് റെന്റ് എ കാർ കമ്പനികൾക്ക് മുന്നറിയിപ്പ്.

Published

on

ദുബൈയിൽ റെന്റ് എ കാർ കമ്പനികളിൽ നിന്നും കാർ വാടകക്ക് എടുക്കുവയുടെ പക്കൽ നിന്നും ഒറിജിനൽ രേഖകൾ സെക്യൂരിറ്റിയായി വാങ്ങി സൂക്ഷിക്കുന്നത് നിയമപരമല്ലെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫെൻ വ്യക്തമാക്കി.

കാർ വാടകക്ക് എടുക്കുന്നവരിൽ നിന്നും പാസ്‌പോർട്ടോ എമിറേറ്റ് ഐ.ഡി യോ സെക്യൂരിറ്റിയായി വാങ്ങി വെക്കുന്ന പ്രവണത കൂടുകയും ഈ രേഖകൾ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതായി പരാതികൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടൽ.

രാജ്യത്തെ താമസക്കാരുടെ ഔദ്യോഗിക രേഖകൾ അവരവർ തന്നെയാണ് സൂക്ഷിക്കേണ്ടത്. അത് മറ്റൊരാൾക്ക് കൈമാറാനോ മറ്റൊരാളുടെ രേഖകൾ പിടിക്കന് വെക്കാനോ നിയമം അനുവദിക്കുന്നില്ല. രേഖകൾ വാങ്ങിയതായി പരാതി ഉണ്ടായാൽ ആ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

വാഹനം വാടകക്ക് എടുക്കുന്നവരുടെ പക്കൽ നിന്ന് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചാൽ നഷ്ട പരിഹാരം ലഭിക്കുന്നത് എളുപ്പമാക്കാനാണ് ഔദ്യോഗിക രേഖകൾ റെന്റ് എ കാർ കമ്പനികൾ പിടിച്ചു വെക്കുന്നത്. ആവശ്യമായ നഷ്ടപരിഹാരം ലഭിച്ചതിന് ശേഷം മാത്രമേ രേഖകൾ ഉടമസ്ഥന് സൈറ്റ് കൊടുക്കുകയുള്ളൂ.

error: Content is protected !!